1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Jul / 2020
05
Sunday

യുദ്ധവിമാനം തകർന്ന് പാക് സൈനികരുടെ പിടിയിലായ അഭിനന്ദനെ വിട്ടയക്കില്ലെന്ന് നിലപാട് എടുത്തതോടെ പാക്കിസ്ഥാനെതിരെ മിസൈൽ തൊടുത്ത് ഇന്ത്യ; വലിയൊരു യുദ്ധത്തിലേക്ക് കാര്യങ്ങൾ നീങ്ങുമെന്ന് ഉറപ്പായതോടെ ഉടനടി ഇടപെട്ട് അമേരിക്കയും സൗദിയും യുഎഇയും; ഇന്ത്യൻ ആക്രമണം ഉണ്ടായാൽ പാക്കിസ്ഥാൻ പിന്നെ ഉണ്ടാവില്ലെന്ന മുന്നറിയിപ്പ് വന്നതോടെ ഇമ്രാൻഖാൻ കീഴടങ്ങിയെന്ന് റിപ്പോർട്ട്; ഇന്ത്യയും പാക്കിസ്ഥാനും ഒരു ആണവ യുദ്ധത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

March 23, 2019 | 08:50 PM IST | Permalink



യുദ്ധവിമാനം തകർന്ന് പാക് സൈനികരുടെ പിടിയിലായ അഭിനന്ദനെ വിട്ടയക്കില്ലെന്ന് നിലപാട് എടുത്തതോടെ പാക്കിസ്ഥാനെതിരെ മിസൈൽ തൊടുത്ത് ഇന്ത്യ; വലിയൊരു യുദ്ധത്തിലേക്ക് കാര്യങ്ങൾ നീങ്ങുമെന്ന് ഉറപ്പായതോടെ ഉടനടി ഇടപെട്ട് അമേരിക്കയും സൗദിയും യുഎഇയും; ഇന്ത്യൻ ആക്രമണം ഉണ്ടായാൽ പാക്കിസ്ഥാൻ പിന്നെ ഉണ്ടാവില്ലെന്ന മുന്നറിയിപ്പ് വന്നതോടെ ഇമ്രാൻഖാൻ കീഴടങ്ങിയെന്ന് റിപ്പോർട്ട്; ഇന്ത്യയും പാക്കിസ്ഥാനും ഒരു ആണവ യുദ്ധത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: വ്യോമയുദ്ധത്തിനൊടുവിൽ പാക് വിമാനം തകർക്കുകയും സ്വന്തം വിമാനം തകർത്ത് പാക് മണ്ണിൽ അകപ്പെടുകയും ചെയ്ത ഇന്ത്യൻ വ്യോമസേനാ വിങ് കമാൻഡർ അഭിനന്ദൻ വർത്തമാനെ വച്ച് പാക്കിസ്ഥാൻ വിലപേശാനുള്ള യുദ്ധം തുടങ്ങിയതോടെ പാക്കിസ്ഥാനെ ശക്തമായി ആക്രമിക്കാൻ ഇന്ത്യ തീരുമാനമെടുത്തിരുന്നതായി റിപ്പോർട്ട്.

ഇതിനായി മിസൈൽ സന്നാഹങ്ങൾ അതിർത്തിയിലുടനീളം ഇന്ത്യ അതിവേഗം സജ്ജമാക്കിയതോടെ ഇരു രാജ്യങ്ങളും തമ്മിൽ നേർക്കുനേർ യുദ്ധത്തിലേക്ക് കാര്യങ്ങൾ നീങ്ങിയെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു. ഫെബ്രുവരി 27നാണ് ഇന്ത്യ സൈനിക നീക്കം നടത്തിയതും രാജസ്ഥാൻ അതിർത്തിയിൽ മിസൈൽ വിന്യാസം നടത്തിയതും.

എന്നാൽ ഇന്ത്യയുടെ മിസൈൽ ആക്രമണത്തിന് തിരിച്ചടി നൽകിയാൽ പാക്കിസ്ഥാൻ പിന്നെ ഉണ്ടാവില്ലെന്ന മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഫ്രാൻസുൾപ്പെടെ മറ്റ് വിദേശ രാഷ്ട്രങ്ങളും മുന്നറിയിപ്പ് നൽകിയതോടെയാണ് ഇമ്രാൻ കീഴടങ്ങുന്നതും എത്രയും വേഗം അഭിനന്ദനെ തിരിച്ചുനൽകുമെന്ന് പ്രഖ്യാപിക്കുന്നതും. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെന്നും കാര്യങ്ങളെല്ലാം സംസാരിച്ച് തീർക്കാമെന്നും മറ്റും പറഞ്ഞ് അഭിനന്ദനെ വിട്ടുനൽകാൻ മടിച്ചു നിൽക്കുകയായിരുന്നു ഇമ്രാനും പാക് സൈന്യവും.

പക്ഷേ, സ്ഥിതി അതീവ ഗുരുതരമാകുകയും ഇന്ത്യ ഏതുനിമിഷം വേണമെങ്കിലും ആക്രമണം നടത്തുമെന്നും വിവരം വന്നതോടെ ആ മുന്നറിയിപ്പിന് മുന്നിൽ കീഴടങ്ങുകയായിരുന്നു പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. ഇത്തരമൊരു നീക്കമറിഞ്ഞ് യാതൊരു ഉപാധികളും കൂടാതെ പിറ്റേന്നു തന്നെ അഭിനന്ദനെ വിട്ടുനൽകുമെന്ന് പാക്കിസ്ഥാൻ പ്രഖ്യാപിക്കുകയും ചെയ്തു. ഇന്ത്യയിൽ ആക്രമണത്തിനെത്തിയ പാക് വിമാനങ്ങളെ തുരത്തുന്നതിനിടയിൽ പാക്കിസ്ഥാനിൽ അകപ്പെടുകയായിരുന്നു വിങ് കമാൻഡർ അഭിനന്ദൻ.

അഭിനന്ദൻ പിടിയിലായതിന് പിന്നാലെ ഇരുരാജ്യങ്ങളും പരസ്പരം മിസൈൽ ആക്രമണത്തിന് തയ്യാറെടുത്തതായ റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. അഭിനന്ദന് എന്തെങ്കിലും തരത്തിലുള്ള പീഡനങ്ങൾ ഏറ്റാൽ പ്രശ്നം വഷളാകുമെന്ന് ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസി സെക്രട്ടറി അനിൽ ദശ്മന ഐ.എസ്‌ഐ മേധാവിയെ അറിയിച്ചിരുന്നു. പാക്കിസ്ഥാൻ യുദ്ധസ്ഥിതി വിലയിരുത്താൻ പ്രത്യേക പാർലമെന്റ് സമ്മേളനം വിളിച്ച വേളയിലായിരുന്നു ഇത്. ഇന്ത്യയുടെ മിസൈൽ ആക്രമണ സാധ്യതാ മുന്നറിയിപ്പ് ലഭിച്ചതിന് പിന്നാലെയാണ് അഭിനന്ദനെ വിട്ടയയ്ക്കാമെന്ന് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ പാർലമെന്റിൽ പറഞ്ഞതെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

അഭിനന്ദനെ ശാരീരികമായി ഉപദ്രവിക്കുന്ന സാഹചര്യം ഉണ്ടായാൽ ശക്തമായി തിരിച്ചടിക്കാനുള്ള അധികാരം പ്രധാനമന്ത്രി നരേന്ദ്ര മോദി സൈനികർക്ക് നൽകിയിരുന്നു. ഇന്ത്യയുടെ ശക്തമായ തിരിച്ചടി ഉണ്ടാകുമെന്ന് അമേരിക്കയേയും സഖ്യകക്ഷികളേയും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ അറിയിച്ചിരുന്നു. ഇതിനായി രാജസ്ഥാൻ മരുഭൂമിയിൽ പന്ത്രണ്ടോളം മിസൈലുകൾ ഇന്ത്യ ഒരുക്കി നിറുത്തിയിരുന്നു.

ഒമ്പത് മിസൈലുകൾ തങ്ങൾക്കെതിരെ ഇന്ത്യ തൊടുക്കാൻ തീരുമാനിച്ചിരുന്നതായി പാക്കിസ്ഥാനും സമ്മതിക്കുന്നുണ്ട്. ഇന്ത്യൻ ആക്രമണം ഉണ്ടായാൽ പ്രതിരോധിക്കാൻ 13 മിസൈലുകൾ പാക്കിസ്ഥാനും തയ്യാറാക്കി വച്ചിരുന്നു. ഇസ്ലാമബാദ്, ലാഹോർ, കറാച്ചി തുടങ്ങിയ നഗരങ്ങളിൽ ഇന്ത്യൻ മിസൈൽ ആക്രമണം നേരിടാനുള്ള ഒരുക്കങ്ങളും നടത്തിയതായി റിപ്പോർട്ടുകളിൽ പറയുന്നു.

അതേസമയം, ഇരുരാജ്യങ്ങളും മിസൈൽ ആക്രമണം നടത്താനുള്ള സാധ്യത മനസിലാക്കിയ സൗദി അറേബ്യ, യു.എ.ഇ തുടങ്ങിയ രാജ്യങ്ങളാണ് മദ്ധ്യസ്ഥ ശ്രമത്തിന് ചുക്കാൻ പിടിച്ചതെന്നും അമേരിക്കയും മറ്റും ഇടപെട്ടുവെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.
മേഖലയിൽ യുദ്ധമുണ്ടായാൽ അത് തങ്ങളെയും സാരമായി ബാധിക്കുമെന്ന് ഗൾഫ് രാഷ്ട്രങ്ങൾ വ്യക്തമാക്കുകയും അമേരിക്ക ശക്തമായി താക്കീത് നൽകുകയും ചെയ്തതോടെയാണ് പാക്കിസ്ഥാൻ കീഴടങ്ങുന്നത്.

പുൽവാമ ആക്രമണത്തിന് തിരിച്ചടിയായി ഇന്ത്യ വ്യോമാക്രമണം നടത്തിയതോടെ ഇരുരാജ്യങ്ങളും തമ്മിൽ യുദ്ധസമാന സാഹചര്യം നിലവിൽ വന്നിരുന്നു. ഇതിനിടയിലാണ് അഭിനന്ദൻ പാക് സൈന്യത്തിന്റെ പിടിയിൽ ആകുന്നത്. തുടർന്ന് സൈനിക നീക്കത്തേക്കാൾ അഭിനന്ദന്റെ സുരക്ഷിതത്വമായിരുന്നു ഇന്ത്യയുടെ പ്രഥമ പരിഗണന. പക്ഷേ, അഭിനന്ദനെ തടവിൽ വച്ചുകൊണ്ട് വിലപേശാനാണ് പാക്കിസ്ഥാൻ ആദ്യം ശ്രമിച്ചത്. ഇതിനായി പാക് പിടിയിലായ അഭിനന്ദന്റെ ചിത്രങ്ങളും വീഡിയോയും എല്ലാം പുറത്തുവിടുകയും ചെയ്തു. ഇത് അന്താരാഷ്ട്ര യുദ്ധ നയതന്ത്രത്തിനും ജനീവ കരാറിനുമെല്ലാം എതിരായിരുന്നു.

എന്നിട്ടും മോദിയോട് സംസാരിച്ച ശേഷം അഭിനന്ദനെ വിട്ടയക്കാമെന്നായിരുന്നു ഇമ്രാൻ ആദ്യം നിലപാട് എടുത്തത്. എന്നാൽ അഭിനന്ദനെ വിടാതെ ഒരു സംസാരത്തിനും ഇല്ലെന്ന ശക്തമായ നിലപാട് ഇന്ത്യ സ്വീകരിക്കുകയും വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് ഉൾപ്പെടെ പ്രശ്‌നത്തിൽ ഇടപെട്ട് രാജ്യാന്തര പിന്തുണ നേടുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ഇന്ത്യൻ ആയുധ വിന്യാസം ഉണ്ടാകുന്നതും പാക്കിസ്ഥാൻ യുദ്ധം ഭയന്ന് കീഴടങ്ങുന്നതും അഭിനന്ദിനെ വിട്ടയക്കുന്നതും.

സൈനിക നീക്കമുണ്ടാകുമെന്ന് ഉറപ്പായതോടെയാണ് ഫെബ്രുവരി 28ന് അദ്ദേഹത്തെ വിട്ടയയ്ക്കാനുള്ള തീരുമാനം ഏകപക്ഷീയമായി ഇമ്രാൻ ഖാൻ അറിയിച്ചത്. ഒരു പക്ഷേ ഈ തീരുമാനം വൈകിയിരുന്നുവെങ്കിൽ ഇന്ത്യ മിസൈലാക്രമണം നടത്തിയേനെ എന്നാണ് റിപ്പോർട്ടുകളിൽ പറയുന്നത്. അമേരിക്കയിൽനിന്നു ശക്തമായ സമ്മർദമാണ് പാക്കിസ്ഥാനുണ്ടായത്. ശുഭകരമായ വാർത്തയുണ്ടാകുമെന്ന് 28-ന് രാവിലെ യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് പറഞ്ഞു. തുടർന്ന് മാർച്ച് 1 ന് അഭിനന്ദനെ മോചിപ്പിക്കുകയായിരുന്നു. ഇന്ത്യ മിസൈൽ ആക്രമണത്തിനു പദ്ധതിയിട്ടിരുന്നതായി ഇമ്രാൻ ഖാൻ പാർലമെന്റ് പ്രസംഗത്തിലും പരാമർശിച്ചിരുന്നു.

മറുനാടന്‍ ഡെസ്‌ക്‌    
മറുനാടന്‍ ഡെസ്‌ക്‌

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

Loading...
Loading...
TODAYLAST WEEKLAST MONTH
ബെല്ലി ഡാൻസറെ എത്തിച്ചത് ഫോർട്ട് കൊച്ചിയിൽ നിന്നും; നേരം വെളുക്കുന്നത് വരെ കാഴ്ചക്കാരെ വിസ്മയിപ്പിച്ചത് മൂന്നുയുവതികളും രണ്ടുപുരുഷന്മാരും അടങ്ങുന്ന സംഘം; തണ്ണിക്കോട് ഗ്രൂപ്പിന്റെ ക്വാറി ഉദ്ഘാടനം നിർവഹിച്ചത് മന്ത്രി എം.എം.മണി; ഉദ്ഘാടനശേഷമുള്ള നിശാപാർട്ടിയിൽ രാഷ്ട്രീയ നേതാക്കളും സിനിമാ താരങ്ങളും; കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് സ്വകാര്യ റിസോർട്ടിൽ മദ്യം ഒഴുക്കി അരങ്ങേറിയ നിശാപാർട്ടി സംഘാടകൻ റോയി കുര്യനെ തിരഞ്ഞ് പൊലീസ്
കടൽകൊള്ളക്കാരുടെ കയ്യിൽ അകപ്പെട്ട മലയാളികളെ രക്ഷിക്കുന്ന കാര്യം ഞാനും പി.സി.ചാക്കോയും പറഞ്ഞുകഴിഞ്ഞപ്പോൾ അദ്ദേഹത്തിന്റെ മറുപടി പക്ഷേ ഞങ്ങളെ ശരിക്കും ഞെട്ടിച്ചു; പ്രധാനമന്ത്രി ആയിരിക്കെ ഡോ.മന്മോഹൻ സിങ്ങിനെ കാണാൻ പോയപ്പോൾ ഉണ്ടായ അമ്പരപ്പിക്കുന്ന അനുഭവം; കടൽക്കൊലയും ഇറ്റലിയും രാജ്യസ്‌നേഹവും: എം.ബി.രാജേഷ് എഴുതുന്നു
വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് 77 മുതൽ 83 സീറ്റ് വരെ ലഭിക്കാം; യുഡിഎഫിന് 54 മുതൽ 60 സീറ്റ് വരെ; 3 മുതൽ 7 സീറ്റ് വരെ നേടിക്കൊണ്ട് എൻഡിഎ നടത്തുന്നത് വൻ കുതിപ്പ്; ചെന്നിത്തല കെ സുരേന്ദ്രനും പിന്നിൽ; തദ്ദേശ തെരഞ്ഞെടുപ്പിലും ഇടത് മേൽക്കൈ; തുണയാവുന്നത് പിണറായിയുടെ ഇമേജും മുസ്ലിം വോട്ടുകളും; ഇടതുമുന്നണിക്ക് ഭരണത്തുടർച്ച പ്രവചിച്ച് ഏഷ്യാനെറ്റ് സീ ഫോർ സർവേ; തേടിയത് 50 നിയമസഭാ മണ്ഡലങ്ങളിലെ 10,409 വോട്ടർമാരുടെ അഭിപ്രായങ്ങൾ
നെഞ്ചുവേദനയെ തുടർന്ന് ദേവദാസിനെ വി എസ്എം ആശുപത്രിയിൽ പരിശോധിച്ചപ്പോൾ ഹൃദയവാൽവിൽ മൾട്ടിപ്പിൾ ബ്ലോക്കെന്ന് ഡോ.ശ്രീനിവാസ്; ഉടൻ ആൻജിയോപ്ലാസ്റ്റി ചെയ്തില്ലെങ്കിൽ മരണം സംഭവിക്കുമെന്നും മുന്നറിയിപ്പ്; 1,80,000 രൂപ കെട്ടിവച്ച് ശസ്ത്രക്രിയ കഴിഞ്ഞപ്പോൾ പൾസ് കുറഞ്ഞെന്നും നില ഗുരുതരമെന്നും ഡോക്ടർ; മരണശേഷം അന്വേഷിച്ചപ്പോൾ രണ്ടുസ്‌റ്റെന്റ് കയറ്റിയത് അപകടകാരണമെന്ന്; ആൻജിയോഗ്രാമിനിടെ കത്തീറ്റർ ഹൃദയവാൽവിൽ തറഞ്ഞ് വീട്ടമ്മ മരിച്ചതിന് പിന്നാലെ വി എസ്എം വീണ്ടും വിവാദത്തിൽ
ജോസ് കെ മാണിയുടെ സ്വാധീനം യുഡിഎഫ് അറിഞ്ഞത് പുറത്താക്കി കഴിഞ്ഞപ്പോൾ; കോൺഗ്രസ് നേതാക്കന്മാർ പരസ്പരം പഴിചാരിക്കൊണ്ട് അനുനയ നീക്കം തുടങ്ങി; എല്ലാ കുറ്റങ്ങളും ബെന്നി ബെഹന്നാന്റെ തലയിൽ വച്ചുകെട്ടി കോൺഗ്രസ്; പുറത്താക്കിയതോടെ ജോസഫിന്റെ പ്രശ്‌നം തീർന്നതിനാൽ ഇനിയും ചർച്ചയും ധാരണയുമെന്നും സൂചനകൾ; ചങ്ങനാശ്ശേരിയിലും തിരുവല്ലയും ഇരിങ്ങാലക്കുടയും തന്നാൽ മടങ്ങാമെന്ന് ജോസ് കെ മാണി; കേരളാ കോൺഗ്രസിന് വേണ്ടി ഇടതും വലതും സജീവം
യുവതി ഭർത്താവിനെ ക്രൂരമായി മർദ്ദിച്ചത് കേട്ടാലറയ്ക്കുന്ന തെറി വിളിച്ച്; കഴിഞ്ഞ നാല് വർഷമായി പീഡനം സഹിക്കുന്നെന്ന് 33കാരൻ; ആദ്യം കേസ് നൽകിയെങ്കിലും പൊലീസ് തിരിച്ചയച്ചത് നിയമം സ്ത്രീക്ക് അനുകൂലമാണെന്ന് പറഞ്ഞ്; എഫ്ഐആർ രജിസ്റ്റർ ചെയ്തത് ദൃശ്യങ്ങൾ പുറത്ത് വന്നതോടെ; യുവതിയുടെ ക്രൂരമർദ്ദനത്തിന്റെ വീഡിയോ കാണാം..
കോവിഡ് ബാധിതനായ 62 കാരന്റെ ലിം​ഗം ഉദ്ധരിച്ച് നിന്നത് മണിക്കൂറുകളോളം; ഐസ് പാക്ക് വെച്ചിട്ടും പഠിച്ച പതിനെട്ടും നോക്കിയിട്ടും വഴങ്ങുന്നില്ല; നാല് മണിക്കൂറിന് ശേഷം പ്രശ്നം പരിഹരിച്ചത് രക്തധമനിയിൽ കുത്തിവയ്‌പ്പ് നൽകിയും; ലിം​ഗം മണിക്കൂറുകളോളം ഉദ്ധരിച്ച് നിന്നാൽ കോവിഡിന്റെ ലക്ഷണമാകാം എന്ന് ആരോ​ഗ്യ പ്രവർത്തകരും
രാജ്ഞി മുതൽ കൊട്ടാരം തൂപ്പുകാരിയെവരെ ഭോഗിച്ച വിടൻ; കുളിക്കുക പോലുമില്ലാത്ത ഇയാളുമായി ലൈംഗിക ബന്ധത്തിന് കാത്തുനിന്നത് പ്രഭ്വിമാർ അടക്കമുള്ള ആയിരങ്ങൾ; എത്രമേൽ പാപം ചെയ്യുന്നവോ അത്രമേൽ ദൈവത്തോട് അടുക്കുന്നുവെന്ന് പഠിപ്പിച്ച ഭ്രാന്തൻ സന്യാസി; തന്റെ മരണശേഷം ജനനേന്ദ്രിയം അച്ചാറിട്ട് സൂക്ഷിക്കണമെന്ന് നിർദ്ദേശിച്ച സൈക്കോ; റഷ്യൻവിപ്ലവത്തിന്വരെ ഇടയാക്കിയ അധികാര ദല്ലാൾ; നൂറ്റാണ്ടിനുശേഷം റഷ്യയിൽ ചരിത്രം ആവർത്തിക്കുന്നോ? പുടിൻ റാസ്പുട്ടിന്റെ പുനർജ്ജന്മമോ?
ബന്ധം ഒഴിയാൻ ചോദിച്ചത് പതിനഞ്ച് ലക്ഷവും വീടും; പറ്റില്ലെന്ന് പറഞ്ഞപ്പോൾ പത്ത് ലക്ഷത്തിൽ ഒത്തുതീർപ്പ്; അത് അംഗീകരിച്ച് കൃഷ്ണനുണ്ണി വിവാഹ മോചനം നേടി; അമ്മായി അമ്മയ്‌ക്കെതിരായ തല്ലു കേസ് ഉൾപ്പെട്ടെ എല്ലാം പിൻവലിച്ചു; വീട്ടിലുള്ള അവകാശവും വിട്ട് സപ്ലൈകോ ജീവനക്കാരി പോയത് പെരിന്തൽമണ്ണയിലെ ഫ്‌ളാറ്റിൽ; പുലർച്ചെ ഗണപതി ഹോമത്തോടെ സ്വന്തം വീട്ടിൽ തിരിച്ചു കയറി കനകദുർഗയുടെ മുൻ ഭർത്താവും അമ്മയും ഇരട്ട മക്കളും; ശബരിമലയിലെ വിപ്ലവ നായിക ഇനി വിവാഹ മോചിത
ശവങ്ങളുമായി രതിയിൽ ഏർപ്പെടുന്നത് മോക്ഷമാർഗമായി കരുതുന്നവർ; കത്തുന്ന ചിതയിൽനിന്ന് മനുഷ്യശരീരം തിന്നുന്നവർ; ചിലർ ആർത്തവ കാലത്തു മാത്രം സ്ത്രീകളുമായി ബന്ധപ്പെടുന്നവർ; മനുഷ്യ തലയോട്ടിയിൽ ചാരായവും ഭാംഗും നുകരുന്നവർ; കേക്കും ചത്തകുറക്കന്റെ ഇറച്ചിയും ഒരുപോലെ ദൈവാംശമായി കാണുന്നവർ; നഗ്നരായി ശ്മശാനങ്ങളിൽ കഴിയുന്ന അഘോരികൾക്കിടയിൽ കോവിഡ് പടർന്നാൽ എന്തുചെയ്യും? പുരാതന തീർത്ഥാടന കേന്ദ്രമായ വാരണാസിയിൽ ഭീതി
ആണിനും പെണ്ണിനും നൂൽബന്ധമില്ലാതെയും ഇവിടെ ജീവിക്കാം; മദ്യവും മയക്കുമരുന്നുമായി രാവേറെ നീളുന്ന സ്വതന്ത്ര രതിമേളകൾ; 93 റോൾസ് റോയ്‌സ് കാറുകളടക്കം 600 കോടി ഡോളറിന്റെ സ്വാമ്രാജ്യം; ഒടുവിൽ അമേരിക്കൻ ഭരണകൂടത്തിന് ഭീഷണിയായ ആത്മീയ അധോലോകമായി; മരിച്ചിട്ടും പുസ്‌കങ്ങളിലൂടെയും പ്രഭാഷണങ്ങളിലൂടെയും ഇന്നും 'സജീവം' ; ലോക്ഡൗൺ കാലത്ത് ലോകം ഏറ്റവുമധികം വായിച്ചത് ഈ ഇന്ത്യൻ ഫ്രീസെക്സ് ഗുരുവിനെ; പുനർജ്ജനിക്കുന്ന ഓഷോ കൾട്ടുകളുടെ ഭീതിയിൽ അമേരിക്ക
ലോകം ഇന്ന് അനുഭവിക്കുന്ന ആധുനിക ജീവിത സൗകര്യങ്ങളുടെ മുക്കാൽ പങ്കും സംഭാവന ചെയത ജനത; ഫേസ്‌ബുക്കും വാട്സാപ്പും തൊട്ട് റോക്കറ്റ് സയൻസു വരെ നമുക്ക് തന്ന രാജ്യം; 23 ട്രില്ല്യൺ ഡോളറിന്റെ കടവുമായി അമേരിക്ക തകർച്ചയിലേക്കോ? കോവിഡാനന്തരം ചൈനയും തീവ്ര ഇസ്ലാമിസ്റ്റുകളും നിയന്ത്രിക്കുന്ന ലോകക്രമം ആണോ വരിക? യുഎസ് തകരുകയാണെങ്കിൽ നഷ്ടം കനത്തത്; ട്രംപല്ല അമേരിക്ക ജനത; കമ്യൂണിസ്റ്റുകൾ പ്രചരിപ്പിച്ച അമേരിക്കൻ വെറിയുടെ മറുപുറം
നഗ്‌നതയും ലൈംഗികതയും അല്ലെങ്കിൽ ചുംബനം പോലും പോൺ സൈറ്റുകളിൽനിന്നും പഠിക്കേണ്ടിവരുന്ന സാഹചര്യമാണ്; നഗ്‌നത എന്തിനു തുറന്നു കാട്ടണം എന്ന ചോദ്യത്തിനു ഉത്തരം സ്ത്രീയുടെ നഗ്‌നത എന്തിനു നിർബന്ധമായും മൂടിവെക്കണം എന്ന ചോദ്യം തന്നെയാണ്; മക്കൾക്ക് ചിത്രം വരക്കാൻ ന​ഗ്നശരീരം വിട്ടുനൽകി രഹ്ന ഫാത്തിമ; വീഡിയോ കാണാം..
ഇവിടെ ഉഭയസമ്മതത്തോടെ ഏത് പുരുഷനും ഏത് സ്ത്രീയുമായി പരസ്യമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാം; ജപസമയത്തും ആഹാര സമയത്തും സ്ത്രീപുരുഷന്മാർ പൂർണ്ണ നഗ്നരായിക്കും; പരസ്യമായി രതിയിൽ ഏർപ്പെടുന്നതിൽ ലജ്ജയോ അപമാനമോ തോന്നുന്നവരെ സമാജത്തിൽ നിന്നും ഒഴിവാക്കും; നഗ്നതയും ബോഡി ആർട്ടും വൻ വിവാദമാകുന്ന കേരളത്തിൽ ഇങ്ങനെയും ഒരു കമ്യൂൺ ഉണ്ടെന്ന് അറിയുക
നിങ്ങൾ വളർന്നു ശ്രീ മാലാ പാർവതി... പക്ഷേ നിങ്ങൾ നിങ്ങളുടെ മകനെ നന്നായി വളർത്താൻ മറന്നു പോയിരിക്കുന്നു......! കോവിഡിനെ തുരത്താൻ നാമെല്ലാവരും ഒറ്റക്കെട്ടായി സാമൂഹിക അകലം പാലിച്ച് നിൽക്കണമെന്ന ആശയവുമായി വരികൾ എഴുതിയത് അമ്മ; ഒന്നായിടും ലോകം എന്ന ഗാനത്തിന്റെ എഡിറ്റിംഗും സംവിധാനവും നിർവ്വഹിച്ച മകനും; സിനിമയിൽ താരമാകാൻ ആഗ്രഹിച്ച നടിയുടെ മകന്റെ അശ്ലീലത ചർച്ചയാക്കി സീമാ വിനീതും; മാലാ പാർവ്വതിയുടെ മകൻ അനന്തകൃഷ്ണൻ കുടുങ്ങുമ്പോൾ
പിണറായി വിജയന്റെ മകൾ വീണാ വിജയൻ വിവാഹിതയാകുന്നു; വരൻ ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ് റിയാസ്; രണ്ടു പേരുടെയും വിവാഹത്തിന് വഴിയൊരുങ്ങിയത് രണ്ടു വർഷമായുള്ള അടുപ്പം; ചടങ്ങ് ഏറ്റവുമടുത്ത ബന്ധുക്കളെ മാത്രം പങ്കെടുപ്പിച്ച് ലളിതമായി; രജിസ്റ്റർ ഓഫീസിൽ നിന്നും സർട്ടിഫിക്കറ്റ് വാങ്ങുക ഈ മാസം 15ന്
ക്രൈമിന്റെ ഓഫീസിൽ ചാരമായ രേഖകൾ എത്രമാത്രം വിലപിടിപ്പുള്ളതായിരുന്നു എന്നതിന് ഇതിനപ്പുറം എന്ത് തെളിവാണ് വേണ്ടത്? നിർണായക ഘട്ടത്തിൽ സഹായിയായ റിയാസിന് ഇതിലും വലിയ എന്ത് പാരിതോഷികമാണ് ഒരു നേതാവിന് നൽകാൻ കഴിയുക? കാര്യം കഴിഞ്ഞാൽ കറിവേപ്പിലയാകുന്ന പതിവ് നേതാക്കളിൽ നിന്നും നിങ്ങൾ വ്യത്യസ്തനാവുന്നത് ഇങ്ങനെയാണ് സഖാവെ.. അഭിനന്ദനങ്ങൾ പിണറായി വിജയൻ.... മുഹമ്മദ് റിയാസ്; ക്രൈം പത്രാധിപർ ടിപി നന്ദകുമാറിന്റെ കുറിപ്പ് ചർച്ചയാകുമ്പോൾ
എസ് എഫ് ഐ സംസ്ഥാന കമ്മറ്റി അംഗമായിരിക്കെ ജില്ലാ കമ്മറ്റി അംഗമായ മുഹമ്മദ് റിയാസുമായി സമീഹയുടെ വിവാഹം; വിവാഹ ശേഷം രാഷ്ട്രീയം അവസാനിപ്പിക്കാൻ നിർബന്ധം പിടിച്ചു; ഡോക്ടറായിട്ടും പ്രാക്ടീസ് ചെയ്യാൻ അനുവദിച്ചില്ല; പൊന്നും പണവും ചോദിച്ച് ഭിത്തിയിൽ ചാരി നിർത്തി മർദ്ദനം; 50 രൂപ നൽകിയാൽ പാളയത്ത് പെണ്ണുങ്ങളെ കിട്ടുമെന്ന് പറഞ്ഞ് മൂത്ര തടസ്സം ഉണ്ടാക്കുന്ന ഉപദ്രവം; പിണറായിയുടെ മകളുമായി വിവാഹം ഉറപ്പിക്കുമ്പോൾ ഡിവൈഎഫ്‌ഐ ദേശീയ പ്രസിഡന്റിന്റെ മുൻ ഭാര്യ നൽകിയ പരാതി ചർച്ചയിൽ
ഞാൻ നഷ്ടപരിഹാരം ചോദിച്ചു എന്ന് നിങ്ങൾ പറയുന്നു എങ്കിൽ എനിക്ക് എന്റെ ആ വോയിസ് ഷെയർ ചെയ്യണം; ചുവടെ കൊടുക്കുന്ന സ്‌ക്രീൻ ഷോട്ട് അല്ലാതെ നിങ്ങൾ എന്റെ കാലുപിടിച്ചു മാപ്പ് പറയുന്ന 2.30 മിനിറ്റ് നിൽക്കുന്ന ഫോൺ റെക്കോർഡ് എന്റെ കയ്യിൽ ഉണ്ട്; മകനെ വ്യക്തിയായി കാണണം എങ്കിൽ എന്തെ അമ്മ എന്നെ വിളിച്ചു മാപ്പ് പറഞ്ഞു മകൻ പറയണം ആയിരുന്നു .... കഷ്ടം ! മാലാ പാർവ്വതിയുടെ വിലപേശൽ ആരോപണം പൊള്ളിച്ചടുക്കി സീമാ വിനീത്