Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കോവിഡിലെ രഹസ്യം കണ്ടെത്താൻ ഇറങ്ങിയ ഓസ്‌ട്രേലിയയെ പാഠം പഠിപ്പിച്ചത് സൈബർ ആക്രമണത്തിലൂടെ; വിയറ്റ്‌നാമിലെ വിമാനത്താവളങ്ങളെ പ്രതിസന്ധിയിലാക്കിയതും ഒളിപ്പോര്; ജപ്പാനിലെ മിസൈൽ രൂപകൽപ്പനയും കവർന്നു; ഇന്ത്യയെ തളർത്താനും വജ്രായുധം ഇറക്കുമെന്ന് ഇന്റലിജൻസ് കണ്ടെത്തൽ; സേനകളുടെ സർവ്വറുകൾക്കും അതിർത്തിയിലെ പോലെ സുരക്ഷ അതിശക്തം; ഗൽവാനിൽ എയർഫോഴ്‌സ് കരുത്ത് കൂട്ടി ഇന്ത്യ; അതിർത്തിയിൽ സേന സുസജ്ജം; ഇന്ത്യാ-ചൈന തർക്കം തുടരുമ്പോൾ

കോവിഡിലെ രഹസ്യം കണ്ടെത്താൻ ഇറങ്ങിയ ഓസ്‌ട്രേലിയയെ പാഠം പഠിപ്പിച്ചത് സൈബർ ആക്രമണത്തിലൂടെ; വിയറ്റ്‌നാമിലെ വിമാനത്താവളങ്ങളെ പ്രതിസന്ധിയിലാക്കിയതും ഒളിപ്പോര്; ജപ്പാനിലെ മിസൈൽ രൂപകൽപ്പനയും കവർന്നു; ഇന്ത്യയെ തളർത്താനും വജ്രായുധം ഇറക്കുമെന്ന് ഇന്റലിജൻസ് കണ്ടെത്തൽ; സേനകളുടെ സർവ്വറുകൾക്കും അതിർത്തിയിലെ പോലെ സുരക്ഷ അതിശക്തം; ഗൽവാനിൽ എയർഫോഴ്‌സ് കരുത്ത് കൂട്ടി ഇന്ത്യ; അതിർത്തിയിൽ സേന സുസജ്ജം; ഇന്ത്യാ-ചൈന തർക്കം തുടരുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: അതിർത്തിക്ക് പിന്നാലെ ഇന്ത്യ സൈബർ ആക്രമണത്തിന്റെ ഭീതിയിലും. അതിർത്തിയിൽ വ്യാമ സേനയുടെ കരുത്ത് ഇന്ത്യയ്ക്ക് തുണയാണ്. എന്നാൽ സൈബർ യുദ്ധമുണ്ടായാൽ അടിപതറുമെന്ന ആശങ്ക സജീവമാണ്. ഇന്ത്യയിൽ സൈബർ ആക്രമണത്തിനു സാധ്യതയുണ്ടെന്നും ചൈനയിൽ സമൂഹമാധ്യമങ്ങളിൽ ഇതുസംബന്ധിച്ച ചർച്ചകൾ നടക്കുകയാണെന്നും സൈ ഫേർമ എന്ന സ്ഥാപനം കംപ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീമിനെ കഴിഞ്ഞ ദിവസം അറിയിച്ചു. ആക്രമണം ഉണ്ടാകാൻ സാധ്യതയുള്ള ചില സ്ഥാപനങ്ങളുടെ പട്ടികയും ഇവർ നൽകി. അതിനിടെ ഗൽവാനിലെ സംഘർഷത്തിന് അയവും വന്നിട്ടില്ല. ഇനിയും ചർച്ചകളിൽ ചൈന ക്രിയാത്മക നിലപാട് എടുത്തിട്ടില്ല. ഈ സാഹചര്യത്തിൽ അതിർത്തിയിൽ ഇന്ത്യ സൈനിക വിന്യാസം തുടരുകയാണ്.

അതിർത്തിയിൽ ഇന്ത്യയും ചൈനയും തമ്മിലുള്ള സംഘർഷം രൂക്ഷമായി തുടരവേയാണ്, രാജ്യത്തു സൈബർ ആക്രമണ ഭീഷണി വർധിച്ചതും. ശത്രു രാജ്യങ്ങൾക്കെതിരെ സൈബർ ആക്രമണം നടത്തിയ ചരിത്രമാണ് ചൈനയ്ക്കുള്ളത്. ഇന്ത്യയുടെ കരസേന കഴിഞ്ഞ വർഷം 23 തവണ സൈബർ ആക്രമണത്തിനു വിധേയമായെന്നു കേന്ദ്രസർക്കാർ തന്നെ പാർലമെന്റിൽ വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നിലും ചൈനീസ് കരങ്ങളെയാണ് സംശയിക്കുന്നത്. കൂടംകുളം ആണവ നിലയത്തിലെ ന്യൂക്ലിയർ പവർ കോർപറേഷനിൽ 2019 നവംബറിൽ സൈബർ ആക്രമണം ഉണ്ടായി. 2019ൽ കേന്ദ്ര സർക്കാരിന്റെ 24 മന്ത്രാലയങ്ങളിൽ സൈബർ ആക്രമണം നടന്നു. ഇതിനെ ചെറുക്കാൻ മതിയായ സംവിധാനങ്ങൾ രാജ്യത്തില്ല. ഇതാണ് ആശങ്കയ്ക്ക് കാരണം.

ദേശീയതലത്തിൽ സൈബർ അഥോറിറ്റി ഇല്ല. ഇൻഫർമേഷൻ ടെക്‌നോളജി നിയമ പ്രകാരമാണു സൈബർ ആക്രമണ കേസുകൾ നേരിടുന്നത്. 2013ൽ രൂപം നൽകിയ കംപ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീമാണു സൈബർ ആക്രമണങ്ങൾ സംബന്ധിച്ച പരാതികൾ നോക്കുന്നത്. പ്രതിരോധസേനകൾക്കു മാത്രമായി ഡിഫൻസ് സൈബർ ഏജൻസിക്കു രൂപം നൽകാൻ തീരുമാനിച്ചുവെങ്കിലും നടപ്പായില്ല. ഇതെല്ലാം ഇന്ത്യയ്ക്ക് വെല്ലുവിളിയാണ്. കര-നാവിക-വ്യാമ സേനയുടെ കരുത്തിലാണ് ഇന്ത്യയുടെ വിശ്വാസം.

അതിനിടെ ലഡാക്കിൽ ഒന്നിലധികം പ്രദേശങ്ങളിൽ ചൈനയുടെ ഇടപെടൽ ഉണ്ടായെന്ന റിപ്പോർട്ടുകളെ തുടർന്ന് ഇവിടങ്ങളിൽ എയർ പട്രോൾ ശക്തമാക്കിയെന്ന് വ്യോമസേന അറിയിച്ചു. കഴിഞ്ഞ കുറച്ചു മാസങ്ങളായി ചൈനയുടെ യുദ്ധവിമാനങ്ങൾ ഒന്നും ഇന്ത്യയുടെ വ്യോമാതിർത്തിയിൽ എത്തിയിട്ടില്ലെന്ന് എയർ ചീഫ് മാർഷൽ ആർ.കെ.എസ്.ഭദൗരിയ വ്യക്തമാക്കി. നേരത്തെ ടിബറ്റിനു മുകളിലൂടെയുള്ള ചൈനയുടെ വ്യോമ പ്രവർത്തനങ്ങളെ ഇന്ത്യ നിരീക്ഷിച്ചിരുന്നു. കഴിഞ്ഞ കുറച്ചു മാസങ്ങളായി ചൈനയുടെ വ്യോമയാന പ്രവർത്തനങ്ങൾ ഇന്ത്യൻ വ്യോമസേന നിരീക്ഷിച്ചുവരികയാണ്.

വേനലിൽ പരീശീലനത്തിനായി ചൈന അവരുടെ വിമാനങ്ങൾ വിന്യസിക്കാറുണ്ട്, എന്നാൽ ഈ വർഷം അതിന്റെ എണ്ണത്തിൽ വൻ വർധനവുണ്ടായി. ലഡാക്കിലെ ലേയിൽ ഇന്ത്യൻ വ്യോമസേനയുടെ അപ്പാച്ചി യുദ്ധവിമാനവും മിഗ് 29 വിമാനത്തിന്റെയും സാന്നിധ്യം കണ്ടതിന്റെ ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്. ലോകത്തിലെ ഏറ്റവും നൂതനമായ ആക്രമണ ഹെലികോപ്റ്ററായാണ് അപ്പാച്ചി കണക്കാക്കപ്പെടുന്നത്. ലേയിലെ വ്യോമത്താവളത്തിൽ ഇന്ത്യൻ യുദ്ധവിമാനങ്ങൾ സജ്ജമായി കഴിഞ്ഞു.

ആണവ മിസൈൽ വഹിക്കാൻ ശേഷിയുള്ള സുഖോയ്, മിറാഷ്, ജാഗ്വർ യുദ്ധവിമാനങ്ങളും ആക്രമണക്കരുത്തുള്ള അപ്പാച്ചി, സേനാംഗങ്ങളെ എത്തിക്കുന്നതിനുള്ള ചിനൂക് ഹെലികോപ്റ്ററുകളുമാണ് ചൈനയെ ലക്ഷ്യമിട്ട് ഇവിടെ നിലയുറപ്പിച്ചിട്ടുണ്ട്.

സൈബർ ഒളിയാക്രമണം ചൈനയുടെ യുദ്ധ മുറ

സൈബർ ആക്രമണം ആധുനിക യുദ്ധമുറകളുടെ ഭാഗമായി മാറിയിരിക്കുന്നു സൈബർ ആക്രമണങ്ങൾ. രാജ്യത്തെ മിക്ക പ്രവർത്തന മേഖലകളെയും സ്തംഭിപ്പിക്കാൻ സൈബർ ആക്രമണങ്ങൾക്കു കഴിയും. ആണവ കേന്ദ്രങ്ങൾ, വൈദ്യുതി വിതരണം, വ്യോമയാനം, ഓഫിസുകൾ, പ്രതിരോധ സേനകൾ, ആരോഗ്യ മേഖല, ബാങ്കിങ്, ശാസ്ത്ര ഗവേഷണം തുടങ്ങി ഏതുരംഗത്തും ആക്രമണം ഉണ്ടാകാം.

ഓസ്‌ട്രേലിയയിൽ സർക്കാർ ഓഫിസുകളിൽ സൈബർ ആക്രമണം ഉണ്ടായതായി പ്രധാനമന്ത്രി സ്‌കോട് മോറിസൺ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. ചൈനയെയാണ് സംശയം. ചൈനയുടെ പേരു പറയാതെ അവരാണ് ഇതിനു പിന്നിൽ എന്ന വ്യക്തമായ സൂചന ഓസ്‌ട്രേലിയ നൽകുന്നത്. ചൈനയിൽ കോവിഡിന്റെ ഉദ്ഭവം കണ്ടെത്താൻ ഓസ്‌ട്രേലിയ സ്വന്തം നിലയിൽ ഗവേഷണം ആരംഭിച്ചതാണു സൈബർ ആക്രമണത്തിലേക്ക് കാര്യങ്ങളെത്തിച്ചത്.

2016ൽ വിയറ്റ്‌നാമിനും ഫിലിപ്പീൻസിനും എതിരെ ചൈന സൈബർ ആക്രമണം നടത്തിയിരുന്നു. വിയറ്റ്‌നാമിലെ സോയി സായി, ഹോചിമിൻ സിറ്റി എന്നീ വിമാനത്താവളങ്ങളുടെ പ്രവർത്തനം സൈബർ ആക്രമണത്തിൽ പൂർണമായി സ്തംഭിച്ചു. ചൈന കഴിഞ്ഞ മാസം തയ്വാനെതിരെയും സൈബർ ആക്രമണം നടത്തിയിരുന്നു. തയ്വാനിൽ പ്രസിഡന്റിന്റെ ഓഫിസ് പൂർണമായി ഹാക്ക് ചെയ്തു. സർക്കാരിന്റെ ചില രഹസ്യരേഖകൾ മാധ്യമങ്ങൾക്ക് എത്തിക്കാനായിരുന്നു ഇത്. കഴിഞ്ഞ മാസം യുഎസിൽ കോവിഡ് വാക്‌സിൻ ഗവേഷണ കേന്ദ്രത്തിലെ എല്ലാ രേഖകളും ചോർത്താൻ ശ്രമിച്ചു.

ജപ്പാൻ പുതിയ മിസൈൽ രൂപകൽപന ചെയ്യുന്നതിന്റെ വിവരങ്ങളും ചൈന കവർന്നിരുന്നു. ഇതിനിടെ ചൈന കോവിഡ് 19 വിവരങ്ങൾ രഹസ്യമാക്കി വച്ചത് കണ്ടുപിടിക്കാൻ വിയറ്റ്‌നാമും സൈബർ ആക്രമണം നടത്തി. അതു പക്ഷേ ചൈനയ്ക്ക് തടയാൻ കഴിഞ്ഞു. അതായത് സൈബർ പ്രതിരോധത്തിലും ചൈനയ്ക്ക് വ്യക്തമായ മേൽകൈയുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP