Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇന്ത്യാ- ചൈന അതിർത്തിയിൽ സംഘാർഷാവസ്ഥക്ക് അയവു വരുന്നു; ഇരു രാജ്യങ്ങളുടെയും സൈനിക പിന്മാറ്റം പൂർണമായെന്ന് ചൈന

ഇന്ത്യാ- ചൈന അതിർത്തിയിൽ സംഘാർഷാവസ്ഥക്ക് അയവു വരുന്നു; ഇരു രാജ്യങ്ങളുടെയും സൈനിക പിന്മാറ്റം പൂർണമായെന്ന് ചൈന

മറുനാടൻ ഡെസ്‌ക്‌

ബെയ്ജിങ്: ഇന്ത്യാ- ചൈന അതിർത്തിയിൽ സംഘാർഷാവസ്ഥക്ക് അയവു വരുന്നതായി റിപ്പോർട്ടുകൾ. കിഴക്കൻ ലഡാക്കിലെ സംഘർഷ പ്രദേശങ്ങളിൽ നിന്നും ഇരുരാജ്യങ്ങളുടെയും സൈനികർ പിൻവാങ്ങിയെന്നാണ് വിവരം. സംഘർഷ മേഖലയിൽ സൈനിക പിന്മാറ്റം പൂർണമായതായി ചൈനീസ് വിദേശകാര്യ മന്ത്രാലയവും വ്യക്തമാക്കി. കിഴക്കൻ ലഡാക്കിലെ തന്ത്രപ്രധാന മേഖലകളിൽനിന്നുള്ള പിന്മാറ്റം അനിവാര്യമാണെന്ന് അതിർത്തിവിഷയങ്ങൾ ചർച്ച ചെയ്യുന്ന ഡബ്ല്യുഎംസിസി യോഗത്തിൽ ഇന്ത്യ വ്യക്തമാക്കിയിരുന്നു.

എന്നാൽ ചർച്ചകളിലെ ധാരണകൾ ചൈന അതേപടി പാലിക്കുന്നുണ്ടോയെന്ന ആശങ്കയും ഇന്ത്യയ്ക്കുണ്ട്.ഇരുഭാഗത്തെയും കമാൻഡർമാർ നടത്തിയ ചർച്ചയിൽ ഉണ്ടായ ധാരണകൾ ആത്മാർഥതയോടെ നടപ്പാക്കണമെന്ന് ഇന്ത്യ ചൈനയോട് ആവശ്യപ്പെടുകയും ചെയ്തു. ഗൽവാൻ താഴ്‌വര, ഹോട്ട് സ്പ്രിങ്‌സ്, ഗോഗ്ര മേഖലകളിൽനിന്നുള്ള സൈനികപിന്മാറ്റത്തെക്കുറിച്ചുള്ള ചോദ്യത്തിനു മറുപടിയായി, മിക്കയിടത്തും പിന്മാറ്റം പൂർണമാണെന്ന് വിദേശകാര്യമന്ത്രാലയ വക്താവ് വാങ് വെൻബിൻ അറിയിക്കുകയായിരുന്നു.

കമാൻഡർ തലത്തിൽ നാലു തവണയാണു ചർച്ച നടന്നത്. മേഖലയിൽ സംഘർഷത്തിന് അയവുവന്നിട്ടുണ്ട്. അഞ്ചാംവട്ട ചർച്ച ഉടൻ ആരംഭിക്കും. ചൈനയുമായി സമവായമുണ്ടാക്കാൻ ഇന്ത്യ ശ്രമിക്കുമെന്നാണു പ്രതീക്ഷിക്കുന്നതെന്നും വാങ് പറഞ്ഞു. അവശേഷിക്കുന്ന പ്രശ്‌നങ്ങൾ പരിഹരിക്കാനായി അടുത്ത ഘട്ട സൈനികതല ചർച്ച ആരംഭിക്കാനുള്ള ഒരുക്കത്തിലാണെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കുന്നു. സൈനിക പിന്മാറ്റം സംബന്ധിച്ച് ഇരുരാജ്യങ്ങൾക്കുമിടയിൽ അഭിപ്രായഭിന്നത ഉടലെടുത്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP