Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ചൈനീസ് അടിമകളായി തീർന്ന നേപ്പാളിന് ഇന്ത്യയെ ചൊറിഞ്ഞ് മതിയാകുന്നില്ല; നേപ്പാളികളെ വിവാഹം കഴിക്കുന്ന ഇന്ത്യൻ യുവതികൾക്ക് പൗരത്വം ലഭിക്കാനുള്ള കടമ്പ കട്ടിയാക്കി; വിമർശകർക്കുള്ള മറുപടി ഇന്ത്യയുടെ പൗരത്വ ഭേദഗതി നിയമം; ചൈനയുടെ കുത്തിതിരുപ്പിൽ ഇന്ത്യാ-നേപ്പാൾ ബന്ധം ഏറ്റവും മോശം നിലയിലേക്ക്

ചൈനീസ് അടിമകളായി തീർന്ന നേപ്പാളിന് ഇന്ത്യയെ ചൊറിഞ്ഞ് മതിയാകുന്നില്ല; നേപ്പാളികളെ വിവാഹം കഴിക്കുന്ന ഇന്ത്യൻ യുവതികൾക്ക് പൗരത്വം ലഭിക്കാനുള്ള കടമ്പ കട്ടിയാക്കി; വിമർശകർക്കുള്ള മറുപടി ഇന്ത്യയുടെ പൗരത്വ ഭേദഗതി നിയമം; ചൈനയുടെ കുത്തിതിരുപ്പിൽ ഇന്ത്യാ-നേപ്പാൾ ബന്ധം ഏറ്റവും മോശം നിലയിലേക്ക്

മറുനാടൻ മലയാളി ബ്യൂറോ

കാഠ്മണ്ഡു: നേപ്പാളിലെ കമ്യൂണിസ്റ്റ് സർക്കാർ ചൈനീസ് വഴിയിലൂടെയാണ് യാത്ര. ചൈനയുടെ അടിമകളായി ഇന്ത്യയ്‌ക്കെതിരെ നീങ്ങുകയാണ് അവർ. കാലാപാനിയെ ഉൾപ്പെടുത്തിയ മാപ്പ് നേപ്പാൾ അംഗീകരിച്ചത് ഇന്ത്യയെ ചൊറിയാനാണ്. ഇപ്പോഴിതാ ഇന്ത്യയെ പ്രകോപിപ്പിക്കാൻ പൗരത്വ നിയമവും ഭേദഗതി ചെയ്യുന്നു.

ഇന്ത്യക്കാർക്കുള്ള പൗരത്വ നിയമത്തിൽ മാറ്റംവരുത്തി നേപ്പാൾ കാട്ടുന്നത് ചൈനീസ് വിധേയത്വമാണ്. പുതിയ ഭേദഗതി അനുസരിച്ച് നേപ്പാളി പൗരന്മാരെ വിവാഹം കഴിക്കുന്ന ഇന്ത്യൻ പെൺകുട്ടികൾ പൗരത്വം ലഭിക്കാൻ കുറഞ്ഞത് ഏഴു വർഷം കാത്തിരിക്കേണ്ടിവരും. വാർത്ത സ്ഥിരീകരിച്ച നേപ്പാൾ ആഭ്യന്തര മന്ത്രി രാം ബഹദൂർ ഥാപ്പ ഇന്ത്യൻ പൗരത്വ നിയമങ്ങൾ ചൂണ്ടിക്കാട്ടി സർക്കാർ കൊണ്ടുവന്ന ഭേദഗതിയെ ന്യായീകരിച്ചു. അതായത് ഇന്ത്യയ്ക്ക് പൗരത്വ ഭേദഗതി നിയമം പാസാക്കാമെങ്കിൽ നേപ്പാളിനും അതിന് കഴിയുമെന്ന വിശദീകരണം.

ഇന്ത്യൻ പൗരനെ വിവാഹം കഴിക്കുന്ന വിദേശികൾക്ക് ഏഴ് വർഷത്തിന് ശേഷം പൗരത്വം അനുവദിക്കുന്ന ഇന്ത്യയിലെ നിയമമാണ് രാം ബഹദൂർ ഥാപ്പ ഉദ്ധരിച്ചത്. അതേസമയം, ഇന്ത്യയുടെ പൗരത്വ നിയമത്തിന്റെ ഈ ഉപാധി നേപ്പാൾ പൗരന്മാർക്ക് ബാധകമല്ലെന്ന കാര്യം പ്രസ്താവനയിൽ നേപ്പാൾ ആഭ്യന്തരമന്ത്രി പരാമർശിച്ചിട്ടില്ല. അങ്ങനെ സത്യം മറച്ചു വയ്ക്കുന്നു. അതിർത്തി വിഷയങ്ങളിലടക്കം ഇന്ത്യയും നേപ്പാളും തമ്മിലുള്ള ബന്ധം വഷളായതിന് പിന്നാലെയാണ് പൗരത്വ നിയമത്തിൽ നേപ്പാൾ ഭേദഗതി വരുത്തിയത്. ഇതിന് പിന്നിലും ചൈനീസ് സ്വാധീനമാണ്. ചൈനയ്ക്ക് വേണ്ടിയാണ് ഇന്ത്യയെ നേപ്പാൾ പ്രകോപിപ്പിക്കുന്നതെന്നതാണ് വസ്തുത.

ഇന്ത്യയുടെ മേഖലകൾ തങ്ങളുടേതായി അടയാളപ്പെടുത്തിയ പുതിയ രാഷ്ട്രീയ ഭൂപടം ഭരണഘടനയുടെ ഭാഗമാക്കാനുള്ള ബില്ല് നേരത്തെ നേപ്പാൾ പാർലമെന്റ് പാസാക്കിയിരുന്നു. ഉത്തരാഖണ്ഡിലെ ലിപുലേഖ്, കാലാപാനി, ലിംപയധുര എന്നീ പ്രദേശങ്ങളാണ് പുതിയ ഭൂപടത്തിൽ നേപ്പാൾ തങ്ങളുടേതായി അടയാളപ്പെടുത്തിയത്. ഇതിന് പിന്നാലെ കാലാപാനിക്ക് സമീപം പട്ടാള ക്യാമ്പ് സ്ഥാപിക്കാൻ നേപ്പാൾ ഒരുങ്ങുന്നതായി വാർത്തകളുണ്ടായിരുന്നു.

എല്ലാ വിഷയത്തിലും ഇന്ത്യയെ കുറ്റം പറയുകയാണ് നേപ്പാൾ. ചൈനയിൽ നിന്നുള്ളതിനേക്കാൾ മാരകമാണ് ഇന്ത്യയിൽ നിന്നുള്ള വൈറസ് എന്ന നേപ്പാൾ പ്രധാനമന്ത്രി കെപി ശർമ ഒലിയുടെ പ്രസ്താവനക്കു പിറകെ വീണ്ടും ഇന്ത്യക്കെതിരെ നേപ്പാളിന്റെ വിമർശനം. രാജ്യത്തെ കോവിഡ്19 ബാധിതരിൽ 90 ശതമാനവും ഇന്ത്യയിൽ നിന്ന് വന്നവരാണെന്നാണ് പുതിയ ആരോപണം. നേപ്പാളിൽ കോവിഡ് ബാധിതരുടെ എണ്ണം 10000നടുത്ത് എത്തിയ സാഹചര്യത്തിലാണ് ഇന്ത്യക്കെതിരെ പുതിയ ആരോപണം ഉന്നയിച്ചത്.

വിദേശത്ത് നിന്ന് അടുത്തിടെ മടങ്ങിയെത്തിയ തൊഴിലാളികളാണ് കോവിഡ് ബാധിതരിൽ 90 ശതമാനവുമെന്ന് ആരോഗ്യ മന്ത്രാലയത്തിലെ പകർച്ചവ്യാധി വിഭാഗം ഡയറക്ടർ ഡോ. ബസുദേവ് പാണ്ഡെ പറഞ്ഞു. ഇതിൽ ഭൂരിഭാഗവും ഇന്ത്യയിൽ നിന്നുള്ളവരാണ്. കോവിഡ് ബാധിച്ച് മരിച്ചവരിൽ 98 ശതമാനവും പ്രത്യേകിച്ച് രോഗലക്ഷണങ്ങളൊന്നും ഇല്ലാത്തവരായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയോടുള്ള നിലപാട് കടുപ്പിച്ച് അതിർത്തിയിലെ ഗന്ധക് ഡാമിന്റെ അറ്റകുറ്റപ്പണിയും നേപ്പാൾ തടഞ്ഞിരുന്നു. ബിഹാറിലും നേപ്പാളിലുമായി കിടക്കുന്ന ലാൽ ബകിയ നദിക്കു കുറുകെ നിർമ്മിച്ച ഡാമിന്റെ വാർഷിക അറ്റകുറ്റപ്പണിയാണ് തടഞ്ഞത്. ബിഹാർ സർക്കാറാണ് പതിവായി അറ്റകുറ്റപ്പണി നടത്തുന്നത്. എന്നാൽ, ഇത്തവണ നേപ്പാൾ പ്രവൃത്തി തടഞ്ഞു. ഇത് മേഖലയിൽ വെള്ളപ്പൊക്ക ഭീഷണി ഉയർത്തിയിട്ടുണ്ട്.

ഡാമിന് 36 ഗേറ്റുകളുണ്ട്. ഇതിൽ പകുതിയും നേപ്പാളിലാണ്. ഇവ ഇപ്പോൾ അടച്ചിരിക്കുകയാണ്. സർക്കാർ അറിഞ്ഞാണോ നടപടിയെന്ന് വ്യക്തമല്ല. ഔദ്യോഗികതലത്തിൽ ഇക്കാര്യം നേപ്പാൾ ഉദ്യോഗസ്ഥരെ അറിയിച്ചു. നടപടി ഒന്നും ഇല്ലാത്തതിനാൽ ഇന്ത്യൻ സ്ഥാനപതി കാര്യാലയത്തെയും കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തെയും വിവരം അറിയിച്ചിട്ടുണ്ട്്. അറ്റകുറ്റപ്പണി സമയബന്ധിതമായി നടന്നില്ലെങ്കിൽ വെള്ളപ്പൊക്കം വൻനാശം വിതക്കും -ബിഹാർ ജലവിഭവമന്ത്രി സഞ്ജയ് ഝാ പറഞ്ഞു.

ഈയിടെ അതിർത്തിയിൽ ഇന്ത്യക്കാരനായ ഗ്രാമീണൻ നേപ്പാൾ പൊലീസിന്റെ വെടിയേറ്റു മരിച്ചിരുന്നു. 729 കിലോമീറ്ററുള്ള അതിർത്തി ശാന്തമാണ്. പക്ഷേ പൊട്ടിത്തെറിക്ക് സാധ്യതയും ഉണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP