Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കാശ്മീർ അടക്കമുള്ള ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ റഷ്യ ഇടപെടില്ല; റഷ്യൻ സൈനിക ഉപകരണങ്ങൾക്കായി ഇന്ത്യ സ്‌പെയർ പാർട്‌സ് നിർമ്മിക്കും; എകെ -203 റൈഫിളുകൾ അമേഠിയിൽ നിർമ്മിക്കാൻ സഹകരണ പദ്ധതി; മനുഷ്യനെ ചന്ദ്രനിലെത്തിക്കുന്ന ഗംഗൻയാന് വേണ്ടി ഇന്ത്യൻ ബഹിരാകാശ സഞ്ചാരികളെ റഷ്യയിൽ പരിശീലിപ്പിക്കും; 20 വർഷത്തിനകം ഇന്ത്യയിൽ 20 ആണവ റിയാക്ടറുകൾ സ്ഥാപിക്കും; ചെന്നൈ - വ്‌ലാഡിവോസ്‌റ്റോക്ക് കപ്പൽപാത വികസിപ്പിക്കാനും ധാരണ: മോദി - പുടിൻ കൂടിക്കാഴ്‌ച്ചയിൽ ഒപ്പുവെച്ചത് 25 കരാറുകൾ

കാശ്മീർ അടക്കമുള്ള ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ റഷ്യ ഇടപെടില്ല; റഷ്യൻ സൈനിക ഉപകരണങ്ങൾക്കായി ഇന്ത്യ സ്‌പെയർ പാർട്‌സ് നിർമ്മിക്കും; എകെ -203 റൈഫിളുകൾ അമേഠിയിൽ നിർമ്മിക്കാൻ സഹകരണ പദ്ധതി; മനുഷ്യനെ ചന്ദ്രനിലെത്തിക്കുന്ന ഗംഗൻയാന് വേണ്ടി ഇന്ത്യൻ ബഹിരാകാശ സഞ്ചാരികളെ റഷ്യയിൽ പരിശീലിപ്പിക്കും; 20 വർഷത്തിനകം ഇന്ത്യയിൽ 20 ആണവ റിയാക്ടറുകൾ സ്ഥാപിക്കും; ചെന്നൈ - വ്‌ലാഡിവോസ്‌റ്റോക്ക് കപ്പൽപാത വികസിപ്പിക്കാനും ധാരണ: മോദി - പുടിൻ കൂടിക്കാഴ്‌ച്ചയിൽ ഒപ്പുവെച്ചത് 25 കരാറുകൾ

മറുനാടൻ ഡെസ്‌ക്‌

മോസ്‌കോ: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റഷ്യൻ സന്ദർശനം ലോകത്തിന്റെ ശ്രദ്ധ നേടുന്ന വിധത്തിലേക്ക് മാറുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം ഉറപ്പാക്കുന്നതിന്റെ ഭാഗമായി നിർണായകമായ കരാറുകളിലാണ് ഒപ്പുവെച്ചത്. ഇന്ത്യ- റഷ്യ സഹകരണം വർധിപ്പിക്കാൻ നീക്കം വെച്ചുള്ള മോദി- പുടിൻ കൂടിക്കാഴ്‌ച്ചയിൽ 25 കരാറുകളിലാണ് ഒപ്പുവെച്ചത്. കൂടിക്കാഴ്‌ച്ചയിൽ ആണവോർജം, ബഹിരാകാശം, സാങ്കേതികവിദ്യ തുടങ്ങി വിവിധ രംഗങ്ങളിൽ സഹകരണം മെച്ചപ്പെടുത്താൻ ധാരണയായതായി ഇരുരാജ്യങ്ങളും സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കി.

റഷ്യൻ സൈനിക ഉപകരണങ്ങൾക്കായി ഇന്ത്യ സ്‌പെയർ പാർട്‌സ് നിർമ്മിക്കാനും ധാരണയായിട്ടുണ്ട്. ഉഭയകക്ഷി സൈനിക, സാങ്കേതിക സഹകരണ കരാർ 2020ന് അപ്പുറം പത്ത് വർഷം കൂടി നീട്ടാൻ ഇരുരാജ്യങ്ങളും തീരുമാനിച്ചു. കഴിഞ്ഞ 50 വർഷമായി പ്രതിരോധ മേഖലയിൽ റഷ്യ ഇന്ത്യയുമായി വിശ്വസനീയമായ പങ്കാളിയാണെന്നും കപ്പലുകൾ ഉൾപ്പെടെയുള്ള സൈനിക ഉപകരണങ്ങൾ റഷ്യയിൽ നിന്ന് വാങ്ങിയിട്ടുണ്ടെന്നും പ്രസിഡന്റ് പുടിൻ പറഞ്ഞു. ഒരു പതിറ്റാണ്ട് മുൻപ് റഷ്യയിൽ നിന്ന് ഇന്ത്യ വാങ്ങിയ വിക്രമാദിത്യ എന്ന വിമാനവാഹിനിക്കപ്പലിനെക്കുറിച്ച് അദ്ദേഹം പ്രത്യേകം പരാമർശിച്ചു.

എകെ -203 റൈഫിളുകൾ ഇന്ത്യയിൽ നിർമ്മിക്കും

എകെ -203 റൈഫിളുകൾ ഇന്ത്യയിൽ നിർമ്മിക്കുന്ന സഹകരണ പദ്ധതിയെക്കുറിച്ചും റഷ്യൻ പ്രസിഡന്റ് പരാമർശിച്ചു. നിലവിൽ അമേഠിയിൽ എ കെ 47 തോക്കു നിർമ്മിക്കുന്ന ഫാക്ടറി അടുത്തിടെ പ്രവർത്തനം തുടങ്ങിയിരുന്നു. ഈ കേന്ദ്രത്തിൽ എകെ -203 റൈഫിളുകൾ നിർമ്മിക്കാനാണ ്പദ്ധതിയിടുന്നത്. ആയുധ നിർമ്മാണ മേഖലയുമായി ബന്ധപ്പെട്ട് ശക്തമായി മുന്നോട്ടു പോകാനാണ് തീരുമാനം. ഈ രംഗത്തെ ബന്ധം ശക്തിപ്പെടുത്താനും വിപുലീകരിക്കാനും ഞങ്ങൾ തയ്യാറാണ്. റഷ്യൻ സൈനികോപകരണങ്ങളുടെ സ്പെയർ പാർട്സ് നിർമ്മാണത്തിനുള്ള കരാർ പ്രധാനമന്ത്രി മോദിയുടെ ഇന്ത്യ-റഷ്യ ബന്ധത്തെ കൂടുതൽ ഉയരങ്ങളിലെത്തിക്കുമെന്നാണ് കരുതുന്നത്.

ആണവായുധ സാങ്കേതിക മേഖലയിൽ സഹകരണം ശക്തമാക്കാനും രാഷ്ട്ര നേതാക്കളുടെ കൂടിക്കാഴ്‌ച്ചയിൽ ധാരണയായിട്ടുണ്ട്. ബഹിരാകാശ സഞ്ചാരികളെ റഷ്യയിൽ അയച്ച് പരിശീലിപ്പിക്കാനും കൂടിക്കാഴ്‌ച്ചയിൽ ധാരണയായിട്ടുണ്ട്. മനുഷ്യനെ ചന്ദ്രനിൽ എത്തിക്കുന്ന ഗഗൻയാൻ പദ്ധതിക്ക് വേണ്ടിയാണ് മോദിയും -പുടിനും ധാരണാപത്രത്തിൽ ഒപ്പിട്ടത്. ഇന്ത്യയിൽ കൂടുതൽ ആണവ റിയാക്ടറുകൾ സ്ഥാപിക്കുമെന്ന് പുടിൻ അറിയിച്ചു. അടുത്ത 20 വർഷത്തിനകം ഇന്ത്യയിൽ 20 ആണവ റിയാക്ടറുകൾ സ്ഥാപിക്കും. നിലവിൽ തന്നെ സഹകരണം തുടരുന്ന കൂടങ്കുളത്ത് കൂടുതൽ റിയാക്ടറുകൾ സ്ഥാപിക്കുമെന്നും പുടിൻ അറിയിച്ചു. ചെന്നൈ - വ്‌ലാഡിവോസ്‌റ്റോക്ക് കപ്പൽപാത വികസിപ്പിക്കാനും ധാരണയായിട്ടുണ്ട്. തമിഴ്‌നാട്ടിലെ ചെന്നൈയിൽ നിന്നും റഷ്യയിലെ വ്‌ലാഡിവോസ്‌റ്റോക്ക് എന്ന തീരനഗരം വരെ കപ്പൽപാത വികസിപ്പിക്കാനും മോദി-പുടിൻ കൂടിക്കാഴ്‌ച്ചയിൽ ധാരണയായി.

ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ റഷ്യ ഇടപെടില്ല, റഷ്യയുടെ കാര്യത്തിൽ ഇന്ത്യയും

പരസ്പര സഹകരണത്തിന്റെയും വിശ്വാസത്തിന്റെയും അടിസ്ഥാനത്തിലാണ് ഇരുരാജ്യങ്ങളും കൈകോർത്ത് മുന്നോട്ടുപോകുന്നതെന്നും മോദി കൂട്ടിച്ചേർത്തു. കശ്മീർ വിഷയത്തിൽ മൂന്നാമതൊരാൾ ഇടപെടേണ്ടെന്ന കാര്യം ഇല്ലെന്നാണ് മോദി-പുടിൻ കൂടിക്കാഴ്‌ച്ചയിൽ ധാരണയായത്. റഷ്യ സന്ദർശനത്തിനിടെ അഫ്ഗാനിസ്ഥാനെക്കുറിച്ചു മാധ്യമങ്ങളോടു സംസാരിക്കവെയാണ് കശ്മീർ പരസ്യമായി പരാമർശിക്കാതെ പ്രധാനമന്ത്രിയുടെ പ്രസ്താവന നടത്തിയത്. ഇന്ത്യയുടെ ആഭ്യന്തര വിഷയത്തിൽ റഷ്യ ഇടപെടില്ലെന്നും റഷ്യൻ ആഭ്യന്തരം വിഷയങ്ങളിൽ റഷ്യയും ഇടപെടില്ലെന്നാണ് ധാരണയായത്.

ജനാധിപത്യപരവും ശക്തവുമായ ഒരു അഫ്ഗാനിസ്ഥാനെ കാണാനാണ് ഇന്ത്യയ്ക്കും റഷ്യയ്ക്കും താൽപര്യം. ഒരു രാജ്യത്തിന്റെയും ആഭ്യന്തര കാര്യങ്ങളിൽ ഇടപെടേണ്ടെന്നാണ് ഇന്ത്യയും റഷ്യയും സംയുക്തമായി നിലപാടെടുത്തിരിക്കുന്നത്, അതിൽ അഫ്ഗാനിസ്ഥാനും ഉൾപ്പെടും മോദി പറഞ്ഞു. കശ്മീർ വിഷയത്തിൽ വിവിധ രാജ്യങ്ങളിൽ നിന്ന് ആശങ്ക അറിയിച്ചുകൊണ്ടുള്ള പ്രസ്താവനകൾ വന്നതിനു പിന്നാലെയാണ് മോദിയുടെ വാക്കുകൾ.

കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതു മൂലം എന്തെങ്കിലും മനുഷ്യാവകാശ ലംഘനങ്ങൾ അവിടെ ഉണ്ടാകുന്നുണ്ടെങ്കിൽ അതു കൃത്യവും വ്യക്തവുമായി അന്വേഷിക്കേണ്ടതാണെന്നു യുകെ പാർലമെന്റ് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. ജി7 ഉച്ചകോടിയിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും കശ്മീർ വിഷയത്തിൽ ആശങ്ക അറിയിച്ചിരുന്നു. എന്നാൽ 1947നു മുൻപ് ഇന്ത്യയും പാക്കിസ്ഥാനും ഒന്നായിരുന്നെന്നും അതിനാൽ ഇരു രാജ്യങ്ങളും തമ്മിലുള്ളത് ആഭ്യന്തരവിഷയമാണന്നും അതിൽ മൂന്നാമതൊരാൾ ഇടപെടേണ്ട ആവശ്യമില്ലെന്നുമാണ് മോദി അന്ന് ട്രംപിന് മറുപടി നൽകിയത്.

മറ്റു രാജ്യങ്ങളുടെ ഇടപെടലുകൾക്കു തടയിടാനാണ് ഇപ്പോൾ മോദിയുടെ അഫ്ഗാൻ പരാമർശമെന്നാണു വിലയിരുത്തൽ. കശ്മീർ വിഷയത്തിൽ റഷ്യ ഇന്ത്യയ്ക്ക് പിന്തുണ അറിയിച്ചു. കശ്മീരിൽ ഇന്ത്യ കൊണ്ടുവരുന്ന മാറ്റങ്ങളെല്ലാം ഇന്ത്യൻ ഭരണഘടനയുടെ പരിധിയിലുള്ളതാണെന്നാണ് റഷ്യയുടെ നിലപാട്. ഇന്ത്യയും റഷ്യയും ഒരുമിച്ചു നിൽക്കേണ്ട ആവശ്യം എവിടെയൊക്കെ ഉണ്ടാകുമോ, അവിടെയൊക്കെ ഒരുമിച്ചു പ്രവർത്തിക്കും. പ്രാദേശിക, രാജ്യാന്തര സഹകരണം മാത്രമല്ല, ആർടിക്, അന്റാർട്ടിക്ക തുടങ്ങിയ സ്ഥലങ്ങളിലും ഇരു രാജ്യങ്ങളും ഒരുമിച്ചാണ് പ്രവർത്തിക്കുന്നതെന്നും മോദി പറഞ്ഞു.

രണ്ടുദിവസത്തെ സന്ദർശനത്തിനായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യയിലെത്തിയത്. റഷ്യൻ പ്രസിഡന്റ് വ്‌ലാഡിമിർ പുടിനുമായി നടത്തിയ കൂടിക്കാഴ്ചയിൽ ആണവപ്രതിരോധ വിഷയങ്ങളിൽ ഇരുരാജ്യങ്ങളും തമ്മിൽ സഹകരണം വർധിപ്പിക്കുന്നത് അടക്കമുള്ള വിഷയങ്ങൾ ചർച്ചയായി. കശ്മീരിന്റെ പ്രത്യേകപദവി നീക്കിയതിനു ശേഷമുള്ള ആദ്യത്തെ മോദിപുടിൻ കൂടിക്കാഴ്ചയാണിത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP