Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ഇന്ത്യൻ സന്ദർശനത്തിനെത്തിയ യെമൻ മന്ത്രിയോട് സുഷമാ സ്വരാജ് ആദ്യം ആവശ്യപ്പെട്ടത് ഫാദർ ഉഴുന്നാലിന്റെ മോചനക്കാര്യം; വൈദികൻ ജീവനോടെയുണ്ടെന്ന് സ്ഥിരീകരിച്ച മന്ത്രി മോചിപ്പിക്കാനുള്ള ശ്രമങ്ങൾക്ക് അപ്പോൾ തന്നെ ഉത്തരവ് നൽകി; സഭ പോലും ഉപേക്ഷിച്ചെന്ന് കരുതിയിരുന്ന വൈദികന്റെ കുടുംബത്തിന് വീണ്ടും പ്രതീക്ഷ

ഇന്ത്യൻ സന്ദർശനത്തിനെത്തിയ യെമൻ മന്ത്രിയോട് സുഷമാ സ്വരാജ് ആദ്യം ആവശ്യപ്പെട്ടത് ഫാദർ ഉഴുന്നാലിന്റെ മോചനക്കാര്യം; വൈദികൻ ജീവനോടെയുണ്ടെന്ന് സ്ഥിരീകരിച്ച മന്ത്രി മോചിപ്പിക്കാനുള്ള ശ്രമങ്ങൾക്ക് അപ്പോൾ തന്നെ ഉത്തരവ് നൽകി; സഭ പോലും ഉപേക്ഷിച്ചെന്ന് കരുതിയിരുന്ന വൈദികന്റെ കുടുംബത്തിന് വീണ്ടും പ്രതീക്ഷ

ന്യൂഡൽഹി: യെമനിൽ നിന്നും ഭീകരർ തട്ടിക്കൊണ്ടുപോയ മലയാളി വൈദികൻ ഫാദർ ടോം ഉഴുന്നാലിൽ ഇപ്പോഴും ജീവനോടെയുണ്ടെന്ന് സ്ഥിരീകരണം. വിദേശകാര്യമന്ത്രി സുഷമാ സ്വരാജാണ് ഇക്കാര്യം യെമൻ സർക്കാരിൽ നിന്ന് ഉറപ്പിച്ചത്. ഉഴുന്നാലിന്റെ വേഗത്തിലുള്ള മോചനത്തിനായി യെമൻ സർക്കാർ ശ്രമിക്കുന്നുണ്ടെന്നും ഇന്ത്യൻ വിദേശകാര്യമന്ത്രി സുഷമാ സ്വരാജിനോട് യെമൻ ഡെപ്യൂട്ടി പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ അബ്ദുൽമാലിക് അബ്ദുൽജലീൽ അൽമെഖാൽഫി അറിയിച്ചു.

ഇതോടെ വൈദികന്റെ കുടുംബം വീണ്ടും പ്രതീക്ഷയിലാവുകയാണ്. മോചനം വേഗത്തിലാക്കാനുള്ള ഉത്തരവും യെമൻ മന്ത്രി നൽകിയിട്ടുണ്ട്. പലവട്ടം തന്നെ മോചിപ്പിക്കണമെന്ന അപേക്ഷ വിഡിയോ ആയി ഉഴുന്നാലിലിന്റെതായി പുറത്തു വന്നിരുന്നു. എന്നാൽ കാര്യമായൊന്നും ആർക്കും ചെയ്യാനായില്ല. ഇതിനിടെയാണ് യെമന്മന്ത്രി ഇന്ത്യയിലെത്തിയത്. സുഷമാ സ്വരാജ് ആദ്യ ആവശ്യമായി മുന്നോട്ട് വച്ചത് വൈദികന്റെ മോചനമായിരുന്നു. ഇത് ഉടൻ സാധ്യമാക്കുമെന്ന ഉറപ്പും നൽകി. ഇതോടെ സഭ പോലും കൈവിട്ട മോചനത്തിൽ പ്രതീക്ഷ ഏറുകയാണ്.

2016 ഏപ്രിലിൽ ആണ് ടോം ഉഴുന്നാലിനെ ഭീകരർ തട്ടിക്കൊണ്ടുപോയത്. യെമൻ മന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ ഈ വിഷയത്തിലുള്ള ആശങ്ക സുഷമ സ്വരാജ് അറിയിച്ചപ്പോഴാണ് ഇതുവരെ ലഭ്യമായ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഫാദർ ജീവനോടെയുണ്ടെന്ന് യെമൻ സർക്കാർ അറിയിച്ചത്. ഫാദറിന്റെ മോചനവുമായി ബന്ധപ്പെട്ട് എല്ലാ സഹകരണത്തിനും യെമൻ സർക്കാർ തയാറാണെന്നും അദ്ദേഹം പറഞ്ഞു.
ന്യൂഡൽഹിയിലെ ജവഹർലാൽ നെഹ്‌റു ഭവനിലാണ് ഇരുമന്ത്രിമാരും ഉഭയകക്ഷി ചർച്ച നടത്തിയത്. വിവിധ വിഷയങ്ങളും സഹകരണവും ഇരുമന്ത്രിമാരും ചർച്ചയായി.

ഈ വർഷം മേയിൽ തന്നെ മോചിപ്പിക്കണമെന്ന് ഫാ. ടോം ഉഴുന്നാലിൽ അഭ്യർത്ഥിക്കുന്ന വിഡിയോ പുറത്തുവന്നിരുന്നു. ക്ഷീണിതനും ദുഃഖിതനുമായി കാണപ്പെടുന്ന ഫാ. ഉഴുന്നാലിൽ, തന്റെ ആരോഗ്യനില വഷളാണെന്നും അടിയന്തര ചികിൽസ ആവശ്യമുണ്ടെന്നും വ്യക്തമാക്കിയിരുന്നു. ഈ വിഡീയോ പുറത്തുവന്നതോടെ വ്യാപക പ്രതിഷേധം ഇക്കാര്യത്തിൽ ഉയർന്നു. എന്നാൽ ആർക്കും കാര്യമായ ഒന്നും ചെയ്യാനായില്ല. തീവ്രവാദ ഗ്രൂപ്പുകളുമായി യെമൻ സർക്കാരിന് മാത്രമേ ആശയ വിനിമയം നടത്താനാകു. ഈ സാഹചര്യത്തിലാണ് പുതിയ കൂട്ടിക്കാഴ്ച പ്രതീക്ഷയാകുന്നത്.

മദർ തെരേസ രൂപംകൊടുത്ത 'ഉപവിയുടെ സഹോദരിമാർ' (മിഷനറീസ് ഓഫ് ചാരിറ്റി) സന്യാസിനീസമൂഹം യെമനിലെ ഏഡനിൽ നടത്തിയിരുന്ന വയോധികസദനം ആക്രമിച്ചാണു 2016 മാർച്ച് നാലിനു ഭീകരർ ഫാ. ടോമിനെ തട്ടിക്കൊണ്ടുപോയത്. നാലു കന്യാസ്ത്രീകൾ, ആറ് ഇത്യോപ്യക്കാർ, ആറ് യെമൻകാർ എന്നിവരെ വധിച്ച ശേഷമാണ് ഫാ. ടോമിനെ തട്ടിക്കൊണ്ടുപോയത്. തട്ടിക്കൊണ്ടുപോയതിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP