Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

'15 വയസുള്ളപ്പോൾ സഹപാഠിയായ പെൺകുട്ടിയുടെ അമ്മയുടെ കൂടെ ഒളിച്ചോടിപോയ നീചനാണ് മാക്രോൺ; കടുത്ത ഇസ്ലാമോഫോബും അഴിമതിക്കാരനും; പ്രവാചക നിന്ദ നടത്തുന്ന ഫ്രാൻസിന്റെ ഉൽപ്പന്നങ്ങൾ ബഹിഷ്‌ക്കരിക്കണം'; അദ്ധ്യാപകന്റെ തലയെടുത്തിട്ടും കലിയടങ്ങാതെ ഇസ്ലാമിക രാജ്യങ്ങൾ; ഒട്ടും ഭയമില്ലെന്നും തീവ്രവാദത്തോട് സന്ധിയില്ലെന്നും ആവർത്തിച്ച് ഫ്രഞ്ച് പ്രസിഡന്റും

'15 വയസുള്ളപ്പോൾ സഹപാഠിയായ പെൺകുട്ടിയുടെ അമ്മയുടെ കൂടെ ഒളിച്ചോടിപോയ നീചനാണ് മാക്രോൺ; കടുത്ത ഇസ്ലാമോഫോബും അഴിമതിക്കാരനും; പ്രവാചക നിന്ദ നടത്തുന്ന ഫ്രാൻസിന്റെ ഉൽപ്പന്നങ്ങൾ ബഹിഷ്‌ക്കരിക്കണം'; അദ്ധ്യാപകന്റെ തലയെടുത്തിട്ടും കലിയടങ്ങാതെ ഇസ്ലാമിക രാജ്യങ്ങൾ; ഒട്ടും ഭയമില്ലെന്നും തീവ്രവാദത്തോട് സന്ധിയില്ലെന്നും ആവർത്തിച്ച് ഫ്രഞ്ച് പ്രസിഡന്റും

എം മാധവദാസ്

പാരീസ്: പ്രവാചക നിന്ദ ആരോപിച്ച് അദ്ധ്യാപകന്റെ തലയറുത്ത് മാറ്റിയ സംഭവത്തെ തുടർന്ന് ഇസ്ലാമി തീവ്രവാദികൾക്കെതിരെ നടപടി ശക്തമാക്കിയ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേൽ മാക്രാണിനും ഫ്രാൻസിനുമെതിരെ ശക്തമായ പ്രചാരണവുമായി തുർക്കി അടക്കമുള്ള അറബ് രാജ്യങ്ങൾ. ഫ്രഞ്ച് പ്രസിഡന്റ് മാക്രോണിനെ വ്യക്തിഹത്യചെയ്യുന്ന പ്രചാരണങ്ങളാണ് ഇവർ അഴിച്ചു വിടുന്നത്. 15 വയസ്സുള്ളപ്പോൾ സഹപാഠിയായ പെൺകുട്ടിയുടെ അമ്മയുടെ കൂടെ ഒളിച്ചോടി പോയ നീചനാണ് മാക്രോൺ എന്നും ഇയാൾ അഴിമതിക്കാരനും, കടുത്ത ഇസ്ലാമോഫോബുമാണെന്നാണ് ഇസ്ലാമിസ്റ്റുകൾ ആസൂത്രിതമായി വ്യക്തിഹത്യ നടത്തുന്നത്. ഇതോടൊപ്പം ഫ്രാൻസിന്റെ ഉൽപ്പന്നങ്ങൾ ബഹിഷ്‌ക്കരിക്കാനും അറബ് രാജ്യങ്ങളിൽ അടക്കം കാമ്പയിൽ നടക്കുന്നുണ്ട്. എന്നാൽ ഇതിലൊന്നും ഒട്ടും ഭയക്കുന്നില്ലെന്നും തീവ്രാവാദത്തിനെതിരെ സന്ധിയില്ലെന്നും ഇന്നലെയും അവർത്തിക്കയാണ് ഫ്രഞ്ച് പ്രസിഡന്റ് ചെയ്യുന്നത്.

മാക്രോണിന്റെ കൗമാര കാലത്തുണ്ടായ സംഭവത്തിന്റെ നിജസ്ഥിതി ഇനിയും വെളിപ്പെട്ടിട്ടില്ല. സ്വകാര്യതക്ക് വലിയ പ്രാധാന്യം നൽകുന്ന ഫ്രാൻസ് അതെന്നും ചർച്ച ചെയ്യുന്നു കൂടിയില്ല. പ്രായപൂർത്തിയാവാത്ത കാലത്ത് ഒരാൾക്ക് ഉണ്ടാകുന്ന ലൈംഗിക അഭിനിവേശത്തിന് ഇപ്പോൾ എന്താണ് പ്രസക്തിയെന്ന് മനസ്സിലാവുന്നിമില്ല. എന്നാൽ മാക്രോൺ അഴിമതിക്കാരനല്ലെന്നും ഇസ്ലാമോഫോബ് അല്ലെന്നും അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിൽനിന്ന് വളരെ വ്യക്തമാണ്. അഴിമതിക്കെതിരെ ശക്തമായ കാമ്പയിൽ നടത്തിയാണ് അദ്ദേഹം അധികാരത്തിൽ കയറിയത്. മുസ്ലീങ്ങൾ അടക്കമുള്ള എല്ലാ കുടിയേറ്റക്കാരോടും അനുഭാവം പ്രകടിപ്പിക്കുന്ന നേതാവ് കൂടിയാണ് അദ്ദേഹം. ഇസ്ലാമിക തീവ്രാവാദത്തെ എതിർക്കുന്നത് എങ്ങനെയാണ് മുസ്ലിം വിരോധം ആവുന്നതെന്നാണ് മാക്രോണിനെ അനുകൂലിക്കുന്നവർ ചോദിക്കുന്നത്. മതനിന്ദ ഞങ്ങളുടെ മൗലിക അവകാശമാണെന്നും, ചാർലി ഹെബ്ദോയുടെ ഒരു കാർട്ടൂണും പിൻവലിക്കില്ല എന്ന നിലപാടുമാണ് മാക്രോണിനെ ഇസ്ലാമിന്റെ ശത്രുവാക്കിയത്. ഇപ്പോൾ ഫ്രാൻസിന്റെ ഉൽപ്പന്നങ്ങൾ ബഹിഷ്‌ക്കരിക്കാനാണ് തുർക്കിയുടെ നേതൃത്വത്തിൽ നീക്കം നടക്കുന്നത്.

അറബ് ലോകത്ത് വൻ പ്രതിഷേധം

അദ്ധ്യാപകൻ സാമുവൽ പാറ്റിയുടെ തല അറുത്തുമാറ്റിയതല്ല, അതിനെതിരെ പ്രതികരിച്ചതാണ് വലിയ സംഭവം എന്നാണ് തുർക്കി നേതാവ് എർദോഗാൻ ചൂണ്ടിക്കാട്ടുന്നത്. ഫ്രഞ്ച് പ്രസിഡന്റ് മാക്രോണിന്റെ മനോനില പരിശോധിച്ച് ചികിത്സിക്കണമെന്നാണ് തുർക്കി പ്രസിഡന്റ് ഉർദുഗാൻ പ്രതികരിച്ചത്. പിന്നാലെ ഫ്രാൻസ് അംബാസിഡറെ തുർക്കിയിൽ നിന്നും തിരിച്ചുവിളിച്ചു. ഫ്രാൻസിൽ മാത്രമല്ല ലോക വ്യാപകമായി വൻ പ്രതിസന്ധി നേരിടുന്ന മതമാണ് ഇസ്ലാമെന്നാണ് മാക്രോൺ നേരത്തെ പ്രതികരിച്ചത്.

ഫ്രാൻസ് ഉത്പന്നങ്ങൾ ബഹിഷ്‌കരിക്കണമെന്ന ആഹ്വാനവുമായാണ് അറബ് രാജ്യങ്ങളിൽ പ്രതിഷേധം നടക്കുന്നത്. കുവൈത്ത്, ഖത്തർ, ജോർദാൻ തുടങ്ങിയ നിരവധി രാജ്യങ്ങളിലാണ് ബഹിഷ്‌കരണ ആഹ്വാനം നടക്കുന്നത്.ടെൽഅവീവിൽ ഏകദേശം 200ഓളം പ്രതിഷേധക്കാർ ഫ്രാൻസ് എംബസിയിലേക്ക് പ്രതിഷേധം നടത്തി.

ഫ്രാൻസ് ഉത്പന്നങ്ങൾ ബഹിഷ്‌കരിക്കാൻ ആഹ്വാനം ചെയ്തതോടെ കുവൈത്ത് മാർക്കറ്റിൽ നിന്നും ഫ്രാൻസ് ഉത്പന്നങ്ങൾ കുറഞ്ഞിരിക്കുന്നു. ലോകത്തെ ഏറ്റവും വലിയ അറബ് മാർക്കറ്റായ സൗദിയിൽ ഫ്രാൻസ് ഉത്പന്നങ്ങൾ ബഹിഷ്‌കരിക്കണമെന്ന ആഹ്വാനം ഞായറാഴ്‌ച്ചയിലെ ട്രെന്റിങിൽ രണ്ടാം സ്ഥാനത്തായിരുന്നു.നിരന്തരമായ പ്രവാചക നിന്ദയിൽ പ്രതിഷേധിച്ചാണ് ഫ്രാൻസ് ഉത്പന്നങ്ങൾ ബഹിഷ്‌കരിക്കുന്നതെന്ന് കുവൈത്ത് 'കൺസ്യൂമർ കോപ്പറേറ്റീവ് സൊസൈറ്റി യൂണിയൻ' പ്രതിനിധി ഫഹദ് അൽ കിഷ്തി റോയിട്ടേഴ്സിനോട് പറഞ്ഞു.തെൽഅവീവിൽ നൂറുകണക്കിന് ആളുകൾ ശനിയാഴ്‌ച്ച പ്രതിഷേധം നടത്തി. തീവ്രവലത് രാഷ്ട്രീയമാണ് മാക്രോൺ കളിക്കുന്നതെന്ന് പ്രതിഷേധക്കാർ ആരോപിച്ചു.

എന്നാൽ അറബ് രാജ്യങ്ങൾ എത്രയും പെട്ടെന്ന് ബഹിഷ്‌കണം അവസാനിപ്പിക്കണമെന്ന് ഫ്രാൻസ് ആവശ്യപ്പെട്ടു. ബഹിഷ്‌കരണത്തിന്റെ ആവശ്യം ശരിയല്ലെന്നും ന്യൂനപക്ഷമായ മൗലികവാദികളുടെ അക്രമം രാജ്യത്ത് അവസാനിപ്പിക്കേണ്ടതുണ്ടെന്നും ഫ്രാൻസ് വിദേശകാര്യ മന്ത്രിയുടെ പ്രസ്താവനവയിൽ പറയുന്നു.

മാക്രാണിനെതിരെ കേരളത്തിലും വ്യക്തിഹത്യ

ഫ്രഞ്ച് പ്രസിഡന്റ് മാക്രാണിനെതിരെ കേരളത്തിലും വൻ തോതിൽ വ്യക്തിഹത്യ നടക്കുന്നുണ്ട്. എഴുത്തുകാരനും സോഷ്യൽ മീഡിയ ആക്റ്റീവിസറ്റുമായ ബൈജു സ്വാമി ഇതുസംബന്ധിച്ച് എഴുതിയ പോസ്റ്റ് ഇങ്ങനെയാണ്.

'15 വയസുള്ളപ്പോൾ, ഫ്രഞ്ച് പ്രസിഡന്റ് ആയിരുന്ന ഇമ്മനുവേൽ മാക്രോൺ സഹപാഠിയായ പെൺകുട്ടിയുടെ അമ്മയുടെ കൂടെ ഒളിച്ചോടി പോയത് എന്തോ വലിയ പാതകം ആയി കുറച്ചു പേര് ചിത്രീകരിക്കുന്നത് കണ്ട് ചിരി വന്നു.അക്കാലത്തു പോക്സോ ഇല്ല, ഉണ്ടെങ്കിൽ ഇവനൊക്കെ പുള്ളിക്കാരിക്കെതിരെ കേസ് എടുപ്പിച്ചേനെ.
ഇതേ പോലുള്ള പ്രമേയം സിനിമ ആക്കുമ്പോൾ ഉദാത്തം എന്ന് കൈയടിക്കുന്ന ടീമുകൾ ആണ് ഈ കാപട്യ കശ്മല കുരങ്ങന്മാർ (KKK).
സമ്മർ ഓഫ് 42, രതി നിർവേദം ഒക്കെ ഇതേ പോലെയുള്ള കഥയാണ്.
കൗമാരത്തിൽ ആയിരിക്കുമ്പോൾ മധ്യ വയസിൽ എത്തിയ സ്ത്രീകളോട് പ്രേമം, ലൈംഗിക ആസക്തി തോന്നുന്നത് സ്വാഭാവികമായ, ആരോഗ്യമുള്ള ആൺ കുട്ടികളുടെ ലക്ഷണമാണെന്ന് മനഃശാസ്ത്രം പറയുന്നു. അങ്ങനെ വികൃതി തോന്നാത്തവനൊക്കെ സൈക്കോ ആയാലും അത്ഭുതമില്ല.
ഫ്രാൻസ് എന്ന ജനാധിപത്യ രാജ്യം അടുത്തയിടെ അൽ ഖൈദ, ഐ എസ് എന്നീ ഭീകര സംഘടനകളുടെ താവളം ആകുന്നു എന്നത് മാക്രോൺ മാത്രമല്ല, ആ ലിബറൽ രാജ്യത്തെ പൊതു വികാരം ആണ്. അത് സമ്മതിച്ചു കൊടുക്കാൻ പ്ലാനില്ലാത്ത ഭരണ കൂടം എന്ത് വില കൊടുത്തും അടിച്ചമർത്തും. റഷ്യ ചെച്ചനിയ യിലും ചൈന ടിബറ്റിലും ചില പ്രൊവിൻസികളിലും ഇതിലും ഭീകരമായ പീഡനങ്ങളിലൂടെ നിർദോഷമായ മത പ്രചരണം പോലുംഅടിച്ചമർത്തിയിട്ടുണ്ട്. മാക്രോൺ ആരെന്നും പുറകിൽ ആരെന്നും പണ്ട് പ്രസിഡന്റ് ആയപ്പോൾ തന്നെ ഞാൻ എഴുതിയത് ഓർക്കുക.മാക്രോൺ ചെയ്യുന്നതിനെ എതിർക്കുന്ന മതം മാത്രം തിന്നു ജീവിക്കുന്നവർ അഭയം തേടി ചെന്നവർ ആകുമ്പോൾ ഗൗരവം കൂടും.

അടിക്കുറിപ്പ് - രതി നിർവ്വേദം കണ്ടു നഷ്ട ബോധത്തോടെ കൈയടിച്ച കാലം ഞാൻ നെടുവീർപ്പോടെ ഓർക്കുന്നു.'- ഇങ്ങനെയാണ് ബൈജു സ്വാമി പോസ്റ്റ് അവസാനിപ്പിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP