Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കുടുംബത്തെ പ്രതികൂട്ടിൽ നിർത്തുന്ന സംഭവങ്ങൾ വേണ്ടെന്ന് വച്ച് ഹാരി; ഷൂട്ടിങ് പൂർത്തിയായ നെറ്റ്ഫ്ളിക്സ് ഷോ ഉപേക്ഷിച്ചേക്കും; രാജാവിന്റെ കിരീടധാരണം എന്ന്? ഊഹോപോഹങ്ങൾ തള്ളി ബക്കിങ്ഹാം പാലസ്

കുടുംബത്തെ പ്രതികൂട്ടിൽ നിർത്തുന്ന സംഭവങ്ങൾ വേണ്ടെന്ന് വച്ച് ഹാരി; ഷൂട്ടിങ് പൂർത്തിയായ നെറ്റ്ഫ്ളിക്സ് ഷോ ഉപേക്ഷിച്ചേക്കും; രാജാവിന്റെ കിരീടധാരണം എന്ന്? ഊഹോപോഹങ്ങൾ തള്ളി ബക്കിങ്ഹാം പാലസ്

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: ചെകുത്താനും കടലിനും ഇടയിൽ പെട്ട അവസ്ഥയായി ഹാരിക്കും മേഗനുമെന്ന് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. നെറ്റ്ഫ്ളിക്സുമായി 100 മില്യൺ ഡോളറിന്റെ കരാർ ഉണ്ടാക്കിയപ്പോൾഅത് ഹാരിയുടെ ഇൻവിക്ടസ് ഗെയിംസിലും, മേഗന്റെ ഊബർ വോക്കിലും അതുപോലെ റദ്ദാക്കപ്പെട്ട കുട്ടികൾക്കുള്ള ഡോക്കൂ സീരീസിലുമൊക്കെ ഒതുക്കാം എന്ന് അവർ ഒരുപക്ഷെ ചിന്തിച്ചിരിക്കാം. എന്നാൽ, നെറ്റ്ഫ്ളിക്സ് മേധാവി ടെഡ് സരാൻഡോസ് അതുകൊണ്ടൊന്നും തൃപ്തിപ്പെടില്ല എന്നാണ് ഈ രംഗത്തെ വിദഗ്ദ്ധർ പറയൂന്നത്.

ഇപ്പോൾ നെറ്റ്ഫ്ളിക്സ് വലിയ സാമ്പത്തിക സമ്മർദ്ദം നേരിടുന്ന ഒരു സാഹചര്യത്തിലാണ് ഉള്ളത്. അതുകൊണ്ടു തന്നെ ഹാരിയിൽ നിന്നും മേഗനിൽ നിന്നും കൂടുതൽ ചൂടുള്ള കൺടന്റുകളാണ് കമ്പനി പ്രതീക്ഷിക്കുന്നതും. അതുകൊണ്ടു തന്നെയാണ് രാജകുടുംബവുമായി ബന്ധപ്പെട്ട ഡോക്യൂമെന്ററിയിൽ കൂടുതൽ എഡിറ്റിങ് നടത്തുവാൻ അവർ സമ്മതിക്കാത്തതും. ഇതുമായി ബന്ധപ്പെട്ട് നിരവധി ചർച്ചകൾ നടക്കുന്നു എന്നാണ് ചില ഹോളിവുഡ് സ്രോതസ്സുകളെ ഉദ്ധരിച്ച് ബ്രിട്ടീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ഈ വരുന്ന ഡിസംബറിൽ സ്ട്രീമിങ് ആരംഭിക്കാൻ തീരുമാനിച്ചിരുന്ന പരിപാടി അടുത്ത വർഷത്തേക്ക് മാറ്റിവയ്ക്കണം എന്നാണ് ഇപ്പോൾ ഹാരിയും മേഗനും ആഗ്രഹിക്കുന്നത്. അതിന് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കുന്നത്, ബ്രിട്ടനിലെ പുതിയ രാജാവ് ചാൾസ് മൂന്നാമന്റെ ചില തന്ത്രപരമായ നീക്കങ്ങളാണ്. ഹാരിയുടെയും മേഗന്റെയും മക്കൾക്ക് രാജകുമാരൻ/ രാജകുമാരി പദവി നൽകണമോ എന്ന കാര്യത്തിൽ ഒരു തീരുമാനമെടുക്കാതെ ചാൾസ് നീട്ടിക്കൊണ്ടു പോവുകയാണ്. നെറ്റ്ഫ്ളിക്സ് ഉൾപ്പടെയുള്ള അമേരിക്കൻ മാധ്യമങ്ങളിലൂടെ രാജകുടുംബത്തിന്റെ മേൽ ചെളിവാരിയെറിയുന്നത് ഹാരിയും മേഗനും നിർത്തി എന്ന് ഉറപ്പാക്കി മാത്രമേ ചാൾസ് ഇത് നൽകുകയുള്ളു എന്ന ചില നിരീക്ഷകർ പറയുന്നു.

ഈയൊരു നിലപാടാണ് തങ്ങൾ ചെയ്ത ഡോക്യൂമെന്ററിയിൽ കൂടുതൽ എഡിറ്റിങ് നടത്തുവാൻ ഹാരിയേയും മേഗനേയും പ്രേരിപ്പിക്കുന്നത്. ചാൾസിനെയും കാമിലയേയും വില്യമിനേയും കെയ്റ്റിനേയും ഒക്കെ സംബന്ധിച്ച് പറഞ്ഞ കാര്യങ്ങളിൽ കൂടുതൽ മയം വരുത്തുവാൻ അവർ ആഗ്രഹിക്കുന്നു. അതല്ലെങ്കിൽ ആ ഭാഗങ്ങൾ എല്ലാം തന്നെ പൂർണ്ണമായും നീക്കാൻ അവർ ആഗ്രഹിക്കുന്നു. എന്നാൽ, 100 മില്യൺ ഡോളറിന്റെ കരാറിലെ ഏറ്റവും ലാഭകരമായ ഒന്ന് ഉപേക്ഷിക്കാൻ നെറ്റ്ഫ്ളിക്സ് തയ്യാറാകുന്നില്ല.

അതേസമയം, അടുത്തവർഷം ജൂൺ 3 ന് ചാൾസ് മൂന്നാമന്റെ കിരീടധാരണം നടക്കും എന്ന വാർത്ത ബക്കിങ്ഹാം പാലസ് നിഷേധിച്ചു. പേരുവെളിപ്പെടുത്താത്ത ചില ബ്രിട്ടീഷ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുകൊണ്ട് ബ്ലൂംബെർഗ് ആയിരുന്നു ഇക്കാര്യം റിപ്പോർട്ട് ചെയ്തിരുന്നത്. രാജ്ഞിയുടെ കിരീട ധാരണത്തിന്റെ എഴുപത് വർഷങ്ങൾ പൂർത്തിയാക്കിയ നാൾ എന്നൊരു പ്രത്യേകത കൂടിയുള്ളതിനാലാണ് ആ ദിവസം തിരഞ്ഞെടുത്തതെന്നും അവർ റിപ്പോർട്ടിൽ പറഞ്ഞിരുന്നു.

എന്നാൽ, അതെല്ലാം വെറും ഊഹോപോഹങ്ങൾ മാത്രമാണെന്നായിരുന്നു ബക്കിങ്ഹാം വൃത്തങ്ങൾ പ്രതികരിച്ചത്. ഇതുവരെ രാജാവിന്റെ കിരീട ധാരണത്തിന്റെ തീയതിയെ കുറിച്ച് ഇതുവരെ ഒരു തീരുമാനം എടുത്തിട്ടില്ലെന്ന് അവർ അറിയിച്ചു. ഇത് സംബന്ധിച്ച് സജീവമായ ആലോചനകളും ചർച്ചകളും മുൻപോട്ട് പോകുന്നതായും കൊട്ടാരം വൃത്തങ്ങൾ അറിയിച്ചു.

രണ്ടാം ലോക മഹായുദ്ധത്തിന്റെ ദുരിതങ്ങൾ പൂർണ്ണമായും വിട്ടുമാറാത്ത 1953-ൽ രാജ്ഞിയുടെ കിരീട ധാരണം നടന്നപ്പോൾ അത് തികച്ചും ആഡംബരപൂർണ്ണമായ ഒരു ചടങ്ങായിരുന്നു. അന്ന് ജനങ്ങളുടെ ധാർമ്മികമായ ഒരു ഉത്തേജനം നൽകുവാൻ അത് ആവശ്യമായിരുന്നു. എന്നാൽ 70 വർഷങ്ങൾക്ക് ഇപ്പുറം ചാൾസിന്റെ കിരീടധാരണം തികച്ചും ലളിതമായ ഒരു ചടങ്ങായിരിക്കും എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ പറയുന്നത്.

കിരീടധാരണ ദിനം ബ്രിട്ടനിൽ പൊതു ഒഴിവ് ദിനമായിരിക്കും. വരുന്ന മാസങ്ങളിൽ കിരീടധാരണത്തിന്റെ തീയതി വെളിപ്പെടുത്തും എന്നാണ് അറിയാൻ കഴിയുന്നത്.1953 ലെ ബ്രിട്ടനിൽ നിന്നും ഇന്നത്തെ ബ്രിട്ടീഷ് സാഹചര്യങ്ങൾ തീർത്തും വ്യത്യസ്തപ്പെട്ടിരിക്കുന്നതിനാൽ, എലിസബത്ത് രാജ്ഞിയുടെ കിരീടധാനരണ ചടങ്ങുകളിൽ നിന്നും വ്യത്യസ്തമായിരിക്കും ചാൾസ് മൂന്നാമന്റെത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP