Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പുര കത്തുമ്പോൾ വാഴ വെട്ടുന്ന ഈ പരിപാടി നിർത്തണം! കൊറോണ എന്ന് കേട്ടപാതി കേൾക്കാത്ത പാതി ചൈനീസ് യാത്രക്കാർക്ക് വിലക്കേർപ്പെടുത്തി; ഏംബസി ഉദ്യോഗസ്ഥരെ ഭാഗികമായി പിൻവലിക്കാൻ നിർദ്ദേശിച്ചു; ലോകാരോഗ്യ സംഘടനയെ പോലും മറികടന്ന് അമിതനിയന്ത്രണങ്ങൾ കൊണ്ടുവന്നത് മികച്ച പകർച്ച വ്യാധി പ്രതിരോധശേഷിയും സൗകര്യങ്ങളും ഉള്ളപ്പോൾ; സഹായിച്ചില്ലെങ്കിലും ഉപദ്രവിക്കരുത്; അവർ ആകെ ചെയ്തതുകൊറോണയെ കുറിച്ച് അമിതഭീതി പരത്തൽ മാത്രം; അമേരിക്കയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി ചൈന

പുര കത്തുമ്പോൾ വാഴ വെട്ടുന്ന ഈ പരിപാടി നിർത്തണം! കൊറോണ എന്ന് കേട്ടപാതി കേൾക്കാത്ത പാതി ചൈനീസ് യാത്രക്കാർക്ക് വിലക്കേർപ്പെടുത്തി; ഏംബസി ഉദ്യോഗസ്ഥരെ ഭാഗികമായി പിൻവലിക്കാൻ നിർദ്ദേശിച്ചു; ലോകാരോഗ്യ സംഘടനയെ പോലും മറികടന്ന് അമിതനിയന്ത്രണങ്ങൾ കൊണ്ടുവന്നത് മികച്ച പകർച്ച വ്യാധി പ്രതിരോധശേഷിയും സൗകര്യങ്ങളും ഉള്ളപ്പോൾ; സഹായിച്ചില്ലെങ്കിലും ഉപദ്രവിക്കരുത്; അവർ ആകെ ചെയ്തതുകൊറോണയെ കുറിച്ച് അമിതഭീതി പരത്തൽ മാത്രം; അമേരിക്കയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി ചൈന

മറുനാടൻ ഡെസ്‌ക്‌

ബീജിങ്: ആപത്ത് വരുമ്പോൾ സഹായം നൽകാതെ ഭയം പരത്തുന്നു- അമേരിക്കയെ കുറിച്ചുള്ള ചൈനയുടെ പരാതിയാണ്. കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് യുഎസ് സ്വീകരിച്ച നടപടികൾ രോഗത്തെ കുറിച്ചുള്ള അധികഭീതി സൃഷ്ടിക്കുന്നതും വ്യാപിപ്പിക്കുന്നതുമായിരുന്നുവെന്ന് ചൈനീസ് വിദേശമന്ത്രാലയം ആരോപിച്ചു. ഏംബസി ഉദ്യോഗസ്ഥരെ ഭാഗികമായി പിൻവലിക്കണമെന്ന നിർദ്ദേശം ആദ്യം മുന്നോട്ട് വച്ചത് അമേരിക്കയാണ്. അതിനൊപ്പം ചൈനീസ് യാത്രക്കാർക്ക് വിലക്ക് ഏർപ്പെടുത്തിയതും അമേരിക്ക തന്നെ, ചൈനീസ് വിദേശമന്ത്രാലയ വക്താവ് ഹുവാ ചുൻയിങ് പറഞ്ഞു.

അമേരിക്ക ആകെ ചെയ്തത് ഭീതി വിതയ്ക്കുക മാത്രമാണ്. ഇതൊരു മോശം ഉദാഹരണമാണ്, ഹുവ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ശാസ്ത്രത്തിൽ അധിഷ്ഠിതമായ പക്വതയും പാകതയുമുള്ള വിലയിരുത്തലുകളും പ്രതികരണങ്ങളും മറ്റു രാജ്യങ്ങളിൽ നിന്ന് ഉണ്ടാകുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.

കൊറോണ വൈറസ് ആദ്യം റിപ്പോർട്ട് ചെയ്ത് ചൈനീസ് നഗരമായ വുഹാനിൽ നിന്ന് അമേരിക്കൻ പൗരന്മാരെ യുഎസ് ഒഴിപ്പിച്ചുകൊണ്ടിരിക്കുകയാണ്്, ലോകാരോഗ്യ സംഘടന ജനുവരി 30 ന് ഇതൊരു ആഗോള അടിയന്തരാവസ്ഥയായി പ്രഖ്യാപിക്കുകയും ചെയ്തു. അതേ ദിവസം തന്നെ ചൈനയിലേക്ക് യാത്ര ചെയ്യരുതെന്ന് അമേരിക്ക മുന്നറിയിപ്പ് നൽകി. പകർച്ച വ്യാധി പ്രതിരോധ ശേഷിയും സൗകര്യങ്ങളുമുള്ള അമേരിക്ക പോലുള്ള വികസിത രാജ്യങ്ങളാണ് ലോകാരോഗ്യ സംഘടനയുടെ നിർദ്ദേശങ്ങൾക്ക് വിരുദ്ധമായി അമിതമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്, ഹുവ പറഞ്ഞു.

കൊറോണ വൈറസ് ബാധ മൂലം മരിച്ചവരുടെ എണ്ണം 361 കടന്നുവെന്നാണ് റിപ്പോർട്ട്. കൊറോണ വൈറസ് ബാധ മൂലം ചൈനയുടെ ആഭ്യന്തര കയറ്റുമതിയിൽ സംഭാവന ചെയ്ത സംഭാവന ചെയ്ത 90 ശതമാനം കമ്പനികളും ഇപ്പോൾ തകർച്ചയിലേക്ക് വഴുതി വീണുവെന്നാണ് റിപ്പോർട്ട്.

മാത്രമല്ല കൊറോണ വൈറസിന്റെ ആഘാതം മൂലം ചൈനീസ് സമ്പദ് വ്യവസ്ഥയ്ത്ത് 62 ബില്യൺ ഡോളറിന്റെ നഷ്ടം വരുത്തിവെച്ചിട്ടുണ്ട്. മാത്രമല്ല ആഗോള സമ്പദ് വ്യവസ്ഥയും കൂടുതൽ പ്രതിസന്ധിയിലേക്ക് വഴുതി വീണു. ചൈനയിലെ വ്യവസായിക ഉത്പ്പാദനത്തിൽ കൊറോണ വൈറസ് ബാധ മൂലം അഞ്ച് ശതമാനം വരെ ഇടിവ് രേഖപ്പെടുത്തിയേക്കുമെന്നാണ് വിലിയിരുത്തൽ. ഇത് മൂലം ചൈനീസ് കറൻസിയായ യുവാൻ 1.5 ശതമാനത്തോളം ഇടിവ് രേഖപ്പെടുത്തി. മാത്രമല്ല ചൈനയുടെ ഉപഭോഗ നിക്ഷേപ മേഖലയെല്ലാം കൊറോണ വൈറസിന്റെ ആഘാതത്തിൽ വലിയ പ്രതിസന്ധിയിലേക്ക് തള്ളിവീണു.

അതേസമയം ലോകത്തിന്റെ പ്രധാനപ്പെട്ട ബിസിനസ് ഹബ്ബും, ഉത്പ്പാദന കേന്ദ്രവുമാണ് ചൈനയെന്ന് പറയാതിരിക്കാൻ നിർവാഹമില്ല. ചൈനയിൽ ശക്തമായ യാത്ര വിലക്കുകളാണ് കൊറോണ വൈറസിന്റെ ആഘാതത്തിൽ സർക്കാർ ഏർപ്പെടുത്തിയിരിക്കുന്നത്. കൊറോണ വൈറസ് ആഗോള ഉപഭോഗത്തെയും, ഉത്പ്പാദന വളർച്ചയെയുമെല്ലാം പിന്നോട്ടടിപ്പിക്കുമെന്നാണ് വിദഗ്ദ്ധർ ഒന്നടങ്കം ഇപ്പോൾ അഭിപ്രായപ്പെട്ടിട്ടുള്ളത്. രാഷ്ട്രീയ സംഘർഷങ്ങളേക്കാൾ വലിയ ഭീതിയാണ് മനുഷ്യന്റെ നിലനിൽപ്പിനെ തന്നെ ബാധിക്കുന്ന കൊറോണ വൈറസ് മൂലം ഇപ്പോൾ ലോക ജനതയെ ഒന്നാകെ ഭീതിയിലാഴ്‌ത്തിയിരിക്കുന്നത്. കൊറോണ വൈറസ് മൂലം ലോക സമ്പദ് വ്യവസ്ഥ തളർച്ചയിലേക്ക് നീങ്ങാനുള്ള എല്ലാ സാധ്യതകളും ഇപ്പോൾ രൂപപ്പെട്ടുവരുന്നുണ്ട്.

ടൂറിസം, വ്യവസായം, ഭക്ഷ്യ വസ്തുക്കളുടെ കയറ്റുമതി, ബിസിനസ് ഇടപാടുകൾ, വ്യവസായിക ഉത്പ്പാദനം എന്നീ മേഖലകളെല്ലാം ഇപ്പോൾ തളർച്ചയിലേക്ക് നീങ്ങിയെന്നാണ് വിലയിരുത്തൽ. മാത്രമല്ല എണ്ണ വ്യാപാരം പോലും തളർച്ചയിലകപ്പെട്ടു. എണ്ണയിതര വിപണിയെ മാത്രം ആശ്രയിക്കുന്ന ഗൾഫ് രാജ്യങ്ങൾ ഇത് മൂലം വലിയ പ്രതിസന്ധിയാകും അഭിമുഖീകരിക്കേണ്ടി വരിക. മാത്രമല്ല ഇന്ത്യയിൽ നിന്നുള്ള ഒരു ബില്യൺ വരുന്ന കയറ്റുമതി വ്യാപാരത്തെയും, കേരളത്തിൽ നിന്നുള്ള ചെമ്മീൻ, മത്സ്യം എ്ന്നീ കയറ്റുമതി വ്യാപാരത്തെയും കൊറോണ വൈറസ് ആശങ്കകൾ സൃഷ്ടിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തൽ. 2003 ൽ സാർസ് വൈറസ് പൊട്ടിപ്പുറപ്പെട്ടത് മൂലം ചൈനയ്ക്ക് 20 ബില്യൺ ഡോളറിന്റെ നഷ്ടം വന്നിട്ടുണ്ടെന്നാണ് ഏഷ്യൻ ഡിവലപ്മെന്റ് ബാങ്ക് ചൂണ്ടിക്കാട്ടിയിട്ടുള്ളത്.

ഇതേ ആഘാതം കൊറോണ വൈറസിലും ഉണ്ടായിട്ടുണ്ടെന്നാണ് ലോക സാമ്പത്തിക വിദഗ്ധരും ആഗോള സാമ്പത്തിക വിദഗ്ധരും ചൂണ്ടിക്കാട്ടിയിട്ടുള്ളത്. എന്നാൽ കൊറോണ വൈറസ് ബാധ ഏറ്റവുമധികം മുറിവുണ്ടാക്കിയിട്ടുള്ളത് വ്യോമയാന മേഖലയെയും, ടൂറിസം മേഖലയെയുമാണെന്നാണ് വിലയിരുത്തൽ. എന്നാൽ ആഘാതം കൂടുതൽ കാലം നിലനിൽക്കില്ലെങ്കിലും ഇപ്പോഴുണ്ടായിട്ടുള്ള പരിക്കുകളും, ബിസിനസ് മേഖലകളിലുണ്ടായ നഷ്ടങ്ങളും നികത്തുക അത്ര എളുപ്പമല്ലെന്നാണ് വിലയിരുത്തൽ.

കൊറോണ വൈറസ് ആഘാതത്തിൽ കമ്പനികൾ

വുഹാൻ നഗരത്തിന് ഒരു പ്രത്യേകതയുണ്ട്. ആ പ്രത്യകേത തന്നെയാണ് ലോക കമ്പനികളും ഇപ്പോൾ ഭീതിയോടെ ഉറ്റുനോക്കുന്നത്. എന്താണന്നല്ലേ, വമ്പൻ കമ്പനികളുടെ ഉത്പ്പാദന കേന്ദ്രങ്ങൾ സ്ഥാപിച്ചിരിക്കുന്ന ചെംഗ്ഡു, ഷാങ്ഹായ് തുടങ്ങിയ നഗരങ്ങളിൽ നിന്ന് 500 കി.മീറ്റർ അകലെയാണ് സ്ഥിതി ചെയ്യുന്നത്. അതായതുകൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ട വുഹാൻ നഗരത്തിനോട് ചേർന്നാണ് ആപ്പിൾ അടക്കമുള്ള കമ്പനികൾ ഉത്പ്പാദനം കേന്ദ്രം സ്ഥാപിച്ചിരിക്കുന്നതെന്നർത്ഥം.

ഇവരുടെയെല്ലാം ഉത്പ്പാദനം നടക്കുന്നത് ചൈനയിൽ നിന്നാണ് നടക്കുന്നത്. കൊറോണ വൈറസിന്റെ ആഘാതത്തിൽ ഈ കമ്പനികളെല്ലാം ഇപ്പോൾ വലിയ പ്രതിസന്ധിയാണ് അഭിമുഖീകരിക്കുന്നത്. ആപ്പിളിന്റെ 10000 ത്തിൽ പ്പരം തൊഴിലാളികളും ചൈനയിലുണ്ട്. ചില്ലറി വിൽപ്പന കേന്ദങ്ങളടക്കം ആപ്പിളിന് ചൈനയിലുണ്ട്.

ഇങ്ങനെ നീറുന്ന പ്രശ്നങ്ങളോടെയാണ് ലോക ബിസിനസ് കമ്പനികളും ടെക് കമ്പനികളും ഇപ്പോൾ കടന്നുപോകുന്നത്. ആപ്പിളിന്റെ പ്രധാന ഉത്പ്പന്നങ്ങളടക്കം ഐപ്പാട് അടക്കം ചൈനയിലാണ് നിർമ്മിക്കുന്നത്.

മുഴുവൻ പേരെയും തിരികെ എത്തിക്കുമെന്ന് ഇന്ത്യ

കൊറോണ വൈറസ് പടർന്നുപിടിക്കുന്ന ചൈനയിൽ നിന്നും നാട്ടിലേക്ക് വരാൻ ആഗ്രഹിക്കുന്ന മുഴുവൻ പേരെയും ഇന്ത്യയിലെത്തിക്കുമെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി. ഇന്ത്യയിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നവർ എംബസ്സിയുമായി ബന്ധപ്പെടണമെന്നും കേന്ദ്ര ആഭ്യന്തരസഹമന്ത്രി ജി കിഷൻ റെഡ്ഡി അറിയിച്ചു.

കൊറോണ ബാധ നേരിടാൻ അടിയന്തര നടപടികൾക്ക് വേണ്ടി കേന്ദ്രസർക്കാർ കർമ്മസമിതി രൂപീകരിച്ചു. കേന്ദ്രആരോഗ്യമന്ത്രി ഡോ. ഹർഷവർധൻ, വ്യോമയാനമന്ത്രി ഹർദീപ് സിങ് പുരി, വനിതാ ശിശുക്ഷേമ മന്ത്രി സ്മൃതി ഇറാനി തുടങ്ങിയ മന്ത്രിമാർ സമിതിയിലുണ്ട്. ആഭ്യന്തരവകുപ്പിനെ പ്രതിനിധീകരിച്ച് സഹമന്ത്രി ജി കിഷൻ റെഡ്ഡിയും സമിതിയിൽ അംഗമായിരിക്കും.

കർമ്മസമിതിയുടെ ആദ്യ യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തിയതായി മന്ത്രി കിഷൻ റെഡ്ഡി പറഞ്ഞു. വൈറസ് ബാധ തടയാൻ സ്വീകരിക്കേണ്ട മുൻകരുതൽ നടപടികൾ യോഗം ചർച്ച ചെയ്തതായും അദ്ദേഹം അറിയിച്ചു. കേരളത്തിൽ മൂന്നാമത്തെ കൊറോണയും കേരളത്തിൽ സ്ഥിരീകരിച്ചതിന് പിന്നാലെയാണ് കേന്ദ്രസർക്കാർ കർമ്മസമിതിക്ക് രൂപം നൽകിയിട്ടുള്ളത്.

ഇന്ത്യയിൽ സന്ദർശനം നടത്തുന്നതിന് ചൈനീസ് പൗരന്മാർക്ക് ഇ-വിസ അനുവദിക്കുന്നത് ഇന്ത്യ താൽക്കാലികമായി നിർത്തിവെച്ചിരുന്നു. നിലവിൽ അനുമതി നൽകിയവരുടെ വിസ റദ്ദാക്കുകയും ചെയ്തിട്ടുണ്ട്. കൊറോണ വൈറസ് ബാധിച്ച് ചൈനയിൽ മരിച്ചവരുടെ എണ്ണം 361 ആയി ഉയർന്നു. 2,829 പേർക്കു കൂടി വൈറസ് ബാധിച്ചതായി സ്ഥിരീകരിച്ചു. ഇതോടെ കൊറോണ വൈറസ് ബാധിച്ചവരുടെ ആകെ എണ്ണം 17,205 ആയി. നിലവിൽ 25 രാജ്യങ്ങളിലുള്ളവർക്കാണ് കൊറോണ രോഗം ബാധിച്ചിട്ടുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP