Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

കശ്മീരിൽ നിലവിലെ സാഹചര്യം സുസ്ഥിരവുമല്ല നല്ലതുമല്ല; അതിൽ തീർച്ചയായും മാറ്റം ആവശ്യം; ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷമുള്ള കേന്ദ്രഭരണപ്രദേശത്തെ സ്ഥിതിഗതികളിൽ നേരിയ അതൃപ്തിയോടെ ഏഞ്ചല മെർക്കൽ; പരാമർശം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായി; അഞ്ചാമത് ഇന്ത്യ-ജർമ്മനി സർക്കാർതല കൂടിയാലോചനയിൽ ഒപ്പ് വെച്ചത് 17 കരാറുകളിൽ; മോദി ജർമ്മൻ ചാൻസിലറെ ബോധ്യപ്പെടുത്തിയത് പാക് കേന്ദീകൃത ഭീകരവാദത്തെക്കുറിച്ചും

കശ്മീരിൽ നിലവിലെ സാഹചര്യം സുസ്ഥിരവുമല്ല നല്ലതുമല്ല; അതിൽ തീർച്ചയായും മാറ്റം ആവശ്യം; ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷമുള്ള കേന്ദ്രഭരണപ്രദേശത്തെ സ്ഥിതിഗതികളിൽ നേരിയ അതൃപ്തിയോടെ ഏഞ്ചല മെർക്കൽ; പരാമർശം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായി; അഞ്ചാമത് ഇന്ത്യ-ജർമ്മനി സർക്കാർതല കൂടിയാലോചനയിൽ ഒപ്പ് വെച്ചത് 17 കരാറുകളിൽ; മോദി ജർമ്മൻ ചാൻസിലറെ ബോധ്യപ്പെടുത്തിയത് പാക് കേന്ദീകൃത ഭീകരവാദത്തെക്കുറിച്ചും

മറുനാടൻ ഡെസ്‌ക്‌

 ന്യൂഡൽഹി: കശ്മീരിലെ നിലവിലെ സാഹചര്യം സുസ്ഥിരമല്ലെന്നും അതിൽ തീർച്ചയായും മാറ്റം ആവശ്യമെന്നും ജർമ്മൻ ചാൻസലർ ഏഞ്ചല മെർക്കൽ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായി ജർമൻ മാധ്യമപ്രവർത്തകരോടാണ് ഇക്കാര്യം അവർ പങ്കുവച്ചത്. കശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞ ശേഷമുള്ള സ്ഥിതിഗതികൾ അന്താരാഷ്ട്രവത്കരിക്കാൻ പാക്കിസ്ഥാൻ ശ്രമിച്ചുകൊണ്ടിരിക്കെയാണ് മെർക്കലിന്റെ പരാമർശമെന്ന കാര്യം ശ്രദ്ധേയമാണ്. ഇക്കാര്യത്തിൽ മോദിയുടെ പദ്ധതികൾ എന്തെന്ന് കൂടിക്കാഴ്ചയിൽ കേൾക്കാൻ ആഗ്രഹിക്കുന്നുവെന്നും മെർക്കൽ പറഞ്ഞതായാണ് ജർമൻ മാധ്യമങ്ങളുടെ റിപ്പോർട്ട്.

ഭീകരവാദത്തെ നേരിടാൻ ഇന്ത്യയും ജർമ്മനിയും കൈകോർക്കുന്നു

അഞ്ചാമത് ഇന്ത്യ-ജർമ്മനി സർക്കാർതല കൂടിയാലോചനയിലാണ് ഭീകരവാദത്തിനെതിരായ പോരാട്ടത്തിൽ ഉൾപ്പെടെ യോജിച്ച് പ്രവർത്തിക്കാൻ ഇരു രാജ്യങ്ങളും ധാരണയിലെത്തിയത്. 17 കരാറുകളിൽ ഇന്ത്യയും ജർമ്മനിയും ഒപ്പുവച്ചു.

പ്രതിരോധം, വിദ്യാഭ്യാസം, കായികം തുടങ്ങി നിരവധി മേഖലകളിലെ സഹകരണത്തിനുള്ള 17 കരാറുകളിലാണ് ഇന്ത്യയും ജർമ്മനിയും ഒപ്പുവച്ചത്. ഇന്ത്യയുടെ വികസനത്തിന് ജർമ്മനി പോലെ ഒരു സാങ്കേതിക ശക്തിയുടെ സഹായം ഏറെ അനിവാര്യമാണ് എന്നാണ് ഏഞ്ചല മെർക്കലുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം നരേന്ദ്ര മോദി പറഞ്ഞു. തമിഴ്‌നാട്ടിലും ഉത്തർപ്രദേശിലും വ്യവസായ ഇടനാഴിയിൽ മുതൽമുടക്കാൻ ജർമ്മനിയെ മോദി ക്ഷണിച്ചു. മെർക്കലുമായുള്ള ചർച്ചയിൽ പാക് കേന്ദീകൃത ഭീകരവാദത്തെക്കുറിച്ചും ഇന്ത്യ ഉന്നയിച്ചു.

നരേന്ദ്ര മോദിയെ ഇന്ന് വീണ്ടും മർക്കൽ കാണുന്നുണ്ട്. ജമ്മുകശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയത് ആഭ്യന്തരകാര്യമെന്നാണ് മോദിയുടെ വിശദീകരണം. യൂറോപ്യൻ പാർലമെന്റ്, വിഷയം ചർച്ച ചെയ്ത സാഹചര്യത്തിൽ ജർമ്മനിയുടെ പിന്തുണ ഇന്ത്യക്ക് പ്രധാനമാണ്. കശ്മീർ തർക്കം ഇന്ത്യയും പാക്കിസ്ഥാനും ചർച്ചയിലൂടെ പരിഹരിക്കുക എന്നതാണ് ജർമ്മനിയുടെ ഇതുവരെയുള്ള നിലപാട്.

ഇന്ത്യ അടുത്ത സുഹൃത്തെന്ന് വ്യക്തമാക്കിയ ജർമ്മൻ ചാൻസലർ ഏഞ്ചല മെർക്കൽ കശ്മീരിനെക്കുറിച്ച് പരാമർശിച്ചില്ല. ജർമനിയുടെ ജമ്മു കശ്മീർ വിഷയത്തിൽ ഉള്ള നിലപാട് യൂറോപ്യൻ യൂണിയന്റെ നിലപാടിന് അനുസൃതമാണ്. നിയന്ത്രണ രേഖയുടെ ഇരുവശങ്ങളിലുമുള്ള കശ്മീർ ജനതയുടെ താൽപര്യങ്ങളെ മാനിച്ച് സംഭാഷണത്തിലൂടെ സമാധാനവും രാഷ്ട്രീയവുമായ പരിഹാരം കണ്ടെത്താൻ ഇന്ത്യയോടും പാക്കിസ്ഥാനോടും യൂറോപ്യൻ യൂണിയൻ ആവശ്യപ്പെട്ടിട്ടുണ്ട്.

കഴിഞ്ഞ ദിവസം ഇന്ത്യയിലെത്തിയ ഏഞ്ചല മെർക്കലെ കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് വിമാനത്താവളത്തിലെത്തി സ്വീകരിച്ചു. മൂന്നു ദിവസം നീണ്ടുനിൽക്കുന്ന സന്ദർശനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, രാഷ്ട്രപതി രാംനാഥ് കോവിന്ദ്, എന്നിവരുമായി മെർക്കൽ കൂടിക്കാഴ്‌ച്ച നടത്തും. വ്യാപാരം, നിക്ഷേപം, ഹൈടെക്ക് എന്നീ മേഖലകൾ കൂടിക്കാഴ്‌ച്ചയിൽ ചർച്ചാവിഷയമാകും.

ബിസിനസ് പ്രതിനിധികളും ജർമ്മൻ ക്യാബിനറ്റ് മന്ത്രിമാരും ഉൾപ്പെടെയുള്ള സംഘം മെർക്കലിനെ അനുഗമിക്കുന്നുണ്ട്. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്താനും സാമ്പത്തിക മേഖല ശക്തിപ്പെടുത്തുകയുമാണ് സന്ദർശനത്തിന്റെ ലക്ഷ്യം. സുസ്ഥിര വികസനം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നീ മേഖലകളിലുള്ള സഹകരണം പ്രോത്സാഹിപ്പിക്കുന്നതിനായി ഇരു രാജ്യങ്ങൾ തമ്മിൽ കരാറിൽ ഒപ്പു വെയ്ക്കുമെന്നും റിപ്പോർട്ടുകൾ ഉണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP