Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202117Sunday

ഇന്ന് രാത്രി നമ്മൾ ഉറങ്ങാൻ കിടക്കുമ്പോൾ ബ്രിട്ടൻ യൂറോപ്യൻ യൂണിയന്റെ ഭാഗമല്ലാതാകും; ഇതൊരു പുതിയ തുടക്കമെന്ന് പ്രഖ്യാപിച്ച് ബോറിസ് ജോൺസൻ; ബ്രെക്സിറ്റ് നടക്കുന്നത് ഇന്ന് രാത്രി 11ന്

ഇന്ന് രാത്രി നമ്മൾ ഉറങ്ങാൻ കിടക്കുമ്പോൾ ബ്രിട്ടൻ യൂറോപ്യൻ യൂണിയന്റെ ഭാഗമല്ലാതാകും; ഇതൊരു പുതിയ തുടക്കമെന്ന് പ്രഖ്യാപിച്ച് ബോറിസ് ജോൺസൻ; ബ്രെക്സിറ്റ് നടക്കുന്നത് ഇന്ന് രാത്രി 11ന്

മറുനാടൻ മലയാളി ബ്യൂറോ

ങ്ങനെ കാത്ത് കാത്തിരുന്ന ബ്രെക്സിറ്റ് ഇന്ന് രാത്രി യാഥാർത്ഥ്യമാവാൻ പോവുകയാണ്. ഇന്ന് രാത്രി നാം ഉറങ്ങാൻ കിടക്കുമ്പോൾ ബ്രിട്ടൻ യൂറോപ്യൻ യൂണിയന്റെ ഭാഗമല്ലാതായിത്തീരും. ഇന്ന് രാത്രി 11 മണിക്കാണ് ബ്രെക്സിറ്റ് നടക്കുന്നത്. ഇതൊരു പുതിയ തുടക്കമെന്നാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ പ്രഖ്യാപിച്ചിരിക്കുന്നത്. ബ്രെക്സിറ്റ് എല്ലാത്തിന്റെയും അന്ത്യമല്ലെന്നും മറിച്ച് പുതിയൊരു തുടക്കമാണെന്നുമാണ് ബോറിസ് ഓർമിപ്പിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ഇന്ന് രാത്രി 11 മണിക്ക് മുമ്പ് ബോറിസ് രാജ്യത്തോടായി ടെലിവിഷനിലൂടെ സംസാരിക്കുന്നതായിരിക്കും.

ബ്രെക്സിറ്റിനോട് അനുബന്ധിച്ച് ഗവൺമെന്റിന്റെ സമീപനത്തിൽ മാറ്റങ്ങൾ വരുന്നതിന്റെ പ്രതീകമെന്നോണം ഇന്ന് ഉച്ചയ്ക്ക് ശേഷം സൺഡർലാൻഡിൽ പ്രത്യേക കാബിനറ്റ് യോഗം ബോറിസ് വിളിച്ച് ചേർക്കുന്നുമുണ്ട്. റഫറണ്ടമെന്നത് യുകെ യൂറോപ്യൻ യൂണിയൻ വിട്ട് പോകുന്നതിനെ അനുകൂലിച്ച് കൊണ്ടുള്ള വോട്ട് മാത്രമല്ലെന്നും മറിച്ച് യുകെയിൽ അവഗണന നേരിട്ട് കൊണ്ടിരിക്കുന്ന ഏരിയകൾക്ക് അതിൽ നിന്നുള്ള മോചനത്തിനുള്ള മാർഗം കൂടിയാണെന്നും ബോറിസ് ഇന്ന് പ്രഖ്യാപിക്കുന്നതായിരിക്കും. രാജ്യം പുതിയ മാറ്റത്തിന്റെ പാതയിലേക്ക് പ്രവേശിക്കുന്ന ചരിത്ര നിമിഷമാണിതെന്നും ബോറിസ് പ്രഖ്യാപിക്കും.

ഇന്ന് രാത്രി 11 മണിക്ക് യുകെ യൂറോപ്യൻ യൂണിയനിൽ നിന്നും നിയമാനുസൃതമായി വിട്ട് പോവുകയും ഒരു ട്രാൻസിഷൻ പിരിയഡിലേക്ക് പ്രവേശിക്കുന്നതുമായിരിക്കും. ഈ വരുന്ന ഡിസംബർ 31 വരെയായിരിക്കും ട്രാൻസിഷൻ പിരിയഡ് പ്രാബല്യത്തിലുണ്ടായിരിക്കുക. ഈ ട്രാൻസിഷൻ കാലത്തിനിടയിൽ യുകെ യൂറോപ്യൻയൂണിയൻ നിയമങ്ങൾക്ക് കീഴിൽ തന്നെയായിരിക്കും പ്രവർത്തിക്കുന്നത്. ഫ്രീ മൂവ്മെന്റ് ആനുകൂല്യം ഇക്കാലത്ത് തുടരുന്നതായിരിക്കും.ബ്രെക്സിറ്റിനെ കുറിച്ചും രാജ്യത്തെ നവീകരിക്കുന്നതിനെ കുറിച്ചും തനിക്കുള്ള സമീപനങ്ങളെ സംബന്ധിച്ച് ബോറിസ് തിങ്കളാഴ്ച വിശദമായ പ്രഖ്യാപനം നടത്തുമെന്നാണ് റിപ്പോർട്ട്.

ബ്രെക്സിറ്റുമായി ബന്ധപ്പെട്ട് ബ്രസൽസുമായി നടത്തുന്ന വിലപേശലുകളിൽ താൻ വളരെ തുറന്ന മനസ്സോടെയാണ് മുന്നോട്ട് പോകുന്നതെന്നാണ് ബോറിസ് പറയുന്നത്. ഈ വർഷം അവസാനം തീരുന്ന ട്രാൻസിഷൻ പിരിയഡ് ഒരു കാരണവശാലും നീട്ടില്ലെന്നും ബോറിസ് ഉറപ്പേകുന്നു.അതായത് ഒരു ഫ്രീ ട്രേഡ് അറേഞ്ച്മെന്റിനായി വേണ്ടത്രസമയം ട്രാൻസിഷൻ പിരിയഡിൽ ഇല്ലെന്ന് യൂറോപ്യൻ യൂണിയൻ ആരോപിക്കുന്നുണ്ടെങ്കിലും ട്രാൻസിഷൻ പിരയഡ് ഒരിക്കലും ദീർഘിപ്പിക്കില്ലെന്നാണ് ബോറിസ് ആവർത്തിക്കുന്നത്. ഈ വർഷം അവസാനത്തോടെ യൂണിയനുമായി യുകെയ്ക്ക് ഒരു വ്യാപാരക്കരാറിൽ ഒപ്പ് വയ്ക്കാൻ സാധിച്ചിട്ടില്ലെങ്കിൽ യൂറോപ്യൻ യൂണിയനിൽ നിന്നും യുകെയിലേക്ക് കൊണ്ട് വരുന്ന ഉൽപന്നങ്ങൾക്ക് മേൽ താരിഫുകൾ ചുമത്തേണ്ടി വരുമെന്നും ബോറിസ് പറയുന്നു. ഇത് പ്രകാരം ജർമൻ കാറുകൾ, ഫ്രെഞ്ച് ചീസ് , ഇറ്റാലിയൻ വൈനുകൾ തുടങ്ങിയവക്ക്ക് മേൽ താരിഫുകൾ ചുമത്തേണ്ടി വരുമെന്നാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി മുന്നറിയിപ്പേകുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP