Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പാക്കിസ്ഥാനെതിരെ യുദ്ധമുണ്ടായാൽ ഇന്ത്യക്കൊപ്പം നിൽക്കുമെന്ന നിലപാടിൽ ഫ്രാൻസും; പുൽവാമ സംഭവത്തോടെ ലോകരാഷ്ട്രങ്ങൾ ഇന്ത്യക്കൊപ്പം നിന്ന് രൂപംകൊടുക്കുന്നത് പുതിയ ചൈന വിരുദ്ധ ചേരിക്ക്; ഇന്ത്യക്ക് ഒപ്പമെന്ന് പ്രഖ്യാപിച്ച് അമേരിക്കയും ഇസ്രയേലും ജർമ്മനിയും; ഇറാനും ഇന്ത്യയും സംയുക്ത നീക്കം നടത്തിയാൽ റഷ്യയും കൂടെ കൂടുമെന്ന് ഉറപ്പിച്ച് നയതന്ത്ര വിദഗ്ദ്ധർ; ജയ്ഷെ തലവൻനായ മസൂദ് അസറിനെ തീർക്കാൻ ബിൻലാദനെ വീഴ്‌ത്തിയ വേട്ട ആവർത്തിക്കുമോ?

പാക്കിസ്ഥാനെതിരെ യുദ്ധമുണ്ടായാൽ ഇന്ത്യക്കൊപ്പം നിൽക്കുമെന്ന നിലപാടിൽ ഫ്രാൻസും; പുൽവാമ സംഭവത്തോടെ ലോകരാഷ്ട്രങ്ങൾ ഇന്ത്യക്കൊപ്പം നിന്ന് രൂപംകൊടുക്കുന്നത് പുതിയ ചൈന വിരുദ്ധ ചേരിക്ക്; ഇന്ത്യക്ക് ഒപ്പമെന്ന് പ്രഖ്യാപിച്ച് അമേരിക്കയും ഇസ്രയേലും ജർമ്മനിയും; ഇറാനും ഇന്ത്യയും സംയുക്ത നീക്കം നടത്തിയാൽ റഷ്യയും കൂടെ കൂടുമെന്ന് ഉറപ്പിച്ച് നയതന്ത്ര വിദഗ്ദ്ധർ; ജയ്ഷെ തലവൻനായ മസൂദ് അസറിനെ തീർക്കാൻ ബിൻലാദനെ വീഴ്‌ത്തിയ വേട്ട ആവർത്തിക്കുമോ?

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: പുൽവാമയിലെ ഭീകരാക്രമണം ലോകരാഷ്ട്രങ്ങൾക്കിടയിൽ തന്നെ വൻ സഖ്യസാധ്യത തുറക്കുമോ? നിലവിലെ റഷ്യൻ സഖ്യവും അമേരിക്കൻ സഖ്യവും പൊളിച്ചെഴുതപ്പെടുമോ? നയതന്ത്രലോകത്ത് ഇത് വലിയ ചർച്ചയായിരിക്കുകയാണ് ഇന്ത്യ-പാക് യുദ്ധസാധ്യത അതിന്റെ പരമാവധിയിൽ എത്തിയെന്ന് അമേരിക്കൻ പ്രസിഡന്റ് ട്രംപ് തന്നെ വെളിപ്പെടുത്തിയതിന്റെ പശ്ചാത്തലത്തിൽ.

പാക്കിസ്ഥാനെ ആക്രമിക്കുകയാണെങ്കിൽ ഇന്ത്യയ്‌ക്കൊപ്പം ആരൊക്കെ ചേരുമെന്ന ചർച്ചകളാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ലോകമാധ്യമങ്ങളിൽ നിറയുന്നത്. പുൽവാമ ആക്രമണത്തിന് പിന്നാലെ ഇന്ത്യൻ വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് ബൾഗേറിയ യാത്രയ്ക്കിടെ ഇറാനിൽ പൊടുന്നനെ സന്ദർശനം നടത്തി സൗഹൃദം ഊ്ട്ടിയുറപ്പിച്ചപ്പോൾ മുതൽ തുടങ്ങിയ ചർച്ച ലോക രാഷ്ട്രങ്ങളെ ഇന്ത്യ-പാക് വിഷയത്തിൽ രണ്ടു ചേരികളിൽ ആക്കുകയാണോ എന്ന തരത്തിലാണ് ഇപ്പോൾ വാർത്തകൾ പുറത്തുവരുന്നത്.

ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം പാക്കിസ്ഥാന് എതിരെ ഒരു യുദ്ധമുണ്ടായാൽ ഇന്ത്യയ്‌ക്കൊപ്പം ഫ്രാൻസും അണിചേരുമെന്ന വിവരമാണ് ചർച്ചയാകുന്നത്. കഴിഞ്ഞ രണ്ടുതവണയും യുഎന്നിൽ ഇന്ത്യയ്ക്കുവേണ്ടി ഫ്രാൻസാണ് ജയ്‌ഷെ തലവൻ മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന പ്രമേയം യുഎന്നിൽ അവതരിപ്പിച്ചത്. എന്നാൽ വീറ്റോ പവർ ഉപയോഗിച്ച ചൈന ഇതിനെ എതിർത്തു.

ഇതോടെ ചൈനയാണ് ഇന്ത്യക്കെതിരെ നിൽക്കുന്ന രാജ്യമെന്ന നിലയിൽ ചർച്ചകൾ ഇപ്പോൾ കൂടുതൽ സജീവമായിരിക്കുകയാണ്. ലോകത്തെ പ്രമുഖ സഖ്യകക്ഷികളായ അമേരിക്ക, ഫ്രാൻസ്, ബ്രിട്ടൻ, ജർമ്മനി, ഇസ്രയേൽ അച്ചുതണ്ടിൽ എല്ലാ രാഷ്ട്രങ്ങളും ഇന്ത്യയെ പിന്തുണയ്ക്കുന്നു. എന്നാൽ വീറ്റോ പവറുള്ള ഒരു രാഷ്ട്രമെങ്കിലും യുഎന്നിൽ എതിർപ്പ് പറഞ്ഞാൽ ഇത്തരം പ്രമേയങ്ങൾ പാസാകില്ല.

ഇതാണ് ചൈന ഉപയോഗിക്കുന്നത്. ഇത്തരത്തിൽ യുഎസും ബ്രിട്ടനും ഫ്രാൻസും ഇന്ത്യയുടെ വാദത്തിനൊപ്പം നിന്നെങ്കിലും ചൈന എതിർത്തതോടെ ഇതുവരെ മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാനായിട്ടില്ല. എന്നാൽ ഇതിന് ഒരു അറുതിവരുത്താനാണ് ഇന്ത്യയ്‌ക്കൊപ്പം ഇപ്പോൾ ലോകരാഷ്ട്രങ്ങൾ അണിചേരുന്നത്.

പാക്കിസ്ഥാനെ ഫലപ്രദമായി ഉപയോഗിക്കുകയാണ് ചൈന. പാക് അധീന കാശ്മീരിലൂടെ ഇന്ത്യയുടെ എതിർപ്പുകൾ അവഗണിച്ച് റോഡുവെട്ടിയും ബലൂച് മേഖലയിൽ ഗ്വാദ്വാർ തുറമുഖം നിർമ്മിച്ചും മേഖലയിൽ ആധിപത്യം സ്ഥാപിക്കാൻ ചൈന ശ്രമിച്ചു. എന്നാൽ അതിനെ അതിന്റെ ഇരട്ടി വേഗത്തിൽ പ്രഹരിച്ച് ഇന്ത്യ മുന്നേറി. ഗാദ്വാർ തുറമുഖത്തിനെ വെല്ലുന്ന, അതിന്റെ മുന്നിരട്ടി വലുപ്പവും ശേഷിയുമുള്ള തുറമുഖമാണ് ചാബഹാറിൽ ഇന്ത്യ ഒരുക്കിയത്. ഒരുതരത്തിൽ നയതന്ത്ര-വ്യാപാര പ്രഹരം തന്നെയാണ് ചൈനയ്ക്കും പാക്കിസ്ഥാനും ഇന്ത്യ നൽകിയത്.

വീണ്ടും പ്രമേയം അവതരിപ്പിക്കാൻ ഫ്രാൻസ്

അമേരിക്കയെ പോലും വെല്ലുവിളിച്ച് ലോകസാമ്പത്തിക ശക്തി എന്ന നിലയിൽ മുന്നേറുന്ന ചൈനയെയും അവർ സഹായിക്കുന്ന പാക്കിസ്ഥാനെയും എതിർക്കാൻ ഇന്ത്യക്കൊപ്പം കൂടുതൽ ലോക രാഷ്ട്രങ്ങൾ എത്തുകയാണിപ്പോൾ.

ഇതോടെ ആദ്യഘട്ടത്തിൽ യുദ്ധമെങ്കിൽ യുദ്ധമെന്ന് ഇന്ത്യയോട് പിന്തുണ പ്രഖ്യാപിച്ച ഇറാനും അഫ്ഗാനും ഒപ്പം മറ്റു രാഷ്ട്രങ്ങളും എത്തുന്നു. ഇന്ത്യയുടെ എല്ലാ നീക്കങ്ങൾക്കും പിന്തുണ വാഗ്ദാനം ചെയ്തിട്ടുണ്ട് ഇസ്രയേൽ. ഭീകരത ഇല്ലാതാക്കാൻ കൂടെയുണ്ടെന്ന ഉറപ്പുമായി അമേരിക്കൻ പ്രസിഡന്റ് ട്രംപ് തന്നെ രംഗത്തെത്തി. ഇതിന് പിന്നാലെയാണ് ഇപ്പോൾ ഫ്രാൻസും എല്ലാ സപ്പോർട്ടും ഇന്ത്യക്കെന്ന പ്രഖ്യാപനവുമായി എത്തുന്നത്. ഇതോടെ ലോക രാഷ്ട്രങ്ങൾക്കിടെ തന്നെ വലിയൊരു ചേരി ഇന്ത്യക്ക് അനുകൂലമായി വരുന്നു. ഇതാണ് പാക്കിസ്ഥാനെ വിറളിപിടിപ്പിക്കുന്നതും വെപ്രാളപ്പെടുത്തുന്നതും.

പുൽവാമ ഭീകരാക്രമണത്തിൽ വേദനിക്കുന്ന ഇന്ത്യയ്‌ക്കൊപ്പം ചേരാൻ ഫ്രാൻസും അണിചേരുന്നു എന്ന പുതിയ വിവരമാണ് ഇന്ന് പുറത്തുവന്നത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത പാക്ക് ഭീകരസംഘടന ജയ്‌ഷെ മുഹമ്മദിന്റെ മേധാവി മസൂദ് അസറിനെ 'ഉപരോധിക്കാനുള്ള' നടപടികൾ ഐക്യരാഷ്ട്ര സംഘടനയിൽ ഫ്രാൻസ് സ്വീകരിക്കുമെന്ന് പ്രഖ്യാപിച്ചു. വരുംദിവസങ്ങളിൽ ഇതിനുള്ള പ്രമേയം അവതരിപ്പിക്കും. ഫ്രാൻസ് തന്നെ ഇതുകൊണ്ടുവരുമ്പോൾ ഇക്കുറിയും ചൈന വീറ്റോ പവർ ഉപയോഗിക്കുമോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്. മുൻപു യുഎസും അസ്ഹറിനെ നിരോധിക്കാനുള്ള നീക്കവുമായി രംഗത്തെത്തിയിരുന്നു. ഇപ്പോൾ ഫ്രാൻസാണു മുന്നിട്ടിറങ്ങുന്നത്. മറ്റു യൂറോപ്യൻ രാജ്യങ്ങളും ഒപ്പമുണ്ടെന്നത് ഇന്ത്യക്ക് കൂടുതൽ ബലമാകുന്നു. ജെയ്‌ഷെ മുഹമ്മദ് കമാൻഡർമാർക്ക് എതിരെ തെളിവുകളും ആരോപണങ്ങളും കൃത്യമായി ഇന്ത്യ കൈമാറുന്നതോടെ മുമ്പെങ്ങും ഇല്ലാത്തവിധത്തിലാണ് ഇന്ത്യക്ക് പിന്തുണയേറുന്നത്.

അസ്ഹറിനെ ആഗോള ഭീകരവാദി പട്ടികയിൽ ഉൾപ്പെടുത്തണമെന്ന് ഇന്ത്യ എറെക്കാലമായി ആവശ്യപ്പെടുന്നെങ്കിലും ചൈനമാത്രമാണ് ഇതിന് തടസ്സം നിൽക്കുന്നത്. പാക്കിസ്ഥാന്റെ സഖ്യരാഷ്ട്രം എന്ന നിലയിലും അവിടെ ചൈനയ്ക്ക് ഏറെ വ്യാപാര താത്പര്യങ്ങൾ ഉണ്ടെന്നതിനാലും വീറ്റോ അധികാരം ഉപയോഗിച്ച് എതിർക്കുകയാണ് ചൈന.

എന്നാൽ ഇക്കുറി വിടില്ലെന്നുറപ്പിക്കുകയാണ് ഫ്രാൻസ്. പുൽവാമ ചാവേർ ഭീകരാക്രമണം നിന്ദ്യവും ഭീരുത്വപരവുമെന്ന് ഐക്യരാഷ്ട്ര രക്ഷാസമിതി കഴിഞ്ഞദിവസം പ്രസ്താവന ഇറക്കി. ഇതിനേയും ചൈന എതിർത്തെങ്കിലും അത് വിലപ്പോയില്ല. ഇതോടെ തന്നെ ലോകരാഷ്ടങ്ങളിൽ ഒരു ചൈന വിരുദ്ധ ചേരി രൂപപ്പെടുന്നു എന്ന സൂചനയാണ് പുറത്തുവന്നത്. ഇന്ത്യയുടെ നയതന്ത്ര വിജയമായും ഇത് വ്യാഖ്യാനിക്കപ്പെടുന്നു.

ഇപ്പോൾ ഉണ്ടായ ഈ രണ്ടു സംഭവങ്ങളും ചൈനയുടെ മേധാവിത്തത്തിനു മേൽ ഇന്ത്യയ്ക്കു ലഭിച്ച അവസരങ്ങളായാണു നയതന്ത്ര വിദഗ്ദ്ധർ കാണുന്നത്. അസ്ഹറിനെതിരെ മാത്രമല്ല, സഹോദരനും പഠാൻകോട്ട് ഭീകരാക്രമണ കേസിലെ പ്രതിയുമായ അബ്ദുൽ റൗഫ് അസ്ഗർ ഉൾപ്പെടെയുള്ളവർക്ക് എതിരെയും സമാന നീക്കം നടത്താൻ ഇന്ത്യയും ഫ്രാൻസും ആലോചിക്കുന്നു. ഏതായാലും ബിൻലാദൻ എന്ന ആഗോള ഭീകരനെ വീഴ്‌ത്താൻ അമേരിക്ക നടത്തിയ ഓപ്പറേഷൻ പോലെ ലോകരാഷ്ട്രങ്ങൾ മസൂദ് അസറിനേയും ഇല്ലാതാക്കാൻ കൈകോർക്കുമോ എന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്.

ചൈനയും പാക്കിസ്ഥാനും ഒറ്റപ്പെടുന്നു

യുഎൻ നിരോധിച്ചാൽ തീരും പാക്കിസ്ഥാന്റെ സ്വപ്‌നങ്ങൾ. അതോടൊപ്പം ചൈനയുടേയും. ഒരുതരത്തിൽ ജയ്‌ഷെയെ മുന്നിൽ നിർത്തി കളിക്കാൻ പാക്കിസ്ഥാന് പിന്തുണ നൽകുന്നതും ചൈന തന്നെയെന്ന ആരോപണം ശക്തമാണ്. പാക്കിസ്ഥാന് അന്താരാഷ്ട്ര തലത്തിൽ വിലക്കുകൾ വന്നാൽ അത് ബാധിക്കുക ചൈനയുടെ വ്യാപാര താത്പര്യങ്ങളെക്കൂടിയാണ്. ഇക്കാര്യത്തിൽ റഷ്യ സ്വീകരിക്കുന്ന നിലപാട് നിർണായകമാണ്. എന്നാൽ റഷ്യയും ഇന്ത്യയും മികച്ച നയതന്ത്ര സഹകരണത്തിലാണ്. അതിനാൽ പാക്കിസ്ഥാൻ-ചൈന കൂട്ടുകെട്ടിന്റെ ഇന്ത്യ വിരുദ്ധ നിലപാടിനെ അവർ പിന്തുണയ്്ക്കില്ലെന്നാണ് വിലയിരുത്തൽ. ഇറാൻ-ഇന്ത്യ സഹകരണം ശക്തമാകുന്ന സാഹചര്യത്തിൽ റഷ്യ അതിനെ തന്നെ അനുകൂലിക്കുമെന്നും വിലയിരുത്തൽ വന്നുകഴിഞ്ഞു.

പാക്കിസ്ഥാൻ ഭയക്കുന്നത് ഇതാണ്. ആഗോള ഭീകരപട്ടികയിൽ മസൂദിനെ ഉൾപ്പെടുത്തുന്നതോടെ സാമ്പത്തിക ക്രയവിക്രയങ്ങൾ അസാധുവാക്കപ്പെടും. പാക്കിസ്ഥാനിൽ നിന്നുള്ള പലരുടേയും യാത്രകൾക്കു വിലക്കേർപ്പെടുത്തും. ഇതോടൊപ്പം ആയുധങ്ങൾ കൈവശം വയ്ക്കാനാവില്ല തുടങ്ങിയ നിയന്ത്രണങ്ങൾ നടപ്പിലാകും. മസൂദിനെ നിരോധിക്കണം എന്നാവശ്യപ്പെട്ട് 2017ലും ഇന്ത്യ യുഎന്നിൽ പ്രമേയം കൊണ്ടുവന്നിരുന്നു.

മതിയായ തെളിവുകളില്ലെന്നു ചൂണ്ടിക്കാട്ടി ചൈന എതിർത്തു. ചൈനയുടേത് നിക്ഷിപ്ത താത്പര്യങ്ങൾക്ക് വേണ്ടിയുള്ള നീക്കമാണെന്നും ഇരട്ടത്താപ്പാണെന്നും ഇന്ത്യ പ്രതികരിച്ചു. ഫ്രാൻസ് ഉൾപ്പെടെ ഇന്ത്യയെ അനുകൂലിച്ചെങ്കിലും അതെല്ലാം യുഎൻ നിയമത്തിന് മുന്നിൽ വഴിമാറി. ആഗോള ഭീകരവാദത്തെ എതിർക്കാൻ ഈ നിലപാട് സഹായിക്കില്ലെന്ന് ഇന്ത്യ കുറ്റപ്പെടുത്തിയെങ്കിലും കാര്യമുണ്ടായില്ല.

ഇപ്പോൾ പുൽവാമ ഭീകരാക്രമണത്തെ അപലപിച്ചു പ്രസ്താവന ഇറക്കിയപ്പോഴും മസൂദ് അസ്ഹറിനെ തൊടാതെ ചൈന നിന്നു. ഇതും ചൈനക്കെതിരെ വലിയ പ്രതിഷേധത്തിന് കാരണമായി. പുൽവാമ ഭീകരാക്രമണത്തെ ശക്തമായി അപലപിക്കുന്നതിൽനിന്ന് ഒരാഴ്ചയോളം ഐക്യരാഷ്ട്ര രക്ഷാ സമിതിയെ തടഞ്ഞുനിർത്താൻ ചൈന ശ്രമിച്ചുവെന്ന റിപ്പോർട്ടുകളും പുറത്തുവന്നു. ഇതോടെ ഇന്ത്യയുടെ മുഖ്യശത്രു ചൈനയോ പാക്കിസ്ഥാനോ എന്ന ചോദ്യവും ശക്തമായി ഉന്നയിക്കപ്പെട്ടു. ഈ സാഹചര്യത്തിലാണ് ലോകരാഷ്ട്രങ്ങളിൽ മിക്കവയും ഇന്ത്യക്ക് പിന്തുണയുമായി രംഗത്തെത്തിയിട്ടുള്ളത്.

എന്നാൽ, ചൈനയുടെ എതിർപ്പ് മറികടന്നാണ്, ഭീകരാക്രമണമെന്ന് എടുത്തുപറഞ്ഞുള്ള പ്രസ്താവന യുഎൻ ഇറക്കിയത്. വെട്ടിത്തുറന്നുള്ള പരാമർശങ്ങൾ ആവശ്യമില്ലെന്ന ചൈനയുടെ നിലപാട് സമിതിയിലെ മറ്റ് അംഗങ്ങളെല്ലാം ഒറ്റക്കെട്ടായി തള്ളി. പ്രസ്താവനയിൽ ജയ്‌ഷെ മുഹമ്മദിന്റെ പേര് ഉൾപ്പെടുത്താൻ ഇന്ത്യ ചെലുത്തിയ സ്വാധീനം വിജയിച്ചു. ചൈനയുടെ വിയോജിപ്പ് ചെറുത്ത്, മറ്റ് അംഗങ്ങളെ ഒറ്റക്കെട്ടായി നിർത്തുന്നതിൽ യുഎസും ഇന്ത്യയ്‌ക്കൊപ്പം നിന്നു.

പുൽവാമ ഓപ്പറേഷൻ നിയന്ത്രിക്കുന്നത് ആശുപത്രി കിടക്കയിൽ കിടന്ന്

നാലു മാസമായി റാവൽപിണ്ടിയിലെ സൈനിക ആശുപത്രിയിൽ ചികിൽസയിലായിരുന്നു മസൂദ് അസ്ഹർ. അവിടെ നിന്നാണു ഭീകരാക്രമണങ്ങൾ നിയന്ത്രിക്കുന്നതെന്നാണു രഹസ്യാന്വേഷണ കേന്ദ്രങ്ങളുടെ കണ്ടെത്തൽ. പുൽവാമ ആക്രമണത്തിനു എട്ടു ദിവസം മുൻപ് ഭീകരസംഘാംഗങ്ങൾക്കായി അസ്ഹർ ശബ്ദസന്ദേശം അയച്ചതായാണ് തെളിവുകൾ.

2017 നവംബറിൽ പുൽവാമയിൽ മസൂദിന്റെ അനന്തരവൻ റഷീദ് മസൂദ് സിആർപിഎഫുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടിരുന്നു. അന്ന് പകരം വീട്ടുമെന്ന് അസ്ഹർ പ്രഖ്യാപിച്ചെങ്കിലും അതുണ്ടായില്ല. 2018 ഒക്ടോബർ 31ന് അസ്ഹറിന്റെ രണ്ടാമത്തെ അനന്തരവൻ ഉസ്മാൻ തൽഹ റഷീദിനെയും സിആർപിഎഫ് വധിച്ചു. സഹോദരപുത്രനായ ഉസ്മാനെ കൊന്നതിനു പ്രതികാരത്തിന് ആഹ്വാനം ചെയ്യുന്ന ശബ്ദസന്ദേശമാണ് രഹസ്യാന്വേഷണ ഏജൻസികൾ തെളിവായി കണ്ടെത്തിയിരിക്കുന്നത്.

ജിഹാദികൾക്കു പിന്തുണ നൽകുന്ന ഐക്യ ജിഹാദ് കൗൺസിലിലെ മറ്റു സംഘടനകളിൽനിന്ന് ആക്രമണ വിവരം മറച്ചുവച്ച അസ്ഹർ, അനന്തരവൻ മുഹമ്മദ് ഉമൈർ, അബ്ദുൽ റാഷിദ് ഖാസി എന്നിവരിലൂടെ ശബ്ദസന്ദേശമടങ്ങിയ ടേപ്പുകൾ കശ്മീർ താഴ്‌വരയിലെ ഭീകരാനുകൂല കേന്ദ്രങ്ങൾക്കു നൽകിയെന്നാണു കണ്ടെത്തൽ. ഏതായാലും പുതിയ തെളിവുകൾ ഇന്ത്യ കൈമാറുന്നതോടെ ലോകരാഷ്ട്രങ്ങൾ ഇന്ത്യയ്‌ക്കൊപ്പം അണിചേരുമെന്ന സാഹചര്യമാണ് ഉണ്ടായിട്ടുള്ളത്. ഇക്കുറി ഇന്ത്യ ശക്തമായി നീങ്ങിയാൽ കൂടെ ഉണ്ടാകുമെന്ന ഉറപ്പ് മുമ്പെങ്കും ഇല്ലാത്തവിധം ലോകരാഷ്ട്രങ്ങളിൽ നിന്നും ലഭിക്കുകയാണ് ഇന്ത്യക്ക് പിന്തുണയുമായി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP