1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Jul / 2020
14
Tuesday

അതിർത്തി പ്രശ്‌നം പരിഹരിക്കാൻ സൈനിക, നയതന്ത്ര തലങ്ങളിൽ ഇന്ത്യയും ചൈനയും ചർച്ചകൾ നടക്കുന്നു; പ്രശ്‌നം പരിഹരിക്കാനാണ് ഇരു രാജ്യങ്ങളും ആഗ്രഹിക്കുന്നത്; അതിന് ഇരുരാജ്യങ്ങൾക്കുമിടയിൽ സംവിധാനങ്ങളുമുണ്ട്; ട്രംപിന്റെ മധ്യസ്ഥത ഓഫർ തള്ളി ഇന്ത്യൻ പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്; ചൈനയുമായുള്ള പ്രധാന തർക്കത്തിന് ഇടയാക്കിയത് ദുബ്രുക്കിൽ നിന്ന് ദൗലത് ബേഗ് ഓൾഡിയിലേക്കുള്ള ഇന്ത്യൻ റോഡ് നിർമ്മാണം; സമുദ്രനിരപ്പിൽനിന്ന് 15,000 അടി ഉയരത്തിലുള്ള റിൻചെൻ പാലവും തർക്കവിഷയമായി

May 30, 2020 | 04:35 PM IST | Permalink



അതിർത്തി പ്രശ്‌നം പരിഹരിക്കാൻ സൈനിക, നയതന്ത്ര തലങ്ങളിൽ ഇന്ത്യയും ചൈനയും ചർച്ചകൾ നടക്കുന്നു; പ്രശ്‌നം പരിഹരിക്കാനാണ് ഇരു രാജ്യങ്ങളും ആഗ്രഹിക്കുന്നത്; അതിന് ഇരുരാജ്യങ്ങൾക്കുമിടയിൽ സംവിധാനങ്ങളുമുണ്ട്; ട്രംപിന്റെ മധ്യസ്ഥത ഓഫർ തള്ളി ഇന്ത്യൻ പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്; ചൈനയുമായുള്ള പ്രധാന തർക്കത്തിന് ഇടയാക്കിയത് ദുബ്രുക്കിൽ നിന്ന് ദൗലത് ബേഗ് ഓൾഡിയിലേക്കുള്ള ഇന്ത്യൻ റോഡ് നിർമ്മാണം; സമുദ്രനിരപ്പിൽനിന്ന് 15,000 അടി ഉയരത്തിലുള്ള റിൻചെൻ പാലവും തർക്കവിഷയമായി

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ഇന്ത്യ-ചൈന സംഘർഷം അതിർത്തിയിൽ മൂർച്ഛിക്കുമ്പോഴും മധ്യസ്ഥത ഓഫറുമായുള്ള അമേരിക്കയുടെ രംഗപ്രവേശനം ഇരുരാജ്യങ്ങളുടെയു വിദേശകാര്യ വക്താക്കൾ തള്ളിക്കളഞ്ഞിരുന്നു. ഇതിന് പിന്നാലെ ഇപ്പോൾ നിലപാട് തുറന്നു പറഞ്ഞുകൊണ്ട് ഇന്ത്യൻ പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗും രംഗത്തെത്തി. അതിർത്തി വിഷയം പരിഹരിക്കാൻ ഇന്ത്യയും ചൈനയും സൈനിക, നയതന്ത്ര തലങ്ങളിൽ പരസ്പരം സംസാരിക്കുന്നുണ്ടെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് വ്യക്തമാക്കി. നിയന്ത്രണരേഖയിൽ ചൈനയുമായി തർക്കം തുടരുന്നതിനിടയിൽ ഇതാദ്യമായാണ് ഒരു മുതിർന്ന കേന്ദ്രമന്ത്രി വിഷയത്തിൽ അഭിപ്രായം പറയുന്നത്.

പ്രശ്‌നം പരിഹരിക്കാനാണ് ഇരുരാജ്യങ്ങളും ആഗ്രഹിക്കുന്നതെന്ന് രാജ്‌നാഥ് സിങ് വാർത്താ ചാനലായ ആജ് തക്കിനോട് പറഞ്ഞു. പ്രശ്‌നങ്ങൾ പരിഹരിക്കാൻ ഇരുരാജ്യങ്ങൾക്കുമിടയിൽ സംവിധാനങ്ങളുണ്ടെന്നും അത് നടക്കുന്നതിനാൽ വിഷയത്തിൽ അമേരിക്ക മധ്യസ്ഥത വഹിക്കേണ്ട ആവശ്യമില്ലെന്നും രാജ്‌നാഥ് സിങ് അടിവരയിട്ടു. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്ക് എസ്പറുമായുള്ള സംഭാഷണത്തിൽ ഇക്കാര്യം ചൂണ്ടിക്കാണിച്ചതായി രാജ്നാഥ് സിങ് പറഞ്ഞു. ' ഇരു രാജ്യങ്ങളും തമ്മിൽ എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ അത് പരിഹരിക്കാൻ ഇന്ത്യയ്ക്കും ചൈനയ്ക്കും ഇതിനകം ഒരു സംവിധാനം ഉണ്ടെന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞു. സൈനിക, നയതന്ത്ര സംഭാഷണത്തിലൂടെ അത് പരിഹരിക്കപ്പെടും. ആ സംവിധാനം നിലവിലുണ്ട്, സംഭാഷണം നടക്കുന്നു.'- രാജ്‌നാഥ് സിങ് പറഞ്ഞു.

സമാനമായ രീതിയിൽ ബീജിംഗിൽനിന്നുള്ള പ്രസ്താവനകളും അദ്ദേഹം ചൂണ്ടിക്കാട്ടി. 'എല്ലാ അയൽക്കാരുമായും നല്ല ബന്ധം പുലർത്തണമെന്ന ഇന്ത്യയുടെ നയം വളരെ വ്യക്തമാണ്. ഇത് ദീർഘകാലമായുള്ള ശ്രമവുമാണ്. പക്ഷേ ചിലപ്പോൾ, ചൈനയുമായി ഇപ്പോൾ സംഭവിച്ച പോലുള്ള സാഹചര്യങ്ങൾ ഉണ്ടാകുന്നു. മുമ്പും ഇത്തരം സംഭവങ്ങൾ നടന്നിട്ടുണ്ട്. പ്രശ്നം പരിഹരിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. ''- അദ്ദേഹം പറഞ്ഞു. നേരത്തെ ഇന്ത്യയും ചൈനയും തമ്മിലുള്ള അതിർത്തി തർക്കത്തിൽ മധ്യസ്ഥത വഹിക്കാൻ തയ്യാറാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വാഗ്ദാനം നിരസിച്ച് ഇന്ത്യയുടെയും ചൈനയുടെയും വിദേശകാര്യ മന്ത്രാലയങ്ങൾ രംഗത്തെത്തിയിരുന്നു.

ഇന്ത്യ നിരസിച്ചതിന് പിന്നാലെയാണ് ചൈനയുമായുള്ള അതിർത്തി തർക്കത്തിലും മധ്യസ്ഥ ശ്രമം നടത്താൻ തയ്യാറാണെന്ന് അമേരിക്ക അറിയിച്ചത്. അതിർത്തി തർക്കം സമാധാനപരമായി പരിഹരിക്കുന്നതിന് ചൈനയുമായി ചർച്ചകൾ നടത്തിവരികയാണെന്ന നയതന്ത്ര ചാരുതയോടെയുള്ള മറുപടിയാണ് ഇന്ത്യ നൽകിയത്. ഇതിന് പിന്നാലെയാണ് അമേരിക്കൻ ഓഫർ തള്ളി കൊണ്ടുള്ള ചൈനയുടെ പ്രതികരണം പുറത്തുവന്നത്. ഇന്ത്യയുമായുള്ള അതിർത്തി തർക്കം പരിഹരിക്കുന്നതിന് പ്രത്യേകമായ സംവിധാനം നിലനിൽക്കുന്നതായി ചൈനീസ് വിദേശകാര്യ വക്താവ് സാവോ ലിജിയാൻ പറഞ്ഞു. ഇരുരാജ്യങ്ങൾ തമ്മിൽ ആശയവിനിമയം നടത്തുന്നതിനും സജ്ജീകരണങ്ങൾ ഉണ്ട്. ചർച്ചകളിലൂടെ ഇന്ത്യയുമായുള്ള പ്രശ്‌നങ്ങൾ പരിഹരിക്കാൻ രാജ്യം പ്രാപ്തമാണെന്നും ചൈന അറിയിച്ചു. ഇതിന് മൂന്നാമതൊരു കക്ഷിയുടെ ഇടപെടൽ ആവശ്യമില്ലെന്നും അമേരിക്കയെ ഉദ്ദേശിച്ച് ചൈന വ്യക്തമാക്കി.

അതേസമയം ഇന്ത്യ ചൈന തർക്കം പരിഹരിക്കുന്നതിനായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയെന്ന ട്രംപിന്റെ വാദത്തെ എതിർത്തുകൊണ്ട് ഇന്ത്യയുടെ വിദേശകാര്യമന്ത്രാലയം രംഗത്ത് വന്നിരുന്നു. മോദിയും ട്രംപുമായി അടുത്തിടെ ഒരു തരത്തിലും ബന്ധപ്പെട്ടിട്ടില്ലെന്നാണ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയത്. ലഡാക്കിലെ ഇന്ത്യാ- ചൈന നിയന്ത്രണ രേഖ (ലൈൻ ഓഫ് ആക്ച്വൽ കൺട്രോൾ) സംബന്ധിച്ച തർക്കങ്ങളാണ് നിലവിൽ രൂക്ഷമായിരിക്കുന്നത്. തുടർന്ന് ഗുൽദോങ് സെക്ടറിന് സമീപം ചൈന സൈനിക സാന്നിദ്ധ്യം വർദ്ധിപ്പിച്ചിരുന്നു. ഇതിനു പിന്നാലെ ലഡാക്കിലും ഉത്തരാഖണ്ഡിലും ഇന്ത്യ അധികമായി സേനയെ വിന്യസിച്ചിരുന്നു.

മെയ് ആദ്യവാരം മുതൽ സിക്കിം അതിർത്തിക്ക് സമീപം ഇരു രാജ്യങ്ങളും തമ്മിൽ സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. തങ്ങളുടെ സൈന്യത്തിന്റെ പട്രോളിങ് ഇന്ത്യൻ സൈന്യം തടസപ്പെടുത്തിയതായി ചൈനയുടെ ആഭ്യന്തരമന്ത്രാലയം ആരോപണം ഉന്നയിച്ചിരുന്നു. എന്നാൽ ഇന്ത്യയുടെ ഭാഗത്തു നിന്നുള്ള പ്രകോപനം കാരണമാണ് തങ്ങൾ കൂടുതൽ സൈന്യത്തെ വിന്യസിച്ചതെന്ന് ചൈന പറഞ്ഞിരുന്നു. കോവിഡ് കാലത്തിന് ശേഷം രൂപം കൊണ്ട പ്രത്യേക സാഹചര്യമാണ് ഇപ്പോഴത്തെ സംഘർഷ ഘട്ടത്തിലേക്ക് രാജ്യത്തെ എത്തിച്ചത്.

പാൻഗോങ്ങി തടാകത്തിനു സമീപത്തെ പ്രശ്നത്തിനു ശേഷം തെക്ക് ഡെംചോക് മേഖലയിലും പാൻഗോങ് തടാകത്തിന്റെ കിഴക്കൻ തീരത്ത് ഫിൻഗേഴ്സ് മേഖലയിലും ചൈനീസ് സൈനികരുടെ കടന്നുകയറ്റുമുണ്ടായി. ഗാൽവൻ നദീതടത്തിലും ഗോഗ്ര പോസ്റ്റിലും സമാനമായ സംഭവങ്ങൾ അരങ്ങേറി. പടിഞ്ഞാറ് ദൗലത് ബേഗ് ഓൾഡി മേഖലയിലും ചൈനീസ് നീക്കമുണ്ടായതായി റിപ്പോർട്ടുണ്ടായിരുന്നു. ദൗലത് ബേഗ് ഓൾഡിയിൽ ഇന്ത്യൻ വ്യോമസേനയുടെ എയർ ലാൻഡിങ് ഗ്രൗണ്ട് ഉണ്ട്. മേഖലയിൽ വിന്യസിച്ചിരിക്കുന്ന സൈനികർക്ക് അവശ്യവസ്തുക്കൾ സി-130 ഹെർകുലീസ് വിമാനത്തിൽ എത്തിക്കുന്നത് ഇവിടെയാണ്. ഇവിടുത്തെ ഇന്ത്യൻ പ്രവർത്തനങ്ങൾക്ക് അനിവാര്യമാണ് ഈ വ്യോമകേന്ദ്രം. ശൈത്യകാലത്ത് വൻ മഞ്ഞുവീഴ്ചയിൽ റോഡുകൾ തടസപ്പെടുമ്പോൾ പ്രത്യേകിച്ച്. അതിവേഗത്തിൽ മേഖലയിലേക്ക് വെടിക്കോപ്പുകൾ എത്തിക്കാനും ഈ എയർസ്ട്രിപ് സഹായകരമാണ്.

തെക്കുഭാഗത്തുള്ള ദുബ്രുക്കിൽനിന്ന് ദൗലത് ബേഗ് ഓൾഡിയിലേക്ക് ഇന്ത്യ റോഡ് നിർമ്മിച്ചതാണ് ചൈനയുടെ നീരസത്തിന്റെ പ്രധാനകാരണം എന്നാണു റിപ്പോർട്ട്. കഴിഞ്ഞ വർഷം നിർമ്മാണം പൂർത്തിയായ റോഡ്, മേഖലയിലെ ഇന്ത്യൻ നീക്കങ്ങൾക്കു കരുത്തു പകരും. ഇവിടെ ചൈനയുടെ റോഡ് നിർമ്മാണങ്ങളുമായി കിടപിടിക്കാൻ കഴിയാതിരുന്ന ഇന്ത്യ, നിർണായകമായ പാത നിർമ്മിച്ചത് ചൈനയ്ക്ക് ഒരിക്കലും അംഗീകരിക്കാൻ കഴിയാത്ത കാര്യമാണ്.

കഴിഞ്ഞ വർഷം ഒക്ടോബറിൽ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് കോൾ ചെവാങ് റിൻചെൻ പാലം ഉദ്ഘാടനം ചെയ്തിരുന്നു. സമുദ്രനിരപ്പിൽനിന്ന് 15,000 അടി ഉയരത്തിൽ ഏതു കാലാവസ്ഥയിലും സജ്ജമായ പാലമാണു നിർമ്മിച്ചിരിക്കുന്നത്. ചൈനീസ് അധികൃതർ ഏറെ ഗൗരവത്തോടെയാണ് ഈ നിർമ്മാണവും വിലയിരുത്തിയത്. ലഡാക്കിന്റെ പടിഞ്ഞാറൻ മേഖലയിൽ നിയന്ത്രണരേഖയിൽനിന്ന് അധികം ദൂരത്തല്ലാത്ത ഷയോക്ക് നദിക്കു സമാന്തരമായാണ് ഈ റോഡ് പോകുന്നത്.

സമാനമായി യഥാർഥ നിയന്ത്രണ രേഖയ്ക്കു സമീപത്തു കൂടി റോഡ് പോകുന്നത് ഗാൽവൻ നദീ തടത്തിലാണ്. ഈ നദി ഷയോക്കിലാണു ചേരുന്നത്. ഇന്ത്യൻ സൈന്യത്തിന്റെ നിയന്ത്രണത്തിലുള്ള ഗാൽവൻ നദീ തടത്തിൽ ചൈന വൻതോതിൽ കടന്നുകയറ്റം നടത്തിയിട്ടുണ്ട്. എത്ര ചൈനീസ് സൈനികർ എത്തിയിട്ടുണ്ടെന്ന് കണ്ടെത്താനായിട്ടില്ല. ഗാൽവൻ നദീ തടത്തിനു സമീപത്തുള്ള റോഡിനരികിൽ ചൈനീസ് ടെൻഡുകളുടെ സാന്നിധ്യം ഉറപ്പിച്ച് സാറ്റലൈറ്റ് ചിത്രങ്ങൾ പുറത്തുവന്നിരുന്നു. ഈ മേഖലയിൽ ഇന്ത്യൻ അതിർത്തയിലേക്ക് 3-4 കിലോമീറ്റർ വരെ ചൈനീസ് സൈന്യം കടന്നുകയറിയതായി റിപ്പോർട്ടുണ്ടായിരുന്നു. പാൻഗോങ് തടാകത്തിന്റെ പടിഞ്ഞാറൻ തീരത്ത് ഫിംഗർ 5-നും എട്ടിനുമിടയിലും വൻതോതിൽ കടന്നുകയറ്റം ഉണ്ടായിട്ടുണ്ട്.

ഗാൽവൻ നദീതടത്തിനു തെക്കുകിഴക്കായാണ് നിയന്ത്രണ രേഖയ്ക്കു സമീപം ഗോഗ്ര ഇന്ത്യൻ പോസ്റ്റ്. ഈ പോസ്റ്റിനു സമീപത്താണ് നിലവിൽ കൂടുതൽ ചൈനീസ് സൈനികർ എത്തിക്കൊണ്ടിരിക്കുന്നതെന്നാണു റിപ്പോർട്ട്. മേഖലയിലേക്കു ടാങ്കുകൾ ഉൾപ്പെടെ ചൈന എത്തിച്ചിട്ടുണ്ടോയെന്ന് ഇന്ത്യൻ സൈന്യം സ്ഥിരീകരിച്ചിട്ടില്ല. ലഡാക്കിന്റെ ഏറ്റവും തെക്കുഭാഗത്ത് തർക്കം നിലനിൽക്കുന്നത് ഡെംചോക് മേഖലയിലാണ്. ഇവിടെ ചൈന അതിശക്തമായ സൈനിക ഒരുക്കങ്ങൾ നടത്തുന്നുണ്ടെന്നാണ് റിപ്പോർട്ട്.

മറുനാടന്‍ ഡെസ്‌ക്‌    
മറുനാടന്‍ ഡെസ്‌ക്‌

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

Loading...
Loading...
TODAYLAST WEEKLAST MONTH
'പിണറായിയുടെ നെറ്റിക്കു നേരെ അജിത് ഡോവൽ റിവോൾവർ ചൂണ്ടി; കുതറി ഓടാൻ ശ്രമിച്ച വിജയനെ ഡോവൽ കീഴടക്കിയത് സാഹസികമായി; മുട്ടുവിറച്ച് വിജയൻ മാപ്പു പറഞ്ഞു'; സ്വർണക്കടത്ത് കേസ് എൻഐഎ ഏറ്റെടുക്കുമ്പോൾ മുഖ്യമന്ത്രിയെ ഭയപ്പെടുത്തുന്നത് ഭൂതകാല അനുഭവമെന്ന് കോൺഗ്രസ് മുഖപത്രമായ വീക്ഷണം; സോഷ്യൽ മീഡിയയിൽ പൊരിഞ്ഞ കോൺഗ്രസ്- സിപിഎം പോര്; സ്വർണക്കടത്തിന്റെ വേരറുക്കാൻ ഇന്ത്യൻ ജെയിംസ് ബോണ്ടിന് ആവുമോ?
എല്ലാ ദിവസവും അന്വേഷണ പുരോഗതി വിലയിരുത്തുന്നത് അജിത് ഡോവൽ; നിരീക്ഷണം നടത്തുന്നത് ആഭ്യന്തര വകുപ്പിലെ അമിത് ഷായുടെ അതിവിശ്വസ്തർ; ലക്ഷ്യം കൊടുവള്ളി മാഫിയയുടെ വേരറുക്കൽ എന്ന് വ്യക്തമാക്കി എൻഐഎ നീക്കങ്ങൾ; സ്വപ്‌നാ സുരേഷിനെ ചോദ്യം ചെയ്യുക ദേശീയ സുരക്ഷാ ഉപദേഷ്ടാവിന്റെ നിർദ്ദേശങ്ങൾ കൂടി പരിഗണിച്ചും; നയതന്ത്ര ബാഗിന്റെ മറവിലെ സ്വർണ്ണ കടത്തിൽ കേന്ദ്രത്തിന്റേത് സജീവമായ ഇടപെടൽ; ശിവശങ്കറും ടീമും നേരിടുന്നത് വമ്പൻ വെല്ലുവിളി
മോനിഷിനും എനിക്കും ലീവാണ്..ഞാൻ ബിരിയാണി ഉണ്ടാക്കുകയാണ് എന്ന് അവസാന കോളിൽ സന്തോഷത്തോടെ പറഞ്ഞ മകൾ ആത്മഹത്യ ചെയ്യുമെന്ന് എങ്ങനെ വിശ്വസിക്കും? മാൾട്ടയിൽ നഴ്‌സായിരുന്ന സിനി വർഗ്ഗീസിന്റെ മരണത്തിൽ കുടുംബം നൽകിയ കേസിൽ ഭർത്താവ് മോനിഷ് അറസ്റ്റിൽ; പ്രതിക്കെതിരെ പത്തനംതിട്ട പൊലീസ് ചുമത്തിയത് ആത്മഹത്യാ പ്രേരണാ കുറ്റം; സിനിയുടെ മരണം ഫെബ്രുവരിയിൽ
നടൻ സിദ്ദിഖുമൊത്ത് ഞാൻ അഭിനയിച്ചതിനെ കുറിച്ച് പരാമർശിച്ചത് കാണാനിടയായി; ഡബ്‌ള്യു.സി.സിയുടെ മൂല്യങ്ങളെ എതിർക്കുന്നവരുമായി, തൊഴിൽപരമായി സഹകരിക്കാൻ ഞങ്ങൾ നിർബന്ധിതരാകാറുണ്ടെന്നാണ് വിധു പറഞ്ഞതെങ്കിലും, തലക്കെട്ടുകളിൽ പലപ്പോഴും വിധു എന്നെ കുറ്റപ്പെടുത്തുന്നു; ഞാൻ വിധുവിനെ വിളിക്കുകയും, മെസേജ് ചെയ്യുകയും, ഇതിനായി മുൻപ് അയച്ച മെസ്സേജ് കാണാതെ പോയതിന് ക്ഷമ ചോദിക്കുകയും ചെയ്തിരുന്നു; ആരോപണങ്ങൾക്ക് മറുപടിയുമായി പാർവതി തിരുവോത്ത്
ബംഗളൂരു യാത്രയിൽ കൊച്ചിയിൽ നിന്ന് പിന്തുടർന്നത് മട്ടാഞ്ചേരിയിലെ ഗുണ്ടാ പട; മനസ്സുമാറ്റി കീഴടങ്ങാൻ വാശി പിടിച്ചാൽ തീരുമാനിച്ചത് സ്വപ്‌നയേയും കുടുംബത്തേയും വകവരുത്താൻ; ഓഡിയോ സന്ദേശം റിക്കോർഡ് ചെയ്ത് കൈമാറിയതിന് പിന്നിൽ ആത്മഹത്യാ വാദം ചർച്ചയാക്കൽ; ബംഗളൂരുവിൽ എൻ ഐ എ അതിവേഗം ഇടപെട്ടതു കൊണ്ട് സ്വപ്‌നയ്ക്ക് ജീവൻ നഷ്ടമായില്ല; കള്ളക്കടത്ത് ആസൂത്രകയെ പിന്തുടർന്ന വാഹനത്തെ കണ്ടെത്താൻ എൻഐഎ
കോവിഡ് നിരീക്ഷണത്തിലാക്കാൻ ആളെയും കൊണ്ട് ആരോഗ്യപ്രവർത്തകർ വന്നപ്പോൾ ഒരു മുറി അകത്ത് നിന്നും പൂട്ടിയ നിലയിൽ; അകത്തുള്ളവരുടെ പമ്മലും പരുങ്ങലും കണ്ടപ്പോൾ പുറത്തുള്ളവർക്ക് കാര്യം പിടികിട്ടി; രഹസ്യ സല്ലാപം നടന്നത് തൊടുപുഴയിലെ പെയ്ഡ് ക്വാറന്റൈൻ കേന്ദ്രത്തിൽ; യുവതിക്കും യുവാവിനും എതിരെ കേസെടുത്ത് പൊലീസ്
പ്രാർത്ഥനാ കൂട്ടായ്മയ്ക്ക് എത്തിയപ്പോൾ അടുത്തത് ഭാര്യയുമായി; നോർത്ത് വിർജീനയയിലെ വീട്ടിൽ നടക്കുന്നത് ഭാര്യയും വൈദികനും ഒത്തുചേർന്ന മദ്യപാനവും കാമകേളികളും; ചോദ്യം ചെയ്തപ്പോൾ വന്നത് പൊലീസ് കേസും വിവാഹമോചനത്തിനുള്ള നോട്ടീസും; ബ്രെയിൻ സർജറി കഴിഞ്ഞു വീൽ ചെയറിലായ അവസ്ഥ ചൂണ്ടിക്കാട്ടി പരാതി നൽകിയപ്പോൾ അനങ്ങാതെ സഭാ നേതൃത്വം; ആലഞ്ചേരി പിതാവ് ഇടപെടണമെന്നു ആവശ്യം; സീറോ മലബാർ സഭയെ വെട്ടിലാക്കി അമേരിക്കൻ ലൈംഗികാപവാദ പരാതി
ട്രിപ്പിൾ ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ രാത്രിയിൽ തന്നെ നഗരം വിട്ട് വർക്കലയിൽ എത്തി; കേസ് കടുത്തെന്ന് മനസ്സിലാക്കി എടുത്തത് തമിഴ്‌നാട് സർക്കാരിൽ നിന്നുള്ള യാത്രാ പാസ്; കൊച്ചിയിൽ എത്തി വക്കാലത്ത് നൽകി യാത്ര ചെയ്തത് ബംഗളൂരുവിലേക്ക്; പെരിന്തൽമണ്ണയിൽ എത്തിയത് റമീസിനെ കാണാൻ; വർക്കലയിൽ താമസിക്കാൻ സഹായിച്ചവരും കുടുങ്ങും; കെഎൽ01 സി ജെ 1981 എന്ന കാറിന്റെ സഞ്ചാര വഴി കണ്ടെത്തി അന്വേഷണ സംഘം
ദുബായിൽ നിന്ന് എത്തുന്നത് നബീലിന് വേണ്ടി ഫൈസൽ അയക്കുന്ന സ്വർണം; നയതന്ത്ര പരിരക്ഷയിൽ കടത്ത് തുടങ്ങിയത് ഒന്നര വർഷം മുമ്പ്; കാർഗോയിൽ നിന്ന് ഏറ്റുവാങ്ങി അരുവിക്കരയിലെ സന്ദീപിന്റെ വീട്ടിൽ എത്തിക്കുന്നത് സരിത്; എല്ലാ വഴിയും ക്ലിയറാക്കുന്നത് സ്വപ്‌നാ സുരേഷിന്റെ 'ശിവശങ്കര' കരുത്തും; എത്തേണ്ടിടത്ത് എല്ലാം കൊണ്ടു പോകുന്നത് പെരിന്തൽമണ്ണക്കാരൻ റമീസും; കോൺസുലേറ്റ് സ്വർണ്ണത്തിന്റെ യാത്ര വഴിയിൽ തെളിയുന്നത് നബീലിന്റെ മുഖം; അന്വേഷണം കടൽ കടക്കുമ്പോൾ
കോൺസുലേറ്റിലെ ഉദ്യോഗസ്ഥന്റെ പേരിൽ അജ്ഞാതർക്കോ വ്യാജവിലാസം ഉപയോഗിച്ചോ സാധനങ്ങൾ അയയ്ക്കാനാവില്ല; അയയ്ക്കുന്ന ആളിന്റെ കൃത്യമായ മേൽവിലാസവും തിരിച്ചറിയൽ രേഖകളും അത്യാവശ്യം; എൻ ഐ എ നോട്ടമിടുന്നത് ദുബായിലെ ഫൈസിയെന്ന ഫൈസൽ ഫരീദിനെ തന്നെ; കാർ റേസിങ് ഹരമാക്കിയ തൃശൂരുകാരനെതിരെ ജാമ്യമില്ലാ വാറണ്ട് വരും; പിടികൂടാൻ ഇന്റർപോളും; സ്വർണം കയറ്റി അയച്ച ആളിനെ കിട്ടിയാൽ ചിത്രവും വ്യക്തമാകും; സ്വപ്‌നാ സുരഷിന് പിന്നാലെ മറ്റൊരു വമ്പനും അഴിക്കുള്ളിലാകും
'പിണറായിയുടെ നെറ്റിക്കു നേരെ അജിത് ഡോവൽ റിവോൾവർ ചൂണ്ടി; കുതറി ഓടാൻ ശ്രമിച്ച വിജയനെ ഡോവൽ കീഴടക്കിയത് സാഹസികമായി; മുട്ടുവിറച്ച് വിജയൻ മാപ്പു പറഞ്ഞു'; സ്വർണക്കടത്ത് കേസ് എൻഐഎ ഏറ്റെടുക്കുമ്പോൾ മുഖ്യമന്ത്രിയെ ഭയപ്പെടുത്തുന്നത് ഭൂതകാല അനുഭവമെന്ന് കോൺഗ്രസ് മുഖപത്രമായ വീക്ഷണം; സോഷ്യൽ മീഡിയയിൽ പൊരിഞ്ഞ കോൺഗ്രസ്- സിപിഎം പോര്; സ്വർണക്കടത്തിന്റെ വേരറുക്കാൻ ഇന്ത്യൻ ജെയിംസ് ബോണ്ടിന് ആവുമോ?
മൂന്ന് വർഷത്തിനിടെ ഡൽഹിയിൽ നിന്ന് ദുബായിലേക്ക് പറന്നത് അമ്പതിൽ അധികം തവണ; എല്ലാം വിദേശകാര്യ വകുപ്പിന്റെ അനുമതിയില്ലാത്ത സ്‌പോൺസേർഡ് യാത്രകൾ; ഇദ്ദേഹത്തിന് സ്ത്രീ ദുർബലയെന്ന് ഐബി റിപ്പോർട്ട് ചെയ്തത് അന്വേഷണത്തിന് വഴിയൊരുക്കി; അസ്വാഭാവികത തിരിച്ചറിഞ്ഞ് സിപിഎം ഉന്നതനെതിരെ അന്വേഷണത്തിന് നിർദ്ദേശം കൊടുത്തത് ഡോവൽ; സ്വർണ്ണ കടത്തിൽ പിണറായി സർക്കാരിനെ പ്രതിസന്ധിയിലാക്കാൻ വിദേശയാത്രാ വിവാദവും
ജോലി തേടി അബുദാബിയിൽ എത്തിയ മാരായമുട്ടത്തുക്കാരന് മുമ്പിൽ സഡൺ ബ്രേക്കിട്ട് കാർ നിന്നത് വഴിത്തിരിവായി; ടയറിന്റെ പഞ്ചറൊട്ടിക്കാൻ ഷെയ്കിനെ സഹായിച്ചത് ഒപ്പം ഇരുന്നത് ആരെന്ന് അറിയാതെ; വണ്ടി വീണ്ടും സ്റ്റാർട്ടായപ്പോൾ മലയാളിയെ കാറിൽ കയറ്റി കൊണ്ടു പോയത് രാജ കൊട്ടാരത്തിലേക്ക്; ഏൽപ്പിച്ചത് വാഹനങ്ങളുടെ പരിപാലനം; സുരേഷിന് അബുദാബിയിൽ ഉണ്ടായിരുന്നത് റെയിൻബോ ഷെയ്ക് എന്ന പിടിവള്ളി; സ്വപ്‌നാ സുരേഷിന്റെ കുടുംബം ഗൾഫിൽ ചുവടുറപ്പിച്ച കഥ
അബുദാബിയിൽ ബാർ നടത്താനെത്തിയ തിരുവനന്തപുരത്തുകാരനുമായി ആദ്യ കല്യാണം; ഭർത്താവിന്റെ നടനായ കൂട്ടുകാരനും വ്യവസായിയും മൂന്ന് ദിവസം വീട്ടിൽ താമസിച്ചപ്പോൾ തുടങ്ങിയ താളപ്പിഴ; രാഷ്ട്രീയക്കാരന്റെ മകനായ കാമുകൻ കൈവിട്ടതോടെ ജീവിതം പെരുവഴിയിലായി; എയർ ഇന്ത്യാ സ്റ്റാസിൽ ജോലി കിട്ടിയതോടെ മന്ത്രിമാർ അടക്കമുള്ള രാഷ്ട്രീയ സൗഹൃദം; കോൺസുലേറ്റിലെ എല്ലാമെല്ലാം ആയത് അറബിയിലുള്ള പ്രാവിണ്യ കരുത്തിൽ; സ്വപ്‌നാ സുരേഷ് എല്ലാം വെട്ടിപിടിച്ച കഥ
തലസ്ഥാനത്തെ ഐജിയുമായി സ്വപ്നയുടെ ഉന്മാദ നീരാട്ടെന്ന് വാർത്തകൾ; കേരള കൗമുദിയും ബി​ഗ് ന്യൂസും നൽകിയ റിപ്പോർട്ടിനെതിരെ പരാതിയുമായി ഐജി ശ്രീജിത്ത്; വാർത്തയിൽ പറയുന്ന സംഭവത്തെ കുറിച്ച് അന്വേഷിക്കണം; സത്യമെങ്കിൽ ബന്ധപ്പെട്ട ഉദ്യോ​ഗസ്ഥർക്കെതിരെ നടപടി വേണം; വ്യാജവാർത്തയെന്ന് തെളിഞ്ഞാൽ രണ്ടു പത്രങ്ങൾക്കുമെതിരെ ക്രിമിനൽ നടപടി സ്വീകരിക്കണമെന്നും ഡിജിപിക്ക് നൽകിയ പരാതിയിൽ ക്രൈംബ്രാഞ്ച് ഐജി
നെയ്യാറ്റിൻകരക്കാരന്റെ മകൾ പഠിച്ചതും വളർന്നതും അബുദാബിയിൽ; ഡിവോഴ്‌സ് നേടി ബാലരാമപുരത്ത്; ഇംഗ്ലീഷും അറബിയും സംസാരിച്ച് ആദ്യം നേടിയത് ട്രാവൽ ഏജൻസി ജോലി; ഞൊടിയിടയിൽ പറന്നെത്തിയ് എയർ ഇന്ത്യാ സാറ്റ്സിൽ; അവിടെ നിന്ന് കോൺസുലേറ്റിലേക്കും; അച്ഛന്റേയും അവസാന ഭർത്താവിന്റേയും പേര് സുരേഷ്; ഐടി സെക്രട്ടറിയെ കൂട്ടിന് കിട്ടിയപ്പോൾ പ്രൈസ് വാട്ടർ കൂപ്പറും ശുപാർശയുമായെത്തി; ഡിപ്ലോമാറ്റിക് സ്വർണ്ണ കടത്തിലെ വില്ലത്തി സ്വപ്‌നയുടെ വളർച്ചാ വഴിയിൽ 'റെഡ് ബുൾ എനർജിയും'
പർദയണിഞ്ഞതും ഹെയർ സ്റ്റൈൽ മാറ്റിയതും വ്യാജ പാസ്‌പോർട്ടുമായി രാജ്യം വിടാൻ; മുടി വെട്ടിയും മീശയെടുത്തും എൻഐഎ വെട്ടിക്കാനുള്ള സന്ദീപ തന്ത്രവും വിജയിച്ചില്ല; കോവിഡുകാലത്തെ പൊലീസ് പരിശോധനകൾ വെട്ടിച്ച് ബംഗളൂരുവിൽ എത്തിയതോടെ ആത്മവിശ്വാസം കൂടി; കസ്റ്റംസിൽ നിന്ന് കേസ് എൻഐഎ ഏറ്റെടുത്തതോടെ അങ്കലാപ്പും; സ്വപ്നയെ കൂടെയിരുത്തി കാറോടിച്ച് സന്ദീപ് അതിർത്തി കടന്നത് വെറുതെയായി; അതിവേഗതയിൽ സ്വപ്‌നയും സന്ദീപും കുടുങ്ങുമ്പോൾ
ഭർത്താവുമൊത്ത് ബാർ നടത്തിയ അബുദാബിക്കാരി; നടനായ ഭർതൃ കൂട്ടുകാരൻ ഗൾഫിലെത്തിയപ്പോൾ അടുപ്പം തുടങ്ങി; ഒന്നുമറിയാത്ത ഭർത്താവിനെ ഞെട്ടിയത് രണ്ടാം വരവിൽ കൂട്ടുകാരനൊപ്പം ഭാര്യ മുങ്ങിയപ്പോൾ; ഫ്‌ളാറ്റിൽ നിന്ന് മകന്റെ കാമുകിയെ ഇറക്കി വിട്ടത് അതിശക്തനായ രാഷ്ട്രീയക്കാരന്റെ ഭാര്യയുടെ മനകരുത്തും; കാമുകൻ ഉപേക്ഷിച്ചതോടെ ദൃഢ നിശ്ചയത്തോടെ തിരുവനന്തപുരത്ത് തങ്ങി എല്ലാം വെട്ടിപിടിച്ചു; നയതന്ത്ര ബാഗിൽ കുടുങ്ങിയ സ്വപ്‌നാ സുരേഷിന്റെ ജീവിതം മാറ്റി മറിച്ചത് ഒളിച്ചോട്ടം തന്നെ
സ്വപ്‌നം കാണാൻ പഠിപ്പിച്ച അബുദാബി സ്വപ്‌നയ്ക്ക് എന്നും പ്രണയങ്ങളുടെ ഉത്സവനഗരി; കൗമാരപ്രണയത്തിന് വീട്ടുകാർ നോ പറഞ്ഞപ്പോൾ വാശിയായി; പത്താം ക്ലാസിൽ പഠിക്കുമ്പോൾ അടുത്ത പള്ളിയിലെ വികാരിക്കൊപ്പം ഒളിച്ചോട്ടം; അബുദബിയിൽ നിന്ന് മുങ്ങി പൊങ്ങിയത് മുംബൈയിൽ; ആലോചിച്ചുറപ്പിച്ചിട്ടും ഉറപ്പില്ലാതെ മൂന്നുവിവാഹങ്ങളും; ബന്ധങ്ങളുടെ തകർച്ചയിൽ തളരാതെ ഉയരങ്ങളിലേക്ക് പടികൾ കയറാൻ ഉന്നതരുമായി കൂട്ടുകെട്ടും ഉല്ലാസവും കള്ളക്കടത്തും; സ്വപ്‌ന സുരേഷിന്റെ നക്ഷത്ര ജീവിതം ഇങ്ങനെ
ലോക്ക് ഡൗൺ കാലത്ത് കേരളത്തിലെത്തിയത് 100 കോടിയുടെ സ്വർണം; എല്ലാം നിയന്ത്രിക്കുന്നത് മുഹമ്മദ് ഫയാസും നബീൽ അബ്ദുൾ ഖാദറുമടങ്ങുന്ന മാഫിയ; ആഡംബര ബൈക്ക്-കാർ ഭ്രമത്തിൽ യുവാക്കൾ കടത്തിന്റെ കണ്ണികളാകുമ്പോൾ ചതിയിൽ കുടുക്കി പെൺകുട്ടികളെ കൊണ്ടു വരുന്നത് സെക്‌സ് റാക്കറ്റ്; ടിവി ആങ്കർമാരും എയർഹോസ്റ്റസുകളും ഇരകൾ; ലോബിക്ക് സംരക്ഷണം ഒരുക്കുന്നത് കേരളത്തിലെ പാർട്ടി ഉന്നതന്റെ മകൻ; സ്വർണ്ണക്കടത്തിലെ ദുബായ് ബന്ധത്തിന് ബ്രേക്ക് ദ ചെയ്ൻ അനിവാര്യമാകുമ്പോൾ
നഗ്‌നതയും ലൈംഗികതയും അല്ലെങ്കിൽ ചുംബനം പോലും പോൺ സൈറ്റുകളിൽനിന്നും പഠിക്കേണ്ടിവരുന്ന സാഹചര്യമാണ്; നഗ്‌നത എന്തിനു തുറന്നു കാട്ടണം എന്ന ചോദ്യത്തിനു ഉത്തരം സ്ത്രീയുടെ നഗ്‌നത എന്തിനു നിർബന്ധമായും മൂടിവെക്കണം എന്ന ചോദ്യം തന്നെയാണ്; മക്കൾക്ക് ചിത്രം വരക്കാൻ ന​ഗ്നശരീരം വിട്ടുനൽകി രഹ്ന ഫാത്തിമ; വീഡിയോ കാണാം..
ഇവിടെ ഉഭയസമ്മതത്തോടെ ഏത് പുരുഷനും ഏത് സ്ത്രീയുമായി പരസ്യമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാം; ജപസമയത്തും ആഹാര സമയത്തും സ്ത്രീപുരുഷന്മാർ പൂർണ്ണ നഗ്നരായിക്കും; പരസ്യമായി രതിയിൽ ഏർപ്പെടുന്നതിൽ ലജ്ജയോ അപമാനമോ തോന്നുന്നവരെ സമാജത്തിൽ നിന്നും ഒഴിവാക്കും; നഗ്നതയും ബോഡി ആർട്ടും വൻ വിവാദമാകുന്ന കേരളത്തിൽ ഇങ്ങനെയും ഒരു കമ്യൂൺ ഉണ്ടെന്ന് അറിയുക
ഡിപ്ലോമാറ്റിക് പെട്ടിയിൽ സ്വർണ്ണമെന്ന് ഉറപ്പിച്ചത് ഇൻഫോർമറോടുള്ള വിശ്വാസം; പാഴ്‌സൽ പൊട്ടിക്കാൻ വിദേശകാര്യ മന്ത്രാലയത്തിന് കത്തയച്ചത് നയതന്ത്ര യുദ്ധം ഒഴിവാക്കാൻ; വന്ദേഭാരതിലെ യുഎഇയുടെ പാരവയ്‌പ്പും തുണച്ചു; നയതന്ത്രജ്ഞരെ സാക്ഷിയാക്കി പാഴ്‌സൽ പൊട്ടിച്ചപ്പോൾ കിട്ടിയത് മഞ്ഞ ലോഹം; ഡൽഹി എയർപോർട്ടിലെ മാഫിയയെ തുരത്തി കൊച്ചിയിൽ വോൾവോ ബസ് കള്ളക്കടത്തിന് കടിഞ്ഞാണിട്ട രാമമൂർത്തിക്ക് തിരുവനന്തപുരത്തും പിഴച്ചില്ല; എയർ കസ്റ്റംസ് കാർഗോ മേധാവി വീണ്ടൂം താരമാകുമ്പോൾ  
'പിണറായിയുടെ നെറ്റിക്കു നേരെ അജിത് ഡോവൽ റിവോൾവർ ചൂണ്ടി; കുതറി ഓടാൻ ശ്രമിച്ച വിജയനെ ഡോവൽ കീഴടക്കിയത് സാഹസികമായി; മുട്ടുവിറച്ച് വിജയൻ മാപ്പു പറഞ്ഞു'; സ്വർണക്കടത്ത് കേസ് എൻഐഎ ഏറ്റെടുക്കുമ്പോൾ മുഖ്യമന്ത്രിയെ ഭയപ്പെടുത്തുന്നത് ഭൂതകാല അനുഭവമെന്ന് കോൺഗ്രസ് മുഖപത്രമായ വീക്ഷണം; സോഷ്യൽ മീഡിയയിൽ പൊരിഞ്ഞ കോൺഗ്രസ്- സിപിഎം പോര്; സ്വർണക്കടത്തിന്റെ വേരറുക്കാൻ ഇന്ത്യൻ ജെയിംസ് ബോണ്ടിന് ആവുമോ?
മൂന്ന് വർഷത്തിനിടെ ഡൽഹിയിൽ നിന്ന് ദുബായിലേക്ക് പറന്നത് അമ്പതിൽ അധികം തവണ; എല്ലാം വിദേശകാര്യ വകുപ്പിന്റെ അനുമതിയില്ലാത്ത സ്‌പോൺസേർഡ് യാത്രകൾ; ഇദ്ദേഹത്തിന് സ്ത്രീ ദുർബലയെന്ന് ഐബി റിപ്പോർട്ട് ചെയ്തത് അന്വേഷണത്തിന് വഴിയൊരുക്കി; അസ്വാഭാവികത തിരിച്ചറിഞ്ഞ് സിപിഎം ഉന്നതനെതിരെ അന്വേഷണത്തിന് നിർദ്ദേശം കൊടുത്തത് ഡോവൽ; സ്വർണ്ണ കടത്തിൽ പിണറായി സർക്കാരിനെ പ്രതിസന്ധിയിലാക്കാൻ വിദേശയാത്രാ വിവാദവും
കോവിഡ് ബാധിതനായ 62 കാരന്റെ ലിം​ഗം ഉദ്ധരിച്ച് നിന്നത് മണിക്കൂറുകളോളം; ഐസ് പാക്ക് വെച്ചിട്ടും പഠിച്ച പതിനെട്ടും നോക്കിയിട്ടും വഴങ്ങുന്നില്ല; നാല് മണിക്കൂറിന് ശേഷം പ്രശ്നം പരിഹരിച്ചത് രക്തധമനിയിൽ കുത്തിവയ്‌പ്പ് നൽകിയും; ലിം​ഗം മണിക്കൂറുകളോളം ഉദ്ധരിച്ച് നിന്നാൽ കോവിഡിന്റെ ലക്ഷണമാകാം എന്ന് ആരോ​ഗ്യ പ്രവർത്തകരും
യുവതി ഭർത്താവിനെ ക്രൂരമായി മർദ്ദിച്ചത് കേട്ടാലറയ്ക്കുന്ന തെറി വിളിച്ച്; കഴിഞ്ഞ നാല് വർഷമായി പീഡനം സഹിക്കുന്നെന്ന് 33കാരൻ; ആദ്യം കേസ് നൽകിയെങ്കിലും പൊലീസ് തിരിച്ചയച്ചത് നിയമം സ്ത്രീക്ക് അനുകൂലമാണെന്ന് പറഞ്ഞ്; എഫ്ഐആർ രജിസ്റ്റർ ചെയ്തത് ദൃശ്യങ്ങൾ പുറത്ത് വന്നതോടെ; യുവതിയുടെ ക്രൂരമർദ്ദനത്തിന്റെ വീഡിയോ കാണാം..