Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202022Tuesday

അതിർത്തി സംഘർഷം പരിഹരിക്കാനുള്ള ഇന്ത്യ-ചൈന ചർച്ചകൾക്കിടെ തന്ത്രപ്രധാന മേഖലയിൽ ചൈനീസ് സൈന്യത്തിന്റെ ശക്തിപ്രകടനം; പീപ്പിൾസ് ലിബറേഷൻ ആർമി വ്യോമസേനയുടെ ആയിരക്കണക്കിന് പാരസൈനികർ ഹുബെയിൽ അഭ്യാസ പ്രകടനം നടത്തി; യുദ്ധടാങ്കുകളും ട്രക്കുകളും അടക്കമുള്ള പടയൊരുക്കത്തിന്റെ ദൃശ്യങ്ങൾ പുറത്തുവിട്ടു ചൈനീസ് മാധ്യമങ്ങൾ; ചൈനീസ് പ്രൊപ്പഗണ്ടാ വീഡിയോക്ക് പിന്നിലുള്ളത് കോവിഡ് കാലത്ത് പോലും സൈനികമായി എന്തിനും സജ്ജമെന്ന സന്ദേശം ലോകത്തിന് നൽകൽ തന്നെ

അതിർത്തി സംഘർഷം പരിഹരിക്കാനുള്ള ഇന്ത്യ-ചൈന ചർച്ചകൾക്കിടെ തന്ത്രപ്രധാന മേഖലയിൽ ചൈനീസ് സൈന്യത്തിന്റെ ശക്തിപ്രകടനം; പീപ്പിൾസ് ലിബറേഷൻ ആർമി വ്യോമസേനയുടെ ആയിരക്കണക്കിന് പാരസൈനികർ ഹുബെയിൽ അഭ്യാസ പ്രകടനം നടത്തി; യുദ്ധടാങ്കുകളും ട്രക്കുകളും അടക്കമുള്ള പടയൊരുക്കത്തിന്റെ ദൃശ്യങ്ങൾ പുറത്തുവിട്ടു ചൈനീസ് മാധ്യമങ്ങൾ; ചൈനീസ് പ്രൊപ്പഗണ്ടാ വീഡിയോക്ക് പിന്നിലുള്ളത് കോവിഡ് കാലത്ത് പോലും സൈനികമായി എന്തിനും സജ്ജമെന്ന സന്ദേശം ലോകത്തിന് നൽകൽ തന്നെ

മറുനാടൻ ഡെസ്‌ക്‌

ബെയ്ജിങ്: ഇന്ത്യ-ചൈന സംഘർഷം തുടരുന്നത് അവസാനിപ്പിക്കാൻ വേണ്ടിയുള്ള ചർച്ചകൾ നടന്നത് ഇന്നലെയാണ്. നിലവിലെ സ്ഥിതിഗതികൾ തുടർന്നുകൊണ്ടു ഇനിയൊരു സംഘർഷത്തിന് വഴിയൊരുക്കരുത് എന്ന താൽക്കാലിക ധാരണ ആയെങ്കിലും കാര്യമായ പുരോഗതി ചർച്ചക്ക് ഉണ്ടായിരുന്നില്ല. ഈ സാഹചര്യത്തിൽ ഇന്ത്യയുമായുള്ള ചർച്ചക്കൾക്ക് പിന്നാലെ ചൈനീസ് പടയൊരുക്കത്തിന്റെ ദൃശ്യങ്ങൾ സർക്കാർ പിന്തുണയുള്ള മാധ്യമങ്ങൾ പുറത്തുവിട്ടു. ഇന്ത്യയുമായുള്ള അതിർത്തി സംഘർഷത്തിന്റെ പശ്ചാത്തലത്തിലുള്ള സൈനിക ശക്തിപ്രകടനമാണ് ഇതെന്നാണ് ഗ്ലോബൽ ടൈംസിന്റെ റിപ്പോർട്ടിൽ പറയുന്നത്.

Stories you may Like

വടക്ക് പടിഞ്ഞാൻ പർവതമേഖലയിലാണ് ചൈനീസ് പീപ്പിൾസ് ലിബറേഷൻ ആർമി (പിഎൽഎ) വൻ സൈനിക പ്രകടനം സംഘടിപ്പിച്ചത്. ആയിരക്കണക്കിന് പാരസൈനിക വിഭാഗങ്ങളും സായുധ വാഹനങ്ങളും പ്രകടനത്തിൽ അണിനിരന്നു. ട്രക്കുകളും ടാങ്കറുകളും അടക്കം പരേഡിലുണ്ട്. റെയിൽ -വ്യോമ സംവിധാനങ്ങൾ വഴി അതിർത്തിയിൽ എത്താൻ സജ്ജമാണെന്ന സൂചന നൽകുന്ന വിധത്തിലാണ് ഈ ഷോർട്ട് വീഡിയോ തയ്യാറാക്കിയിരിക്കുന്നത്.

പീപ്പിൾസ് ലിബറേഷൻ ആർമി വ്യോമസേനയുടെ കീഴിലുള്ള ആയിരക്കണക്കിന് പാരസൈനികർ ഹുബെയിൽ നിന്ന് വടക്കുകിഴക്കൻ മേഖലയിലേക്ക് പോയതായി ചൈന സെൻട്രൽ ടെലിവിഷൻ (സിസിടിവി) ശനിയാഴ്ച റിപ്പോർട്ട് ചെയ്തിരുന്നു. കൊറോണ വൈറസ് പൊട്ടിപ്പുറപ്പെടുകയും ഏറ്റവും രൂക്ഷമായി ബാധിക്കുകയും ചെയ്ത പ്രവിശ്യയാണ് ഹുബെയ്. എന്നാൽ പ്രദേശം ഇപ്പോൾ പൂർണമായും രോഗത്തിൽ നിന്ന് മുക്തമായെന്ന് അവിടെയുള്ള സൈനികർ പരിശീലനത്തിനും ഏറ്റുമുട്ടലിനും സജ്ജമായെന്നും ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. ഈ കോവിഡ് കാലത്ത് പോലും അതിനെ അതിജീവിച്ച ചൈന എന്തിനും സജ്ജമാണെന്ന് ലോകത്തെ അറിയിക്കുകയാണ് ഈ പ്രൊപ്പഗണ്ട വീഡിയോക്ക് പിന്നിലെന്നാണ് സൂചനകൾ.

നിരവധി ആയുധങ്ങളും സൈനിക വാഹനങ്ങളും മണിക്കൂറുകൾ മാത്രമുള്ള പരിശീലനത്തിൽ അണിനിരന്നു. സാധാരണ യാത്രാവാഹനത്തിലാണ് സൈനികരെയും ആയുധങ്ങളെയും ഹുബെയിൽ നിന്ന് വടക്ക് പടിഞ്ഞാറൻ പർവതമേഖലയിൽ എത്തിച്ചത്. സൈനികശക്തി മാത്രമല്ല, സൈന്യത്തെ എത്തിക്കാനുള്ള ഗതാഗത സൗകര്യത്തിന്റെ കാര്യത്തിലും രാജ്യം കൈവരിച്ച നേട്ടം കൂടിയാണ് ഇത് കാണിക്കുന്നതെന്ന് പിഎൽഎ വ്യോമസേനയുടെ എയർബോൺ ബ്രിഗേഡിൽ പരിശീലന വിഭാഗം തലവനായ മേജർ കേണൽ മാവോ ലീ പറഞ്ഞു.

ഒരു മാസത്തിലേറെയായി തുടരുന്ന സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ശനിയാഴ്ച ഇന്ത്യയും ചൈനയും തമ്മിൽ ചർച്ച നടന്നിരുന്നു. ഇന്നലെ കമാൻഡർ തല ചർച്ച നടന്നത് ചൈനയുടെ നിയന്ത്രണത്തിലുള്ള മോൾഡോയിലായിരുന്നു. ചർച്ച തികച്ചും സൗഹാർദപരമായ അന്തരീക്ഷത്തിലായിരുന്നുവെന്ന് ഇന്ത്യ വ്യക്തമാക്കി. ലഡാക്കിൽ മെയ് മാസത്തിന് മുമ്പുണ്ടായിരുന്ന സ്ഥിതി തിരികെവരണമെന്നാണ് ഇന്ത്യ പ്രധാനമായും ആവശ്യപ്പെട്ടത്. അതിർത്തിയിലെ ഇന്ത്യയുടെ റോഡ് നിർമ്മാണത്തിൽ ചൈനയ്ക്കുള്ള ആശങ്ക ചർച്ചയിൽ വ്യക്തമാക്കിയതായാണ് സൂചന.

ഇന്നലെ നടന്ന ചർച്ചയിൽ അതിർത്തി മേഖലകളിൽ നിന്നു ചൈനീസ് സേന പിന്മാറണമെന്ന ആവശ്യമാണ് ഇന്ത്യ മുന്നോട്ട് വെച്ചത്. ആദ്യ ദിന കൂടിക്കാഴചയിലെ തീരുമാനം ഔദ്യോഗികമായി ഇന്ത്യയും ചൈനയും വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ ചർച്ചയുടെ വിശദാംശങ്ങൾ ലെഫ്റ്റനന്റ് ജനറൽ ഹരീന്ദർ സിങ് കരസേന മേധാവി എം. എം നരവനയെ അറിയിച്ചു. മാരത്തോൺ ചർച്ച പ്രശ്‌ന പരിഹാരത്തിന് വേണ്ടി വരുമെന്നാണ് വിദേശ കാര്യ വൃത്തങ്ങൾ സൂചന നൽകുന്നത്.

ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം ആരംഭിച്ചിട്ട് 70 വർഷമായി എന്ന് ഓർമിപ്പിച്ച വിദേശ കാര്യ മന്ത്രാലയം സമാധാനമാണ് ഇന്ത്യയുടെ ലക്ഷ്യമെന്ന് ആവർത്തിച്ചു. ലഫ്റ്റാന്റ് തല ചർച്ചകൾക്ക് മുൻപ് ലോക്കൽ കമ്മാണ്ടർമാർ തമ്മിൽ 12 തവണ കണ്ടിരുന്നു. പക്ഷെ തർക്കത്തിന് പരിഹാരം കണ്ടില്ല.അതിന് ശേഷം ആണ് കൂടുതൽ ചർച്ചകൾ നടത്താനും സമാധാനം ഉറപ്പാക്കാനും ധരണ ആയത്. ഇന്നലെ ചുസുൾ- മോൾഡോ അതിർത്തി പോയിന്റിൽ വെച്ച് നടന്ന ചർച്ചയിൽ ഇരുഭാഗത്തുനിന്നും പത്ത് പേരടങ്ങുന്ന സംഘം പങ്കെടുത്തു.

അതിർത്തി മേഖലകളിൽ നിന്നു ചൈനീസ് സേന പിന്മാറണമെന്ന ആവശ്യത്തിൽ ഇന്ത്യ ഉറച്ചു നിന്നപ്പോൾ അതിർത്തിയിലെ നിർമ്മാണം നിർത്തണം എന്ന നിലപാട് ആണ് ചൈന മുന്നോട്ട് വച്ചത് എന്നാണ് അറിയാൻ കഴിയുന്നത്. ലഫ്. ജനറൽ ഹരീന്ദർ സിങ് ഇന്ത്യയെ പ്രതിനിധീകരിച്ചപ്പോൾ ദക്ഷിണ ഷിൻ ജിയാങ് മേഖലയിലെ മേജർ ജനറൽ ലിയു ലിന്നും ചർച്ചയ്‌ക്കെത്തി. വലിയ പ്രകോപനം അതിർത്തിയിൽ ചൈനയുടെ ഭാഗത്ത് നിന്ന് ഉണ്ടായ പശ്ചാത്തലത്തിൽ മേഖലയിൽ വലിയ സൈനിക വിന്യാസം നടത്തിയിരുന്നു.

2020 ൽ ഇതുവരെ 170 തവണയാണ് അതിർത്തിയിൽ ചൈന പ്രകോപനം സൃഷ്ടിച്ചത്. ഇതിൽ 130 ഉം ലഡാക്കിൽ ആണ്. നിയന്ത്രണ രേഖ ഫിംഗർ 4 പ്രദേശത്താണെന്ന വാദമാണ് ചൈനയുടേത്.ഫിംഗർ 4 പ്രദേശത്തിന് സമീപം ഇന്ത്യ റോഡ് നിർമ്മിക്കുന്നതിനെ ചൊല്ലി മെയ് 5, 6 തിയതികളിൽ ഇരുപക്ഷവും തമ്മിൽ കയ്യാങ്കളിയുണ്ടായതാണ് ഇപ്പോഴത്തെ സംഘർഷത്തിന്റെ തുടക്കം.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP