Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ളതെന്ന പാക് ആരോപണത്തിന് നിങ്ങൾക്ക് ഇന്ത്യൻ ജനാധിപത്യത്തെക്കുറിച്ച് ഒന്നുമറിയില്ലെന്ന് തിരിച്ചടിച്ച് ഇന്ത്യ; തെളിവ് ചോദിക്കുന്നവർ മുംബൈ ഭീകരാക്രമത്തിന്റെ തെളിവുകൾ കിട്ടിയപ്പോൾ എന്ത് ചെയതെന്ന് പറയാനും ഇന്ത്യൻ വെല്ലുവിളി; വലിയ വാചകമടിക്കുന്ന നിങ്ങൾ ഹാഫിസ് സയീദിനേയും മസൂദ് അസറിനേയും സംരക്ഷിക്കുന്നതെന്തിനെന്നും ഇന്ത്യ; യുദ്ധത്തിനുള്ള ശ്രമമാണ് ഇന്ത്യ നടത്തുന്നതെന്നും ഇടപെടണമെന്നും ആവശ്യപ്പെട്ട് യുഎന്നിന് കത്തയച്ച് പാക്കിസ്ഥാനും

തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ളതെന്ന പാക് ആരോപണത്തിന് നിങ്ങൾക്ക് ഇന്ത്യൻ ജനാധിപത്യത്തെക്കുറിച്ച് ഒന്നുമറിയില്ലെന്ന് തിരിച്ചടിച്ച് ഇന്ത്യ; തെളിവ് ചോദിക്കുന്നവർ മുംബൈ ഭീകരാക്രമത്തിന്റെ തെളിവുകൾ കിട്ടിയപ്പോൾ എന്ത് ചെയതെന്ന് പറയാനും ഇന്ത്യൻ വെല്ലുവിളി; വലിയ വാചകമടിക്കുന്ന നിങ്ങൾ ഹാഫിസ് സയീദിനേയും മസൂദ് അസറിനേയും സംരക്ഷിക്കുന്നതെന്തിനെന്നും ഇന്ത്യ; യുദ്ധത്തിനുള്ള ശ്രമമാണ് ഇന്ത്യ നടത്തുന്നതെന്നും ഇടപെടണമെന്നും ആവശ്യപ്പെട്ട് യുഎന്നിന് കത്തയച്ച് പാക്കിസ്ഥാനും

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: പുൽവാമ ഭീകര അക്രമത്തിൽ പാക് പങ്ക് തെളിയിക്കുന്ന തെളിവ് ആവശ്യപ്പെട്ട പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് മറുപടിയുമായി ഇന്ത്യ. തെളിവ് ചോദിക്കുന്ന നിങ്ങൾ മുമ്പ് മുംബൈ ഭീകരാക്രമത്തിന്റെ തെളിവ് നൽകയിപ്പോൾ എന്ത് ചെയ്തുവെന്നാണ് ഇന്ത്യ ചോദിച്ചത്. തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കിയുള്ള നീക്കമെന്ന പ്രസ്താവനയ്ക്ക് അടിസ്ഥാനമില്ലെന്നും ഇന്ത്യൻ ജനാധിപത്യം പാക്കിസ്ഥാന് മനസ്സിലാവില്ലെന്നും ഇന്ത്യ തിരിച്ചടിച്ചു. സംഘർഷം തീർക്കാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഇപ്പോൾ യുഎന്നിന് കത്തയക്കുകയും ചെയ്തിട്ടുണ്ട്. ഇപ്പോൾ പാക്കിസ്ഥാൻ അക്രമത്തിന് പുതിയ തെളിവ് ചോദിക്കുന്നത് നടപടി എടുക്കാൻ താൽപര്യമില്ലാത്തതുകൊണ്ടാണ് എന്നും ഇന്ത്യ ആരോപിക്കുന്നു.

യുദ്ധം ആരംഭിച്ച് കഴിഞ്ഞാൽ പിന്നെ എന്താണ് സംഭവിക്കുക എന്ന് ാർക്കും പ്രവചിക്കാൻ കഴിയില്ലെന്നും ഇമ്രാൻ മുന്നറിയിപ്പ് നൽകിയിരുന്നു. ഇന്ത്യ അക്രമിക്കാൻ പദ്ധതിയിട്ടാൽ തിരിച്ചടിക്കുക എന്നല്ലാതെ മറ്റ് മാർഗങ്ങൾ പാക്കിസ്ഥാന് മുന്നിൽ ഉണ്ടാകില്ലെന്നും ഖാൻ പറഞ്ഞിരുന്നു.ഫെബ്രുവരി 14ന് രാജ്യത്തെ നടുക്കിയ പുൽവാമ ഭീകരാക്രമത്തിൽ പാക്കിസ്ഥാന് എതിരെ ജനരോഷം ഇപ്പോഴും പുകയുകയാണ്. പാക് ഭീകര സംഘടനയായ ജയ്ഷെ മുഹമ്മദ് ആണ് സംഭവത്തിന് പിന്നിൽ എന്ന് അന്ന് തന്നെ അവർ സമ്മതിച്ചിരുന്നു. ഇതിന് പിന്നാലെ പാക്കിസ്ഥാനുമായുള്ള ബന്ധങ്ങൾ എല്ലാ മേഖലയിലും ഇന്ത്യ അടച്ച നിലയിലാണ്.

വിഷയത്തിൽ പാക് പ്രാനമന്ത്രി ഇമ്രാൻ ഖാൻ പ്രതികരിക്കാത്തത് പാക്കിസ്ഥാന് പങ്കുള്ളതുകൊണ്ടാണ് എന്ന നിലയിൽ ആരോപണം നിലനിൽക്കവെ വിഷയത്തിൽ പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് ഇമ്രാൻ ഖാൻ.സഹായത്തിനായി പാക്കിസ്ഥാൻ യുഎൻ രക്ഷാസമിതിയെയും സമീപിച്ചിട്ടുണ്ട്. ഇന്ത്യ ഭീഷണി മുഴക്കുന്നു എന്ന് വിദേശകാര്യമന്ത്രി ഷാ മഹമൂദ് ഖുറേഷി ഐക്യരാഷ്ട്ര സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസിന് എഴുതിയ കത്തിൽ പറയുന്നു. പാക്കിസ്ഥാനുമായും കശ്മീരി നേതാക്കളുമായും ചർച്ച നടത്താൻ ഇന്ത്യയ്ക്ക് യുഎൻ നിർദ്ദേശം നല്കണം എന്നും കത്തിൽ ആവശ്യപ്പെടുന്നു.

പുൽവാമ ഭീകരാക്രമണത്തിൽ പാക്കിസ്ഥാനെതിരായ തെളിവ് ഇന്ത്യ നൽകിയാൽ നടപടിയെടുക്കാമെന്നാണ് പാക് പ്രധാനമന്ത്രി വ്യക്തമാക്കുന്നത്. പാക്കിസ്ഥാന് കനത്ത തിരിച്ചടി നൽകുമെന്ന് ഇന്ത്യ വ്യക്തമാക്കിയതിന് പിന്നാലെയാണ് സംഭവത്തിൽ ആദ്യ പ്രതികരണവുമായി പാക് പ്രധാനമന്ത്രി രംഗത്തെത്തിയത്. ഒരു തെളിവുമില്ലാതെയാണ് ഇന്ത്യ പാക്കിസ്ഥാന് മേൽ കുറ്റം ആരോപിക്കുന്നത് എന്നും ഇമ്രാൻ ഖാൻ ആരോപിച്ചിരുന്നു. ഇതിന് മറുപടിയായിട്ടാണ് മുംബൈ അക്രമത്തിലെ തെളിവ് നൽകിയപ്പോശൾ എന്ത് ചെയ്തുവെന്നും ഇന്ത്യ ചോദിക്കുന്നു. മുംബൈ ഭീകരാക്രമത്തിലെ മുഖ്യ സൂത്രധാരൻ ഹാഫിസ് സയിദ്, ജയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസർ എന്നിവർ പാക്കിസ്ഥാനിലാണ് ഇപ്പോഴും കഴിയുന്നത്. ഇവർക്കെതിരെ പാക്കിസ്ഥാൻ ഒന്നും ചെയ്യുന്നില്ലെന്ന ആരോപണവും ഇന്ത്യ ഉന്നയിക്കുന്നു.

എന്നാൽ ഇത്തരം ഭീകരരെ ഒന്നും ചെയ്യുന്നില്ലെന്ന് മാത്രമല്ല മിക്കപ്പോഴും ഇവർ ഇന്ത്യ വിരുദ്ധ റാലികളെ അഭിസംബോധന ചെയ്ത് സംസാരിക്കാറുമുണ്ട്.പുൽവാമ ഭീകരാക്രമണം നടത്താൻ ജയ്ഷെ മുഹമ്മദ് നേതാവ് മസൂദ് അസർ നിർദ്ദേശം നൽകിയത് പാക്കിസ്ഥാനിലെ സൈനിക ആശുപത്രിയിൽനിന്നാണെന്നത് അടക്കമുള്ള വിവരങ്ങൾ പുറത്തുവന്നിരുന്നു. മാരക അസുഖത്തിന് ചികിത്സയിൽ കഴിയുകായണ് മസൂദ് അസർ. ഇവിടെ നിന്നുള്ള ഇയാളുടെ ശബ്ദരേഖയും പുറത്ത് വന്നിരുന്നു.വയ്‌ക്കെല്ലാം പിന്നാലെയാണ് ഇമ്രാൻ ഖാൻ പ്രതികരണവുമായി രംഗത്തെത്തിയിട്ടുള്ളത്. ഇത് പുതിയ പാക്കിസ്ഥാനാണെന്നും മറ്റു രാജ്യങ്ങളെ ആക്രമിക്കുക എന്നത് തങ്ങളുടെ ലക്ഷ്യമില്ലെന്നും ഇമ്രാൻ ഖാൻ അവകാശപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP