Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202029Tuesday

നയതന്ത്രം കണ്ട് വിരണ്ടു.... മോദിയെ കണ്ടു വിറച്ചു...; ഇന്ത്യയ്ക്ക് ആയുധങ്ങൾ വിൽക്കരുതെന്ന ചൈനീസ് അഭ്യർത്ഥന റഷ്യ നിശബ്ദമായി നിരസിച്ചത് ബേയ്ജിംഗിനെ ഞെട്ടിച്ച; ജപ്പാനും ഓസ്‌ട്രേലിയയും മോദിക്കൊപ്പം നിന്നതും നിർണ്ണായകമായി; അമേരിക്കയുടെ യുദ്ധക്കപ്പൽ വിന്യാസവും ഭയപ്പെടുത്തി; അജിത് ഡോവലിന്റെ ഫോൺ വിളിയിൽ നിറഞ്ഞത് ഇന്ത്യ എന്തിനും ഒരുക്കമെന്ന സന്ദേശം; നിവർത്തിയില്ലാതെ പിൻവാങ്ങി ചൈനീസ് ആർമി; അതിർത്തിയിൽ സമാധാനം എത്തുമ്പോൾ

നയതന്ത്രം കണ്ട് വിരണ്ടു.... മോദിയെ കണ്ടു വിറച്ചു...; ഇന്ത്യയ്ക്ക് ആയുധങ്ങൾ വിൽക്കരുതെന്ന ചൈനീസ് അഭ്യർത്ഥന റഷ്യ നിശബ്ദമായി നിരസിച്ചത് ബേയ്ജിംഗിനെ ഞെട്ടിച്ച; ജപ്പാനും ഓസ്‌ട്രേലിയയും മോദിക്കൊപ്പം നിന്നതും നിർണ്ണായകമായി; അമേരിക്കയുടെ യുദ്ധക്കപ്പൽ വിന്യാസവും ഭയപ്പെടുത്തി; അജിത് ഡോവലിന്റെ ഫോൺ വിളിയിൽ നിറഞ്ഞത് ഇന്ത്യ എന്തിനും ഒരുക്കമെന്ന സന്ദേശം; നിവർത്തിയില്ലാതെ പിൻവാങ്ങി ചൈനീസ് ആർമി; അതിർത്തിയിൽ സമാധാനം എത്തുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: അജിത് ഡോവലിന്റെ ഇടപെടൽ വെറുതെയായില്ല. രണ്ടും കൽപ്പിച്ചാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന സന്ദേശമാണ് ചൈനയ്ക്ക് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ചൈനയ്ക്ക് കൊടുത്തത്. ലോകത്ത് ബെയ്ജിങ്ങിനേക്കാൾ കൂടുതൽ ചങ്ങാതിമാർ ഡൽഹിക്കുണ്ടെന്ന് ചൈന തിരിച്ചറിഞ്ഞ നാളുകളായിരുന്നു കടന്നു പോയത്. അമേരിക്കയും റഷ്യയും ഇന്ത്യയ്‌ക്കൊപ്പമായിരുന്നു. അമേരിക്ക കൂടെയുണ്ടാകില്ലെന്ന് ചൈനയ്ക്ക് അറിയാമായിരുന്നു. എന്നാൽ റഷ്യയുടെ മനസ്സ് ഇന്ത്യയ്‌ക്കൊപ്പമായത് മോദിയുടെ നയതന്ത്ര മികവായിരുന്നു. ഇതിനൊപ്പം ഡോവിലിന്റെ വിരട്ടൽ കൂടിയായപ്പോൾ ചൈന പിന്മാറി.

അങ്ങനെ ചൈനയുമായി ആഴ്ചകളോളം നീണ്ടുനിന്ന അതിർത്തി സംഘർഷം ഏറെ കുറെ അവസാനിച്ചിരിക്കുകയാണ്. ഇന്ത്യചൈന സൈനികർ തർക്കപ്രദേശത്തു നിന്നു പിന്മാറി തുടങ്ങി. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി ഞായറാഴ്ച സംസാരിച്ചതിന് മണിക്കൂറുകൾക്ക് ശേഷമാണ് ഗാൽവാൻ താഴ്‌വരയിൽ നിന്നും ലഡാക്കിലെ പാങ്കോംഗ് സോയിൽ നിന്നും ചൈനീസ് സൈന്യം പിന്മാറാൻ തുടങ്ങിയത്. സമാധാനം പുനഃസ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെയാണ് പിന്മാറുന്നതെന്ന് ചൈന പറഞ്ഞെങ്കിലും ഡോവലിന്റെ വിരട്ടലാണ് പ്രധാന കാരണമായി മാറിയത്.

Stories you may Like

ചൈനീസ് സൈന്യം ഒന്നും നേടാതെയാണ് പിൻവാങ്ങുന്നത്. സംഘർഷത്തിൽ ഇന്ത്യയേക്കാൾ കൂടുതൽ സൈനികരെയും നാശനഷ്ടവും നേരിട്ടത് ചൈനയ്ക്ക് തന്നെയാണ്. ലോകം ഒന്നടങ്കം ഇന്ത്യക്ക് പിന്നാലെ അണിനിരക്കുന്നത് ചൈനയ്ക്ക് വിനയായി. ഇതാണ് ചൈനയെ വെട്ടിലാക്കിയത്. അമേരിക്കയും റഷ്യവും ജപ്പാനും ഓസ്‌ട്രേലിയയും ഇന്ത്യയുടെ കൂടെ നിന്നതോടെ ചൈന ഒറ്റപ്പെട്ടു.ദക്ഷിണ ചൈന കടലിൽ മൂന്നു വിമാനവാഹിനി കപ്പലുകൾ വിന്യസിച്ച് അമേരിക്കയുടെ നിലപാട് വ്യക്തമാക്കുക കൂടി ചെയ്തു. ഇതോടെ ചൈന പരുങ്ങലിലായി.

റഷ്യയുടെ കിഴക്കൻ നഗരമായ വ്‌ലാഡിവോസ്റ്റോക്കിന്റെ ഉടമസ്ഥാവകാശം ചില ചൈനീസ് മാധ്യമങ്ങൾ അവകാശപ്പെട്ടപ്പോൾ റഷ്യക്കാരും ചൈനക്കാരും സോഷ്യൽ മീഡിയയിൽ ഏറ്റുമുട്ടിയിരുന്നു. അതുകൊണ്ട് തന്നെ റഷ്യയുടെ പിന്തുണ ഇന്ത്യയ്‌ക്കൊപ്പമായി. പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന്റെ മോസ്‌കോ സന്ദർശനത്തോടെ ചൈനയെ റഷ്യ മറന്നു. മിസൈലുകളും ബോംബുകളും പോർവിമാനങ്ങളും വാങ്ങുന്ന കാര്യം വേഗത്തിലാക്കാൻ റഷ്യ സമ്മതിച്ചു. ഇന്ത്യയ്ക്ക് ആയുധങ്ങൾ വിൽക്കരുതെന്ന ചൈനീസ് അഭ്യർത്ഥന റഷ്യ നിശബ്ദമായി നിരസിച്ചു. ജപ്പാനും റഷ്യയും ഇന്ത്യൻ നാവിക സേനയ്ക്ക് സഹായവുമായി എത്തി.

ഇരുഭാഗത്തെയും സൈന്യങ്ങൾ പിന്മാറ്റം തുടരുന്നുവെങ്കിലും ലഡാക്കിലെ നിർണായക സ്ഥാനങ്ങളിൽ ഇന്ത്യൻ സേനയുടെ പട്രോളിങ് തുടരുമെന്നാണ് സൂചന. പഗോങ് തടാകത്തിന് അരികയെുള്ള ഫിംഗേഴ്സ് മേഖലയിൽ ഭാവിയിൽ പട്രോളിങ് നടത്താനാണ് ഇന്ത്യൻ സൈന്യത്തിന്റെ തീരുമാനമെന്ന് സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് വിവിധ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. നിലവിൽ ഗൽവാൻ താഴ്‌വര, ഹോട്ട് സ്പ്രിങ്, ഗോഗ്ര എന്നിവിടങ്ങളിൽനിന്ന് രണ്ട് കിലോമറ്റർ വീതം ഇന്ത്യയും ചൈനയും പിൻവാങ്ങിയിട്ടുണ്ട്. ജോയിന്റ് സെക്രട്ടറി തലത്തിലുള്ള തുടർചർച്ചകൾ ഇനിയും ഇരുരാജ്യങ്ങളും തമ്മിൽ നടത്തും.

ഇപ്പോൾ പിൻവാങ്ങിയ സ്ഥലങ്ങളിൽ സംഘർഷത്തിൽ അൽപം അയവേറിയാൽ പട്രോളിങ് പുനരാരംഭിക്കാനാണ് ഇന്ത്യയുടെ ആലോചന. തൽക്കാലം പട്രോളിങ് നിർത്തിവെച്ചിരിക്കുകയാണെങ്കിലും കാര്യങ്ങൾ തണുത്താൽ അവ പുനഃസ്ഥാപിക്കും. ഞങ്ങളുടെ ഓരോ പോയിന്റും ഞങ്ങൾ നേരിട്ട് പരിശോധിക്കും. പേര് വെളിപ്പെടുത്തരുതെന്ന ഉപാധിയോടെ സൈനിക ഉദ്യോഗസ്ഥൻ പറഞ്ഞു. തർക്ക പ്രദേശത്തെ എട്ട് വിരലുകൾ എന്ന് വിളിക്കുന്ന സ്ഥലങ്ങളിൽ പട്രോളിങ് നടത്താനുള്ള അവകാശം ഇന്ത്യ പരമ്പരാഗതമായി അവകാശപ്പെടുന്നുണ്ട്. ഇവിടെ യഥാർത്ഥ നിയന്ത്രണ രേഖ ഫിംഗർ 8 ആണെന്നാണ് വിശ്വാസം. നിയന്ത്രണരേഖയിലെ ഫിംഗർ 4 അപ്പുറമുള്ള സ്ഥലങ്ങൾ തങ്ങളുടേതാണ് എന്ന് ചൈന അവകാശപ്പെടുന്നു. ഈ ഭാഗത്ത് നവംബർ 8ന് ഉണ്ടായ സംഘർഷത്തിൽ ഇന്ത്യൻ സൈനികർക്ക് പരുക്കേറ്റിരുന്നു.

പിന്മാറ്റ പ്രക്രിയ പൂർണമാകുമ്പോൾ ഫിംഗർ 4നും ഫിംഗർ 8നും ഇടിയലുള്ള പ്രദേശത്തെ ചൊല്ലിയുള്ള അവകാശവാദം ചൈന ഉപേക്ഷിക്കും എന്നാണ് ഇന്ത്യയുടെ പ്രതീക്ഷ. സംഘർഷം ഉടലെടുത്ത ശേഷം 186 ടെന്റുകൾ ചൈനീസ് പട്ടാളം ഇവിടെ സ്ഥാപിച്ചിരുന്നതായി ഉപഗ്രഹ ചിത്രങ്ങൾ വ്യക്തമാക്കിയിരുന്നു. ഫിംഗർ 4 മേഖലയിലും ഫിംഗർ 8നും ഇടിയലുള്ള റിഡ്ജ് ലൈനുകൾ ഇപ്പോഴും ചൈനീസ് സൈന്യം കൈവശപ്പെടുത്തിയിട്ടുണ്ടെങ്കിലും അവിടെ സൈനിക സാന്നിധ്യം കുറയ്ക്കുന്നതായാണ് സൂചനകൾ.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP