Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

നിൽക്കണോ അതോ പോണോ...? ട്രംപിനാകെ കൺഫ്യൂഷൻ! പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ അട്ടിമറി നടന്നെന്ന് വീണ്ടും ആരോപിച്ചുട്രംപ്; സ്ഥിതി വിവരക്കണക്കിൽ തന്റെ തോൽവി അസാധ്യമെന്ന് വാദം; നിലപാട് മാറ്റം വൈറ്റ് ഹൗസ് പുറത്തുവിട്ട 46 മിനിറ്റ് വീഡിയോയിൽ; നാല് കൊല്ലത്തിന് ശേഷം വീണ്ടും കാണാമെന്ന് പറയുന്ന ട്രംപ് പറഞ്ഞുവെക്കുന്നത് 2024ൽ മത്സരിക്കുമെന്ന്

നിൽക്കണോ അതോ പോണോ...? ട്രംപിനാകെ കൺഫ്യൂഷൻ! പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ അട്ടിമറി നടന്നെന്ന് വീണ്ടും ആരോപിച്ചുട്രംപ്; സ്ഥിതി വിവരക്കണക്കിൽ തന്റെ തോൽവി അസാധ്യമെന്ന് വാദം; നിലപാട് മാറ്റം വൈറ്റ് ഹൗസ് പുറത്തുവിട്ട 46 മിനിറ്റ് വീഡിയോയിൽ; നാല് കൊല്ലത്തിന് ശേഷം വീണ്ടും കാണാമെന്ന് പറയുന്ന ട്രംപ് പറഞ്ഞുവെക്കുന്നത് 2024ൽ മത്സരിക്കുമെന്ന്

മറുനാടൻ ഡെസ്‌ക്‌

വാഷിങ്ടൺ: അമേരിക്കൻ തിരഞ്ഞെടുപ്പു ഫലം അംഗീകരിച്ചുകൊണ്ട് അധികാര കൈമാറ്റത്തിന് തയ്യാറാണെന്ന് നേരത്തെ ഡൊണാൾഡ് ട്രംപ് സൂചന നൽകിയിരുന്നു. ഇതോടെ ലളിതമായി അധികാര കൈമാറ്റം നടക്കുമെന്നാണ് എല്ലാവരും കരുതിയത്. എന്നാൽ, കടുംപിടുത്തം തുടരണോ അതോ പോണോ എന്ന കാര്യത്തിൽ ട്രംപിന് ഇപ്പോഴും ആശയക്കുഴപ്പം നിലനിൽക്കുകയാണ്. തെരഞ്ഞെടുപ്പിനെ കുറിച്ച് തന്റെ നിലപാട് മാറ്റിക്കൊണ്ട് ട്രംപ് രംഗത്തെത്തുകയും ചെയ്തു.

ജോ ബൈഡന്റെ വിജയം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ട്രംപ് കോടതിയെ സമീപിച്ചതിന് പിന്നാലെ അടുത്ത തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന സൂചനയുമാണ് അദ്ദേഹം നൽകുന്നത്. തെരഞ്ഞെടുപ്പ് അമേരിക്കയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ദുരന്തമായിരുന്നുവെന്നും സ്ഥിതിവിവരക്കണക്കുകളുടെ അടിസ്ഥാനത്തിൽ തന്റെ പരാജയം അംഗീകരിക്കില്ലെന്നും ട്രംപ് പറഞ്ഞു. അതുകൊണ്ടാണ് താൻ സുപ്രീം കോടതിയെ സമീപിക്കുന്നത്. യുഎസിലെ സുപ്രീം കോടതി ഇത് കാണുമെന്നാണ് തന്റെ വിശ്വാസമെന്നും കോടതി നമ്മുടെ രാജ്യത്തിന് അനുയോജ്യമായത് ചെയ്യുമെന്നാണ് താൻ പ്രതീക്ഷിക്കുന്നതെന്നും എന്നും അദ്ദേഹം പറഞ്ഞു.

വീണ്ടും തെരഞ്ഞെടുപ്പ് താൻ ആഗ്രഹിക്കുന്നില്ല പക്ഷെ ഇ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടു.തെരഞ്ഞെടുപ്പിനെ സംബന്ധിച്ച് ട്രംപിന്റെ ഏറ്റവും പ്രധാനപ്പെട്ട വീഡിയോ എന്ന വാദവുമായാണ് 46 മിനുട്ട് ദൈർഘ്യം വരുന്ന വീഡിയോ വൈറ്റ് ഹൗസ് പുറത്ത് വിട്ടത്. തെരഞ്ഞെടിപ്പിനെ സംബന്ധിച്ച് ഗുരുതരമായ ആരോപണങ്ങളാണ് ട്രംപ് വിഡിയോയിലൂടെ പങ്കുവെക്കുന്നത്. തിരഞ്ഞെടുപ്പ് വഞ്ചനാപരമാണെന്നും പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ജോ ബിഡന് കൂടുതൽ വോട്ടുകൾ ലഭിച്ച ഒന്നിലധികം സംസ്ഥാനങ്ങളിൽ ഫലങ്ങൾ അസാധുവാക്കണമെന്നും ട്രംപ് ആവശ്യപ്പെടുന്നു.

വഞ്ചന, മരിച്ച ആളുകളുടെ വോട്ടുചെയ്യൽ, വോട്ടിങ് മെഷീനുകളിലെ ദുരൂഹത, ജോ ബൈഡന് വേണ്ടി ഡെമോക്രാറ്റിക് വോട്ടുകൾ ഉള്ള വലിപ്രധാന നഗരങ്ങളിലെ അഴിമതി തുടങ്ങി നേരത്തെ ഉന്നയിച്ച ആരോപണങ്ങൾ അദ്ദേഹം വീഡിയോയിൽ വീണ്ടും ആവർത്തിച്ചു ഉന്നയിച്ചിരുന്നു. സ്വിങ് സംസ്ഥാനങ്ങളിൽ മാത്രം ദശലക്ഷക്കണക്കിന് വോട്ടുകൾ അനധികൃതമായി രേഖപ്പെടുത്തി.അതികൊണ്ട് തന്നെ വ്യക്തിഗത സ്വിങ് സ്റ്റേറ്റുകളുടെ ഫലങ്ങൾ ഉടനടി അസാധുവാക്കുകയും വേണം ട്രംപ് പറഞ്ഞു. വാഷിങ്ടണിൽ ഉൾപ്പെടെ പ്രധാന നഗരങ്ങളിലെ ബെയ്ഡന്റെ വിജയം ചൂണ്ടിക്കാട്ടിയാണ് ട്രംപ് ആരോപണങ്ങൾ ഉന്നയിക്കുന്നത്. ആരോപണങ്ങൾ ഉന്നയിക്കുന്നതിലൂടെ താൻ അപമാനിക്കപ്പെടുന്നുമെന്നു തനിക്കറിയാം ട്രംപ് പറയുന്നു.

പരാജയം സമ്മതിക്കാത്ത സാഹചര്യത്തിൽ ട്രംപിനോട് സൈനികനിയമം പ്രഖ്യാപിക്കണമെന്നും അതിന് ട്രംപ് തന്നെ മേൽനോട്ടം വഹിക്കണമെന്നും ആവശ്യപ്പെട്ട് ഒരു ലേഖനം മുൻ ട്രംപിന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്ക് ഫ്ലിൻ ബുധനാഴ്ച പുറത്ത് വിട്ടിരുന്നു. ഇതിന്റെ തുടർച്ചയായാണ് ട്രംപ് വീഡിയോയുമായി രംഗത്തെത്തിയത്. അതേസമയം മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾ ഒഴിവാക്കുന്നതിനായി വൈറ്റ് ഹൗസിലെ മുറിയിൽ ക്യാമറയോടായിരുന്നു ട്രംപ് പ്രതികരിച്ചത്. വീഡിയോയുടെ ഇടയിൽതന്നെ എഡിറ്റിങ്ങിലെ പോരായ്മകൾ വീഡയോയുടെ വിശ്വാസതയെയും ചോദ്യം ചെയ്യുന്നുണ്ട്.

2024 ൽ അമേരിക്കയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് തിരിച്ചെത്താമെന്ന പ്രതീക്ഷയും ട്രംപ് പങ്കുവെക്കുന്നുണ്ട്. ഗംഭീരമായ നാല് വർഷമാണ് കടന്നുപോയതെന്നും നാല് കൊല്ലം കൂടി ജനങ്ങൾക്ക് വേണ്ടി നേടാനുള്ള ശ്രമത്തിലാണെന്നും അത് സാധ്യമായില്ലെങ്കിൽ നാല് കൊല്ലത്തിന് ശേഷം വീണ്ടും കാണാമെന്നും ട്രംപ് പറഞ്ഞു. തിരഞ്ഞെടുപ്പിന് ശേഷം പൊതുപരിപാടികളിൽ നിന്ന് അകന്നു നിന്ന ട്രംപ് തിരഞ്ഞെടുപ്പിൽ ക്രമക്കേടാരോപിച്ച് ട്വീറ്റുകൾ പോസ്റ്റു ചെയ്തിരുന്നു. എന്നാൽ അറ്റോർണി ജനറൽ ട്രംപിന്റെ അട്ടിമറി ആരോപണങ്ങൾ തള്ളിക്കളഞ്ഞു. അട്ടിമറി നടന്നതായി തെളിവുകൾ കണ്ടെത്താനായില്ലെന്ന് അറ്റോർണി ജനറൽ വില്യംബർ പറഞ്ഞു. നീതിന്യായവകുപ്പും ആഭ്യന്തരസുരക്ഷാ വകുപ്പും ട്രംപിന്റെ പരാതിയിൽ അന്വേഷണം നടത്തിയിരുന്നു.

തിരഞ്ഞെടുപ്പ് തോൽക്കുമെന്നുറപ്പായതോടെ തിരഞ്ഞെടുപ്പ് അട്ടിമറിക്കപ്പെട്ടതിനെതിരെ നിയമപോരാട്ടത്തിനായി 17 കോടി ഡോളറോളം ട്രംപ് സമാഹരിച്ചതായി അദ്ദേഹവുമായി അടുത്ത കേന്ദ്രം വെളിപ്പെടുത്തി. പ്രസിഡന്റ് പദവി ഒഴിയാനുള്ള ട്രംപിന്റെ താത്പര്യമില്ലായ്മയും റിപ്പബ്ലിക്കൻ പാർട്ടിയിൽ അദ്ദേഹം ശക്തമായ സാന്നിധ്യമായിരിക്കുമെന്നതിന്റെ തെളിവുമായാണ് ഈ പണമൊഴുക്ക് വ്യാഖ്യാനിക്കപ്പെടുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP