Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202024Thursday

കൊറോണയുടെ ഉറവിടം എവിടെ? അന്വേഷിക്കണമെന്നാവശ്യപ്പെട്ട ആസ്ട്രേലിയക്ക് ഉപരോധം ഏർപ്പെടുത്തി തിരിച്ചടി നൽകി ചൈന; ആസ്ട്രേലിയയെ പിന്തുണച്ചെത്തെയത് ഇന്ത്യയും റഷ്യയും യൂറോപ്പ്യൻ യൂണിയനും അടക്കം 62 രാജ്യങ്ങൾ; നാളെ വേൾഡ് ഹെൽത്ത് അസംബ്ലിയിൽ വോട്ടിനിടുമ്പോൾ ചൈന തോൽക്കുമോ എന്നറിയാൻ ലോകം; ചൈനയുടെ പേരെടുത്ത് പറഞ്ഞ് പ്രമേയം കടുപ്പിക്കണമെന്ന വാശിയിൽ അമേരിക്കയും

കൊറോണയുടെ ഉറവിടം എവിടെ? അന്വേഷിക്കണമെന്നാവശ്യപ്പെട്ട ആസ്ട്രേലിയക്ക് ഉപരോധം ഏർപ്പെടുത്തി തിരിച്ചടി നൽകി ചൈന; ആസ്ട്രേലിയയെ പിന്തുണച്ചെത്തെയത് ഇന്ത്യയും റഷ്യയും യൂറോപ്പ്യൻ യൂണിയനും അടക്കം 62 രാജ്യങ്ങൾ; നാളെ വേൾഡ് ഹെൽത്ത് അസംബ്ലിയിൽ വോട്ടിനിടുമ്പോൾ ചൈന തോൽക്കുമോ എന്നറിയാൻ ലോകം; ചൈനയുടെ പേരെടുത്ത് പറഞ്ഞ് പ്രമേയം കടുപ്പിക്കണമെന്ന വാശിയിൽ അമേരിക്കയും

മറുനാടൻ ഡെസ്‌ക്‌

ബീജിങ്: ലോകമാകെ കൊറോണാ ബാധിതരുടെ എണ്ണം 47 ലക്ഷം കടന്നപ്പോൾ, ഈ മാഹാവ്യാധി സാമ്പത്തിക രംഗത്ത് ഏല്പിച്ച ആഘാതം മറികടക്കുവാനുള്ള ശ്രമത്തിലാണ് ലോകം മുഴുവൻ. രോഗബാധയേ തുടർന്ന് 3,16,514 പേർ ഇതുവരെ മരണത്തെ പുൽകിയപ്പോൾ, സാമ്പത്തിക മാന്ദ്യത്തെ തുടർന്ന് ഉണ്ടാകാനിടയുള്ള പട്ടിണിമരണങ്ങളും ആത്മഹത്യകളും ഇതിന്റെ പലമടങ്ങ് വന്നേക്കാമെന്ന ആശങ്കയിലാണ് ലോകം. ലോകത്തെ ഈ അവസ്ഥയിലെത്തിച്ചത് ചൈന എന്ന ഒരൊറ്റ രാജ്യത്തിന്റെ സ്വാർത്ഥ താത്പര്യങ്ങളാണെന്നാണ് പരക്കെയുള്ള വിശ്വാസം. സാഹചര്യത്തെളിവുകൾ വിരൽ ചൂണ്ടുന്നത് ആ ആരോപണത്തിൽ സത്യമില്ലാതില്ല എന്ന വസ്തുതയിലേക്കും.

വുഹാനിലെ ലബോറട്ടറിയിൽ ചൈൻ വൈറസിനെ നിർമ്മിച്ചതും, ജൈവായുധമാക്കുവാൻ പദ്ധതിയിട്ടതുമൊക്കെ തെളിവില്ലാത്ത പാണൻപാട്ടുകളായി തള്ളിക്കളയാമെങ്കിലും, രോഗവ്യാപനത്തിന്റെ ആദ്യ നാളുകളിൽ ചൈന മനപ്പൂർവമോ അല്ലാതേയോ സ്വീകരിച്ച നിരുത്തരവാദപരമായ നിലപാടുകൾക്ക് അവർ ലോകത്തിന് മുന്നിൽ കാരണം ബോധിപ്പിച്ചേ മതിയാകൂ. സത്യം തുറന്നുപറയാതെ അവർ പ്രചരിപ്പിച്ച അർദ്ധസത്യങ്ങളും അസത്യങ്ങളുമാണ് ഇന്ന് ലോകം അഭിമുഖീകരിക്കുന്ന, സമാനതകളില്ലാത്ത ഈ ദുരന്തത്തിന് കാരണം എന്ന് നിസ്സംശയം പറയാം.

Stories you may Like

പുതിയ രോഗം ആവിർഭവിച്ച ആദ്യനാളുകളിൽ അതിന്റെ വിവരം മൂടിവയ്ക്കാനായിരുന്നു ചൈന ഉത്സാഹം കാണിച്ചത്. ഈ വിവരം പുറത്തുവിട്ട ഡോക്ടർക്കെതിരെ നടപടികൾ എടുത്തു എന്നുമാത്രമല്ല, അദ്ദേഹത്തെ കൊറോണയുടെ കൈകളിൽ മരണമടയുവാനും വിട്ടുകൊടുത്തു. പിന്നീട് ലോകം ഈ വിവരം പുറത്തറിഞ്ഞപ്പോഴും സത്യം മൂടിവക്കാനാണ് ചൈൻ ശ്രമിച്ചത്. ഇത് ഒരു സാധാരണ രോഗം മാത്രമാണെന്നും മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് പകരില്ലെന്നും അവർ പ്രചരിപ്പിച്ചു.

ഈ പ്രചാരണങ്ങൾ നടക്കുമ്പോൾ, യാതോരുവിധ യാത്രാവിലക്കുമില്ലാതെ ലക്ഷക്കണക്കിന് ആളുകളാണ് രോഗബാധയുള്ള വുഹാനിലേക്കും അവിടെനിന്ന് പുറത്ത് ലോകത്തിന്റെ വിവിധ കോണുകളിലേക്കും സഞ്ചരിച്ചത്. ഇവരിലൂടെയാണ് ഇന്ന് ലോകത്ത് ഈ മഹാവ്യാധി പടർന്നതെന്ന കാര്യം സംശയരഹിതമായി തെളിഞ്ഞിരിക്കുകയാണ്. ആധുനിക സാങ്കേതിക വിദ്യകൾ കൈവശം ഉണ്ടെന്നവകാശപ്പെടുന്ന ചൈനയ്ക്ക്, ഇതേ സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് രോഗവ്യാപനത്തെ അതിജീവിച്ചു എന്നവകാശപ്പെടുന്നൻ ചൈനയ്ക്ക്, രോഗത്തിന്റെ കാഠിന്യവും അതിന്റെ പടർന്നു പിടിക്കുന്ന സ്വഭാവവും തിരിച്ചറിയാനായില്ലെന്ന് പറഞ്ഞാൽ ആർക്ക് വിശ്വസിക്കാനാകും?

ലോകം മുഴുവൻ പടർന്നു പിടിച്ചിട്ടും, ചൈനയുടെ സാമ്പത്തിക തലസ്ഥാനമായ ഷാങ്ങ്ഹായിയിലും രാഷ്ട്രീയനേതാക്കളും മറ്റ് പ്രമുഖരും ആവാസിക്കുന്ന ബെയ്ജിംഗിലും ഈ വൈറസിന് എത്തിനോക്കാനായില്ല എന്നത് കേവലം യാദൃശ്ചികതയായി തള്ളിക്കളയാനാകുമൊ? അതിനർത്ഥം ചൈനക്ക് രോഗത്തിന്റെ ആഴവും വ്യാപ്തിയും നല്ലത്പോലെ അറിയാമായിരുന്നു എന്നും അതു വ്യാപിക്കുന്നത് തടയാനായി എന്നതും തന്നെയാണ്. അത്തരമൊരു സാഹചര്യത്തിൽ, വുഹാനിൽ അന്താരാഷ്ട്ര യാത്രാവിലക്ക് ഏർപ്പെടുത്തിയിരുന്നെങ്കിൽ ഒരുപക്ഷെ ഈ മഹാ വ്യാധി ആ ഒരു നഗരത്തിൽ മാത്രമായി ഒതുങ്ങുമായിരുന്നു. എന്നിട്ടും അത് ചെയ്യുവാൻ ചൈന തയ്യാറായില്ല.

മാത്രമല്ല, രോഗം ബാധിച്ച ലോകത്തിന് ഗുണനിലവാരം കുറഞ്ഞ മാസ്‌കും സുരക്ഷാ ഉപകരണങ്ങളൂം വിറ്റ് പണം കൊയ്യാനുള്ള ചൈനയുടെ ശ്രമവും ആ രാജ്യത്തെ സംശയത്തിന്റെ നിഴലിലാക്കി. ഇത്തരം നിരവധി കാര്യങ്ങൾ ചൈനക്ക് മേൽ സംശയത്തിന്റെ കരിനിഴൽ വിരിച്ചാപ്പോൾ പല രാജ്യങ്ങളും ആ സംശയങ്ങൾ തുറന്ന് പ്രകടിപ്പിച്ചു. എന്നാൽ ആസ്ട്രേലിയയായിരുന്നു ഇക്കാര്യത്തിൽ ഒരു തുറന്ന് അന്വേഷണം വേണമെന്ന് ആദ്യമായി ആവശ്യപ്പെട്ടത്.

ഒരു അന്വേഷണത്തിന് തയ്യാറായി തങ്ങളുടെ നിരപരാധിത്വം തെളിയിക്കാനല്ല, പക്ഷെ ചൈനീസ് സർക്കാർ തയ്യാറായത്, മറിച്ച് ആസ്ട്രേലിയക്കെതിരെ ഉപരോധ ഭീഷണി ഉയർത്തി ആ ആവശ്യം ഇല്ലാതെയാക്കാനായിരുന്നു. ആസ്ട്രേലിയൻ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ധാരാളം ചൈനീസ് വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. അതുപോലെ വിനോദ സഞ്ചാരമേഖലയിലും ചൈനാക്കാർ കാര്യമായ സംഭാവനകൾ ചെയ്യുന്നുണ്ട്. അന്വേഷണമെന്ന ആവശ്യവുമായി മുന്നോട്ട് പോയാൽ ഇതു രണ്ടും നിന്നുപോയേക്കും എന്നായിരുന്നു ചൈനയുടെ ആദ്യത്തെ ഭീഷണി. എന്നാൽ, അതിൽ ആസ്ട്രേലിയ വീഴുന്നില്ലെന്ന് കണ്ടപ്പോൾ, വ്യാപാരബന്ധം അവസാനിപ്പിക്കും എന്നായി ചൈന. ആസ്ട്രേലിയയിൽ നിന്ന് വൈനും ബീഫും ഏറ്റവുമധികം കയറ്റുമതി ചെയ്യുന്നത് ചൈനയിലേക്കാണ്.

ഈ ഭീഷണികളൊന്നും വകവയ്ക്കാതെ തങ്ങളുടെ നിലപാടിൽ ഉറച്ചുനിന്ന ആസ്ട്രേലിയക്ക് പിന്തുണയുമായി ഇപ്പോൾ 62 രാജ്യങ്ങളാണ് എത്തിയിരിക്കുന്നത്. യൂറോപ്പ്യൻ യൂണിയനിൽ മുഴുവൻ 27 അംഗരാഷ്ട്രങ്ങളും ഇതിനെ പിന്തുണയ്ക്കുമ്പോൾ ഇന്ത്യ, ജപ്പാൻ, ഇന്തോനേഷ്യ തുടങ്ങിയ ഏഷ്യൻ രാജ്യങ്ങളുടെ പരസ്യമായ പിന്തുണയും ആസ്ട്രേലിയക്കുണ്ട്. കാനഡ, റഷ്യ, ന്യുസിലാൻഡ്, മെക്സിക്കോ, ബ്രസീൽ തുടങ്ങിയ രാഷ്ട്രങ്ങളും ആസ്ട്രേലിയക്കൊപ്പമാണ് ഇക്കാര്യത്തിൽ.

നാളെ കൂടുന്ന ലോകാരോഗ്യ സംഘടനയുടെ ജനറൽ അസംബ്ലിയിൽ ആസ്ട്രേലിയ ഈ പ്രമേയം അവതരിപ്പിക്കും. നേരത്തേ യൂറോപ്പ്യൻ യൂണിയൻ പാസാക്കിയ ഒരു പ്രമേയത്തിന്റെ കുറേക്കൂടി കർക്കശമായ ഒരു പ്രമേയമായിരിക്കും അസംബ്ലിയിൽ അവതരിപ്പിക്കുക. ചൈനയുടേയോ വുഹാന്റേയോ പേര് നേരിട്ട് പരാമർശിക്കാതെയായിരിക്കും ഇക്കാര്യത്തിൽ ഒരു തുറന്ന അന്വേഷണത്തിന് ലോകാരോഗ്യ സംഘടനയോട് ആവശ്യപ്പെടുക. കോവിഡ് കാലത്തെ ലോകാരോഗ്യ സംഘടനയുടെ പ്രവർത്തനങ്ങളെ വിലയിരുത്തുവാനും ഈ പ്രമേയം ആവശ്യപ്പെടുന്നുണ്ട്.

ആസ്ട്രേലിയയുടെ ഏറ്റവും വലിയ സഖ്യകക്ഷിയായ, കോവിഡിൽ ചൈനയുടെ പങ്കിനെ കുറിച്ച് ഏറ്റവുമധികം വാചാലമായിരുന്ന അമേരിക്ക പക്ഷെ ഈ പ്രമേയം ആസ്ട്രേലിയക്കൊപ്പം സ്പോണസർ ചെയ്യുന്നില്ല. എന്നാൽ എല്ലാ രാജ്യങ്ങളോടും ആസ്ട്രേലിയയെ പിന്തുണക്കാൻ അവർ അഭ്യർത്ഥിച്ചിട്ടുണ്ട്. ചൈനയുടെ പേര് പരാമർശിച്ചുകൊണ്ടുള്ള, കൂടുതൽ രൂക്ഷമായ ഒരു പ്രമേയമായിരുന്നു അമേരിക്ക ആവശ്യപ്പെട്ടിരുന്നത്.

കഴിഞ്ഞ ജനുവരി 7 ന് കൊറോണയെ കുറിച്ച് അറിവുണ്ടായിരുന്ന ചൈന വുഹാൻ ഉൾപ്പെടുന്ന ഹ്യുബി പ്രവിശ്യയിലേക്കുള്ള യാത്രാവിലക്ക് ഏർപ്പെടുത്തുന്നത് ജനുവരി 23 ന് മാത്രമായിരുന്നു. ഈ പകർച്ചവ്യാധി ലോകമാസകലം പകരാതെ തടയുവാൻ കഴിയുമായിരുന്ന ഫെബ്രുവരി 3 നുപോലും യാത്രാവിലക്കുകൾക്കെതിരെയായിരുന്നു ലോകാരോഗ്യ സംഘടനയും. അവർ ഇതിനെ ഒരു മഹാമാരിയായി പ്രഖ്യാപിച്ചത് തന്നെ മാർച്ച് 11 ആയിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP