Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഡൊണാൾഡ് ട്രംപിനെ അറസ്റ്റ് ചെയ്ത് ജയിലിലടക്കാൻ സാധ്യതയേറി; അതീവ പ്രാധാന്യമുള്ള രഹസ്യ രേഖകൾ വസതിയിൽ നിന്നും കണ്ടെത്തിയെന്ന് സ്ഥിരീകരിച്ച് എഫ് ബി ഐ; ട്രംപിന്റെ പേരിൽ ചുമത്തിയിരിക്കുന്നത് ചാര പ്രവർത്തനവും; അമേരിക്കയുടെ പ്രസിഡന്റായിരുന്ന ട്രംപിനെ കാത്തിരിക്കുന്നത് ഇരുമ്പഴികളാണെന്ന് സൂചന

ഡൊണാൾഡ് ട്രംപിനെ അറസ്റ്റ് ചെയ്ത് ജയിലിലടക്കാൻ സാധ്യതയേറി; അതീവ പ്രാധാന്യമുള്ള രഹസ്യ രേഖകൾ വസതിയിൽ നിന്നും കണ്ടെത്തിയെന്ന് സ്ഥിരീകരിച്ച് എഫ് ബി ഐ; ട്രംപിന്റെ പേരിൽ ചുമത്തിയിരിക്കുന്നത് ചാര പ്രവർത്തനവും; അമേരിക്കയുടെ പ്രസിഡന്റായിരുന്ന ട്രംപിനെ കാത്തിരിക്കുന്നത് ഇരുമ്പഴികളാണെന്ന് സൂചന

മറുനാടൻ ഡെസ്‌ക്‌

ന്യൂയോർക്ക്: അമേരിക്കയെ അടക്കി ഭരിച്ച മുൻ പ്രസിഡണ്ട് ഇരുമ്പഴികൾക്കുള്ളിലേക്ക് പോകുമോ എന്നറിയാൻ ഉറ്റു നോക്കുകയാണ് അമേരിക്കൻ ജനത. നീതിന്യായ വ്യവസ്ഥ തടസ്സപ്പെടുത്തി അതുപോലെ ചാര നിയമം ലംഘിച്ചു തുടങ്ങിയ കുറ്റങ്ങളാണ് ട്രംപിന് മേൽ ചാർത്തിയിരിക്കുന്നത്. ട്രംപിന്റെ മാർ എ ലാഗോ വസതിയിൽ നിനും 11 സെറ്റ് അതീവ രഹസ്യ രേഖകൽ കണ്ടെത്തിയതായും എഫ് ബി ഐ വൃത്തങ്ങൾ അറിയിച്ചു. അതേസമയം, ആ രേഖകൾ എല്ലാം തന്നെ ഡീ ക്ലാസിഫൈഡ് ചെയ്തതാണെന്നും പിടിച്ചെടുക്കേണ്ട ഒരു കാര്യവുമില്ല എന്നുമായിരുന്നു ട്രംപിന്റെ പ്രതികരണം.

ചാരവൃത്തി, രേഖകൾ കടത്തൽ, നീതിനിർവ്വഹണത്തെ തടസ്സപ്പെടുത്തൽ തുടങ്ങിയ ആരോപണങ്ങൾ ട്രംപിനെതിരെ ഉന്നയിച്ചിട്ടുണ്ടെങ്കിലും അത് തെളിയിക്കാൻ എഫ് ബി ഐക്ക് കഴിയുമോ എന്ന കാര്യത്തിൽ ചില നിയമ വിദഗ്ദ്ധർ ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്. അനഭിമതനായ വ്യക്തികളെ സംരക്ഷിക്കുകയോ ഒളിവിൽ താമസിക്കാൻ ശ്രമിക്കുകയോ ചെയ്യുക. നിയമ വിരുദ്ധമായി കൂട്ടം ചേരുക, പ്രതിരോധ വിവരങ്ങൾ നഷ്ടപ്പെടുത്തുകയോ ചോർത്തി നൽകുകയോ ചെയ്യുക, ക്ലാസിഫൈ വിവരങ്ങൾ പുറത്തു വിടുക തുടങ്ങിയവയൊക്കെ ചാര വൃത്തിയ് നിയമത്തിന്റെ പരിധിയിൽ വരും.

ടോപ് സീക്രട്ട്, കോൺഫിഡെൻഷ്യൽ എന്നിങ്ങനെ അടയാളപ്പെടുത്തിയിരിക്കുന്ന പതിനൊന്നോളം രേഖകൾ ട്രംപിന്റെ വസതിയിൽ നിന്നും പിടിച്ചെടുത്തു എന്നാണ് പാശ്ചാത്യ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. മൊത്തം 20 പെട്ടികളാണ് അന്വേഷണോദ്യോഗസ്ഥർ പിടിച്ചെടുത്തത്. രേഖകൾ അടങ്ങിയ പെട്ടിക്ക് പുറെമേയുള്ള പെട്ടികളിലെല്ലാം ചില കൈയെഴുത്ത് പ്രതികളും ഫോട്ടോകളും ഒക്കെയായിരുന്നു ഉണ്ടായിരുന്നതെന്ന് ഔദ്യോഗിക വക്താവ് അറിയിച്ചു.

ട്രംപിന്റെ ഓഫീസും പരിസരങ്ങളും സേർച്ച് ചെയ്യുന്നതിനുള്ള വാറന്റുമായിട്ടായിരുന്നു എഫ് ബി ഐ വന്നിരുന്നത്. എന്നാൽ, അധികാരം വിട്ടൊഴിയുന്നതിനു മുൻപ് തന്നെ ട്രംപ് ഈ രേഖകൾ എല്ലാം തന്നെ ഡീക്ലാസിഫൈ ചെയ്തിരുന്നതായി ട്രംപിന്റെ അറ്റോർണി അവകാശപ്പെടുന്നു. ഇത്തരത്തിൽ രേഖകൾ ഡീക്ലാസിഫൈ ചെയ്യാൻ പ്രസിഡണ്ടിന് അധികാരമുണ്ടെങ്കിലും, അതിന് വളരെ കർശനമായ ചില പ്രക്രിയകൾ ഉണ്ട്.

വളരെ ചുരുക്കം ആളുകൾക്ക് മാത്രം പ്രാപ്യമായ രേഖകളാന് ക്ലാസിഫൈഡ് രേഖകൾ. അതിനാൽ തന്നെ ഇവ പിടിച്ചെടുത്തതിന് ശേഷവും ഈ രേഖകളുടെ സ്വഭാവം വെളിപ്പെടുത്താൻ ഇടയില്ല. എന്നിരുന്നാലും, രാജ്യ സുരക്ഷയെ സംബന്ധിക്കുന്ന അതീവ പ്രാധാന്യമുള്ള രേഖകളാണ് എന്നാണ് അമേരിക്കൻ മാധ്യമങ്ങൾ പറയുന്നത്. ഓഗസ്റ്റ് 5 നായിരുന്നു ട്രംപിന്റെ വസതിയിൽ സെർച്ച് നടത്തുന്നതിനുള്ള വാറന്റ് കോടതി പുറപ്പെടുവിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP