Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ശ്രീലങ്കൻ പാർലമെന്റിലും കാശ്മീർ പ്രശ്‌നം ഉന്നയിക്കാമെന്ന ഇമ്രാൻ ഖാന്റെ മോഹം നടക്കില്ല; 24ന് നിശ്ചയിച്ചിരുന്ന പാക്കിസ്ഥാൻ പ്രധാനമന്ത്രിയുടെ അഭിസംബോധന വേണ്ടെന്നുവച്ച് ശ്രീലങ്കൻ സർക്കാർ; ലങ്കൻ സന്ദർശനം തീരുമാനിച്ചപോലെ നടക്കുമെന്നും വിദേശകാര്യ മന്ത്രി ഗുണവർദ്ധനെ

ശ്രീലങ്കൻ പാർലമെന്റിലും കാശ്മീർ പ്രശ്‌നം ഉന്നയിക്കാമെന്ന ഇമ്രാൻ ഖാന്റെ മോഹം നടക്കില്ല; 24ന് നിശ്ചയിച്ചിരുന്ന പാക്കിസ്ഥാൻ പ്രധാനമന്ത്രിയുടെ അഭിസംബോധന വേണ്ടെന്നുവച്ച് ശ്രീലങ്കൻ സർക്കാർ; ലങ്കൻ സന്ദർശനം തീരുമാനിച്ചപോലെ നടക്കുമെന്നും വിദേശകാര്യ മന്ത്രി ഗുണവർദ്ധനെ

ന്യൂസ് ഡെസ്‌ക്‌

കൊളംബോ: പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ ശ്രീലങ്കൻ സന്ദർശനത്തിനിടെ പാർലമെന്റിനെ അതിസംബോധന ചെയ്ത് നടത്താനിരുന്ന പ്രസംഗം വേണ്ടെന്നുവച്ച് ശ്രീലങ്കൻ സർക്കാർ. പ്രസംഗത്തിൽ കാശ്മീർ പ്രശ്‌നം പരാമർശിക്കാനുള്ള സാദ്ധ്യത മുന്നിൽ കണ്ടാണ് തീരുമാനം. ഇമ്രാൻ ഖാന്റെ പാർലമെന്റ് സന്ദർശനം നടക്കില്ലെന്നും ശ്രീലങ്കൻ പര്യടനം തീരുമാനിച്ചപോലെ നടക്കുമെന്നും വിദേശകാര്യ മന്ത്രി ഗുണവർദ്ധനെ വ്യക്തമാക്കിയതായി വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

രണ്ടുദിന ശ്രീലങ്കൻ സന്ദർശന വേളയിൽ ഫെബ്രുവരി 24 ന് ഖാൻ ശ്രീലങ്കൻ പാർലമെന്റിൽ സംസാരിക്കുമെന്നായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. ശ്രീലങ്കൻ സ്പീക്കർ മഹീന്ദ്ര അഭയ്വർദ്ധന വിവിധ രാഷ്ട്രീയ പാർട്ടികളുടെ നേതാക്കന്മാരുമായി കഴിഞ്ഞയാഴ്ച നടത്തിയ യോഗത്തിൽ ഇക്കാര്യം അറിയിച്ചിരുന്നു.

രണ്ടുദിന സന്ദർശന വേളയിൽ ശ്രീലങ്കൻ പ്രസിഡന്റ് ഗോട്ടബയ രജപക്ഷെ, പ്രധാനമന്ത്രി മഹീന്ദ്ര രജപക്ഷെ, വിദേശകാര്യ മന്ത്രി ദിനേശ് ഗുണവർദ്ധന എന്നിവരുമായി കൂടിക്കാഴ്ച നടത്തുവാൻ ഖാൻ തീരുമാനിച്ചിരുന്നു.

അന്താരാഷ്ട്ര വേദികളിൽ കാശ്മീർ പ്രശ്‌നം ഉന്നയിക്കുക എന്നത് പാക്കിസ്ഥാൻ സർക്കാരിന്റെ പ്രഖ്യാപിത നയമാണ്. 2019 ഓഗസ്റ്റിൽ ഇന്ത്യൻ സർക്കാർ ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനുശേഷം. കഴിഞ്ഞ വർഷം കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് ഇന്ത്യ വിളിച്ചുചേർത്ത സാർക്ക് നേതാക്കളുടെ വെർച്വൽ യോഗത്തിൽ പോലും പാക്കിസ്ഥാൻ കാശ്മീർ പ്രശ്‌നം ഉന്നയിച്ചിരുന്നു.

കോവിഡ് മഹാമാരി പടർന്നു പിടിച്ചതിനുശേഷം ആദ്യമായി ശ്രീലങ്ക സന്ദർശിക്കുന്ന വിദേശ രാജ്യത്തിന്റെ പ്രധാനമന്ത്രിയാണ് ഇമ്രാൻ ഖാൻ. അവസാനമായി ശ്രീലങ്കൻ പാർലമെന്റിനെ അതിസംബോധന ചെയ്ത് സംസാരിച്ച വിദേശ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്. അദ്ദേഹം 2015 ലായിരുന്നു ശ്രീലങ്കൻ പാർലമെന്റിനെ അതിസംബോധനചെയ്ത് സംസാരിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP