Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

മാക്രോണിനെ അനുകൂലിക്കുന്ന ഫേസ്‌ബുക്ക് പോസ്റ്റിൽ ഹിന്ദു അദ്ധ്യാപകന്റെ കമന്റിന്റെ പേരിൽ ബംഗ്ലാദേശും കത്തുന്നു; ഒറ്റ ദിവസം കൊണ്ട് തകർത്തത് 15 ക്ഷേത്രങ്ങളും നൂറിലധികം വീടുകളും; കേന്ദ്രം അടിയന്തരമായി ഇടപെടണമെന്ന് അധീർ രഞ്ജൻ ചൗധരി; ഫ്രാൻസ് വിഷയത്തിന്റെ മറവിൽ ബംഗ്ലാദേശിൽ ഹിന്ദുവേട്ട

മാക്രോണിനെ അനുകൂലിക്കുന്ന ഫേസ്‌ബുക്ക് പോസ്റ്റിൽ ഹിന്ദു അദ്ധ്യാപകന്റെ കമന്റിന്റെ പേരിൽ ബംഗ്ലാദേശും കത്തുന്നു; ഒറ്റ ദിവസം കൊണ്ട് തകർത്തത് 15 ക്ഷേത്രങ്ങളും നൂറിലധികം വീടുകളും; കേന്ദ്രം അടിയന്തരമായി ഇടപെടണമെന്ന് അധീർ രഞ്ജൻ ചൗധരി; ഫ്രാൻസ് വിഷയത്തിന്റെ മറവിൽ ബംഗ്ലാദേശിൽ ഹിന്ദുവേട്ട

എം മാധവദാസ്

ന്യൂഡൽഹി: ബംഗ്ലാദേശിലും പാക്കിസ്ഥാനിലും എക്കാലവും പീഡിപ്പിക്കപ്പെടുന്ന ജനവിഭാഗമാണ് ഹിന്ദുക്കൾ അടക്കമുള്ള മതന്യുനപക്ഷങ്ങൾ. മതനിന്ദാകുറ്റവും, മതംമാറ്റ ബലാൽസംഗങ്ങളുമൊക്കെയായി എക്കാലവും ഭീതിയോടെ കഴിയേണ്ടിവരുന്ന ഒരു ജനത. ബംഗ്ലാദേശ് ജമാഅത്തെ ഇസ്ലാമിയും മറ്റ് മതമൗലിക വാദികളുമൊക്കെ ഈ വിഭാഗത്തെ പീഡിപ്പിക്കാൻ ഒരു അവസരം കാത്തിരിക്കയാണെന്ന് മുൻ അനുഭവങ്ങൾ നിരവധിയുണ്ട്. ഇപ്പോൾ 15 ക്ഷേത്രങ്ങൾ തകർക്കുകയും നൂറോളം ഹിന്ദുക്കളുടെ വീടുകൾ തീവെച്ച് നശിപ്പിക്കുയും ചെയ്തതായി വാർത്ത ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. ഇതിന് കാരണമായ കാര്യം കേട്ടാൽ നാം അമ്പരുന്നുപോകും.

ഒരു ഹിന്ദു അദ്ധ്യാപകന്റെ ഫേസ്‌ബുക്ക് കമന്റാണ് ഇവിടെ പ്രശ്്നമായത്. പാരീസിൽ ജീവിക്കുന്ന ബംഗ്ലാദേശുകാരനായ ഒരു വ്യകതി പ്രസിഡന്റ് ഇമ്മാനുവേൽ മാകോണിനെ അനുകൂലിച്ച് പോസ്റ്റിൽ, ഒരു കിന്റർഗാർട്ടൻ സ്‌കൂളിലെ പ്രധാനാധ്യാപകൻ അനകൂലിച്ച് കമന്റ് ഇട്ടതാണ് പ്രശ്നമായത്. ഇതോടെ ഇസ്ലാമിനെ അപമാനിക്കുന്നുവെന്ന് പറഞ്ഞ് മതവാദികൾ പ്രതിഷേധം തുടങ്ങി. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നസിർനഗർ, ബ്രഹ്മൻബാരിയ, മാധാപൂർ, ഹബീഗുഞ്ച് എന്നിവയുൾപ്പെടെ 15 ക്ഷേത്രങ്ങൾ നശിപ്പിച്ചു. നൂറിലധികം വീടുകൾ ഹിന്ദുക്കളുടേതാണെന്നും വാർത്താ ഏജൻസി പിടിഐ റിപ്പോർട്ട് ചെയ്യുന്നു.

പാരീസിലെ ഒരു സ്‌കൂൾ അദ്ധ്യാപകനെ ശിരഛേദം ചെയ്തതിനെതിരെ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ പ്രതികരണത്തെ പ്രശംസിച്ചായിരുന്നു വിവാദ പോസ്റ്റ്. അതിൽ അഭിപ്രായ സ്വതന്ത്ര്യത്തിനുവേണ്ടി നിലനിൽക്കണം എന്നായിരുന്നു അദ്ധ്യാപകന്റെ കമന്റ്. ഇതിൽ എവിടെയും പ്രവാചകനിന്ദ ഉണ്ടായിരുന്നില്ല. അദ്ധ്യാപകൻ സാമുവൽ പാറ്റിയുടെ കൊലപാതകത്തെ ഫ്രഞ്ച് പ്രസിഡന്റ് മാക്രോൺ അപലപിച്ചിരുന്നു. ഇത് ഒരു 'ഇസ്ലാമിക ആക്രമണം' ആയി എടുക്കുയും അഭിപ്രായയ സ്വാതന്ത്ര്യത്തെ എതിർത്ത തീവ്രവാദികളെ അടിച്ചമർത്തുമെന്ന് അദ്ദേഹം പതിജ്ഞയെടുക്കുകയും ചെയ്തു. ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ഈ നിലപാടിനെ പിന്തുണച്ചിരുന്നു.

ഹിന്ദു സമുദായത്തിനെതിരായ ആക്രമണത്തിൽ ആറ് പേരെ അറസ്റ്റ് ചെയ്തപ്പോൾ, പ്രധാനാധ്യാപകനെയും മറ്റൊരാളെയും ഡിജിറ്റൽ സുരക്ഷാ നിയമപ്രകാരം ലോക്കൽ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അദ്ധ്യാപകന്റെ ജാമ്യം നിഷേധിച്ചതായി പി.ടി.ഐ റിപ്പോർട്ട് ചെയ്യുന്നു. പിരിമുറുക്കങ്ങളുണ്ടെന്ന് ബംഗ്ലാദേശ് അധികൃതർ സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും കാര്യങ്ങൾ ഇപ്പോൾ നിയന്ത്രണത്തിലാണെന്ന് പിടിഐ ഉദ്ധരിച്ച പ്രാദേശിക വാർത്താ മാധ്യമ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ക്ഷേത്രങ്ങൾ ആക്രമിക്കപ്പെടുന്നതും ന്യൂനപക്ഷ ഹിന്ദു സമുദായത്തെ ബംഗ്ലാദേശിൽ ലക്ഷ്യമിടുന്നതും സംബന്ധിച്ച് മാധ്യമങ്ങൾ പ്രചരിക്കാൻ തുടങ്ങിയതോടെ കോൺഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരി കേന്ദ്രത്തോട് ബംഗ്ലാദേശ് സർക്കാരുമായി ചർച്ച നടത്തണമെന്ന് ആവശ്യപ്പെട്ടു.'ബംഗ്ലാദേശിലെ ഹിന്ദു കുടുംബങ്ങളെ മൗലികവാദ ശക്തികളാണ് ലക്ഷ്യമിട്ടതെന്ന് റിപ്പോർട്ടുണ്ട്. തത്ഫലമായി തീപിടുത്തത്തിനും മറ്റ് അക്രമങ്ങൾക്കും കാരണമായത് നമ്മുടെ സർക്കാർ സ്വീകരിച്ച നിലപാടിന്റെ കൂടി പ്രതികാരമാണിത്. കൂടുതൽ വർദ്ധനവ് തടയുന്നതിനായി ഇന്ത്യൻ സർക്കാർ എത്രയും വേഗം ബംഗ്ലാദേശ് സർക്കാരുമായി പ്രശ്നം ഏറ്റെടുക്കണം.- അധീർ രഞ്ജൻ ചൗധരി ചൂണ്ടിക്കാട്ടി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP