Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സംഘർഷം ആരംഭിക്കുന്നതിനു മുൻപ് ഏപ്രിൽ അവസാന വാരം അതിർത്തിയിലെ സ്ഥിതി പുനഃസ്ഥാപിക്കുകയല്ലാതെ മറ്റൊരു ഒത്തുതീർപ്പിനും ഒരുക്കമല്ലെന്ന നിലപാടിൽ ഇന്ത്യ; അംഗീകരിക്കാൻ മനസ്സ് കാട്ടാതെ ചൈന; സംയുക്ത പ്രസ്താവനയിലെ സൗഹൃദം ഇനിയും അതിർത്തിയിൽ എത്തിയില്ലെന്ന് സൂചനകൾ; സൈനിക സന്നാഹങ്ങൾ കൂടുതൽ ശക്തമാക്കാൻ ഇന്ത്യ; കൊടും തണുപ്പിനെ നേരിടാൻ റഷ്യൻ ടെന്റുകൾ അതിർത്തിയിൽ എത്തിച്ച് മുന്നൊരുക്കങ്ങൾ; ഏഴാം വട്ട കമാണ്ടർ ചർച്ച ഇനി നിർണ്ണായകം

സംഘർഷം ആരംഭിക്കുന്നതിനു മുൻപ് ഏപ്രിൽ അവസാന വാരം അതിർത്തിയിലെ സ്ഥിതി പുനഃസ്ഥാപിക്കുകയല്ലാതെ മറ്റൊരു ഒത്തുതീർപ്പിനും ഒരുക്കമല്ലെന്ന നിലപാടിൽ ഇന്ത്യ; അംഗീകരിക്കാൻ മനസ്സ് കാട്ടാതെ ചൈന; സംയുക്ത പ്രസ്താവനയിലെ സൗഹൃദം ഇനിയും അതിർത്തിയിൽ എത്തിയില്ലെന്ന് സൂചനകൾ; സൈനിക സന്നാഹങ്ങൾ കൂടുതൽ ശക്തമാക്കാൻ ഇന്ത്യ; കൊടും തണുപ്പിനെ നേരിടാൻ റഷ്യൻ ടെന്റുകൾ അതിർത്തിയിൽ എത്തിച്ച് മുന്നൊരുക്കങ്ങൾ; ഏഴാം വട്ട കമാണ്ടർ ചർച്ച ഇനി നിർണ്ണായകം

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഇന്ത്യ ചൈന സേനാ കമാൻഡർമാർ തമ്മിൽ 14 മണിക്കൂർ നടത്തിയ മാരത്തൺ കൂടിക്കാഴ്ചയ്ക്കു ശേഷവും അതിർത്തിയിലെ സംഘർഷത്തിനു വ്യക്തമായ പരിഹാരം ഉണ്ടാകുന്നില്ല. ഇതിനിടെയാണ് അതിർത്തിയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഫലപ്രദമായ നടപടികൾ സ്വീകരിക്കുമെന്ന് ഇന്ത്യ-ചൈന സംയുക്ത പ്രസ്താവനയും പുറത്തു വന്നത്. ഇത് പ്രതീക്ഷ നൽകുന്നതാണെങ്കിൽ കാര്യങ്ങൾ ഇപ്പോഴും സാധാരണ നിലയിൽ ആയിട്ടില്ല. ഇപ്പോൾ സ്ഥിതി സങ്കീർണമാണെന്നും വരും ആഴ്ചകളിൽ കൂടുതൽ ചർച്ചകൾ വേണ്ടിവരുമെന്നും സേനാ വൃത്തങ്ങൾ പറഞ്ഞു.

സംയുക്ത പ്രസ്താവനയ്ക്കിടയിലും പ്രശ്‌നപരിഹാരം നീണ്ടതോടെ, അതിർത്തിയിൽ സന്നാഹങ്ങൾ കൂടുതൽ ശക്തമാക്കാനുള്ള നടപടികളും സേന വേഗത്തിലാക്കി. ശൈത്യകാലത്തും അതിർത്തിയിലുടനീളം സേനാംഗങ്ങളെ നിലനിർത്തും. കൊടും തണുപ്പിനെ നേരിടാൻ റഷ്യയിൽ നിന്ന് ഇറക്കുമതി ചെയ്ത പ്രത്യേക ടെന്റുകൾ അതിർത്തിയിലെത്തിച്ചു. നിലവിലുള്ള സൈന്യം അവിടെ തന്നെ തുടരുമെന്ന സൂചനയാണ് പ്രതിരോധ വകുപ്പ് നൽകുന്നത്. ഇപ്പോൾ ഇന്ത്യയ്ക്ക് മേഖലയിൽ മുൻതൂക്കമുണ്ട്. ഇത് നഷ്ടമാക്കിയാൽ ചൈനീസ് പട്ടളം വീണ്ടും അതിർത്തി കടക്കുമെന്നാണ് വിലയിരുത്തൽ.

പാംഗോങ് തടാകത്തോടു ചേർന്നുള്ള മലനിരകൾ, ചുഷൂൽ, ഗോഗ്ര, ഡെപ്‌സാങ് എന്നിവയടക്കം സംഘർഷം നിലനിൽക്കുന്ന പ്രദേശങ്ങളിൽ നിന്നെല്ലാം പിന്മാറണമെന്ന ഇന്ത്യയുടെ ആവശ്യം പൂർണമായി അംഗീകരിക്കാൻ ചൈന തയാറായിട്ടില്ല. സംഘർഷം ആരംഭിക്കുന്നതിനു മുൻപ് ഏപ്രിൽ അവസാന വാരം അതിർത്തിയിലെ സ്ഥിതി പുനഃസ്ഥാപിക്കുകയല്ലാതെ മറ്റൊരു ഒത്തുതീർപ്പിനും ഒരുക്കമല്ലെന്ന നിലപാടിലാണ് ഇന്ത്യ. തൽസ്ഥിതി വാദമാണ് ചൈന ഉയർത്തുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ ചൈന അതിക്രമിച്ച് കയറിയ പല മേഖലയും ഇന്ത്യ തിരിച്ചു പിടിച്ചിരുന്നു.

പിന്മാറ്റത്തിനുള്ള രൂപരേഖ തയാറാക്കാനാണ് ഇരു സേനകളും അതിർത്തിയിലെ കൂടിക്കാഴ്ചയിൽ ശ്രമിച്ചത്. ഇക്കാര്യത്തിൽ ചൈനയുടെ ഭാഗത്തു നിന്നു പൂർണ സഹകരണമുണ്ടായില്ലെന്നാണു സൂചന. പാംഗോങ് അടക്കമുള്ള തർക്ക മേഖലകൾ തങ്ങളുടേതാണെന്ന വിചിത്ര വാദമാണു ചൈന ഉയർത്തുന്നത്. ഇത് ഇന്ത്യ അംഗീകരിച്ചില്ല. എങ്കിലും സംയുക്ത പ്രസ്താവനയ്ക്കും തയ്യാറായി. പ്രശ്‌ന പരിഹാരത്തിന് വേണ്ടിയായിരുന്നു ഇത്.

തിങ്കളാഴ്ച നടന്ന ആറാം വട്ട കോർ കമാൻഡർതല ചർച്ചയ്ക്കു പിന്നാലെയായിരുന്നു പ്രസ്താവന. ഏഴാം വട്ട ചർച്ചകൾ നടത്താൻ തയാറാണെന്നും ഇരുരാജ്യങ്ങളും പ്രസ്താവനയിൽ പറഞ്ഞു. സംഘർഷങ്ങൾ ഒഴിവാക്കി പരസ്പര വിശ്വാസം വീണ്ടെടുക്കാനും ധാരണയായി. ഇരു രാജ്യങ്ങളും തമ്മിലുള്ള ആശയവിനിമയം ശക്തിപ്പെടുത്താനും സമവായത്തിൽ വീഴ്ച വരുത്താതിരിക്കാനും ധാരണയായി. തെറ്റുധാരണകൾ അകറ്റും. അതിർത്തിയിൽ മുൻനിരയിലേക്ക് കൂടുതൽ സൈനികരെ അയയ്ക്കുന്നത് ഒഴിവാക്കുമെന്നും ഇരു രാജ്യങ്ങളും അറിയിച്ചു

സെപ്റ്റംബർ 21ന് ഇന്ത്യയും ചൈനയും കമാൻഡർതലത്തിൽ ചർച്ചകൾ നടത്തി. അതിർത്തിയിലെ സ്ഥിതിഗതികൾ നിയന്ത്രിക്കുന്നതിനെ കുറിച്ച് ഇരുവിഭാഗങ്ങളും അഭിപ്രായങ്ങൾ കൈമാറി. മോസ്‌കോയിൽ ഇരു രാജ്യങ്ങളും ചർച്ചയിലൂടെ എത്തിച്ചേർന്ന സമവായം വീഴ്ച വരാതെ നടപ്പാക്കാനും ഇരുഭാഗങ്ങളും തമ്മിലുള്ള ആശയവിനിമയം ശക്തിപ്പെടുത്താനും തീരുമാനമായി. ഏഴാാവട്ട കമാൻഡർ തല ചർച്ചകൾ എത്രയും പെട്ടെന്ന് നടത്താനും അതിർത്തി സങ്കീർണതകൾ പൂർണമായും ഒഴിവാക്കുന്നതിനുള്ള കൂടുതൽ നടപടികൾ കൈക്കൊണ്ട് അതിർത്തിയിലെ ശാന്തിയും സമാധാനവും പുനഃസ്ഥാപിക്കാൻ സംയുക്തമായി പ്രവർത്തിക്കുമെന്ന് ഇരുവിഭാഗവും പ്രസ്താവയിൽ അറിയിച്ചു.

അതിനിടെ 2017ലെ ഡോക്ലാം സംഘർഷത്തിന് പിന്നാലെ ഇന്ത്യയുമായി അതിർത്തി പങ്കിടുന്ന പ്രദേശങ്ങളിൽ ചൈന ചൈന വ്യോമത്താവളങ്ങളും വ്യോമപ്രതിരോധ യൂണിറ്റുകളുമടക്കം 13 ഓളം പുതിയ സൈനിക കേന്ദ്രങ്ങൾ നിർമ്മിച്ചുവെന്ന് റിപ്പോർട്ട് പുറത്തു വന്നിട്ടുണ്ട്. ലഡാക്കിലെ സംഘർഷത്തിന് ശേഷം പുതുതായി നാല് ഹെലിപോർട്ടുകളും പ്രവർത്തനം തുടങ്ങിയിട്ടുണ്ട്. പ്രമുഖ സുരക്ഷ-രഹസ്യാന്വേഷണ കൺസൾട്ടൻസിയായ സ്ട്രാറ്റ്‌ഫോർ ചൊവ്വാഴ്ച പുറത്തുവിട്ട റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്.

ചൈനയുടെ സൈനിക അടിസ്ഥാന സൗകര്യങ്ങളുടെ നവീകരണം ഇനിയും പൂർത്തിയായിട്ടില്ല. അതിന്റെ നിർമ്മാണ പ്രവർത്തനങ്ങളാണ് നടക്കുന്നത്. അതിനാൽ ഇന്ത്യയുടെ അതിർത്തിയോട് ചേർന്ന് കാണുന്ന ചൈനീസ് സൈനിക പ്രവർത്തനം ഒരു ദീർഘകാല ഉദ്ദേശ്യത്തിന്റെ ആരംഭം മാത്രമാണെന്നാണ് സൂചന.മൂന്ന് വ്യോമത്താവളങ്ങൾ, അഞ്ച് സ്ഥിരം വ്യോമപ്രതിരോധ യൂണിറ്റുകൾ, അഞ്ച് ഹെലിപോർട്ടുകൾ എന്നിവയാണ് ചൈന മൂന്ന് വർഷത്തിനുള്ളിൽ പുതുതായി നിർമ്മിച്ചത്.

ഇതിൽ നാല് ഹെലിപോർട്ടുകളുടെ പ്രവർത്തനം ലഡാക്ക് പ്രതിസന്ധിക്ക് ശേഷം മാത്രമാണ് ആരംഭിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP