ബോറിസ് ജോൺസൺ ഇത്തവണയും രക്ഷപ്പെടുമോ? കുട്ടികൾക്ക് പോലും കോമാളിയായിക്കഴിഞ്ഞെന്നു വിമർശം; വെറും രണ്ടര വർഷം കഴിയുമ്പോഴേക്കും ബ്രിട്ടന് ബോറിസിനെ മതിയായി; കാലൊടിഞ്ഞ താറാവെന്നു വിളിച്ചു മാധ്യമങ്ങൾ; 12 വർഷത്തിനിടയിൽ അഞ്ചാം പ്രധാനമന്ത്രിയെത്തുമോ?

പ്രത്യേക ലേഖകൻ
ലണ്ടൻ: കഴിഞ്ഞ പതിറ്റാണ്ടിനിടയിൽ നാല് പ്രധാനമന്ത്രിമാർ വന്നു പോയ ബ്രിട്ടീഷ് രാഷ്ട്രീയത്തിൽ അഞ്ചാം മുഖം എപ്പോഴെത്തും? രാഷ്ട്രീയ ചർച്ചകളിൽ മാത്രമല്ല സാധാരണക്കാരുടെ ഡിന്നർ ടേബിളിൽ പോലും ഇത് തന്നെ ചർച്ച വിഷയം. കാലൊടിഞ്ഞ താറാവെന്നു വരെയായി മാധ്യമ ലോകത്തെ വിമർശം. ഞായറാഴ്ചത്തെ പത്ര വായനയിൽ വലിയ കൗതുകമുള്ള ബ്രിട്ടീഷ് ജനതയുടെ കയ്യിൽ ഇന്നലെ എത്തിയ മുഴുവൻ പത്രങ്ങളിലും ബോറിസിനെതിരെയുള്ള കനത്ത വിമർശത്താൽ നിറഞ്ഞു നിൽക്കുക ആയിരുന്നു. ബ്രിട്ടീഷ് മാധ്യമങ്ങളുടെ ചുവട് പിടിച്ചു വാഷിങ്ടൺ പോസ്റ്റ് അടക്കമുള്ള അമേരിക്കൻ മാധ്യമങ്ങളും കാലൊടിഞ്ഞ താറാവായാണ് ബോറിസിനെ ഇന്നലെ വിശേഷിപ്പിച്ചത്. പാർട്ടിയിലും അദ്ദേഹത്തിന് ലഭിക്കുന്ന പരിരക്ഷ ദുർബലം ആയതിനാൽ ഒരു രാജി എന്നത് വലിയ ചോദ്യ ചിഹ്നം പോലും ആകുന്നില്ല എന്നതാണ് നിലവിലെ വസ്തുത.
ഈ ബലപരീക്ഷ അദ്ദേഹം കടന്നു കയറിയാൽ ബ്രിട്ടീഷ് രാഷ്ട്രീയത്തിലെ സമീപകാലത്തുണ്ടായ വലിയൊരു അത്ഭുതമായി മാറും എന്നതും തർക്കമില്ലാത്ത കാര്യമാണ്. പൊതു ജനങ്ങളോട് മാപ്പു പറഞ്ഞ ഭർത്താവിനെ സംരക്ഷിക്കാൻ ജീവിത പങ്കാളി കാരിസ് വരെ തങ്ങൾക്കു തെറ്റ് പറ്റിയെന്നു മട്ടിൽ പൊതു സമൂഹത്തിൽ തല താഴ്ത്തി നിൽക്കാൻ തയ്യാറായി എന്നതും സൂചനയായി മാറുകയാണ്. പ്രധാനമന്ത്രിക്കസേര രക്ഷിച്ചെടുക്കാൻ ബോറിസ് കുടുംബത്തെ വരെ തയ്യാറാക്കി കഴിഞ്ഞുവെന്നതാണ് ഇതിലൂടെ നിരീക്ഷിക്കാനാകുന്നതും. വാർത്തകൾ വീക്ഷിക്കുന്ന കുട്ടികൾക്ക് മുൻപിൽ പോലും ബോറിസിന് കോമാളിയുടെ വേഷം ആയിക്കഴിഞ്ഞെന്നാണ് പ്രതിപക്ഷവും മാധ്യമങ്ങളും ഒന്ന് പോലെ ആക്ഷേപമുയർത്തുന്നതും. ബോറിസിന്റെ പങ്കാളിയായ കാരിസ് ജോൺസണും കോവിഡ് നിയമ ലംഘനം നടത്തി വിരുന്നു നടത്തി എന്ന ആരോപണം കൂടി വന്നതോടെ ആകെ ആടിയുലഞ്ഞ പായ്ക്കപ്പൽ ആയി മാറുകയാണ് ബോറിസിന്റെ ഈ ദിവസങ്ങൾ.
1987ൽ മാർഗരറ്റ് താച്ചർ നേടിയ വിജയത്തിന് ശേഷം ഏറ്റവും ത്രസിപ്പിക്കുന്ന കൺസർവേറ്റീവ് വിജയമാണ് രണ്ടു വർഷം മുൻപ് ബോറിസ് ജോൺസൻ സ്വന്തമാക്കിയത്. കാര്യമായ പരുക്കില്ലാതെ കോവിഡ് കാലത്തെ തരണം ചെയ്തു മുന്നേറിയ ബോറിസിന് അടുത്ത പൊതു തിരഞ്ഞെടുപ്പിലും വിജയം അനായാസം ആയിരിക്കുമെന്ന് പൊതുവെ കണക്കുകൂട്ടൽ നടക്കുന്ന സമയത്താണ് കാര്യങ്ങൾ പാടെ തകിടം മറിയുന്നത്. മികച്ച നേതാവില്ലാത്ത അവസ്ഥയിൽ കുഴഞ്ഞു മറിഞ്ഞു കിടന്ന പ്രതിപക്ഷം ഇപ്പോൾ ബോറിസിനെതിരെ വമ്പൻ മുന്നേറ്റമാണ് അഭിപ്രായ വോട്ടുകളിൽ നടത്തുന്നത് എന്നത് ചെറിയ കാര്യമല്ല.
കഴിഞ്ഞ 10 വർഷത്തിനിടെ നാല് പ്രധാനമന്ത്രിമാരുടെ കീഴിലൂടെ കടന്നു പോയ ബ്രിട്ടൻ ഈ ദിവസങ്ങളിൽ അഞ്ചാം പ്രധാനമന്ത്രിയെ കണ്ടെത്തേണ്ടി വരുമോ എന്ന ചോദ്യവും പ്രധാനമാകുകയാണ്. കോവിഡ് പ്രോട്ടോകോൾ പാലിച്ചില്ലെന്ന് മാത്രമല്ല, ഇന്ത്യക്കാർക്ക് കൂടുതലായി കച്ചവട താൽപര്യം മുൻനിർത്തി വിസ അനുവദിക്കാനുള്ള നീക്കം ബ്രക്സിറ്റ് ആശയത്തെ തുരങ്കം വയ്ക്കുന്നതാണ് എന്ന ആരോപണവും ഇപ്പോൾ ബോറിസിനെ തിരിഞ്ഞു കൊത്തുകയാണ്. ഇതും കൺസർവേറ്റീവുകളുടെ പാരമ്പര്യ വോട്ടു ബാങ്കിൽ വിള്ളൽ വീഴ്ത്തും എന്നതിനാൽ പരാജയ ഭീതിയിൽ കൂടുതൽ എംപിമാർ ഈ ദിവസങ്ങളിൽ ബോറിസിനെതിരെ തിരിയാൻ കാരണമായിരിക്കുകയാണ്.
കഴിഞ്ഞ വർഷം നടന്ന മൂന്നു ഉപതെരഞ്ഞെടുപ്പുകളിലും പ്രതിപക്ഷ കക്ഷിയായ ലിബറൽ ഡെമോക്രാറ്റ് വിജയം കണ്ടെത്തിയതും ഇതിനൊപ്പം കൂട്ടിവായിക്കാവുന്നതാണ്. അടുത്തിടെ തിരഞ്ഞെടുപ്പ് നടന്ന നോർത്ത് ഷ്രോപ്ഷെയർ, ചെഷം, അമർഷം സീറ്റുകളാണ് ടോറികൾക്കു മത്സര തീവ്രത പോലും പ്രകടിപ്പിക്കാനാകാതെ അടിയറവ് പറയേണ്ടി വന്നത്. കഴിഞ്ഞ ഏഴു വർഷത്തിനിടയിലെ ഏറ്റവും വലിയ ജനപ്രീതിയാണ് മുഖ്യ പ്രതിപക്ഷമായ ലേബർ പാർട്ടി ഇപ്പോൾ അഭിപ്രായ സർവ്വേകളിൽ നേടിയത് എന്നതും ബോറിസിന്റെ തല ഉരുളാൻ നല്ലൊരു ആയുധമായി മാറിയേക്കും.
അന്നും പലവട്ടം അസ്ഥിര സർക്കാരുകൾ
ഇതിനു മുൻപ് എഴുപതുകളിലാണ് ഇത്തരം അസാധാരണവും ഉറപ്പില്ലാത്തതുമായ സർക്കാരുകളുടെ കീഴിൽ ബ്രിട്ടൻ കടന്നുപോകേണ്ടി വന്നത്. 1970 കൺസർവേറ്റീവ് പ്രധാനമന്ത്രിയായി എത്തിയ സർ ഹാരോൾഡ് ഹീത്, തുടർന്ന് ലേബർ നേതാവായ ഹാരോൾഡ് വിത്സൺ, വീണ്ടും ലേബറിനായി ജെയിംസ് കല്ലഗൻ, തുടർന്ന് കൺസർവേറ്റീവ് ഉരുക്കു വനിതാ മാർഗരറ്റ് താച്ചർ എന്നിവരാണ് 1970 മുതൽ 1979 വരെയുള്ള അസ്ഥിര സർക്കാരുകളെ നയിച്ചത്. 1979ൽ അധികാരമേറ്റ മാർഗരറ്റ് താച്ചർ നീണ്ട 11 വർഷം പദവിയിൽ ഇരുന്ന ശേഷമാണ് കസേര ഒഴിയുന്നതും.
ബ്രിട്ടീഷ് രാഷ്ട്രീയത്തിൽ ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രി കസേരയിൽ ഇരുന്നതിന്റെ ഖ്യാതിയും മാർഗരറ്റ് തച്ചറോടൊപ്പമാണ്. അൻപതുകളിലും ബ്രിട്ടൻ അസ്ഥിര സർക്കാരുകളെ നാലെണ്ണം കാണേണ്ടി വന്നിട്ടുണ്ട്. ക്ലെമന്റ് ആറ്റ്ലി, സർ വിൻസ്റ്റൺ ചർച്ചിൽ, സർ ആന്തണി ഈഡൻ, ഹാരോൾഡ് മാക്മില്ലൻ എന്നിവരായിരുന്നു അന്ന് പ്രധാനമന്ത്രിമാർ. 90ലെ ഗോർഡൻ ബ്രൗണിന് ശേഷം വന്ന കൺസേർവേറ്റീവ് പ്രധാനമന്ത്രിമായ കാമറോൺ, തെരേസ, ബോറിസ് എന്നിവരെ സൂചിപ്പിക്കും വിധം ക്ലെമന്റ് ആറ്റ്ലിക്ക് ശേഷം അമ്പതുകളിൽ വന്ന ചർച്ചിൽ, ഈഡൻ, മാക്മില്ലൻ എന്നീ മൂന്നു പ്രധാനമന്ത്രിമാരും കൺസർവേറ്റീവുകളായിരുന്നു.
ഒരു വശത്ത് ഏറ്റവും തീഷ്ണമായ സഹനം, മറുവശത്തു ഉല്ലാസവും തിമിർപ്പും
ലോകം കണ്ട ഏറ്റവും തീക്ഷണമായ കോവിഡ് സഹനമാണ് ബ്രിട്ടീഷ് ജനത അനുഭവിച്ചതും, അനുഭവിച്ചു കൊണ്ടിരിക്കുന്നതും. മാസങ്ങൾ നീണ്ട ലോക്ഡൗൺ മൂലം തകർന്ന സാമൂഹ്യ ജീവിതം. ഉറ്റവരെയും പ്രിയപ്പെട്ടവരെയും ഒരു നോക്ക് കാണാതെയുള്ള അവസാന വിടവാങ്ങലുകൾ. വർഷത്തിൽ ഒന്നിച്ചു കുടുംബമായി കാണാൻ പലർക്കും ലഭിക്കുന്ന വർഷത്തിലെ ഏക അവസരമായ ക്രിസ്മസ് ദിനം തുടർച്ചയായി രണ്ടു വർഷവും നഷ്ടപ്പെടുത്തിയവർ.
ആവശ്യത്തിന് പിപിഇ കിറ്റ് പോലും ഇല്ലാതെ സ്വന്തം ജീവൻ അപകടത്തിലാക്കിയും ജോലിക്കെത്തി അനേകായിരങ്ങളെ രക്ഷിക്കാൻ തയ്യാറായ മുൻനിര ആരോഗ്യ പ്രവർത്തകർ. വിശന്നും ആരും സഹായത്തിനില്ലാതെ ഒറ്റപ്പെട്ടും കഴിഞ്ഞവർക്ക് സഹായമായി ഓടിയെത്തിയ സന്നദ്ധ സേവകർ. ഇത്തരത്തിൽ സമാനതകൾ ഇല്ലാത്ത കാഴ്ചകളാണ് ബ്രിട്ടീഷ് ജനത അനുഭവിച്ചു തീർത്തത്, ഇപ്പോഴും അനുഭവിക്കുന്നത്.
എന്നാൽ മറുവശത്തോ, ഭരണഘടനാപരമായി ഉള്ള സകല മര്യദകളും കാറ്റിൽ പറത്തി ബോറിസ് ജോൺസണും കൂട്ടരും സ്വന്തം ഓഫിസിൽ അനേകം പേരെ വിളിച്ചു കൂട്ടി ക്രിസ്മസ് പാർട്ടി നടത്തി എന്ന ആക്ഷേപം ഞെട്ടലോടെയാണ് ബ്രിട്ടീഷ് ജനത കേട്ടത്. തങ്ങൾക്കില്ലാത്ത എന്ത് പ്രത്യേകതയാണ് അധികാര വർഗത്തിന് ഉള്ളത് എന്ന് സാധാരണക്കാരെ കൊണ്ട് ചോദിപ്പിക്കും വിധം തൊട്ടുപിന്നാലെ അനേകം തവണ ഇത്തരത്തിൽ ലോക്ഡൗൺ റൂളുകളും സർക്കാർ നിർദേശങ്ങളും ബോറിസിന്റെ ഓഫിസ് നിരാകരിച്ചതായി തെളിവ് സഹിതം പുറത്തു വന്നു.
ഇത്തരത്തിൽ ലോക്ഡൗൺ നിയമ ലംഘനം നടത്തി ലണ്ടനിൽ നിന്നും ന്യൂകാസിൽ വരെ കാറോടിച്ചു പോയ ബോറിസിന്റെ മുൻ ഉപദേശകൻ ഡൊമനിക് കമ്മിൻസ്, സാമൂഹ്യ അകലം പാലിക്കാതെ കാമുകിയായ ഓഫീസ് ജീവനക്കാരിയെ ചുംബിച്ചതിന്റെ പേരിൽ മന്ത്രി സ്ഥാനം പോയ ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക് എന്നിവരുടെയൊക്കെ അനുഭവം മുന്നിൽ ഉള്ളപ്പോഴാണ് ബോറിസും സഹപ്രവർത്തകരും നിയമ ലംഘനം നടത്തി അഴിഞ്ഞാടിയത് എന്നതും ഗൗരവം വർധിപ്പിക്കുന്നു.
സ്കോട്ടിഷ് നാഷണൽ പാർട്ടി എംപി മാർഗരറ്റ് ഫെയറർ കോവിഡ് പോസിറ്റീവ് ആയ ശേഷം ട്രെയിൻ യാത്ര നടത്തി എന്നത് തെളിഞ്ഞപ്പോൾ പിഴയും പാർട്ടി നടപടിയും നേരിടേണ്ടി വന്നതും ബ്രിട്ടീഷ് രാഷ്ട്രീയത്തിൽ വലിയ തലക്കെട്ടുകൾ സൃഷ്ടിച്ച സംഭവങ്ങളാണ്. ഇവരെക്കൂടാതെ ലണ്ടൻ മേയർ സ്ഥാനാർത്ഥി ഷോൺ ബെയ്ലി, ബോറിസിന്റെ പ്രസ് സെക്രെട്ടറി ആയിരുന്ന അല്ലെഗ്ര സ്ട്രാറ്റസോൺ, മുൻ സ്കോട്ലൻഡ് ചീഫ് മെഡിക്കൽ ഓഫിസർ കാതറിൻ കൽദാർവുഡ്, പകർച്ചവ്യാധി നിയന്ത്രണ വിദഗ്ധൻ പ്രൊഫ് നീൽ ഫെർഗൂസൻ എന്നിവരൊക്കെ കോവിഡ് നിയമങ്ങൾ ലംഘിക്കപ്പെട്ടതിന്റെ പേരിൽ സ്ഥാന ത്യാഗം ചെയ്യേണ്ടി വന്നവരാണ്. ധാർമികത ഉയർത്തിപ്പിടിച്ചായിരുന്നു ഇവരുടെയൊക്കെ രാജിയും. ഇവരെയൊക്കെ പുറം ലോകത്തിനു തുറന്നു കാട്ടിയതും ബ്രിട്ടീഷ് മാധ്യമ ലോകത്തിന്റെ കൂടി വിജയമാണ്.
ഇതിനേക്കാൾ ഒക്കെ വേദനിപ്പിക്കുന്ന കാഴ്ചയും ബ്രിട്ടീഷ് ജനത കണ്ടതും കോവിഡ് കാലത്തു തന്നെയാണ്. പ്രിയതമന്റെ സംസ്കാര വേളയിൽ എല്ലാവരിലും നിന്നും ഒറ്റപ്പെട്ടു ചടങ്ങുകളിൽ ഒരു മൂലയ്ക്കിരുന്നു വേദന സ്വയം ഏറ്റെടുത്ത ബ്രിട്ടീഷ് രാജ്ഞിയുടെ ചിത്രം അത്രവേഗത്തിൽ ജനം മറന്നു പോകില്ല. രാജ്ഞി ഏറ്റവും വേദന അനുഭവിച്ച ആ ദിവസത്തിന്റെ തലേന്നും ബോറിസിന്റെ ഓഫിസിൽ മദ്യ വിരുന്നു നടന്നു എന്നതാണ് ഇപ്പോൾ അദ്ദേഹം നേരിടുന്ന ആരോപണത്തിൽ ഏറ്റവും പ്രധാനമാകുന്നതും. ഇത്തരം അനേകം കാര്യങ്ങൾ മുന്നിൽ നിൽകുമ്പോൾ ബോറിസ് മാത്രം നിഷ്പ്രയാസം ഊരിപ്പോരുമോ എന്ന ചോദ്യമാണ് ഇപ്പോൾ ലോകമെങ്ങും ഉയരുന്നത്.
- TODAY
- LAST WEEK
- LAST MONTH
- സ്റ്റാൻഡ്ഫോർഡിൽ നിന്ന് മാസ്റ്റർ ബിരുദമുള്ള മൂത്തമകൻ; നടനും രാഹുൽ പ്രിയങ്കാ ഗാന്ധി സേനയുടെ ദേശീയ വൈസ് പ്രസിഡന്റുമായ രണ്ടാമത്തെ മകൻ; ബാങ്ക് മാനേജറായി റിട്ടയർ ചെയ്തിട്ടും അഭിഭാഷകയായ ഭാര്യ; ഇപ്പോൾ ബിബിസി വിവാദത്തോടെ ക്രിസംഘികൾ; 'കിങ്ങിണിക്കുട്ടനും കിട്ടമ്മാവനും' തിരിഞ്ഞുകൊത്തുന്നു! എ കെ ആന്റണി കുടുംബത്തിന്റെ കഥ
- മകൻ മരിച്ചു; 28 കാരിയായ മരുമകളെ വിവാഹം ചെയ്ത് അമ്മായിഅച്ഛൻ; വിവാഹ ചിത്രം വൈറലായി; പൊലീസ് അന്വേഷണം
- ലോകമെമ്പാടും വേരുകളുള്ള ധനകാര്യ ഡിറ്റക്റ്റീവുകൾ; വിമാന ദുരന്തമുണ്ടായ സ്ഥലത്തിന്റെ പേരിട്ടത് പ്രതീകാത്മകം; കമ്പനികളുടെ തട്ടിപ്പുകൾ കണ്ടെത്തി റിപ്പോർട്ട് പ്രസിദ്ധീകരിക്കും; തുടർന്ന് അവരുമായി വാതുവെച്ച് ലാഭം നേടും; നിക്കോളയെ തൊട്ട് മസ്ക്കിനെ വരെ പൂട്ടി; ഇപ്പോൾ നീക്കം ഇന്ത്യയെ തകർക്കാനോ? അദാനിയെ വിറപ്പിക്കുന്ന ഹിൻഡൻബർഗിന്റെ കഥ
- ഐ ഒ എസ് പലതവണ അപ്ഡേറ്റ് ചെയ്തിട്ടും അതങ്ങോട്ട് ശരിയാകുന്നില്ല; ഐ ഫോൺ 14 വാങ്ങിയവരെല്ലം കുടുങ്ങി; അത്യാവശ്യമായ സമയത്ത് മുട്ടൻ പണിയാകുന്നു; ഐഫോൺ പുതിയ വേർഷൻ വാങ്ങി കുടുങ്ങിയവരിൽ നിങ്ങളും ഉണ്ടോ ?
- ബിലാൽ അൽ സുഡാനിയേയും പത്ത് അനുയായികളേയും മലനിരകളിലെ ഒളിത്താവളത്തിൽ കയറി കൊന്നു തള്ളി അമേരിക്കൻ സേന; സോമാലിയൻ സർക്കാരിനെ മുൾമുനയിൽ നിർത്തിയ ഐ സി സ് ഭീകര സംഘത്തെ തച്ചുടച്ചത് ബൈഡൻ ഉത്തരവിട്ടതിനു പിന്നാലെ; കൊന്ന് തള്ളിയത് നീചരായ കൊലയാളികളെ
- കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം വിഭാവനം ചെയ്ത ജാതിരഹിത കാഴ്ചപ്പാടിൽ വെള്ളം ചേർക്കുന്നതാണ് പ്രിയദർശന്റെയും രഞ്ജിത്തിന്റെയും സിനിമ! ചലച്ചിത്ര അക്കാഡമി ചെയർമാന് കുത്ത്! 'വാഴക്കുല' വൈലോപ്പള്ളിക്കും കൊടുത്തു! ചിന്താ ജെറോമിന്റെ ഗവേഷണ പ്രബന്ധത്തിൽ ഗുരുതര തെറ്റ്; വാഴക്കുല ചങ്ങമ്പുഴയുടേതല്ലേ?
- കൊടിസുനിയെ പിടിച്ചതിന്റെ ദേഷ്യത്തിന് പിണറായി സർക്കാർ മൂലയ്ക്ക് ഒതുക്കിയ കുറ്റാന്വേഷന് അർഹതയുടെ അംഗീകാരം; കാബിനറ്റ് സെക്രട്ടേറിയറ്റിൽ സീനിയർ എക്സിക്യുട്ടീവ് കേഡറിൽ ഡയറക്ടറുടെ റാങ്കിൽ മോദിയെ നിയമിച്ചതിന് പിന്നാലെ രാഷ്ട്രപതിയുടെ സ്തുത്യർഹ സേവാ മെഡലും; ഐ ജി അനൂപ് കുരുവിള ജോൺ അംഗീകരിക്കപ്പെടുമ്പോൾ
- ഇന്ത്യയെ തകർക്കാൻ തീവ്രവാദികളെ വളർത്തി; ചൈനയ്ക്ക് എല്ലാം തുറന്നു നൽകിയതും കുബുദ്ധി; ഒടുവിൽ എല്ലാം തകർന്നടിഞ്ഞു; ഡോളറുമായുള്ള വിനിമയത്തിൽ കൂപ്പുകുത്തി പാക്കിസ്ഥാൻ കറൻസി; വീണ്ടും അമേരിക്കൻ സഹായത്തിന് കൈകൂപ്പി പാക് സർക്കാർ; സൈന്യത്തിനും സർക്കാർ ഉദ്യോഗസ്ഥർക്കും അനുവദിച്ച ഭൂമി അടക്കം വീണ്ടെടുത്ത് പിടിച്ചു നിൽക്കാൻ ഷഹബാസ് ഷരീഫ് സർക്കാർ
- ജനക്കൂട്ടം ഇരച്ചു കയറി; സുരക്ഷ വീഴ്ച; ഭാരത് ജോഡോ യാത്ര താൽകാലികമായി നിർത്തിവച്ചു; പൊലീസ് നിഷ്ക്രിയമെന്ന് കോൺഗ്രസ്; ഇന്ത്യയിലെ പ്രതിപക്ഷത്തെ തിരികെ കൊണ്ടുവരുന്നുവെന്ന് ടൈം മാഗസിൻ റിപ്പോർട്ട്
- ഏഴു വർഷം മുൻപ് ഹൃദയാഘാതം ഉണ്ടായി മരിച്ചപ്പോൾ പാസ്റ്റർ നേരെ പോയത് നരകത്തിലേക്ക്; നരകത്തിലെ പീഡനം കണ്ടു മടുത്ത് ജീവിതത്തിലേക്ക് മടങ്ങി; നമ്മുടെ നാട്ടിലെ അത്ഭുത രോഗശാന്തി കള്ളന്മാരെ തോൽപിക്കുന്ന ഒരു അമേരിക്കൻ കഥ
- യുകെയിലെത്തുന്ന മലയാളി വിദ്യാർത്ഥികളുടെ പട്ടിണി മാറ്റാൻ ഗുരുദ്ധ്വാരകളും ക്ഷേത്രവും; ''അമ്മേ ഇവിടെ പാലൊക്കെ ഫ്രീയായി കിട്ടും'' എന്ന് വീഡിയോ കോളിൽ തള്ളിയ കിടങ്ങൂർക്കാരൻ കഥയറിയാതെ ആട്ടമാടിയ വിദ്യാർത്ഥി; ആടുജീവിതം നയിക്കുന്നവരുടെ എണ്ണം കൂടുന്നു; നാട്ടിൽ നിന്നും കൊണ്ടുവന്ന കുത്തരി നോക്കി വിശന്നിരിക്കുന്നവരും യുകെയിൽ
- കേരളത്തിലെ നേതൃത്വത്തിനും ശശി തരൂരിനും നന്ദി പറഞ്ഞ് രാജിക്കത്ത്; കോൺഗ്രസിലെ എല്ലാ ഔദ്യോഗിക സ്ഥാനവും രാജിവച്ച് ആന്റണിയുടെ മകൻ; രാജ്യ താൽപ്പര്യത്തിനെതിരെയുള്ള നിലപാടുകൾക്ക് ചവറ്റുകൂട്ടയിലാണ് സ്ഥാനമെന്നും പ്രഖ്യാപനം; അനിൽ ആന്റണി ഇനി കോൺഗ്രസുകാരനല്ല; പത്ത് ദിവസം മുമ്പ് മുമ്പ് പിണറായി പറഞ്ഞത് സംഭവിക്കുമോ?
- ബസ് സ്റ്റാൻഡിലെ ശുചി മുറിയിൽ സ്കൂൾ യൂണിഫോം മാറ്റി കാമുകന്റെ ബൈക്കിൽ കയറി പറന്നത് കോവളത്തേക്ക്; പ്രിൻസിപ്പൾ അറിഞ്ഞപ്പോൾ പിടിക്കാൻ വളഞ്ഞ പൊലീസിന് നേരെ പാഞ്ഞടുത്തത് ബ്രൂസിലിയെ പോലെ; താരമാകൻ ശ്രമിച്ച കാമുകൻ ഒടുവിൽ തറയിൽ കിടന്ന് നിരങ്ങി; ഇൻസ്റ്റാഗ്രാമിലെ ഫ്രീക്കന്റെ സ്റ്റണ്ട് വീഡിയോ ചതിയൊരുക്കിയപ്പോൾ
- പാട്ടുകേട്ട് ഉറങ്ങവെ കവൻട്രിയിൽ മലയാളി നഴ്സിന് ആകസ്മിക മരണം; തിരുവനന്തപുരം സ്വദേശിയായ അരുണിന്റെ മരണം അറിഞ്ഞത് ഹോസ്പിറ്റൽ അധികൃതർ പൊലീസ് സഹായത്തോടെ അന്വേഷിച്ചപ്പോൾ; അരുൺ മടങ്ങുന്നത് ഭാര്യ ആര്യ യുകെയിലേക്ക് ജോലിക്കായി വരാനുള്ള തയ്യാറെടുപ്പിനിടെ
- ഷെരീഫ് മൂന്ന് കുട്ടികളുടെ അച്ഛൻ; സിന്ധുവിന രണ്ടു മക്കൾ; വിവാഹിതർ തമ്മിലുണ്ടായിരുന്നത് വർഷങ്ങളുടെ പ്രണയം; ഏഴാം തീയതി വീടുവിട്ടിറങ്ങി; ഗുരുവായൂരിലെ ലോഡ്ജിൽ അയൽവാസികളുടെ തൂങ്ങി മരണം; ഷെരീഫിന്റേയും സിന്ധുവിന്റേതും നിരാശയിലുള്ള ആത്മഹത്യ
- 'ഒരു പുരുഷനിൽ നിന്ന് സ്ത്രീ ആഗ്രഹിക്കുന്നത് നിർലോഭം ലഭിക്കും; ഭക്ഷണം കഴിക്കുക മാത്രമല്ല, കഴിപ്പിക്കുക കൂടി ചെയ്യുന്നയാളാണ്; തനിക്കായി കല്യാണം ആലോചിച്ചിരുന്നു'; മോഹൻലാലിനെക്കുറിച്ച് ശ്വേതാ മേനോൻ
- 'നമ്പൂതിരിയുടെ സദ്യ വേണം, ആദിവാസിയുടെ സദ്യ വേണ്ട, ഭക്ഷണത്തിലും അയിത്തം കൽപിച്ചാണ് നാം ജീവിക്കുന്നത്; ഓരോ തവണ മസാലദോശ കഴിക്കാൻ പ്യൂർ വെജിറ്റേറിയൻ ഹോട്ടലിലേക്ക് കയറുമ്പോഴും ഭരണഘടന പിന്തള്ളപ്പെട്ട് കൊണ്ടിരിക്കുന്നു': പഴയിടം ഫെയിം അരുൺ കുമാർ വീണ്ടും
- ട്രെയിനിന്റെ വാതിലിന് അടുത്തു കരഞ്ഞു നിന്ന പെൺകുട്ടി; ചോദിച്ചപ്പോൾ പറഞ്ഞത് പ്രണയം തകർന്നതിന്റെ സങ്കടത്തിൽ വീടു വിട്ടിറങ്ങിയ മണ്ടത്തരം; ഫോൺ പരിശോധിച്ചപ്പോൾ ഫ്ളൈറ്റ് മോഡ്; ഈ രണ്ട് യുവാക്കൾ കേരളത്തിന് നൽകിയത് അഭിമാനിക്കാനുള്ള വക; പൊലീസിനും കൈയടിക്കാം; വിഷ്ണുവും സുമിനും ലുലു മാൾ കണ്ട് മടങ്ങും; ഒറ്റപ്പാലത്തുകാർ വൈറലാകുമ്പോൾ
- കൊടിസുനിയെ പിടിച്ചതിന്റെ ദേഷ്യത്തിന് പിണറായി സർക്കാർ മൂലയ്ക്ക് ഒതുക്കിയ കുറ്റാന്വേഷന് അർഹതയുടെ അംഗീകാരം; കാബിനറ്റ് സെക്രട്ടേറിയറ്റിൽ സീനിയർ എക്സിക്യുട്ടീവ് കേഡറിൽ ഡയറക്ടറുടെ റാങ്കിൽ മോദിയെ നിയമിച്ചതിന് പിന്നാലെ രാഷ്ട്രപതിയുടെ സ്തുത്യർഹ സേവാ മെഡലും; ഐ ജി അനൂപ് കുരുവിള ജോൺ അംഗീകരിക്കപ്പെടുമ്പോൾ
- മുടി വരണ്ടാൽ... നാക്ക് പൊട്ടിയാൽ... നഖം ഒടിഞ്ഞാൽ... മോണ പഴുത്താൽ... മുടിയിൽ താരൻ ഉണ്ടായാൽ... മോണയിൽ നിന്നു ചോര വന്നാൽ...എന്താണ് അതിന് അർത്ഥമെന്നറിയാമോ? ശരീരം കാട്ടുന്ന 21 ലക്ഷണങ്ങൾ സൂചിപ്പിക്കുന്നത് അറിയാം
- പ്രണയം തുടങ്ങിയത് രണ്ടു കൊല്ലം മുമ്പ്; അകാലത്തിൽ സഹപാഠിയുടെ ജീവനെടുത്ത് കാൻസർ എന്ന ക്രൂരത; കാമുകന്റെ മരണം 19കാരിയുടെ മനസ്സിലുണ്ടാക്കിയത് എല്ലാം നഷ്ടമായെന്ന നിരാശ; ആൺസുഹൃത്തിന്റെ വിയോഗത്തിന്റെ 41-ാം നാൾ എലിവിഷം വാങ്ങി കഴിച്ചത് ആത്മഹത്യാ കുറിപ്പും എഴുതി വച്ച്; എല്ലാം വീട്ടുകാർക്കും അറിയാമായിരുന്നു; അഞ്ജുശ്രീ പാർവ്വതിയുടെ ജീവനൊടുക്കൽ കാമുക വേർപാടിൽ
- ജയയുടെ ആ ഒറ്റ ഡയലോഗ് തിരുത്തണം; ജയ തിരുത്തണം തിരുത്തിയെ തീരൂ, ഇല്ലെങ്കിൽ കുറച്ചേറെ പേർ കൂടി തിന്നു തിന്ന് വലയും; ജയ ജയ ഹേ സിനിമ പെരുത്തിഷ്ടമായെങ്കിലും ഒരുഡയലോഗ് പ്രശ്നമെന്ന് ഡോ.സുൾഫി നൂഹ്
- തുരങ്കത്തിനുള്ളിൽ തോക്കുമായി ഒളിവിൽ കഴിഞ്ഞ സദ്ദാം ഹുസൈനെ കണ്ടെത്തിയത് എങ്ങനെ? പിടികൂടിയപ്പോൾ സദ്ദാം പ്രതികരിച്ചത് എങ്ങനെ? ഓപ്പറേഷനിൽ പങ്കെടുത്ത ഒരു പട്ടാളക്കാരൻ 19 വർഷത്തിനു ശേഷം മനസ്സ് തുറക്കുമ്പോൾ
- മൂന്നര വയസ്സുകാരി മകളുമായി പെയ് ന്റിങ് തൊഴിലാളിയോടൊപ്പം ഒളിച്ചോടിയത് 11വർഷം മുമ്പ്; പത്തുവർഷത്തോളമായി പുതിയ ഭർത്താവുമായി താമസിച്ചത് ബംഗളൂരുവിൽ; മലപ്പുറത്ത് നിന്നും ഒളിച്ചോടിയ യുവതിയേയും കുഞ്ഞിനേയും കണ്ടെത്തി
- മാപ്പിളപ്പാട്ട് മാത്രമേ പാടാവൂ, അല്ലെങ്കിൽ അടിക്കുമെന്ന ഭീഷണിയുമായി സദസ്സിലെ ഇക്ക; 'ഇക്ക ഒന്നിങ്ങു വന്നേ, ഇത് വളരെ ഇൻസൽട്ടിങ്ങാണ്.. എന്താണ് ചേട്ടാ ഇങ്ങനെയൊന്നും പറയാൻ പാടില്ല' എന്നു പറഞ്ഞ പ്രശ്നക്കാരനെ വേദിയിലേക്ക് വിളിച്ചു ശകാരിച്ചു ഗായിക; കൈയടിച്ചു സദസ്സും; പിന്നാലെ കുറ്റപ്പെടുത്തലുമായി വ്യാപാരി വ്യവസായി നേതാവും; ഈരാറ്റുപേട്ട നഗരോത്സവത്തിൽ സംഭവിച്ചത്
- ഗോവ കാസിനോവയിൽ നടക്കുന്ന ഓൺലൈൻ ചൂതാട്ടത്തിൽ പണം നിക്ഷേപിച്ചാൽ മണിക്കൂറുകൾക്കുള്ളിൽ രണ്ടിരട്ടിയോളം ലാഭവിഹിതം ലഭിക്കുമെന്ന് വാഗ്ദാനം; ഓൺലൈൻ ചൂതാട്ടത്തിന്റെ പേരിൽ ലക്ഷങ്ങൾ തട്ടിയ മലപ്പുറത്തെ ദമ്പതികൾ കുടുങ്ങി; പൊക്കിയത് തമിഴ്നാട് ഏർവാടിയിലെ രഹസ്യ കേന്ദ്രത്തിൽ നിന്ന്
- മംഗലാപുരത്തെ രണ്ടാം ശസ്ത്രക്രിയക്ക് ശേഷം സുഹൃത്തിനെ കാണാൻ അവൾ എത്തി; കൂട്ടുകാരി മടങ്ങിയപ്പോൾ അമ്മയോട് പറഞ്ഞത് ഇത് എനിക്ക് ഇഷ്ടമുള്ള കുട്ടിയെന്ന്; അവളെ പെണ്ണു ചോദിച്ചു പോകണമെന്ന് അച്ഛനോട് ചട്ടവും കെട്ടി; പിന്നെ അപ്രതീക്ഷിതമായി വിപിൻരാജ് മരണത്തിന് കീഴടങ്ങി; ആഘാതം താങ്ങാൻ കഴിയാതെ മരണം പുൽകി അഞ്ജുശ്രീയും
- ഇനി കലോൽസവ വേദിയിലേക്ക് ഇല്ല; കൗമാരക്കാരുടെ ഭക്ഷണത്തിൽ പോലും ജാതിയും വർഗ്ഗീയതയും വാരിയെറിയുന്നു; തന്നെ മലീമസപ്പെടുത്താൻ നടന്നത് ബോധപൂർവ്വ നീക്കം; അടുക്കള കൈകാര്യം ചെയ്യാൻ ഭയം തോന്നുന്നു; അനാവശ്യ വിവാദങ്ങളിൽ മനംനൊന്ത് പഴയിടം പിന്മാറുന്നു; പരാതി രഹിത ഭക്ഷണമൊരുക്കാൻ കലോത്സവത്തിന് ഇനി പാചക കുലപതി വരില്ല; 'അരുണിന്റെ ബ്രാഹ്മണിക്കൽ അജണ്ട' വിജയിക്കുമ്പോൾ
- നിനക്കുള്ളതെല്ലാം തരൂ.. നിന്റെ അനുഗ്രഹത്താൽ ഇന്നുമുതൽ എന്നും ഞാൻ കടപ്പെട്ടവളായിരിക്കും'; ശരീരത്തിന്റെ നിറം നഷ്ടപ്പെടുന്ന രോഗാവസ്ഥ; തന്റെ രോഗവിവരത്തെക്കുറിച്ച് ഹൃദയം തൊടുന്ന കുറിപ്പുമായി മമത മോഹൻദാസ്
- ഹൈക്കോടതി അഭിഭാഷക അസോസിയേഷനിൽ പതിച്ചിട്ടുള്ള കാളകൂടം എത്രത്തോളം ആഴത്തിൽ വേരൂന്നിയിട്ടുണ്ടെന്നുള്ള വസ്തുത ശരിയായി കേസെടുത്ത് അന്വേഷിക്കപ്പെടേണ്ട ക്രിമിനൽ കുറ്റം; അഴിമതി ആരോപണം ഉയരുന്നത് അസോസിയേഷൻ പ്രസിഡന്റ് അഡ്വ സൈബി ജോസ് കിടങ്ങൂരിന് എതിരെ; ഹൈക്കോടതി ഫുൾകോർട്ട് യോഗം നിർണ്ണായകം; ഇത് അത്യപൂർവ്വ അഴിമതി; ഞെട്ടിവിറച്ച് ഹൈക്കോടതി
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്