Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

വിവാദ ബില്ല് പിൻവലിച്ചെങ്കിലും ഹോങ്കോംഗിലെ തെരുവുകളിൽ പ്രതിഷേധം അലയടിക്കുന്നു; ജനാധിപത്യ പരിഷ്‌കാരങ്ങൾ ആവശ്യപ്പെട്ടു തെരുവിൽ ഇറങ്ങിയ ജനത്തെ പൊലീസ് നേരിട്ടത് റബ്ബർ ബുള്ളറ്റും കണ്ണീർ വാതകവും പ്രയോഗിച്ച്; രണ്ടു മാസത്തിനു ശേഷവും തുടരുന്ന പ്രക്ഷോഭം തലവേദയാകുന്നത് ചൈനയ്ക്ക്; നിശ്ചലമായി ഹോങ്കോംഗ്

വിവാദ ബില്ല് പിൻവലിച്ചെങ്കിലും ഹോങ്കോംഗിലെ തെരുവുകളിൽ പ്രതിഷേധം അലയടിക്കുന്നു; ജനാധിപത്യ പരിഷ്‌കാരങ്ങൾ ആവശ്യപ്പെട്ടു തെരുവിൽ ഇറങ്ങിയ ജനത്തെ പൊലീസ് നേരിട്ടത് റബ്ബർ ബുള്ളറ്റും കണ്ണീർ വാതകവും പ്രയോഗിച്ച്; രണ്ടു മാസത്തിനു ശേഷവും തുടരുന്ന പ്രക്ഷോഭം തലവേദയാകുന്നത് ചൈനയ്ക്ക്; നിശ്ചലമായി ഹോങ്കോംഗ്

മറുനാടൻ ഡെസ്‌ക്‌

ഹോങ്കോംഗ്: ഹോങ്കോംഗിൽ രാഷ്ട്രീയ പ്രതിന്ധി രൂക്ഷമാകുന്നു. വിവാദകുറ്റവാളികൈമാറ്റ നിയമത്തിനെതിരേ ആരംഭിച്ച പ്രക്ഷോഭം ജനാധിപത്യ പരിഷ്‌കാരങ്ങൾക്കു വേണ്ടിയുള്ള പോരാട്ടമായി മാറുകയാണ്. ഞായറാഴ്ച തെരുവിലിറങ്ങിയ പ്രതിഷേധക്കാർ ഹോങ്കോംഗിനെ നിശ്ചലമാക്കി. ജനവാസകേന്ദ്രങ്ങളിൽ പൊലീസും പ്രതിഷേധക്കാരും തമ്മിൽ ഏറ്റുമുട്ടി. പൊലീസിന്റെ ക്രൂരത അവസാനിപ്പിക്കണമെന്ന ആവശ്യവുമുന്നയിച്ചായിരുന്നു പ്രതിഷേധ പ്രകടനങ്ങൾ. നഗരത്തിലെ പ്രധാന റോഡുകളെല്ലാം ഉപരോധിച്ച പ്രതിഷേധക്കാരെ പൊലീസ് നേരിട്ടത് കണ്ണീർ വാതകവും റബ്ബർ ബുള്ളറ്റും ഉപയോഗിച്ചാണ്. പൊലീസിന്റെ വിലക്ക് ലംഘിച്ച് ചൈനീസ് ഗവൺമെന്റിന്റെ ലിയാസൺ ഓഫീസിലേക്ക് എത്താൻ ശ്രമിച്ച് പ്രതിഷേധക്കാരെ തുരത്താൻ പൊലീസ് കണ്ണീർ വാതക ഷെൽ പ്രയോഗിച്ചു. മുളവടിയുമായെത്തിയ പ്രതിഷേധക്കാർ ഇഷ്ടികയും മുട്ടയും മറ്റു വസ്തുക്കളും പൊലീസിനു നേർക്കെറിഞ്ഞു.

1997 ൽ ഹോങ്കോംഗ് ചൈനയുടെ ഭാഗമായതിനു ശേഷമുള്ള ഏറ്റവും വലിയ രാഷ്ട്രീയ പ്രതിസന്ധിയാണ് ഇത്. തുടർച്ചയായ ആറാമത്തെ ഞായറും തെരുവുകൾ വൻ ജനകീയ പ്രക്ഷോഭത്തിനു സാക്ഷിയാകുന്നു. രണ്ടു മാസങ്ങൾക്കു മുന്നെയായിരുന്ന പ്രതിഷേധങ്ങളുടെ തുടക്കും. കുറ്റവാളികളെ ചൈനയ്ക്കു കൈമാറുന്നതിനെതിരെ കനത്ത പ്രതിഷേധത്തെത്തുടർന്ന ആ ബില്ല് അധികൃതർ പിൻവലിച്ചു. ബില്ല് ഹോങ്കോംഗിന്റെ സ്വയംഭരണാധികാരത്തിനു വെല്ലുവിളിയാണെന്നായിരുന്നു ജനവികാരം. എങ്കിലും പ്രതിഷേധങ്ങൾക്ക് അന്ത്യമായില്ല, കൂടുതൽ ജനാധിപത്യ അവകാശങ്ങൾ, പൊലീസിന്റെ ആക്രമണങ്ങൾക്കെതിരെ സ്വതന്ത്ര അന്വേഷണം, ഹോങ്ങ്കോങ്ങ് ചീഫ് എക്സിക്യൂട്ടീവ് കാരി ലാമിന്റെ രാജി എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഇപ്പോൾ പ്രതിഷേധം തുടരുന്നത്.

1842 ൽ ഒന്നാം കറുപ്പു യുദ്ധത്തിനൊടുവിൽ ഹോങ്കോംഗ് ബ്രിട്ടന്റെ കോളനിയായി മാറുകയായിരുന്നു. 1997 ൻ ബ്രിട്ടൻ ഹോങ്കോംഗിനെ ചൈനയ്ക്ക് കൈമാറി. 'ഒറ്റരാജ്യം - രണ്ട് വ്യവസ്ഥ' എന്ന ഉപാധിക്കു പുറത്തായിരുന്നു ഈ കൈമാറ്റം. ചൈനയിൽ നിന്നും വ്യത്യസ്ഥമായ സാംസ്‌കാരിക, സാമ്പത്തിക സംവിധാനങ്ങൾ ഹോങ്കോംഗ് നിലനിർത്തുന്നു. ചൈനീസ് എന്നതിനെക്കാൾ ഹോങ്കോംഗ് പൗരന്മാർ എന്ന് സ്വയം അടയാളപ്പെടുത്താനാണ് ഹോങ്കോംഗ് ജനത താത്പര്യപ്പെടുന്നതും. പക്ഷോ ഹോങ്ങ്കോങ്ങിന്റെ ഭരണകാര്യങ്ങളിൽ ചൈനീസ് ഇടപെടലുകൾ വർധിച്ചു വരികയാണെന്നാണ് ആരോപണം. ഇപ്പോൾ നടക്കുന്ന പ്രതിഷേധങ്ങളുടെ ഉറവിടവും ഹോങ്ങ്കോങ്ങ് ചൈനയ്ക്ക് പൂർണമായും വിധേയപ്പെടുമോയെന്ന ജനങ്ങളുടെ ഭയം തന്നെ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP