Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202122Thursday

ലഡാക്ക് ഗൽവാൻ താഴ്‌വരയിലെ സംഘർഷം: എട്ട് മാസങ്ങൾക്ക് ശേഷം ദൃശ്യങ്ങൾ പുറത്തുവിട്ട് ചെനീസ് മാധ്യമമായ ഷെയ്ൻ ഷിവേ; വീഡിയോ പുറത്തുവിട്ടത് റെജിമെന്റൽ കമാൻഡർ ഉൾപ്പെടെ അഞ്ച് സൈനികർ കൊല്ലപ്പെട്ടെന്ന് രാജ്യം ഔദ്യോഗികമായി സ്ഥിരീകരിച്ചതിന് പിന്നാലെ; പരുക്കേറ്റവരെക്കുറിച്ച് മൗനം പാലിച്ച് ചൈന; കമാൻഡർ തല ചർച്ച ശനിയാഴ്ച

ലഡാക്ക് ഗൽവാൻ താഴ്‌വരയിലെ സംഘർഷം: എട്ട് മാസങ്ങൾക്ക് ശേഷം ദൃശ്യങ്ങൾ പുറത്തുവിട്ട് ചെനീസ് മാധ്യമമായ ഷെയ്ൻ ഷിവേ; വീഡിയോ പുറത്തുവിട്ടത് റെജിമെന്റൽ കമാൻഡർ ഉൾപ്പെടെ അഞ്ച് സൈനികർ കൊല്ലപ്പെട്ടെന്ന് രാജ്യം ഔദ്യോഗികമായി സ്ഥിരീകരിച്ചതിന് പിന്നാലെ; പരുക്കേറ്റവരെക്കുറിച്ച് മൗനം പാലിച്ച് ചൈന; കമാൻഡർ തല ചർച്ച ശനിയാഴ്ച

ന്യൂസ് ഡെസ്‌ക്‌

ന്യൂഡൽഹി: ലഡാക്ക് ഗൽവാൻ താഴ്‌വരയിലെ സംഘർഷത്തിൽ രാജ്യത്തെ അഞ്ച് സൈനികർ കൊല്ലപ്പെട്ടതായി ഔദ്യോഗികമായി സ്ഥിരീകരിച്ചതിന് തൊട്ടുപിന്നാലെ ഏറ്റുമട്ടലിന്റെ ദൃശ്യങ്ങൾ പുറത്തുവിട്ട് ചൈന. കഴിഞ്ഞ ജൂണിലുണ്ടായ സംഘർഷത്തിന്റെ വിഡിയോ ആണ് ചൈനീസ് മാധ്യമമായ ഷെയ്ൻ ഷിവേയിൽ പ്രത്യക്ഷപ്പെട്ടത്.

On-site video of last June’s #GalwanValley skirmish released.
It shows how did #India’s border troops gradually trespass into Chinese side. #ChinaIndiaFaceoff pic.twitter.com/3o1eHwrIB2

— Shen Shiwei沈诗伟 (@shen_shiwei) February 19, 2021

20 ഇന്ത്യൻ സൈനികരുടെ വീരമൃത്യുവിന് ഇടയാക്കിയ സംഘർഷത്തിന്റെ ദൃശ്യങ്ങളാണ് പുറത്തുവിട്ടത്.

സംഘർഷമുണ്ടായി എട്ട് മാസങ്ങൾക്ക് ശേഷമാണ് റെജിമെന്റൽ കമാൻഡർ ഉൾപ്പെടെ അഞ്ച് സൈനികർ കൊല്ലപ്പെട്ടതായി ചൈന ഔദ്യോഗികമായി സ്ഥിരീകരിച്ചത്.

കൊല്ലപ്പെട്ട സൈനികരെ മരണാനന്തര ബഹുമതികൾ നൽകി പ്രസിഡന്റ് ഷി ചിൻപിങ് അധ്യക്ഷനായ ചൈനീസ് മിലിട്ടറി കമ്മിഷൻ ആദരിച്ചതായി ചൈനീസ് സൈന്യത്തിന്റെ ഔദ്യോഗിക മാധ്യമമായ പിഎൽഎ ഡെയ്ലി റിപ്പോർട്ട് ചെയ്തിരുന്നു. റിപ്പോർട്ടിൽ കൊല്ലപ്പെട്ടവരുടെ പേര് വിവരങ്ങളുമുണ്ട്.

സംഘർഷത്തിൽ എത്ര സൈനികർക്ക് പരുക്കേറ്റു എന്നതിൽ ചൈന മൗനം തുടരുകയാണ്. ഏറ്റുമുട്ടലിൽ 45 ചൈനീസ് സൈനികർ കൊല്ലപ്പെട്ടുവെന്നു റഷ്യൻ വാർത്താ ഏജൻസിയായ ടാസ് നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ സൈനികരുടെ മരണം ഔദ്യോഗികമായി ചൈന സ്ഥിരീകരിച്ചിരുന്നില്ല.കഴിഞ്ഞ ജൂണിലായിരുന്നു ഗൽവാൻ താഴ്‌വരയിൽ ഇന്ത്യയും- ചൈനയും തമ്മിൽ ഏറ്റുമുട്ടലുണ്ടായത്.



കിഴക്കൻ ലഡാക്ക് അതിർത്തിയിൽ ഒമ്പത് മാസത്തിലേറെ നീണ്ട സംഘർഷം കുറയ്ക്കുന്നതിന്റെ ഭാഗമായി പാംഗോങ് നദീതീരത്ത് നിന്നുള്ള ഇന്ത്യൻ-ചൈനീസ് സൈനിക പിന്മാറ്റത്തിന്റെ ആദ്യഘട്ടം പൂർത്തിയായി. പാംഗോങ് നദിയുടെ തെക്ക്-വടക്ക് തീരങ്ങളിൽ നിന്നാണ് സൈനികർ പിന്മാറിയത്.

മുതിർന്ന സൈനിക കമാൻഡർതല ചർച്ചകളുടെ അടുത്ത റൗണ്ട് ശനിയാഴ്ചയാണ്. ആദ്യഘട്ട സൈനിക പിന്മാറ്റം പൂർത്തിയായി 48 മണിക്കൂറിനകം പത്താമത് റൗണ്ട് ചർച്ച നടത്തണമെന്നാണ് നിശ്ചയിച്ചിരുന്നത്. ശനിയാഴ്ച രാവിലെ 10 ന് ചൈനയുടെ അധീനതയിലുള്ള ചുഷുൽ-മോൾഡോ അതിർത്തി കൂടിക്കാഴ്ചാ പോയിന്റിലാണ് ചർച്ച നടക്കുക.

ഫെബ്രുവരി 19 നകം ആദ്യഘട്ട പിന്മാറ്റം പൂർത്തിയാക്കാനായിരുന്നു ധാരണ. നിശ്ചയിച്ചത് പോലെ കൂടിയാലോചനായോഗവും കൃത്യസമയത്ത് നടക്കും. പാംഗോങ് നദിയുടെ തെക്ക്-വടക്ക് തീരത്തെ മുന്നണിയിലുള്ള സൈനികർ പിൻവാങ്ങിയോ എന്ന് വ്യക്തമല്ല. നദീതരത്തിന് ചുറ്റുമുള്ള മലനിരകളിൽ തമ്പടിച്ചിരുന്ന സൈനികരാണ് പിൻവാങ്ങിയത്. നാലുഘട്ടങ്ങളിലായാണ് സൈനിക പിന്മാറ്റത്തിൽ ധാരണയായത്. ആദ്യം സൈനിക് ക്യാമ്പുകളും ആയുധങ്ങളും കവചിതവാഹനങ്ങളുമൊക്കെ നീക്കിയ ശേഷം സൈനികരെ മാറ്റി.

അടുത്തഘട്ടചർച്ചയിൽ മറ്റുസംഘർഷ മേഖലകളിൽ നിന്നുള്ള സൈനിക പിന്മാറ്റമായിരിക്കും ആലോചിക്കുക. ഡെപ്സാങ്ങിൽ നിന്നും, ഹോട്സ്പ്രിങ്സ്-ഗോഗ്ര മേഖലയിലെ പട്രോളിങ് പോയിന്റ് 15, , 17 എ എന്നീ മേഖലകളും ഇതിൽ ഉൾപ്പെടുന്നു.ഡെപ്സാങ്ങിലെ തർക്കം നിലവിലെ സംഘർഷം തുടങ്ങും മുമ്പ് തന്നെ നിലനിൽക്കുന്നതാണെന്ന് സൈനിക ഉദ്യോഗസ്ഥർ ആവർത്തിക്കാറുണ്ട്. എന്നാൽ, ഇന്ത്യയുടെ ദൗലത്ത് ബേഗ് ഓൾഡി പോസ്റ്റിനും എയർസ്ട്രിപ്പിനും ദുർബുക്-ദൗലത്ത്ബേഗ് ഓൾഡി റോഡിനും വളരെ അടുത്തതും കാരക്കോണം പാസിൽ നിന്ന് വളരെ അകലെയും അല്ലാത്തുതുമായ ഡെപ്സാങ് തന്ത്രപ്രധാന മേഖലയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP