Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഖത്തറിലെ വ്യവസായികൾക്കിടയിൽ ആവേശം വിതറി മോദിയുടെ സന്ദർശനം; ഇന്ത്യ എന്ന അവസരങ്ങളുടെ നാട് ഉപയോഗപ്പെടുത്താൻ അറബികൾ: ഖത്തറും ഇന്ത്യയും ഒപ്പിട്ടത് ഏഴു സുപ്രധാന കരാറുകൾ

ഖത്തറിലെ വ്യവസായികൾക്കിടയിൽ ആവേശം വിതറി മോദിയുടെ സന്ദർശനം; ഇന്ത്യ എന്ന അവസരങ്ങളുടെ നാട് ഉപയോഗപ്പെടുത്താൻ അറബികൾ: ഖത്തറും ഇന്ത്യയും ഒപ്പിട്ടത് ഏഴു സുപ്രധാന കരാറുകൾ

ദോഹ: അവസരങ്ങളുടെ നാടാണ് നമ്മുടെ ഇന്ത്യയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഈ അവസരങ്ങൾ പ്രയോജനപ്പെടുത്തുന്നതിന് എല്ലാവരെയും സ്വാഗതം ചെയ്യുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. ഖത്തറും ഇന്ത്യയും തമ്മിൽ ഏഴു സുപ്രധാന കരാറുകളിലും ഒപ്പിട്ടു.

ഖത്തർ അമീർ ഷെയ്ഖ് തമിം ബിൻ ഹമദ് അൽ താനിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ കൂടിക്കാഴ്ചയെ തുടർന്നാണ് കരാറുകളിൽ ഒപ്പുവച്ചത്. ആരോഗ്യം, ടൂറിസം, നൈപുണ്യവികസനം, സാമ്പത്തികം, ഊർജം, എന്നീമേഖലകളിലാണ് കരാറുകൾ. ഇതിനൊപ്പം കായിക രംഗത്ത് പരസ്പരസഹകരണത്തിനുള്ള ധാരണാപത്രം ഇരുരാജ്യങ്ങളും ഒപ്പുവച്ചു.

വ്യവസായ സംരംഭകരുമായി ഖത്തറിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് അവസരങ്ങളുടെ ജാലകമാണ് ഇന്ത്യ തുറന്നിട്ടിരിക്കുന്നതെന്നു വ്യക്തമാക്കിയത്. ഇന്ത്യയിൽ നിക്ഷേപം നടത്തുവാൻ ഖത്തറിലെ വ്യവസായികളെ പ്രധാനമന്ത്രി സ്വാഗതം ചെയ്തു.

ഇന്ത്യയിൽ നിക്ഷപം നടത്തുന്നതിനുള്ള സാഹചര്യം സൃഷ്ടിക്കുമെന്നും മോദി പറഞ്ഞു. ഇന്ത്യ അവസരങ്ങളുടെ നാടാണ്. ഈ അവസരങ്ങൾ വിനിയോഗിക്കുന്നതിന് ഖത്തറിലെ വ്യവസായ സമൂഹത്തെ ഞാൻ ക്ഷണിക്കുകയാണ്. റെയിൽവേ, സൗരോർജ്ജം തുടങ്ങിയ മേഖലകളിൽ ഖത്തറിലെ വ്യവസായികൾക്ക് ഇന്ത്യയിൽ വൻ അവസരങ്ങളാണുള്ളത്. ബിസിനസ് തുടങ്ങാൻ ഇന്ത്യയിൽ ഏതെങ്കിലും തരത്തിലുള്ള പ്രതിബന്ധങ്ങൾ ഉണ്ടെങ്കിൽ അവ ഞാൻ നേരിട്ട് ഇടപെട്ട് പരിഹരിക്കും - വ്യവസായികളോടായി മോദി പറഞ്ഞു.

80 കോടി യുവാക്കളാണ് ഇന്ത്യയുടെ ഏറ്റവും വലിയ ശക്തി. അടിസ്ഥാന സൗകര്യ വികസനം, നിർമ്മാണം തുടങ്ങിയ മേഖലകിലെ വികസനത്തിനാണ് കൂടുതൽ പ്രാധാന്യം നൽകുന്നത്. ജനങ്ങളുടെ ജീവിത സാഹചര്യം മെച്ചപ്പെടുത്തുന്നതിന് സ്മാർട്ട് സിറ്റികൾ, മെട്രോകൾ. നഗര മാലിന്യ നിർമ്മാർജനം തുടങ്ങിയ മേഖലകളിൽ ഇന്ത്യ നിക്ഷേപം നടത്തി വരികയാണ്. ഈ മേഖലകളിൽ വിദേശ നിക്ഷേപം കൂടിയുണ്ടെങ്കിൽ പുരോഗതി പൂർണമാവുമെന്നും മോദി ചൂണ്ടിക്കാട്ടി. ഖത്തറും ഇന്ത്യയും തമ്മിലുള്ള ബിസിനസ് ബന്ധം മെച്ചപ്പെടുത്തുന്നതിന് ഖത്തർ അമീർ ഷെയ്ക്ക് തമിം ബിൻ ഹമദ് അൽ താനി വഹിക്കുന്ന പങ്കിനെ മോദി പ്രകീർത്തിച്ചു.

ഖത്തർ പ്രധാനമന്ത്രി ഒരുക്കിയ അത്താഴവിരുന്നിലും മോദി പങ്കെടുത്തു. ശനിയാഴ്ച രാത്രിയാണ് മോദി ഖത്തറിലെത്തിയത്. ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് അബ്ദുല്ല ബിൻ നാസർ ബിൻ ഖലീഫ അൽതാനി അദ്ദേഹത്തെ സ്വീകരിച്ചു. വൈകിട്ടു മുഷൈരിബ് ഡൗൺ ടൗൺ പ്രോജക്ടിൽ ഇന്ത്യൻ തൊഴിലാളികൾക്കു വേണ്ടിയുള്ള മെഡിക്കൽ ക്യാംപ് പ്രധാനമന്ത്രി സന്ദർശിച്ചു. ഇന്ത്യൻ കമ്യൂണിറ്റി ബെനവലന്റ് ഫോറത്തിന്റെ നേതൃത്വത്തിലാണു 350 പേർക്കായി ക്യാംപ് നടത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP