Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഗാൽവൻ നദിക്കരയിലെ ഇന്ത്യൻ സൈനിക കേന്ദ്രങ്ങളെയെല്ലാം വ്യക്തമായി കാണാനായി വൈ ജങ്ഷനിലെ ചൈനയുടെ നിർമ്മാണ പ്രവർത്തനം; ഇന്ത്യ റോന്തു ചുറ്റുന്ന മേഖലയിലെ യഥാർഥ നിയന്ത്രണ രേഖയ്ക്കും 200 മീറ്ററുള്ളിലേക്ക് വീണ്ടും കടന്നു കയറി പ്രകോപനം; അതിർത്തിയിൽ ചൈന തുടരുന്നത് പ്രകോപനം തന്നെ; ഏത് സമയവും എന്തും സംഭവിക്കാവുന്ന അവസ്ഥയിലേക്ക് ഗൽവാൻ താഴ് വര വീണ്ടും; കൂടുതൽ സൈനികർ സംഘർഷ മേഖലയിലേക്ക്; അതീവ ജാഗ്രതയിൽ കരസേന

ഗാൽവൻ നദിക്കരയിലെ ഇന്ത്യൻ സൈനിക കേന്ദ്രങ്ങളെയെല്ലാം വ്യക്തമായി കാണാനായി വൈ ജങ്ഷനിലെ ചൈനയുടെ നിർമ്മാണ പ്രവർത്തനം; ഇന്ത്യ റോന്തു ചുറ്റുന്ന മേഖലയിലെ യഥാർഥ നിയന്ത്രണ രേഖയ്ക്കും 200 മീറ്ററുള്ളിലേക്ക് വീണ്ടും കടന്നു കയറി പ്രകോപനം; അതിർത്തിയിൽ ചൈന തുടരുന്നത് പ്രകോപനം തന്നെ; ഏത് സമയവും എന്തും സംഭവിക്കാവുന്ന അവസ്ഥയിലേക്ക് ഗൽവാൻ താഴ് വര വീണ്ടും; കൂടുതൽ സൈനികർ സംഘർഷ മേഖലയിലേക്ക്; അതീവ ജാഗ്രതയിൽ കരസേന

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: അതിർത്തിയിൽ പ്രകോപനം തുടർന്ന് ചൈന. അതിർത്തിയിലെ കടന്നു കയറ്റക്കാരെ തുരത്തുമെന്ന് പ്രധാനമന്ത്രി മോദി പ്രഖ്യാപിച്ച ശേഷമാണ് പുതിയ നുഴഞ്ഞുകയറ്റം. കിഴക്കൻ ലഡാക്കിലെ ഗാൽവൻ താഴ്‌വരയിൽ ഇന്ത്യ റോന്തുചുറ്റുന്ന പട്രോൾ പോയിന്റ് (പി.പി.) 10, 11, 11 എ., 12, 13 മേഖലകളിലും ചൈനീസ് സേനയുടെ കടന്നുകയറ്റം. ഇത് അതിർത്തിയിലെ സ്ഥിതി കൂടുതൽ വഷളാക്കുകയാണ്. ഏത് സമയവും നേരിട്ട് ഏറ്റുമുട്ടലിന് ഇത് വഴിവയ്ക്കും. ഇന്ത്യയും ചൈനയും തമ്മിലെ നയതന്ത്ര ബന്ധം കൂടുതൽ വഷളാകുന്നതിന്റെ സൂചനയാണ് ഇത്.

20 ജവാന്മാരുടെ വീരമൃത്യുവിനിടയാക്കിയ സംഘർഷം നടന്ന പി.പി. 14 മേഖലയിൽ ആധിപത്യംസ്ഥാപിച്ച് വൈ ജങ്ഷനിൽ നിർമ്മാണപ്രവർത്തനം നടത്തിയിരുന്നു. ദൗലത്ത് ബാഗ് ഓൾഡിയിലെ (ഡി.ബി.ഒ.) ഇന്ത്യയുടെ തന്ത്രപ്രധാന വ്യോമതാവളത്തിന് 25 കിലോമീറ്റർമാത്രം അകലെയാണ് ഗാൽവൻ നദിയും ഷ്യോക് നദിയും കൂടിച്ചേരുന്ന വൈ ജങ്ഷൻ. കാരക്കോറം ചുരത്തിലേക്കും സിയാച്ചിനിലേക്കുമുള്ള കരസേനയുടെ അവശ്യസാധന വിതരണത്തിനും ഡി.ബി.ഒ. വ്യോമത്താവളത്തെയാണ് ഇന്ത്യ ആശ്രയിക്കുന്നത്. ഇന്ത്യൻ സേനാ നീക്കത്തെ നിരീക്ഷിക്കാനാണ് ചൈനയുടെ ഇപ്പോഴത്തെ കടന്നു കയറ്റം.

ഗാൽവൻ നദിക്കരയിലെ ഇന്ത്യൻ സൈനിക കേന്ദ്രങ്ങളെയെല്ലാം വ്യക്തമായി കാണാനുള്ള ശ്രമമാണ് ചൈനയുടേത്. വൈ ജങ്ഷനിലെ ചൈനയുടെ നിർമ്മാണപ്രവർത്തനം ഇന്ത്യയുടെ പ്രദേശത്തുതന്നെയാണെന്ന് സൈനികവൃത്തങ്ങൾ പറയുന്നു. ഇന്ത്യ റോന്തുചുറ്റുന്ന മേഖലയിൽ യഥാർഥ നിയന്ത്രണരേഖയ്ക്കും 200 മീറ്ററുള്ളിലാണ് ചൈന കടന്നുകയറിയത്. എന്നാൽ, അതിർത്തി ഔദ്യോഗികമായി നിശ്ചയിച്ചിട്ടില്ലാത്ത പ്രദേശമാണ് ഇത്.

സംഘർഷം നിലനിന്നിരുന്ന പാംഗോങ് തടാകത്തിന്റെ പടിഞ്ഞാറേ ചെരിവുകളിലെ എട്ടുമലനിരകളിൽ (ഫിംഗറുകൾ) ഫിംഗർ നാലുവരെ ചൈനീസ് സൈന്യം നേരത്തേ സാന്നിധ്യമുറപ്പിച്ചിരുന്നു. ഫിംഗർ എട്ടാണ് ഇവിടെ അതിർത്തിയായി ഇന്ത്യ കരുതുന്നത്. ചൈന നാലും. നാലിനും എട്ടിനുമിടയിൽ ഇരുരാജ്യവും റോന്തുചുറ്റിയ മേഖലയായിരുന്നെങ്കിലും ഇപ്പോൾ നാലുവരെ പൂർണമായും ചൈനയുടെ നിയന്ത്രണത്തിലായി. ഇതിന് പിന്നാലെയാണ് കൂടുതൽ സ്ഥലത്തേക്കുള്ള കടന്നു കയറ്റം. ഈ സാഹചര്യത്തിൽ കൂടുതൽ സൈനികരെ ഇന്ത്യ അതിർത്തിയിലേക്ക് അയച്ചിട്ടുണ്ട്. ഏത് സാഹചര്യവും നേരിടാനുള്ള കരുതലിലാണ് ഇന്ത്യൻ സൈന്യം.

ഹോട്‌സ്പ്രിങ്‌സിലെ പി.പി. 15, ഗോഗ്ര പോസ്റ്റിനുസമീപത്തെ പി.പി. 17, പി.പി. 18, കോങ്കലയിലെ പി.പി. 19, ഡെപ്സാങ് സമതലം എന്നിവയും ചൈന കൈയടക്കിയിട്ടുണ്ട്. ഇതെല്ലാം പ്രകോപനം സൃഷ്ടിക്കാനുള്ള ചൈനീസ് ശ്രമത്തിന്റെ ഭാഗമാണ്. ഗൽവാനിൽ യഥാർഥ നിയന്ത്രണ രേഖ കടന്ന് ഇന്ത്യയുടെ നിയന്ത്രണത്തിലുള്ള ലഡാക്കിൽ ചൈന നിർമ്മാണ പ്രവർത്തനങ്ങൾ നടന്നുവെന്ന് തെളിയിക്കുന്ന സാറ്റലൈറ്റ് ഇമേജുകൾ എൻഡിടിവി പുറത്തുവിട്ടു. 2020 മെയ് 22 മുതൽ ജൂൺ 26 വരെയുള്ള 33 ദിവസങ്ങൾക്കിടയിലായിരുന്നു ഈ നിർമ്മാണ പ്രവർത്തനങ്ങളെന്ന് സാറ്റലൈറ്റ് ഇമേജുകൾ വിശകലനം ചെയ്ത് വിലയിരുത്തുന്നു.

ഈ സ്ഥലത്തായിരുന്നു ജൂൺ 15ന് പട്രോളിങ് നടത്തിയ ഇന്ത്യൻ സൈന്യവും ചൈനീസ് സൈന്യവും ഏറ്റുമുട്ടിയത്. പട്രോൾ പോയിന്റ് 14 (PP-14) എന്നാണ് ഈ പ്രദേശത്തെ അടയാളപ്പെടുത്തുന്നത്. ഇന്ത്യയുടെ കമാൻഡിങ് ഓഫീസർ കേണൽ ഉൾപ്പടെ 20 സൈനികർ കൊല്ലപ്പെട്ടു. ചൈനയുടെ 45 സൈനികർ ഇതേ രീതിയിൽ മരിച്ചിട്ടുണ്ടാകാം എന്നാണ് ഇന്ത്യൻ സൈന്യം നൽകുന്ന വിവരം. ഇന്ത്യയുടെ അതിർത്തി കടന്ന് ആരും വന്നിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി സർവകക്ഷി യോഗത്തിൽ വ്യക്തമാക്കിയിരുന്നു. ഇന്ത്യൻ മണ്ണിനെ ലക്ഷ്യമിട്ട ചൈനീസ് പട്ടാളത്തിന് ഇന്ത്യയുടെ ജവാന്മാർ ഉചിതമായ തിരിച്ചടി നൽകി എന്ന് മാൻകി ബാത്തിലൂടെ പ്രധാനമന്ത്രി ആവർത്തിക്കുകയും ചെയ്തു. ഇതിന് ശേഷമാണ് കൂടുതൽ തെളിവുകൾ പുറത്തു വന്നത്.

ഗൽവാൻ നദീതടത്തിലെ ഈ പ്രദേശം ഇന്ത്യയുടെ നിയന്ത്രണത്തിൽ ഉള്ളതാണെന്ന് നേരത്തേ അംഗീകരിക്കപ്പെട്ടതാണ്. ആ സ്ഥലത്ത് ചൈനീസ് പട്ടാളം അതിക്രമിച്ചു കയറി എന്നതിന്റെ വ്യക്തമായ തെളിവുകളാണ് സാറ്റലൈറ്റ് ദൃശ്യങ്ങളെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്തു. 137 മീറ്റർ ദൂരം ചൈന കടന്നുകയറി എന്ന് സാറ്റലൈറ്റ് ഇമേജുകൾ വ്യക്തമാക്കുന്നു. മാക്സർ, പ്ലാനറ്റ് ലാബ് രാജ്യാന്തര ഏജൻസികളിൽനിന്ന് എൻഡിടിവിക്ക് ലഭിച്ചതാണ് ഉപഗ്രഹ ചിത്രങ്ങൾ. മെയ് 22 മുൻ ഈ പ്രദേശത്ത് ഒരു നിർമ്മാണവും നടന്നതായി ഉപഗ്രഹ ചിത്രത്തിൽ രേഖപ്പെടുത്തിയിട്ടില്ല. എന്നാൽ അതിന് ശേഷമുള്ള ഇമേജുകളിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടന്നത് വ്യക്തമായി തെളിയുന്നു.

ഈ സ്ഥലത്ത് ഉള്ള ഒരു മതിൽ ഇന്ത്യൻ നിർമ്മിതമെന്നാണ് അനുമാനം. ജൂൺ 26 ന് എടുത്ത ഉപഗ്രഹചിത്രം ഈ പ്രദേശം ഗൽവാനിലെ വലിയ തോതിലുള്ള പ്രവാഹത്തിൽ മുങ്ങിപ്പോയതായി മനസ്സിലാക്കുന്നു. അവിടെ ഇന്ത്യൻ സൈനികരുടെ സാന്നിധ്യം രേഖപ്പെടുത്തിയിട്ടുമില്ല. മെയ് 22ന് മാക്സർ പ്ലാനറ്റ് ലാബ് ചിത്രങ്ങൾ സൂചിപ്പിക്കുന്നത് 20 സൈനികരെങ്കിലുമുള്ള താവളം ഉണ്ടായിരുന്നു എന്നാണ്. ഇത് ഇന്ത്യൻ സൈന്യത്തിന്റേതാണോ, ചൈനീസ് സൈന്യത്തിന്റേതാണോ എന്ന് വ്യക്തമല്ല. ഇരുസൈന്യവും ഏറ്റുമുട്ടിയതിന്റെ പിറ്റേന്ന് ജൂൺ 16നാണ് അടുത്ത ചിത്രം ലഭിച്ചിരിക്കുന്നത്. സൈനികരുടെയോ നിർമ്മാണത്തിന്റെയോ അടയാളങ്ങൾ ഇല്ലാത്ത ചിത്രമാണ് അന്ന് ലഭിച്ചത്.

ജൂൺ 22 ലഭിച്ച ചിത്രങ്ങൾ ഇതിൽനിന്ന് വ്യത്യസ്തമാണ്. നദിയോട് ചേർന്നുള്ള അതിർത്തി പ്രദേശത്ത് പിങ്ക് ടാർപോളിൽ ഇട്ട കൂടാരത്തിന്റെ ചിത്രം നൽകുന്നു. അതിർത്തിയോട് ചേർന്ന സ്ഥലത്ത് 50 സൈനികരുടെ സാന്നിധ്യമാണ് തിരിച്ചറിയുന്നത്. ഇതിൽ 25 അതിർത്തിയോട് ചേർന്ന 150 മീറ്ററിനുള്ളിലാണ്. ജൂൺ 25ന് പ്ലാനറ്റ് ലാബ് നൽകിയതാണ് ഒടുവിലത്തെ ചിത്രം. ചില പിങ്ക് കൂടാരങ്ങളുടെ നിറം മാറി. അവിടെനിന്ന് കുറേ നീക്കം ചെയ്തതായാണ് രേഖപ്പെടുത്തുന്നത്. ഈ സ്ഥലത്തങ്ങളിൽ ചൈനീസ് സൈന്യത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങളാണ്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP