Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ചൈനയോട് മല്ലിട്ട് നിൽക്കാനുള്ള ഇച്ഛാശക്തിയും ശേഷിയും തങ്ങൾക്കുണ്ടെന്ന് ഇന്ത്യ തെളിയിച്ചു; ചൈനീസ് ആപ്പുകൾ നിരോധിച്ചും നിക്ഷേപ കരാറുകൾ തടഞ്ഞുവച്ചും ഇന്ത്യ സാമ്പത്തിക കാർഡിറക്കിയതോടെ പഴയ ഇന്ത്യ അല്ല എന്ന തെളിയിച്ചു; 25 വർഷം മുമ്പ് ചൈന ഇന്ത്യയെ കണ്ടിരുന്നത് ഒരുസാമ്പത്തിക പിന്നോക്ക രാഷ്ട്രമായി ആണെങ്കിൽ ഇന്നുകഥ മാറി; ലഡാക്കിലെ കടന്നുകയറ്റം പീപ്പിൾസ് ലിബറേഷൻ ആർമിയുടെ വിശാല അധിനിവേശ പദ്ധതിയുടെ ഭാഗം; അതിർത്തി സംഘർഷം നേരിട്ട ഇന്ത്യക്ക് പ്രശംസ ചൊരിഞ്ഞ് അമേരിക്ക

ചൈനയോട് മല്ലിട്ട് നിൽക്കാനുള്ള ഇച്ഛാശക്തിയും ശേഷിയും തങ്ങൾക്കുണ്ടെന്ന് ഇന്ത്യ തെളിയിച്ചു; ചൈനീസ് ആപ്പുകൾ നിരോധിച്ചും നിക്ഷേപ കരാറുകൾ തടഞ്ഞുവച്ചും ഇന്ത്യ സാമ്പത്തിക കാർഡിറക്കിയതോടെ പഴയ ഇന്ത്യ അല്ല എന്ന തെളിയിച്ചു; 25 വർഷം മുമ്പ് ചൈന ഇന്ത്യയെ കണ്ടിരുന്നത് ഒരുസാമ്പത്തിക പിന്നോക്ക രാഷ്ട്രമായി ആണെങ്കിൽ ഇന്നുകഥ മാറി; ലഡാക്കിലെ കടന്നുകയറ്റം പീപ്പിൾസ് ലിബറേഷൻ ആർമിയുടെ വിശാല അധിനിവേശ പദ്ധതിയുടെ ഭാഗം; അതിർത്തി സംഘർഷം നേരിട്ട ഇന്ത്യക്ക് പ്രശംസ ചൊരിഞ്ഞ് അമേരിക്ക

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ലഡാക്കിലെ അതിർത്തി സംഘർഷത്തിൽ ചൈനയോട് മല്ലിട്ട് നിൽക്കാനുള്ള ഇച്ഛാശക്തിയും ശേഷിയും ഉണ്ടെന്ന് ഇന്ത്യ തെളിയിച്ചതായി അമേരിക്കയുടെ പ്രശംസ. 'ലഡാക്കിലെ നിയന്ത്രണരേഖയിൽ ചൈനയുടെ കടന്നുകയറ്റം ലോകത്തിന്റെ മറ്റുമേഖലകളിൽ ഉള്ള പീപ്പിൾസ് റിപ്പബ്ലിക്കൻ ആർമിയുടെ വിശാല അധിനിവേശ പദ്ധതിയുടെ ഭാഗമാണ്. അതേസമയം, അമേരിക്ക കരുത്തുറ്റ രാജ്യമായുള്ള ഇന്ത്യയുടെ ഉയർച്ചയെ പിന്തുണയ്ക്കുന്നു'- യുഎസ് ദേശീയ സുരക്ഷാ കൗൺസിലിന്റെ ദക്ഷിണ-മധ്യേഷ്യാ ബ്യൂറോ ഡയറക്ടറും പ്രസഡിന്റ് ഡൊണൾഡ് ട്രംപിന്റെ ഡപ്യൂട്ടി അസിസ്റ്റന്റുമായ ലിസ കർട്ടിസാണ് ഇക്കാര്യം തുറന്നടിച്ചത്.

ചൈനീസ് ആപ്പുകൾ നിരോധിക്കുക വഴി ഇന്ത്യ സാമ്പത്തിക കാർഡിറക്കി. ചൈനീസ് നിക്ഷേപ കരാറുകളും അവർ തടഞ്ഞുവച്ചു. ഇന്തോ-പസഫിക് മേഖലയിലെ മറ്റുരാജ്യങ്ങൾ ഇതെല്ലാം സൂക്ഷ്്മമായി നിരീക്ഷിച്ചുവരികയാണ്-കർട്ടിസ്പറഞ്ഞു. ഇന്ത്യയുടെ ഉറച്ച നിലപാട് മേഖലയെ ശക്തിപ്പെടുത്തുമെന്നും അവർ കൂട്ടിച്ചേർത്തു.

ട്രംപ് ഭരണകൂടവും യുഎസ് കോൺഗ്രസും ചൈനയുമായുള്ള സംഘർഷത്തിനിടെ ഇന്ത്യക്ക് പരസ്യ പിന്തുണ നൽകിയിരുന്നു. ജൂലൈ 21 ന് യുഎഎസ് ജനപ്രതിനിധി സഭ ഏകകണ്ഠമായാണ് നാഷണൽ ഡിഫൻസ് ഓതറൈസേഷൻ നിയമം പാസാക്കിയത്. ഗാൽവൻ താഴ് വരയിലെ ചൈനീസ് അധിനിവേശത്തെയും, ദക്ഷിണ-ചൈനാ കടൽ പോലുള്ള തർക്കമേഖലകളിലെ ആക്രമണാത്മക സ്വാഭവത്തെയും അമേരിക്കൻ ജനപ്രതിനിധി സഭ വിമർശിച്ചിരുന്നു.

ഇന്ത്യയേക്കാളേറെ, മറ്റ് പല രാജ്യങ്ങൾക്കും ചൈനയുടെ ക്ഷുദ്ര സ്വഭാവം അറിയാമെന്നും കർട്ടിസ് പറഞ്ഞു. ലഡാക്ക് അതിർത്തിയിൽ അടുത്തിടെ നടന്ന സംഭവം ചൈനയുടെ ആക്രമണാത്മക നിലപാടിന്റെ തെളിവാണ്. ഏതായാലും ഏതാനും ആഴ്ചത്തെ സംഘർഷഭരിതമായ അന്തരീക്ഷത്തിന് ശേഷം ഇരുപക്ഷത്തെയും സൈനികർ പിന്മാറ്റം തുടങ്ങിയത് സ്വാഗതാർഹമാണ്. എന്നാൽ, ചൈന നിയന്ത്രണ രേഖയിൽ ഇന്ത്യക്ക് മേൽചെലുത്തിയ സമ്മർദ്ദം ആ രാജ്യവുമായുള്ള ബന്ധത്തിൽ ദീർഘകാല പ്രത്യാഘാതമുണ്ടാക്കും. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിൽ സാരമായ മാറ്റമുണ്ടാക്കും.

ഇന്ത്യ പഴയ കുഞ്ഞനല്ലെന്ന് ചൈനയ്ക്ക് അറിയാം

25 വർഷം മുമ്പ് ചൈന ഇന്ത്യയെ ഗൗരവമായി കണ്ടിരുന്നില്ല. സാമ്പത്തിക സൂചകങ്ങളിൽ പിന്നോക്കം നിൽക്കുന്ന രാഷ്ട്രമായാണ് ചൈന ഇന്ത്യയെ കണക്കാക്കിയത്്.എന്നാൽ പതിനഞ്ച് വർഷങ്ങൾക്ക് മുമ്പ് ഇന്ത്യ സാമ്പത്തികപരമായും സൈനിക പരമായും വളർച്ച കൈവരിക്കാൻ തുടങ്ങി. ഇരുരാജ്യങ്ങളും ഒന്നിച്ച് പ്രവർത്തിച്ച് പുതിയ ഒരു ഏഷ്യൻ നൂറ്റാണ്ട് എന്ന സ്വപ്‌നവും ഉണർന്നു. എന്നാൽ, 2010 മുതൽ ദീർഘകാലമായുള്ള അതിർത്തി തർക്കം വീണ്ടും ഉയർന്നുവരികയും, ഒരു രാജ്യത്തിന്റെ ഉയർച്ചമറ്റേ രാജ്യത്തിന് അസ്വസ്ഥതയുണ്ടാക്കുകയും ചെയ്തു. ശ്രീലങ്ക, നേപ്പാൾ തുടങ്ങിയ ഇന്ത്യയുടെ അയൽപ്രദേശങ്ങളിൽ ചൈനയുടെ സ്വാധീനം വെറും സാമ്പത്തികം എന്നതിൽ നിന്ന് ''ആഭ്യന്തര, രാഷ്ട്രീയ കാര്യങ്ങളിൽ വരെയെത്തിയെന്നും കർട്ടിസ് പറഞ്ഞു.

ഇന്ത്യ-യുഎസ് പങ്കാളിത്തം സാമ്പത്തിക-സുരക്ഷാ മേഖലകളിൽ മാത്രം ഒതുങ്ങി നിൽക്കുന്നതല്ല. ജനാധിപത്യ പാരമ്പര്യങ്ങളാണ് ഇരു രാജ്യങ്ങളെയും കൂടുതൽ സമൃദ്ധവും സുരക്ഷിതവുമാക്കിയതെന്നും ലിസ കർട്ടിസ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP