Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202119Monday

രാജവംശം നിനക്കു വേണ്ടിയല്ല.... നീ രാജവംശത്തിനു വേണ്ടിയാണ്... ഹാരിയെ ഫോണിൽ വിളിച്ചു തുറന്നു പറഞ്ഞു പദവികൾ എല്ലാം പിൻവലിച്ചു എലിസബത്ത് രാജ്ഞി; ബ്രിട്ടണിലെ കൊട്ടാരത്തിനു പുറത്തും സേവനലോകമുണ്ടെന്ന് തിരിച്ചടിച്ച് ഹാരി; മേഗനുവേണ്ടി കുടുംബം പൂർണമായി ഉപേക്ഷിച്ചു ഹാരിയുടെ അഹങ്കാരം

രാജവംശം നിനക്കു വേണ്ടിയല്ല.... നീ രാജവംശത്തിനു വേണ്ടിയാണ്... ഹാരിയെ ഫോണിൽ വിളിച്ചു തുറന്നു പറഞ്ഞു പദവികൾ എല്ലാം പിൻവലിച്ചു എലിസബത്ത് രാജ്ഞി; ബ്രിട്ടണിലെ കൊട്ടാരത്തിനു പുറത്തും സേവനലോകമുണ്ടെന്ന് തിരിച്ചടിച്ച് ഹാരി; മേഗനുവേണ്ടി കുടുംബം പൂർണമായി ഉപേക്ഷിച്ചു ഹാരിയുടെ അഹങ്കാരം

മറുനാടൻ മലയാളി ബ്യൂറോ

രു മുത്തശ്ശിയുടെ സ്നേഹമുണ്ടായിരുന്നു, കരുതലുണ്ടായിരുന്നു ഇതുവരെ ഹാരിയോട്. അതുകൊണ്ടുതന്നെയാണ് എല്ലാം ഉപേക്ഷിച്ചിറങ്ങിയ പേരക്കുട്ടി തിരിച്ചുവരുമെന്ന് പറഞ്ഞ് ഒരു വർഷത്തിലധികം കാത്തിരുന്നതും. എന്നാൽ, വിളയാട്ടം ഒരു പരിധിക്കപ്പുറം പോയാൽ അനുവദിക്കാനാവില്ലെന്ന് എലിസബത്ത് രാജ്ഞി തെളിയിച്ചു. ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ രാജ്ഞിക്ക് ആത്യന്തികമായി കടമ, തന്റെ രാജ്യത്തൊടും, ജനങ്ങളോടും പിന്നെ രാജവംശത്തോടുമാണെന്ന് അവർ തെളിയിച്ചു.ഹാരിക്ക് അവശേഷിക്കുന്ന പദവികളും സ്ഥാനമാനങ്ങളും കൂടി നീക്കം ചെയ്തുകൊണ്ട് എലിസബത്ത് രാജ്ഞി ഉത്തരവിറക്കി.

മുതിർന്ന രാജകുടുംബാംഗങ്ങൾ എന്ന നിലയിൽ കടമകളും ഉത്തരവാദിത്തങ്ങളും നിർവഹിക്കുന്നതിൽ ഹാരി പരാജയപ്പെട്ടു എന്നാണ് ഉത്തരവിൽ പറയുന്നത്. തികച്ചും ന്യായമായെത്തിയ ഉത്തരവ് ഹാരിയെ രോഷാകുലനാക്കി. മനുഷ്യരാശിക്ക് സേവനം ചെയ്യുവാൻ രാജകുടുംബത്തിനു വെളിയിലും ധാരാളം അവസരങ്ങൾ ഉണ്ട് എന്നായിരുന്നു ഇതിനെ കുറിച്ചുള്ള ഹാരിയുടെ പ്രതികരണം. സ്വന്തം മുത്തശ്ശികൂടിയായ, ഇത്രയധികം പ്രായമുള്ള രാജ്ഞിയെ അപമാനിക്കുന്നതാണ് ഈ പ്രസ്താവന എന്നാണ് പൊതുവെയുള്ള അഭിപ്രായം.

ഹാരിയും മേഗനും എന്ത് ലക്ഷ്യം വച്ചാണോ കൊട്ടാരം വിട്ടിറങ്ങിയത്, അത് അവർ നേടിയെന്ന് പറയുന്ന കൊട്ടാരം വൃത്തങ്ങൾ, പക്ഷെ അതിനാൽ തന്നെ അവർക്ക് രാജകുടുംബത്തെയും രാജാധികാരിയെയും സേവിക്കാൻ ഇടയില്ലാതെ വന്നിരിക്കുകയാണെന്നും പറഞ്ഞു. ഹാരി ചോദിച്ചുവാങ്ങിയതാണ് ഈ നടപടി എന്നു പറയുന്ന കൊട്ടാരം വൃത്തങ്ങൾ ഹാരിയോടും മേഗനോടും ഇപ്പോഴും കൊട്ടാരത്തിൽ എല്ലാവർക്കും സ്നേഹം മാത്രമേയുള്ളു എന്നും പറയുന്നു. വളരെയധികം വേദനയോടെയാണ് എലിസബത്ത് രാജ്ഞി ഈ തീരുമാനം എടുത്തത് എന്നാണ് അവർ പറയുന്നത്. ഏതായാലും ഈ നടപടീയോടെ ഇരു കൂട്ടർക്കും ഇടയിലെ സംഘർഷം ഒന്നുകൂടി ശക്തിയായിട്ടുണ്ട്.

രാജകുടുംബാംഗം എന്ന നിലയിലുള്ള കടമകളും ഉത്തരവാദിത്തങ്ങളും ഒക്കെ നിർവഹിക്കുവാൻ ഏറെ ചട്ടങ്ങളും നിയമങ്ങളും ഒക്കെയുണ്ട്. മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുന്നതിനും, അതുപോലെ സ്വന്തം അഭിപ്രായം പുറത്തു പറയുന്നതിനുമൊക്കെ ഏറെ നിയന്ത്രണം പാലിക്കേണ്ടതുണ്ട്. കൊട്ടാരം ഏല്പിക്കുന്ന ചുമതലകളല്ലാതെ മറ്റൊന്നും ചെയ്യരുതെന്ന നിഷ്‌കർഷയുമുണ്ട്. ഹാരിയും മേഗനും ഈ ചിട്ടകളും പാരമ്പര്യവും അനുസരിക്കണമെന്ന് ആദ്യം മുതൽ തന്നെ എലിസബത്ത് രാജ്ഞി നിഷ്‌കർഷിച്ചിരുന്നു. എന്നാൽ, രാജകുടുംബാഗങ്ങളായി തുടരാനും, അതേസമയം സ്വന്തം വഴിക്ക് നീങ്ങാനുമായിരുന്നു ഹാരിയും മേഗനും തീരുമാനിച്ചത്.

രാജ്ഞിയെ മുൻകൂട്ടി അറിയിക്കുക പോലും ചെയ്യാതെയായിരുന്നു കഴിഞ്ഞവർഷം ആദ്യം കൊട്ടാരം വിട്ടിറങ്ങുന്ന കാര്യം ഹാരിയും മേഗനും പ്രഖ്യാപിച്ചത്. നേരത്തേ രാജകുടുംബാംഗം എന്നുള്ള രീതിയിൽ തന്നെ അമേരിക്കയിലേക്ക് കുടികയറി തങ്ങളുടെ ഭാവി സ്വയം തീർക്കാൻ അനുവദിക്കണമെന്ന അവരുടെ ആവശ്യം രാജ്ഞിയും ചാൾസ് രാജകുമാരനും വില്യം രാജകുമാരനും തള്ളിയിരുന്നു. അവസാനം തങ്ങളുടെ രാജപദവിയും സ്ഥാനപ്പെരുകളും സാമ്പത്തിക നേട്ടത്തിനായി ഉപയോഗിക്കില്ലെന്ന് അവർക്ക് സമ്മതിക്കേണ്ടിവന്നു. എന്നിട്ടും ഹാരിയോടുള്ള വാത്സല്യം നിമിത്തം, ഹാരിക്കുണ്ടായിരുന്ന സൈനിക പദവികളും മറ്റ് ചില സ്ഥാനങ്ങളും നിലനിർത്താൻ രാജ്ഞി അനുവദിച്ചിരുന്നു.

അതിനിടയിലാണ് വിവാദപരമായ പല വെളിപ്പെടുത്തലുകളും അടങ്ങിയിട്ടുണ്ടെന്ന് പറയപ്പെടുന്ന, മേഗന്റെ ഒരു ടി വി അഭിമുഖത്തെ കുറിച്ചുള്ള വാർത്ത പുറത്തുവരുന്നത്. ഹാരിയും ഇതിൽ പങ്കെടുക്കുന്നുണ്ട്. ഇതാണ് കൊട്ടാരത്തെ ചൊടിപ്പിച്ചത്. ക്ഷമയ്ക്കും ഒരു അതിരുണ്ടെന്ന് തിരിച്ചറിഞ്ഞ രാജ്ഞി അവസാനം ഇത്തരമൊരു തീരുമാനത്തിൽ എത്തുകയായിരുന്നു. അമേരിക്കയിലെ വീട്ടിലേക്ക് നേരിട്ട് വിളിച്ച് മുത്തശ്ശിതന്നെയാണ് ഇക്കാര്യം കൊച്ചുമകനേ അറിയിച്ചത്.

രാജവംശത്തിനു വേണ്ടി ജോലി ചെയ്യുമ്പോൾ അതുമാത്രമായിരിക്കണം ചെയ്യേണ്ടത്. രാജവംശം നിനക്കുവേണ്ടിയല്ല, മറിച്ച് നീ രാജവംശത്തിനു വേണ്ടിയാണ് ജീവിക്കേണ്ടത് എന്ന കാര്യം ഹാരിയോട് ഉറപ്പിച്ചുതന്നെ രാജ്ഞി പറഞ്ഞു എന്നാന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഒമ്പത് പതിറ്റാണ്ടിലേറെയായി ജീവിക്കുന്ന എലിസബത്ത് രാജ്ഞിയുടെ ഹൃദയത്തെ ഇത്രത്തോളം വേദനിപ്പിച്ച ഒരു നിമിഷം ഇതിനു മുൻപുണ്ടായത് 25 കൊല്ലം മുൻപാണെന്നായിരുന്നു കൊട്ടാരം വൃത്തങ്ങൾ പറയുന്നത്. അന്ന് അതിനു കാരണമായത് ഹാരിയുടെ അമ്മ ഡയാന രാജകുമാരിയും.

അന്ന് താങ്ങും തണലുമായി കൂടെയുണ്ടായിരുന്ന ഫിലിപ്പ് രാജകുമാരൻ ആശുപത്രിയിലാണെന്നതും രാജ്ഞിയെ ഏറെ വിഷമിപ്പിക്കുന്നു എന്നാണ് കൊട്ടാരത്തിൽ നിന്നും വരുന്ന സൂചനകൾ പറയുന്നത്. ഈ വേദനയ്ക്ക് മുകളിലാണ് കൊച്ചുമകൻ ധിക്കാരം നിറഞ്ഞ വാക്കുകൾ കൊണ്ട് ആ മനസ്സിനെ വീണ്ടും മുറിവേല്പിച്ചത്.ഏതായാലും കഴിഞ്ഞ ഒരു വർഷക്കാലത്തിലേറെയായി തുടരുന്ന ഒരു നിഴൽ യുദ്ധം ഇവിടെ അവസാനിച്ചിരിക്കുകയാണ്. ഇനി ബ്രിട്ടീഷ് രാജവംശവുമായി ഹാരിക്കും മേഗനും ഔദ്യോഗിക ബന്ധങ്ങൾ ഒന്നും തന്നെയുണ്ടാകില്ല.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP