Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202116Saturday

നരേന്ദ്ര മോദി മുതൽ സച്ചിൽ ടെണ്ടുൽക്കർവരെയുള്ള ഇന്ത്യയുടെ പതിനായിരത്തോളം വരുന്ന പ്രമുഖരെ ചൈന നീരീക്ഷിക്കുന്നു; സോണിയാഗാന്ധിതൊട്ട് ശശിതരൂർവരെയുള്ള നേതാക്കളും ഉദ്യോഗസ്ഥരും സൈനിക മേധാവികളും അവരുടെ ബന്ധുക്കളും ലിസ്റ്റിൽ; നിരീക്ഷണം ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ബിഗ്ഡാറ്റ ടൂളുകൾ ഉപയോഗിച്ച്; ഷൻഹായി ഡാറ്റ ഇൻഫോർമേഷൻ ടെക്‌നോളജി ലിമിറ്റഡിനെ കുറിച്ച് ഗുരുതര ആരോപണവുമായി ഇന്ത്യൻ എക്പ്രസ്; ഇന്ത്യ ചൈനയുടെ സമ്പൂർണ്ണ ചാരവലയത്തിലെന്ന് ആശങ്ക

നരേന്ദ്ര മോദി മുതൽ സച്ചിൽ ടെണ്ടുൽക്കർവരെയുള്ള ഇന്ത്യയുടെ പതിനായിരത്തോളം വരുന്ന പ്രമുഖരെ ചൈന നീരീക്ഷിക്കുന്നു; സോണിയാഗാന്ധിതൊട്ട് ശശിതരൂർവരെയുള്ള നേതാക്കളും ഉദ്യോഗസ്ഥരും സൈനിക മേധാവികളും അവരുടെ ബന്ധുക്കളും ലിസ്റ്റിൽ; നിരീക്ഷണം ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ബിഗ്ഡാറ്റ ടൂളുകൾ ഉപയോഗിച്ച്; ഷൻഹായി ഡാറ്റ ഇൻഫോർമേഷൻ ടെക്‌നോളജി ലിമിറ്റഡിനെ കുറിച്ച് ഗുരുതര ആരോപണവുമായി ഇന്ത്യൻ എക്പ്രസ്; ഇന്ത്യ ചൈനയുടെ സമ്പൂർണ്ണ ചാരവലയത്തിലെന്ന് ആശങ്ക

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ഇന്ത്യയിലെ പ്രമുഖവ്യക്തികളെയും സ്ഥാപനങ്ങളെയും അണുവിട മാറാതെ ചൈന നിരീക്ഷിച്ചുകൊണ്ടിരിക്കയാണോ? ചൈനീസ് സർക്കാരുമായും കമ്മ്യൂണിസ്റ്റ് പാർട്ടിയുമായും ബന്ധമുള്ള സ്ഥാപനം ഇന്ത്യയിലെ പ്രമുഖരായ 10,000ത്തോളം വ്യക്തികളെയും സ്ഥാപനങ്ങളെയും നിരീക്ഷിക്കുന്നതായി റിപ്പോർട്ടുകൾ. ഷെൻഹായി ഡാറ്റ ഇൻഫോർമേഷൻ ടെക്‌നോളജി ലിമിറ്റഡ് എന്ന സ്ഥാപനമാണ് ഇന്ത്യയിലെ പ്രമുഖരെ നിരീക്ഷിക്കുന്നത്. ഇന്ത്യൻ എക്സ്‌പ്രസ്സ് ആണ് ഞെട്ടിപ്പിക്കുന്ന ഈ റിപ്പോർട്ട് പുറത്ത് വിട്ടത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ബിഗ്ഡാറ്റ ടൂളുകൾ ഉപയോഗിച്ചാണ് നിരീക്ഷണം.

അതിർത്തിയിൽ സംഘർഷത്തിന്റെയും ടിക്ക്ടോക്ക് അടക്കമുള്ളവ നിരോധിച്ചുകൊണ്ട് ഇന്ത്യ നടത്തുന്ന വ്യാപാര യുദ്ധത്തിനും ഇടയിൽ വലിയ കോളിളക്കം സൃഷ്ടിക്കുന്നതാണ് ഈ വാർത്ത. ചൈനീസ് സേനയുമായും സുരക്ഷാ ഏജൻസികൾ രഹസ്യാന്വേഷണ ഏജൻസികൾ എന്നിവയുമായും അടുത്ത് സഹകരിച്ചു പ്രവർത്തിക്കുന്ന സ്ഥാപനമാണ് ഷെങ്ഹ്വ. പ്രസിഡന്റ് രാം നാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, കോൺഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധി, അവരുടെ കുടുംബങ്ങൾ, ശശിതരൂർ, മുഖ്യമന്ത്രിമാരായ മമതാ ബാനർജി, അശോക് ഗെലോട്ട്, അമരീന്ദർ സിങ്, ഉദ്ധവ് താക്കറെ, പ്രവീൺ പട്ണായക്, ശിവരാജ് സിങ് ചൗഹാൻ, കേന്ദ്ര മന്ത്രിമാരായ രാജ്‌നാഥ് സിങ്, രവിശങ്കർ പ്രസാദ്, നിർമ്മലാ സീതാരാമൻ, സ്മൃതി ഇറാനി, പിയൂഷ് ഗോയൽ, പ്രതിരോധ മേഖലയിൽ, ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ബിപിൻ സിങ് റാവത്ത്, കുറഞ്ഞത് 15 മുൻ സൈനികോദ്യോഗസ്ഥർ, തുടങ്ങി പ്രമുഖ വ്യവസായികളായ രത്തൻ ടാറ്റാ, ഗൗതം അദാനി തുടങ്ങിയവരെല്ലാം നിരീക്ഷണവലയത്തിലാണത്രെ. പ്രധാന വ്യക്തികളുടെ ബന്ധുക്കളെയും നിരീക്ഷിക്കുന്നതായി റിപ്പോർട്ട് ആരോപിക്കുന്നു. ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കർ, സംവിധായകൻ ശ്യാം ബെനഗൽ, ക്ലാസിക്കൽ ഡാൻസർ സോണാൽ മാൻസിങ്, നിരവധി ബിഷപ്പുമാരും ആർച്ച് ബിഷപ്പുമാരും, ആൾ ദൈവമായ രാധേ മാ തുടങ്ങിയവരും നിരീക്ഷണ പരിധിയിലുള്ളതായി പറയുന്നു.

വാർത്തയോട് പ്രതികരിക്കാൻ കമ്പനി തയ്യാറായിട്ടില്ല. ഡൽഹിയിലെ ചൈനീസ് എംബസി വ്യക്തമാക്കിയത് ഇത്തരത്തിൽ ഇന്ത്യക്കാരെ നിരീക്ഷിക്കാൻ ആരെയും ചൈനീസ് സർക്കാർ ഏർപ്പെടുത്തിയിട്ടില്ല എന്നാണ്. എന്നാൽ, വ്യക്തികളെ മാത്രമാണ് നിരീക്ഷിക്കേണ്ടതെന്നു കരുതേണ്ട. രാഷ്ട്രീയ പാർട്ടികൾ, ഓഫിസുകൾ, മതസ്ഥാപനങ്ങൾ, സാമ്പത്തിക സ്ഥാപനങ്ങൾ തുടങ്ങിയവയെല്ലാം അവർ നിരീക്ഷിക്കുന്നു എന്നാണ് പുതിയ ആരോപണം. സാമ്പത്തിക കുറ്റകൃത്യങ്ങളിലേർപ്പെട്ടിട്ടുള്ളവർ, അഴിമതിക്കാർ, തീവ്രവാദികൾ, സ്വർണ-മയക്കുമരുന്നു-ആയുധ-വന്യജീവി കള്ളക്കടത്തുകാർ തുടങ്ങിയവരെയൊക്കെ നിരീക്ഷണ വിധേയരാക്കുന്നു. അതിർത്തിയിൽ ഉരുത്തിരിഞ്ഞു വരുന്ന സംഘർഷത്തെ ഇതുമായി കൂട്ടി വായിക്കണോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു.

കഴിഞ്ഞ രണ്ടു മാസമായി ബിഗ് ഡേറ്റാ ടൂളുകൾ ഉപയോഗിച്ചു നടത്തിയ അന്വേഷണമാണ് ഈ നിഗമനങ്ങളിലെത്തിച്ചതെന്ന് ദി ഇന്ത്യൻ എക്സ്‌പ്രസ് റിപ്പോർട്ടു ചെയ്യുന്നു. കമ്പനി ശേഖരിച്ച മെറ്റാ ഡേറ്റ പരിശോധിച്ചാണ് തങ്ങൾ ഈ നിഗമനത്തിലെത്തിയതെന്നും പത്രം പറയുന്നു. അവരുടെ ഡേറ്റാ ശേഖരിത്തിൽ അമേരിക്ക, ബ്രിട്ടൻ, ജപ്പാൻ, ഓസ്‌ട്രേലിയ, ക്യാനഡ, ജർമനി, യുഎഇ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ഡേറ്റയും കണ്ടുവെന്നും റിപ്പോർട്ടിൽ പറയുന്നു. കണ്ടെത്തലുകളെക്കുറിച്ച് സെൻഹുവാ കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റായ http://www.china-revival.com ലേക്ക് സെപ്റ്റംബർ ഒന്നിനയച്ച ഇമെയിലിന് മറുപടി ലഭിക്കാത്തതായും റിപ്പോർട്ടിൽ പറയുന്നുണ്ട്. എന്നാൽ, ഈ ചോദ്യങ്ങളുമായി നേരിട്ട് കമ്പനിയിലെത്തിയ റിപ്പോർട്ടറോട്, ഇതു തങ്ങളുടെ വാണിജ്യ രഹസ്യങ്ങളാണ്. അവ വെളിപ്പെടുത്തുന്നത് യുക്തിസഹമായിരിക്കില്ല എന്ന മറുപടിയാണ് ലഭിച്ചത്. എന്നാൽ, ചൈനീസ് എംബസി നൽകിയ മറുപടിയിൽ പറയുന്നത്, മറ്റു രാജ്യങ്ങളിൽ ശാഖകളുള്ള ചൈനീസ് കമ്പനികളോട് പ്രാദേശിക നിയമങ്ങൾ കർശനമായി പാലിക്കണമെന്ന നിർദ്ദേശമാണ് നൽകിയിരിക്കുന്നതെന്നാണ്. ഇന്റർനെറ്റിൽ നിന്നും, സമൂഹ മാധ്യമങ്ങളിൽ നിന്നും, മീഡിയ പ്ലാറ്റ്‌ഫോമുകളിൽ നിന്നും, ഗവേഷണ പ്രബന്ധങ്ങളിൽ നിന്നും, ലേഖനങ്ങളിൽ നിന്നും മറ്റുമാണ് ഷെൻഹുവ ഡേറ്റ ശേഖരിക്കുന്നെതന്നു പറയുന്നു.

പ്രമുഖരുടെ ബന്ധുക്കളും നിരീക്ഷണത്തിൽ

ഇന്ത്യൻ എക്സ്പ്രസ് അന്വേഷണത്തിൽ പ്രധാനമന്ത്രി മോദിയുടെ ഭാര്യ യശോദബെന്നിയെ മറ്റ് ബന്ധുക്കളെയും നിരീക്ഷിക്കുന്നുണ്ട്. പ്രസിഡന്റ് രാംനാഥ് കോവിന്ദിന്റെ ഭാര്യ സവിത കോവിന്ദ്, മുൻ പ്രധാനമന്ത്രി മന്മോഹൻ സിംഗിന്റെ ഭാര്യ ഗുർഷരൻ കൗർ, മക്കളായ ഉപീന്ദർ, ദാമൻ, അമൃത്, സ്മൃതി ഇറാനിയുടെ ഭർത്താവ് സുബിൻ ഇറാനി തുടങ്ങിയ പ്രമുഖരും നീരീക്ഷണ പട്ടികയിലുണ്ട്. മുൻ മുഖ്യമന്ത്രിമാരായ രാമൺസിങ്, അശോക് ചവാൻ, സിദ്ധരാമയ്യ, ഡിഎംകെയുടെ പരേതനായ എം കരുണാനിധി, ബഹുജൻ സമാജ് പാർട്ടിയുടെ പരേതനായ കാൻഷി റാം, ആർജെഡിയുടെ ലാലു പ്രസാദ് യാദവ് തുടങ്ങിയവരും പട്ടികയിൽ ഉൾപ്പെടുന്നു. നിതി ആയോഗ് സിഇഒ അമിതാഭ് കാന്ത് അടക്കമുള്ള വലിയൊരു ഉദ്യോഗസ്ഥനിരയു നിരീക്ഷിക്കപ്പെടുന്നവരിൽ ഉൾപ്പെടുന്നു.

പട്ടികയിൽ പേരുള്ള വാർത്താ മാധ്യമങ്ങളിൽ നിന്നുള്ളവർ ഉൾപ്പെടുന്നു: കഴിഞ്ഞയാഴ്ച ദി ഹിന്ദു ഗ്രൂപ്പ് ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ട എൻ രവി, സീ ന്യൂസ് എഡിറ്റർ ഇൻ ചീഫ് സുധീർ ചൗധരി, ഇന്ത്യ ടുഡേ ഗ്രൂപ്പ് കൺസൾട്ടിങ് എഡിറ്റർ രാജ്ദീപ് സർദേസായി, പ്രധാനമന്ത്രിയുടെ ഓഫീസിലെ മുൻ മാധ്യമ ഉപദേഷ്ടാവ് സഞ്ജയ ബാറു, ഇന്ത്യൻ എക്സ്പ്രസ് ചീഫ് എഡിറ്റർ രാജ് കമൽ തുടങ്ങിയവരാണ് ലിസ്്റ്റിലെ പ്രമുഖർ. മുൻ ക്രിക്കറ്റ് താരം സച്ചിൻ തെണ്ടുൽക്കർ, ചലച്ചിത്ര സംവിധായകൻ ശ്യാം ബെനഗൽ, ക്ലാസിക്കൽ നർത്തകി സോണൽ മാൻസിങ്, മുൻ അകൽ തക്ത് ജതീദാർ ഗുർബചൻ സിങ്, തൊട്ട് നിരവധി മെത്രാന്മാരും മതമേലധ്യക്ഷന്മാരും ലിസ്റ്റിൽ സ്ഥാനം പിടിച്ചിട്ടുണ്ട്.

ലഡാക്കിലെ യഥാർത്ഥ നിയന്ത്രണ രേഖയിൽ ഇന്ത്യയുമായുള്ള ഏറ്റുമുട്ടലിൽ ചൈന വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ഇത് പ്രാധാന്യം അർഹിക്കുന്നു. 2018 ഏപ്രിലിൽ ഷെൻഹുവ ഒരു കമ്പനിയായി രജിസ്റ്റർ ചെയ്യപ്പെട്ടതായും രാജ്യങ്ങളിലും പ്രദേശങ്ങളിലും 20 പ്രോസസ്സിങ് സെന്ററുകൾ ആരംഭിച്ചതായും രേഖകൾ വ്യക്തമാക്കുന്നു. ഇത് ചൈനീസ് സർക്കാരിനെയും സൈന്യത്തെയും അതിന്റെ ഇടപാടുകാർക്കിടയിൽ കണക്കാക്കുന്നു. എന്നാൽ ഡൽഹിയിലെ ചൈനീസ് എംബസി വൃത്തമായ ദി ഇന്ത്യൻ എക്സ്പ്രസിന്റെ ചോദ്യങ്ങൾക്ക് മറുപടിയായി പറഞ്ഞു. ''ഇതൊനനും ചൈന സ്ഥാപിച്ചിട്ടില്ലഴ മറ്റ് രാജ്യങ്ങളുടെ പ്രദേശങ്ങളിൽ സംഭരിച്ചിരിക്കുന്ന ഡാറ്റ, വിവരങ്ങൾ, രഹസ്യാന്വേഷണം എന്നിവ ശേഖരിക്കാനോ നൽകാനോ കമ്പനികളോ വ്യക്തികളോ ആവശ്യപ്പെടുന്നില്ല'- അവർ പ്രതികരിക്കുന്നത് അങ്ങനെയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP