Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202121Wednesday

ദക്ഷിണേഷ്യൻ രാജ്യങ്ങൾക്കിടയിൽ കൂടുതൽ ഏകീകരണം വേണം; പ്രാദേശിക എയർ ആംബുലൻസ് ഉടമ്പടി രൂപവത്കരിക്കണം; പാക്കിസ്ഥാൻ ഉൾപ്പെടെ പങ്കെടുത്ത കോവിഡ് മാനേജ്‌മെന്റ് വർക്ക്‌ഷോപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി

ദക്ഷിണേഷ്യൻ രാജ്യങ്ങൾക്കിടയിൽ കൂടുതൽ ഏകീകരണം വേണം; പ്രാദേശിക എയർ ആംബുലൻസ് ഉടമ്പടി രൂപവത്കരിക്കണം; പാക്കിസ്ഥാൻ ഉൾപ്പെടെ പങ്കെടുത്ത കോവിഡ് മാനേജ്‌മെന്റ് വർക്ക്‌ഷോപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂസ് ഡെസ്‌ക്‌

ന്യൂഡൽഹി: ദക്ഷിണേഷ്യൻ രാജ്യങ്ങൾക്കിടയിൽ കൂടുതൽ ഏകീകരണം അനിവാര്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മെഡിക്കൽ അത്യാഹിതങ്ങളെ നേരിടാൻ പ്രാദേശിക എയർ ആംബുലൻസ് ഉമ്പടി രൂപവത്കരിക്കേണ്ടതുണ്ടെന്നും ദക്ഷിണേഷ്യൻ രാജ്യങ്ങൾ പങ്കെടുത്ത കോവിഡ് മാനേജ്‌മെന്റ് വർക്ക്‌ഷോപ്പിൽ സംസാരിക്കവെ പ്രധാനമന്ത്രി വ്യക്തമാക്കി.

21-ാം നൂറ്റാണ്ട് ഏഷ്യൻ നൂറ്റാണ്ടാകണമെങ്കിൽ ദക്ഷിണേഷ്യൻ രാജ്യങ്ങൾക്കിടയിൽ കൂടുതൽ സഹകരണം വേണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, ഭൂട്ടാൻ, നേപ്പാൾ, ശ്രീലങ്ക, പാക്കിസ്ഥാൻ, മാലദ്വീപ്, മൗറീഷ്യസ്, സീഷെൽസ് തുടങ്ങിയ രാജ്യങ്ങൾ വർക്ക്‌ഷോപ്പിൽ പങ്കെടുത്തു.

കോവിഡ് പ്രതിരോധത്തിൽ ഇന്ത്യ നടത്തിയ ക്രിയാത്മകമായ ഇടപെടലുകളെ കുറിച്ച് പ്രധാനമന്ത്രി സംസാരിച്ചു. 'മഹാമാരിക്കെതിരായ പോരാട്ടത്തിന് വളരെ വേഗത്തിൽ പണം കണ്ടെത്തുന്നതിനായി ഞങ്ങൾ കോവിഡ് 19 അടിയന്തര ഫണ്ട് രൂപവത്കരിച്ചു. ഞങ്ങളുടെ മരുന്നുകളും പിപിഇ കിറ്റുകളും പരിശോധനാ ഉപകരണങ്ങളും റിസോഴ്‌സും ഞങ്ങൾ പങ്കുവെച്ചു. എല്ലാറ്റിനുമുപരിയായി ഏറ്റവും പ്രധാനപ്പെട്ട അറിവുകളും പങ്കുവെച്ചു', പ്രധാനമന്ത്രി പറഞ്ഞു.

പ്രാദേശിക എയർആംബുലൻസ് സംവിധാനത്തെക്കുറിച്ചും പ്രധാനമന്ത്രി സംസാരിച്ചു. സിവിൽ ഏവിയേഷൻ മന്ത്രാലയങ്ങൾ ചേർന്ന് അത്യാഹിതങ്ങൾക്കായി പ്രാദേശിക എയർ ആംബുലൻസ് കരാർ രൂപവത്കരിക്കുന്നതിനും കോവിഡ് പ്രതിരോധ വാക്‌സിനുകളുടെ ഫലപ്രാപ്തിയെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുന്നതിനായി പ്രദേശിക പ്ലാറ്റ്‌ഫോം സൃഷ്ടിക്കുന്നതിനുമുള്ള സാധ്യത പ്രധാനമന്ത്രി ആരാഞ്ഞു.

ദാരിദ്ര്യം, കാലാവസ്ഥാവ്യതിയാനം, നിരക്ഷരത, രോഗങ്ങൾ എന്നിവയ്‌ക്കെതിരേ പോരാടുന്നതിനായി ദക്ഷിണേഷ്യൻ മേഖലയെ ഒന്നിപ്പിക്കുന്ന കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് മോദി പ്രസംഗം അവസാനിപ്പിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP