വിടുവായൻ, തന്റേടി, തെമ്മാടി, പെണ്ണുപിടിയൻ....! പഠിക്കുമ്പോൾ ആഗ്രഹിച്ചത് മികച്ച ഡിഗ്രിയും സുന്ദരിയായ ഭാര്യയേയും പ്രധാനമന്ത്രി പദവും; മൂന്നിൽ രണ്ടും നേടിയിട്ടും പെണ്ണ് വാഴാത്ത ജീവിതത്തിന് കാരണം സ്വന്തം കൈയിലിരിപ്പ്; പഞ്ചാബി വംശജയായ മറീന ഉപേക്ഷിച്ചു പോയത പരസ്ത്രീ ബന്ധം അതിരുവിട്ടപ്പോൾ; ആദ്യ ഭാര്യയ്ക്കായി ദീപാവലിയെ ലോകപ്രശസ്തമാക്കിയ പഴയ ലണ്ടൻ മേയർ; ഇന്ത്യയെ പ്രണയിക്കുന്ന അനുജൻ ചേട്ടന്റെ കരുത്ത്; ബ്രിട്ടണിൽ അധികാരം പിടിച്ച ബോറീസ് ജോൺസൺ ഇന്ത്യയുടെ എക്കാലത്തേയും മികച്ച സുഹൃത്ത്

കെ ആർ ഷൈജുമോൻ, ലണ്ടൻ
ലണ്ടൻ: വിടുവായൻ , തന്റേടി , തെമ്മാടി , പെണ്ണുപിടിയൻ ..... പുതിയ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ എന്ന ബോ ജോ ക്കു ഇല്ലാത്ത വിശേഷണങ്ങൾ കുറവ് . ബോറിസ് വാ തുറന്നാൽ വാർത്തയാണ് എന്നതിന് ഇന്നലെ പ്രധാനമന്ത്രി സ്ഥാനം ഏറ്റെടുത്ത ശേഷമുള്ള ആദ്യ പ്രസംഗവും തെളിവായി . ബ്രെക്‌സിറ്റ് സംബന്ധിച്ച് , എന്നാൽ , പക്ഷെ ഇത്തരം വാക്കുകൾ ഒന്നും ഇനി ഇല്ലെന്നും ഒക്ടോബർ 31 നു ഗുഡ്‌ബൈ ടു യൂറോപ് എന്നതാണ് മാത്രമാണ് മുന്നിൽ ഉള്ളതെന്നും ബോറിസ് പറയുമ്പോൾ ബ്രിട്ടീഷ് രഷ്ട്രീയത്തിൽ തീയും പുകയും നിറഞ്ഞ ദിവസങ്ങളായിരിക്കും ബോറിസ് ജോണ്‌സന്റെതു എന്നുറപ്പിക്കാം.
ലോകത്തെ മിക്ക രാജ്യങ്ങളെയും പുച്ഛത്തോടെ നോക്കുന്ന തനി പടിഞ്ഞാറൻ മനസാണ് ബോറിസിന്റെത് . എന്നാൽ ഇന്ത്യയോട് മാത്രം ഒരു മമ്തയുണ്ട് . ഇന്ത്യയെക്കുറിച്ചുള്ള സംസാരത്തിൽ അല്പം ആദരവും ബഹുമാനവും ഒക്കെ ബോറിസിന് എപ്പോഴുമുണ്ട് . കാൽ നൂറ്റാണ്ട് കൂടെ ഉണ്ടായിരുന്ന ഇന്ത്യൻ വംശജയായ രണ്ടാം ഭാര്യ മറീന വീലറിന്റെ സ്വാധീനമാണോ ഇതെന്ന് സംശയിക്കാവുന്നതാണ് . പഞ്ചാബ് വംശജയായ അമ്മയുടെ മകളായി പിറന്നതാണ് മറീനയെ ഇന്ത്യൻ വേരുകളോടെ അറിയപ്പെടാൻ ഇടയാക്കിയത് . പക്ഷെ ബോറിസ് തന്നെ ചതിച്ചു എന്നറിഞ്ഞ മറീന കഴിഞ്ഞ വർഷമാണ് കാൽ നൂറ്റാണ്ട് പിന്നിട്ട ദാമ്പത്യം അവസാനിപ്പിച്ചത് . എന്നാൽ താനിതൊക്കെ എത്ര കണ്ടിരിക്കുന്നു എന്ന മട്ടിൽ ഉടൻ മറ്റൊരു കാമുകിയെ കൂടെ കൂട്ടുക ആയിരുന്നു ബോറിസ് .
ബോറിസിന് സ്വന്തം കുടുംബത്തിൽ തന്നെ മറ്റൊരു കാര്യം കൂടിയുണ്ട് ഇന്ത്യയെ ഇഷ്ടപ്പെടാൻ. സ്വഭാവത്തിൽ ഇരു ദ്രുവങ്ങളിൽ ആണെങ്കിൽ സ്വന്തം അനുജൻ ജോ ജോൺസൻ ഏറെക്കാലം ഇന്ത്യയിൽ ജോലി ചെയ്തിട്ടുള്ളയാളാണ് , അതിലുപരി തികഞ്ഞ ഇന്ത്യ പക്ഷക്കാരൻ എന്ന പേരിൽ അറിയപ്പെടുന്നയാളും . ഏറെകാലം ഫിനാൻഷ്യൽ ടൈംസിന് വേണ്ടി കറസ്പോണ്ടന്റ് ആയി ജോലി ചെയ്തിട്ടുള്ളയാളുമാണ് ജോ ജോൺസൻ . ഒരിക്കൽ ഇന്ത്യ വിഷയത്തിൽ ചേട്ടനും അനുജനും വെത്യസ്ത നിലപാട് എടുത്തപ്പോൾ വീട്ടിൽ ഇതു പറഞ്ഞു തമ്മിൽ തല്ലരുത് എന്ന് പിതാവ് സ്റ്റാൻലി ജോൺസൻ താക്കീത് നൽകിയതും വാർത്തകളിൽ ഇടം പിടിച്ചിരുന്നു . ഡേവിഡ് കാമറോണിന്റെ കീഴിൽ ഇന്ത്യ സ്‌പെഷ്യലിസ്‌റ് ആയി ജോലി ചെയ്തിട്ടുള്ള ജോ ജോൺസൺ പല വകുപ്പുകളിൽ സെക്രട്ടറി ആയി സേവനം ചെയ്തിട്ടുണ്ട് . തെരേസയുടെ മന്ത്രിസഭയിലും അദ്ദേഹം മികവ് കാട്ടിയിരുന്നു .
എൺപതുകളിൽ ഓക്‌സ്‌ഫോർഡിൽ പഠിക്കാൻ എത്തുമ്പോൾ മൂന്നു ലക്ഷ്യങ്ങളാണ് ബോറിസിന് പ്രധാനമായും ഉണ്ടായിരുന്നത് . മികച്ച ഡിഗ്രി , സുന്ദരിയായ ഭാര്യ , ബ്രിട്ടീഷ് പ്രധാനമന്ത്രി പദം . ഇന്നലെ അധികാരമേറ്റതോടെ ഈ ലക്ഷ്യങ്ങൾ ഭാര്യ എന്ന സ്വപ്നം മാത്രമാണ് ബോറിസിനെ കൈവിട്ടത് . തന്റെ കയ്യിലിരിപ്പിന്റെ ഫലമായാകാം പെണ്ണ് വാഴാത്ത ജീവിതം തനിക്കുണ്ടായതെന്നു കാലം ബോറിസിനെ പഠിപ്പിക്കുമായിരിക്കും . മൂന്നു വർഷം മുൻപ് തെരേസ തട്ടിത്തെറിപ്പിച്ച പ്രധാനമന്ത്രി പദം വീണ്ടും കൈകളിൽ എത്തുമ്പോൾ ഒരു പെണ്ണിനേയും തന്റെ മുന്നിൽ വിലങ്ങു തടി ആയി നില്ക്കാൻ അനുവദിക്കില്ല എന്ന ബോറിസിന്റെ നിലപാട് കൂടിയാണ് ലക്ഷ്യം കാണുന്നത് . ബ്രെക്‌സിറ്റ് ചർച്ചകളിൽ സ്വന്തം പാർട്ടിയിൽ തെരേസ മേ ഒറ്റപ്പെട്ടു പോയതിൽ മന്ത്രിസ്ഥാനം രാജി വച്ച് പടിയിറങ്ങിയ ബോറിസിന്റെ ഗൂഢ തന്ത്രങ്ങൾക്ക് ഏറെ പ്രാധാന്യമുണ്ട് . പാർട്ടിയിലെ മികച്ച ചാരൻ എന്നുപോലും വിളിപ്പേരുള്ള തെരേസയുടെ ഭർത്താവ് ഫിലിപ്പ് മെ ജോണിന് ബോറിസിന്റെ നീക്കങ്ങൾ ചെറുക്കൻ ആയില്ല എന്നത് കൂടിയാണ് തെരേസയുടെ കസേര തെറിപ്പിച്ചത് .
ബ്രിട്ടനെ യൂറോപ്പിൽ നിന്നും പറിച്ചെടുക്കുക എന്ന ചരിത്ര ദൗത്യം ബോറിസിന്റെ കൈകളിൽ എത്തുമ്പോൾ ലോക രാഷ്ട്രീയത്തിൽ ബ്രിട്ടന്റെ സ്ഥാനം എന്തെന്നത് കൗതുകകരമാണ് . പ്രത്യേകിച്ചും ലോകത്തെ പ്രധാന രാജ്യങ്ങളെ കുറിച്ചൊക്കെ അവമതിപ്പോടെ സംസാരിച്ചിട്ടുള്ള ബോറിസ് തലവനായി മാറുമ്പോൾ ബ്രിട്ടനുമായി സഹകരിക്കാൻ എത്രപേർ മുന്നോട്ട് വരും എന്നത് പ്രധാന ചോദ്യമാണ് . ബോറിസ് തിരഞ്ഞെടുക്കപെട്ടപ്പോൾ തന്നെ സന്തോഷം മറച്ചു വയ്ക്കാതെ പ്രതികരിക്കാൻ മുന്നോട്ടു വന്ന അമേരിക്കൻ പ്രെസിഡന്റ്‌റ് ഡൊണാൾഡ് ട്രംപ് മുതൽ ഇതുവരെ പ്രതികരണം അറിയിക്കാതെ അനേകം രാജ്യങ്ങൾ മടിച്ചു നിൽക്കുമ്പോൾ ബോറിസ് കസേരയിൽ ഉറച്ചിരിക്കാൻ കഷ്ടപ്പെടേണ്ടി വരും എന്നുറപ്പ് . അതിലുപരി ലോകക്രമത്തിൽ ബ്രിട്ടൻ കൂടുതൽ ഒറ്റപ്പെടാനും ബോറിസിന്റെ ഭരണകാലം കാരണമായി മാറിയേക്കാം .
ഭായി ഭായി അമേരിക്ക , മാധ്യമങ്ങളുടെ കണ്ണിലുണ്ണികൾ
അമേരിക്കയും ബ്രിട്ടനും ഇരട്ട പെറ്റ മക്കളെപോലെയാണ് ലോക വിഷയങ്ങളിൽ പലപ്പോഴും നിലപാട് എടുക്കുന്നത് . ഇക്കാര്യത്തിൽ ആര് അധികാരത്തിൽ എന്നതിൽ വലിയ പ്രസക്തിയില്ല. ഫെഡെക്‌സ് പലിശ നിരക്ക് നിശ്ചയിച്ചാൽ അതിന്റെ ചുവട് പറ്റി ബാങ്ക് ഓഫ് ഇംഗ്‌ളണ്ടും തീരുമാനം എടുക്കും . നയപരമായ പോളിസികളിൽ പോലും അത്ര ഇഴയടുപ്പം ഇരുവരും തമ്മിൽ ഉണ്ട് . ഈ സാഹചര്യത്തിൽ ഒരേ സ്വഭാവക്കാരായ രണ്ടു പേര് ഒരേ സമയം അധികാരത്തിൽ ഇരുന്നാലോ ? അതാണിപ്പോൾ അമേരിക്കയിലും ബ്രിട്ടനിലും സംഭവിക്കുന്നത് . ഇതിൽ ലോകം ഏറെ ആശങ്കാകുലവുമാണ് . രണ്ടു പേരും മാധ്യമ ശ്രദ്ധയിൽ നേതാക്കളായി എന്ന പരാമര്ശമാകും ഇരുവർക്കും കൂടിതൽ യോജിക്കുക . രണ്ടു പേർക്കും തലക്കെട്ടുകൾ സൃഷ്ട്ടിക്കാൻ അപാരമായ താല്പര്യം ഉള്ളതിനാൽ എന്തൊക്കെ പുകിലുകൾ ലോകം കാണാൻ ഇരിക്കുന്നു എന്നത് മറ്റൊരു വസ്തുത . എന്നാൽ വേണ്ടാത്തത് പറഞ്ഞാൽ ചുട്ട മറുപടി നല്കാൻ ഇരുവർക്കും മടിയില്ലാത്തതും ആശങ്ക സൃഷ്ടിക്കുന്ൻ കാര്യമാണ് . പ്രെസിഡന്റ്‌റ് സ്ഥാനത്തേക്ക് മത്സരിക്കുമ്പോൾ ലണ്ടനിൽ പോകാൻ പാടില്ലാത്ത സ്ഥലങ്ങൾ ഉണ്ടെന്നു ട്രംപ് പറഞ്ഞപ്പോൾ വിഡ്ഢിത്തം പറയുന്ന ആൾക്കുള്ള സ്ഥലമല്ല അമേരിക്കൻ പ്രെസിഡന്റ് ഓഫിസ് എന്നാണ് ബോറിസ് മറുപടി നൽകിയത് . എന്നാൽ ട്രംപ് പ്രസിഡന്റ് ആയ ശേഷം ബോറിസ് ഏറെ മതിപ്പോടെയാണ് ട്രംപിനെ സമീപിച്ചിട്ടുള്ളത് . ട്രംപിൽ നിന്നും ബ്രിട്ടന് ഏറെ പഠിക്കാൻ ഉണ്ടെന്നു കഴിഞ്ഞ മാസം ബോറിസ് പറഞ്ഞത് കണക്കിലെടുക്കുമ്പോൾ പോളിസികളിൽ ഇരുവരും ഒന്നിച്ചു നീങ്ങാൻ ഉള്ള സാദ്ധ്യതകൾ ഏറെയാണ് .
കവിതയെഴുതിയും കളിയാക്കാൻ മിടുക്കൻ , ടർക്കിഷ് ബന്ധം കുഴപ്പത്തിലാകും
പ്രസംഗത്തിൽ മാത്രമല്ല പരിഹാസ കവിത എഴുതി കയ്യടി നേടാനും ബോറിസ് മിടുക്കാനാണ് . മൂന്നു വര്ഷം മുൻപ് ടർക്കിഷ് പ്രസിഡന്റ റിസപ് ടായിപ് എർദോഗനെ കളിയാക്കി കവിത എഴുതി ആയിരം പൗണ്ട് സമ്മാനം നേടിയ ജോൺസൻ യാതൊരു ചമ്മലും ഇല്ലാതെ മാസങ്ങൾ കഴിഞ്ഞു അദ്ദേഹത്തെ കണ്ടതും വാർത്തയായതാണ് . ടാർക്കിക്കാരായ 80 മില്യൺ ആളുകൾ കൂടി യൂറോപ്യൻ യൂണിയനിൽ ചേരാൻ തുനിഞ്ഞതാണ് ബോറിസ് അടക്കമുള്ളവരെ പ്രകോപിപ്പിച്ചതും ബ്രെക്‌സിറ്റ് റഫറണ്ടത്തിലേക്കു ബ്രിട്ടനെ എത്തിച്ചതും . ഇതൊക്കെ മനസ്സിൽ വച്ചാകും ടർക്കി ബോറിസ് ജോൺസന്റെ ബ്രിട്ടനോട് ഇടപെടുക . എന്നാൽ ബോറിസിന് ടർക്കിയുമായും ഒരു കുടുംബ ബന്ധം ഉണ്ടെന്നത് മറക്കാനാകില്ല . മുതുമുത്തച്ഛൻ അലി കെമാൽ ടർക്കിഷ് മന്ത്രിസഭയിലെ അംഗം ആയിരുന്നു . എന്നാൽ ജനക്കൂട്ട കൊലയിൽ അദ്ദേഹത്തിന് ജീവൻ നഷ്ടപ്പെടുക ആയിരുന്നു , ടാർക്കിയെ വെറുക്കാൻ ഇതും ബോറിസിന് മതിയായ കാരണമാകാം .
വിശ്വസിക്കാൻ കൊള്ളാത്ത റഷ്യ , ഞാൻ ചെയ്ത മണ്ടത്തരം
ശീത യുദ്ധ കാലത്തിലേക്ക് ലോകം വീണ്ടും കറങ്ങി തിരിയുമോ ? റഷ്യയെ കുറിച്ച് ഒട്ടും മതിപ്പില്ലാത്ത ബോറിസ് കൂടി അധികാരത്തിൽ എത്തുമ്പോൾ ട്രംപിന് ശക്തി കൂടുമെന്നുറപ്പ് . റഷ്യയുമായി അകൽച്ച പാലിക്കുന്നതെന്തിന് എന്ന ചിന്തയുമായാണ് വിദേശ കാര്യാ സെക്രട്ടറി ആയിരിക്കെ ബോറിസ് റഷ്യയിൽ എത്തിയത് . തന്റെ മുൻഗാമികൾ പലരും ചെയ്യാൻ മടിച്ച കാര്യം . എന്നാൽ താൻ ചെയ്തത് ലോകോത്തര മണ്ടത്തരം ആയിരുന്നു എന്നാണ് ഈ സന്ദർശനത്തെ ബോറിസ് പിന്നീട് വിശേഷിപ്പിച്ചത് . വെറും ഏകാധിപതിയാണ് ബോറിസിന്റെ ഭാഷയിൽ റഷ്യൻ പ്രെസിഡന്റ്‌റ് പുടിൻ . ഇതാകട്ടെ വളരെ പഴകിയ അഭിപ്രായവുമല്ല , കഴിഞ്ഞ മാസം നടത്തിയ പ്രസ്താവന ആണെന്നതിനാൽ ഇതിന്റെ ചൂട് ക്രെംലിനിൽ ഒട്ടും കുറഞ്ഞിരിക്കാൻ സാധ്യതയുമില്ല . താൻ വിദേശ കാര്യാ മന്ത്രി ആയിരിക്കെ കയ്പ് നിറഞ്ഞ അനുഭവം റഷ്യയിൽ നിന്നും നേരിടേണ്ടി വന്ന ബോറിസ് പ്രധാനമന്ത്രി എന്ന നിലയിൽ ഒരു കയ്യകലം പാലിക്കും എന്നുറപ്പ് .
നരഭോജികളായ പാപുവ ന്യു ഗിനിയ , കൊലയാളികളും
നീണ്ട കാലം കോളമെഴുത്തു നടത്തിയ വകയിൽ മറ്റു ലോക രാജ്യങ്ങളെ ആവശ്യത്തിനും അനാവശ്യത്തിനും കളിയാക്കിയ വകയിലാണ് പാപുവ ന്യു ഗിനിയ നരഭോജികളുടെ നാടാണെന്ന് ബോറിസ് തട്ടി വിട്ടത് . സ്വന്തം പാർട്ടിയെ കുറിച്ചുള്ള അവലോകനത്തിലാണ് അനാവശ്യമായി പാപുവ ന്യു ഗനിയയെ ബോറിസ് വലിച്ചിട്ടത് . ഇന്നേവരെ ബോറിസ് കണ്ടിട്ടില്ലാത്ത രാജ്യം കൂടിയാണ് പാപുവ ന്യു ഗിനിയ . ബോറിസിന്റെ അറിവില്ലയ്മയ്ക്കു എന്ത് മറുപടി നല്കാൻ ആണെന്നാണ് അന്ന് ലണ്ടനിൽ ഹൈ കമ്മീഷണർ ജീൻ എൽ കകേടോ അഭിപ്രായപ്പെട്ടത് .
കൊള്ളാവുന്നത് ഇന്ത്യ മാത്രം
ബോറിസിന്റെ ഭാഷയിൽ കൊള്ളാവുന്ന നാട് ഉണ്ടെങ്കിൽ അത് ഇന്ത്യ മാത്രമാണ് . ഇത് പറയാൻ അദ്ദേഹത്തിന് ഏതു വേദിയിലും മടിയുമില്ല . ഇത്തരം ഒരാൾ പ്രധാനമന്ത്രി ആകുമ്പോൾ ഇരു രാജ്യങ്ങൾ തമ്മിൽ ഉള്ള ബന്ധം മെച്ചമാകും എന്ന് പ്രതീക്ഷിക്കാനും വകയേറെയാണ് . കാമറോൺ പഠിച്ച പണി നോക്കിയിട്ടും തെരേസ പലവട്ടം ശ്രമിച്ചിട്ടും അടുക്കാതെ പോയ ഇന്ത്യ ബോറിസിനോട് അടുപ്പം കാട്ടുമോ എന്നതാണ് കണ്ടറിയേണ്ടത് . നരേന്ദ്ര മോദി രണ്ടാം വട്ടം തിരഞ്ഞെടുക്കപ്പെട്ടപ്പോൾ ഒട്ടും സമയം കളയാതെ അഭിനന്ദനവുമായി എത്താൻ ബോറിസ് മടിച്ചില്ല എന്നതും ശ്രദ്ധേയമാണ്. കച്ചവടത്തിൽ ഇന്ത്യയുമായി ഏറെ ദൂരം ബ്രിട്ടന് മുന്നോട്ടു പോകാൻ ഉണ്ടെന്നു ബോറിസ് പറഞ്ഞത് കഴിഞ്ഞ ആഴ്ചയാണ് . ബെഡ്‌ഫോർഡിൽ നടന്ന ചടങ്ങിൽ ചൈനയുമായി 45 % കച്ചവടം ഉയർത്തിയ ബ്രിട്ടൻ ഇന്ത്യയുമായുള്ള കച്ചവടം മുന്നോട്ടു നീങ്ങാത്തതു മാറ്റിയെടുക്കും എന്നാണ് പറഞ്ഞത് . തന്റെ നിലനിൽപിന് ഇന്ത്യ കൂടെ നിൽക്കണം എന്ന് ബോറിസ് താല്പര്യം കാട്ടുമ്പോൾ മോദി തട്ടിക്കളയുമോ എന്ന് മാത്രമാണ് കണ്ടറിയേണ്ടത് .
കോംഗോയിലെ തണ്ണിമത്തൻ ചിരി
മറ്റുള്ളവരെ കളിയാക്കാൻ ലഭിക്കുന്ന ഒരവസരവും ബോറിസ് പാഴാക്കിയിട്ടില്ല എന്നതാണ് സത്യം . ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ സന്ദർശത്തിനു 2002 ൽ പ്രധാനമന്ത്രി ടോണി ബ്ലായർ പുറപ്പെട്ടപ്പോൾ അദ്ദേഹത്തെ കളിയാക്കാൻ കോംഗോ ജനതയെ ദി ടെലിഗ്രാഫ് പത്രത്തിലെ കോളം ഉപയോഗിച്ചാണ് ബോറിസ് വിവാദ പരാമർശങ്ങൾ നടത്തിയത് . ബ്ലായർ ചെല്ലുമ്പോൾ കോംഗോയിലെ എ കെ 47 തോക്കുകൾ നിശബ്ദമാകുമെന്നും ആദിവാസി പോരാട്ടക്കാർ തണ്ണിമത്തൻ ചിരി പുറത്തെടുക്കുമെന്നും മനുഷ്യ ശരീരം ആക്രമിക്കുന്ന പാനഗാ മൽസ്യങ്ങൾ തീറ്റ നിർത്തുമെന്നും ഒക്കെയാണ് ബോറിസ് എഴുതി കൂട്ടിയത് . വലിയ വിമർശം നേരിട്ട ആ കുറിപ്പിന് ആര് വർഷത്തിന് ശേഷം ലണ്ടൻ മേയർ തിരഞ്ഞെടുപ്പ് സമയത്താണ് ബോറിസ് ക്ഷമാപണം നടത്തിയത് .
ഇറാനോട് മുട്ടിയിട്ടു കാര്യമില്ല
ബോറിസിന് കാര്യവിവരം ഉണ്ടെന്നു തെളിയിക്കുന്ന പരാമർശമാണ് അദ്ദേഹം ഇറാനെ സംബന്ധിച്ച് നടത്തിയിരിക്കുന്നത് . പൂർണ സജ്ജമായ യുദ്ധമാണ് പരിഹാരമെന്ന ട്രംപ് പറഞ്ഞാൽ പോലും ഒന്നുകൂടി ആലോചിക്കാം എന്നേ ബോറിസ് പറയൂ . കാരണം നയപരമായി ഇറാനെ കൈയിലെടുക്കുക എന്നതാണ് മികച്ച വഴിയെന്ന് ബോറിസ് വക്തമാക്കി കഴിഞ്ഞു . ഏറ്റുമുട്ടലാണ് വഴിയെന്ന് ആരെങ്കിലും പറഞ്ഞാൽ തന്റെ ഉത്തരം അല്ല എന്നായിരിക്കുമെന്നു ബോറിസ് പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള പ്രചാരണ വേളയിൽ വക്തമാക്കിയിരുന്നു .
നേതാക്കൾ ഇല്ലാത്ത രാജ്യമാണ് സൗദി , സൗഹൃദം വേറെ കച്ചവടം വേറെ
ബ്രിട്ടന്റെ ഏറ്റവും വലിയ ആയുധ ആവശ്യക്കാർ എന്ന നിലയിൽ സൗദി അറേബിയക്ക് എക്കാലവും ഒരു പ്രത്യേക സ്ഥാനമുണ്ട് . ആര് ബ്രിട്ടീഷ് പ്രധാനമന്ത്രി ആയാലും അതിൽ മാറ്റമില്ല . എന്നാൽ ബോറിസിന് അതൊന്നും പ്രശ്നമല്ല . സൗദിയും ഇറാനും ഒരേ ചിന്താഗതിക്കാരാണെന്നും മേഖലയിൽ ഒളിയുദ്ധം ചെയ്യലാണ് ഇവരുടെ ഹോബിയെന്നും ബോറിസ് തുറന്നു പറഞ്ഞിട്ടുണ്ട് . ശക്തമായ നെത്ര്വതം ഇല്ലാത്ത രാജ്യം ആണ് സൗദി എന്ന് കൂടി പറഞ്ഞു വച്ചിട്ടുണ്ട് . മതത്തെ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നവരാണ് സൗദി നേതാക്കൾ എന്ന് പറയാനും ബോറിസ് മടികാട്ടിയിട്ടില്ല . അടുത്തിടെ മറ്റൊരു പരാമർശത്തിൽ ഇസ്ലം ആ ജനതയെ നൂറ്റാണ്ടുകൾ പിന്നിലേക്ക് വലിച്ചിട്ടിരിക്കുകയാണെന്നും അദ്ദേഹം വിളിച്ചു പറഞ്ഞിരുന്നു . ബോറിസ് മന്ത്രി ആയിരുന്നപ്പോൾ നടത്തിയ പരാമർശങ്ങൾ അദ്ദേഹത്തിന്റെ വക്തിപരമായ അഭിപ്രായം ആണെന് പറഞ്ഞാണ് അന്ന് സർക്കാർ തല ഊരിയത് .
- TODAY
- LAST WEEK
- LAST MONTH
- ഓണമുണ്ണാൻ പാടില്ല, ക്രിസ്മസിന് കേക്ക് മുറിക്കാൻ പാടില്ല, അരവണപ്പായസം കുടിക്കാൻ പാടില്ല; അതൊക്കെ ഹറാം ആണെന്ന് പറഞ്ഞു നടന്നത് ഓർമ്മയുണ്ടോ; ആലോചിക്കണമായിരുന്നു കൊടുത്താൽ കൊല്ലത്തും കിട്ടുന്ന കാലമാണിതെന്ന്; ഡോ ആരിഫ് ഹുസൈൻ തെരുവത്ത് എഴുതുന്നു
- പത്തനാപുരത്ത് കണ്ടത് നെയ്യാറ്റിൻകര ഗോപന്റെ കൂട്ടുകാരന്റെ ആറാട്ട്! യൂത്ത് കോൺഗ്രസുകാരെ പ്രദീപ് കോട്ടാത്തലയും സംഘവും നേരിട്ടത് 'ദേവാസുരം' സ്റ്റൈലിൽ; മാടമ്പിയെ പോലെ എല്ലാം കണ്ടിരുന്ന ജനനേതാവും; പത്തനാപുരത്ത് ഗണേശിന്റെ ഗുണ്ടായിസം പൊലീസിനേയും വിറപ്പിക്കുമ്പോൾ
- കേരളത്തിൽ പിണറായി തരംഗം; മുഖ്യമന്ത്രിമാരിൽ ജനകീയൻ നവീൻ പട്നായിക്ക്; രണ്ടാമൻ കെജ്രിവാളും; ബിജെപി ഭരണമുള്ളിടതെല്ലാം മോജി ജനകീയൻ; രാഹുലിന് ഒരിടത്തും ചലനമുണ്ടാക്കാനാകുന്നില്ല; പത്തു ജനപ്രിയ മുഖ്യമന്ത്രിമാരിൽ ഏഴും ബിജെപി ഇതര പാർട്ടികളിലെ നേതാക്കൾ; രാജ്യത്തെ ജനകീയ മുഖങ്ങൾ ഇങ്ങനെ
- യുവമോർച്ച ഇറങ്ങിയാൽ നിന്റെ വണ്ടി തടഞ്ഞ് കരിങ്കൊടികാണിക്കും; അടിക്കാൻ വരുന്ന പിഎ പിന്നെ അവന്റെ ജന്മത്ത് ഒരുത്തനെയും അടിക്കുകയുമില്ല; പത്തനാപുരം ഗണേശ്കുമാറിന്റെ തറവാട്ടു സ്വത്തല്ല; ധാർഷ്ട്യവും അഹങ്കാരവും നിറഞ്ഞ എംഎൽഎ ഈ മഹാനാണ്; വെല്ലുവിളിയുമായി യുവമോർച്ചാ നേതാവ്
- ഡിഎൻഎ ടെസ്റ്റ് കുരുക്കാകുമെന്ന് ഭയം; എങ്ങനേയും ബാർ ഡാൻസറെ അനുനയിപ്പിക്കാൻ വഴി തേടി കോടിയേരിയുടെ മൂത്ത മകൻ; ഒത്തു തീർപ്പിനില്ലെന്ന് പരാതിക്കാരിയും; ബിനോയ് കോടിയേരി ദുബായിൽ തങ്ങുന്നത് വിചാരണയിൽ സംഭവിക്കുന്നത് തിരിച്ചറിഞ്ഞ്; മുംബൈ കേസിൽ ട്വിസ്റ്റുകൾക്ക് സാധ്യത കുറവ്
- മാപ്പ് പറയാം..അല്ലെങ്കിൽ ഇറങ്ങിപ്പോകാം എന്ന് ബിജെപി വക്താവ് സംപിത് പത്രയോട് തുറന്നടിച്ച മാധ്യമപ്രവർത്തക; എൻഡി ടിവിയിൽ നിന്ന് രാജിവച്ചത് ജൂണിൽ; ഹാർവാർഡ് സർവകലാശാലയിൽ ജേണലിസം അസോ.പ്രൊഫസറായി ചേരുന്നുവെന്ന് പ്രഖ്യാപനം; ഒടുവിൽ പണി കിട്ടിയില്ലെന്നും ഇന്റർനെറ്റ് തട്ടിപ്പിന് ഇരയായെന്നും ട്വീറ്റ്
- സ്വിഫ്റ്റ് കാറിൽ എത്തി പോസ്റ്ററുകൾ കീറിക്കളഞ്ഞ വിശ്വസ്തൻ; തൊട്ടു പിന്നാലെ സ്ഥലത്തെത്തി നേതാവും; എംഎൽഎയെ കരിങ്കൊടി കാട്ടുമോ എന്ന ചോദ്യവുമായി ഡ്രൈവർ റിയാദിന്റെ ആക്രമണം; സ്വിഫ്റ്റ് കാറിൽ കമ്പും പട്ടികയുമായെത്തിയതും ഗൂഢാലോചന; ഭാവഭേദമില്ലാതെ മൊബൈൽ നോക്കുന്ന ഗണേശും; വെട്ടിക്കവലയിലേത് കരുതി കൂട്ടിയുള്ള ആക്രമണം
- കെ എസ് ശബരീനാഥ് വെള്ളിമൂങ്ങയിലെ മണിമല മാമച്ചൻ; രൂക്ഷ വിമർശനവുമായി യൂത്ത് ലീഗ്
- 13 വയസ്സുകാരനെ ബലമായി ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി; നാലു പേർ ചേർന്ന് വർഷങ്ങളോളം കൂട്ടബലാത്സംഗത്തിന് ഇരയാക്കി; കാഴ്ച വെച്ചത് നിരവധി പേർക്ക്: വെളിപ്പെടുത്തലുമായി വനിതാ കമ്മീഷൻ
- കോൺഗ്രസ് നേതാവ് കെ സുധാകരന്റെ മകൻ വിവാഹിതനായി; സൻജോഗ് സുധാകരനും ശ്രീലക്ഷ്മിയുമായുള്ള വിവാഹ ചടങ്ങുകൾ നടന്നത് ലളിതമായി
- 'ജാഡ കാണിക്കണത് കണ്ടില്ലേ, കൊടുക്കട്ടെ ഞാനൊന്ന്', തൊട്ടടുത്ത പന്ത് സിക്സറിന് പറത്തി സഞ്ജു; സ്റ്റംപ് മൈക്ക് പിടിച്ചെടുത്ത 'സൂപ്പർ ഡയലോഗും' ഹിറ്റ്; സഞ്ജുവിന്റെയും സച്ചിൻ ബേബിയുടേയും സംഭാഷണം ഏറ്റെടുത്ത് സോഷ്യൽ മീഡിയ
- കന്യാസ്ത്രീയെ പ്രണയിച്ച വൈദികനെ ഉൾക്കൊള്ളാനാകാതെ സഭയും ബിഷപ്പും; യാക്കോബായ സഭയിൽ ചേർന്ന ശേഷം പ്രണയിനിയെ ജീവിത സഖിയാക്കി; ഫാ. പ്രിൻസൺ മഞ്ഞളിക്ക് വിവാഹ മംഗളാശംസകൾ നേർന്ന് സോഷ്യൽ മീഡിയ
- എന്റെ റോഡ് അവർ പണിയുകയാണ്; പ്രശ്നമുണ്ടാക്കേണ്ടെന്ന് കരുതി കിഴക്കമ്പലത്ത് പോകുന്നില്ലെന്ന് മാത്രമെന്ന് മന്ത്രി സുധാകരൻ; കോടതി അനുമതിയോടെ ടാറു ചെയ്ത റോഡ് വേണമെങ്കിൽ വീണ്ടും കുണ്ടും കുഴിയുമാക്കി നൽകാമെന്ന് തിരിച്ചടിച്ച് സാബു ജേക്കബും; കിഴക്കമ്പലത്തെ റോഡ് പണി സോഷ്യൽ മീഡിയ ചർച്ച ചെയ്യുമ്പോൾ
- മണ്ണു സംരക്ഷണത്തിലെ ജോലി പോയത് ഉഴപ്പുമൂലം; അഞ്ച് കല്യാണം; മാലിന്യ കൂമ്പാരത്തിൽ നിന്നും ഭക്ഷണം കഴിക്കുന്ന ദൃശ്യങ്ങളുമായി സഹാതാപം നേടിയ കുബുദ്ധി; സിവിൽ സർവ്വീസിന് പഠിക്കുന്ന മകളെയും ഉപയോഗിച്ച് വ്യാജ പ്രചരണം; വീട്ടിൽ രണ്ടു ടൂ വീലറും മൂന്ന് മാസം മുൻപ് വാങ്ങിയ സെക്കൻ ഹാൻഡ് കാറും; പൊയ്ക്കാട് ഷാജിയുടെ കള്ളക്കളി മറുനാടന്‍ മുമ്പിൽ പൊളിയുമ്പോൾ
- രാഷ്ട്രീയ പോസ്റ്റുകൾ പാടില്ലെന്ന അംബാനിയുടെ സർക്കുലറിന് പുല്ലുവില; സനീഷനും അപർണ്ണ കൂറുപ്പിനും ലല്ലുവിനും ഒരാഴ്ച ശമ്പളവുമില്ല ജോലിയുമില്ല; തദ്ദേശത്തിലെ ട്വീറ്റ് രാഹുൽ ജോഷിയുടെ കണ്ണിൽ പെട്ടത് നിർണ്ണായകമായി; ന്യൂസ് 18 കേരളയിൽ തീവ്ര ഇടതുപക്ഷം പ്രതിസന്ധി നേരിടുമ്പോൾ
- ഹെൽമറ്റിട്ടിട്ടും അലക്സേ വിടെടാ എന്ന് വൃദ്ധ കരഞ്ഞു പറഞ്ഞതോടെ കൊല; മരണം ഉറപ്പാക്കാൻ 10 മിനിറ്റ് കൂടെയിരുന്നു; മോഷണ മുതൽ വിറ്റ് പെൺസുഹൃത്തുമായി കാട്ടക്കടയിൽ അടിച്ചു പൊളി; നാട്ടുകാർക്ക് മുന്നിൽ 'മരിച്ചു പോയല്ലോ' എന്ന് പറഞ്ഞത് കുടുക്കായി; തിരുവല്ലത്ത് അലക്സിനെ കുടുക്കിയത് ആഡംബര ഭ്രമം
- ഒരുനേരത്തെ ആഹാരത്തിന് വകയില്ലാതെ അറവ് മാലിന്യം കഴിച്ച് വിശപ്പടക്കുന്നു; താമസസ്ഥലം ഒഴിയണമെന്ന സർക്കാർ ഉത്തരവ് വന്നതോടെ പോകാനിടമില്ലാതെ കൊല്ലത്ത് ഷാജിയും അഞ്ചുമക്കളും; സത്യമറിയാൻ എൻജിഒ ക്വാർട്ടേഴ്സിലെ താമസക്കാരനായ ഷാജിയെ തേടി മറുനാടൻ എത്തിയപ്പോൾ കണ്ടെത്തിയത് ഇങ്ങനെ
- കോളേജിലെത്തുന്നത് പലവിധ ആഡംബര ബൈക്കുകളിൽ; എൻ.സി.സി സീനിയർ കേഡറ്റിന് ക്രിക്കറ്റ് കളിയിലും ഒന്നാം സ്ഥാനം; അദ്ധ്യാപകർക്ക് മിടുക്കനായ വിദ്യാർത്ഥിയും; മധുരം നൽകി പെൺകുട്ടികളെ കൈയിലെടുത്ത് ചെത്തി നടന്ന പയ്യൻ; വണ്ടിത്തടം കൊല കേസിലെ പ്രതി കാട്ടക്കട ക്രിസ്ത്യൻ കോളേജിലെ ഹീറോ; അലക്സ് ഗോപന്റെ കോളേജ് കഥ
- ചുറ്റിലും അർദ്ധനഗ്നരായ സുന്ദരികളുമായി ചുറ്റി നടന്നു ഇസ്ലാമിക പ്രഭാഷണം നടത്തി; ആയിരത്തിലേറെ സ്ത്രീകളേയും കുട്ടികളേയും ദുരുപയോഗിച്ചതിന് അകത്താകുന്നത് 1000 വർഷം; ഇസ്ലാമിന്റെ പേരിൽ പീഡനം തൊഴിലാക്കിയവന്റെ അവസ്ഥയിങ്ങനെ
- ഇതുവരെ കെട്ടിപ്പൊക്കിയ നുണകൾ പൊളിഞ്ഞു; ബാലാകോട്ട് വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടത് 300 പാക് ഭീകരർ; സത്യം തുറന്നുപറഞ്ഞ് മുൻ പാക് നയതന്ത്ര പ്രതിനിധി ആഗ ഹിലാലി; തങ്ങളുടെയും ഇന്ത്യയുടെയും ആക്രമണ ലക്ഷ്യങ്ങൾ വ്യത്യസ്തമായിരുന്നെന്നും ഹിലാലി; റഡാറിന്റെ ചാരക്കണ്ണുകളെ വെട്ടിച്ച് വ്യോമസേന നടത്തിയ ഓപ്പറേഷൻ ബന്ദർ വിജയിച്ചത് ഇന്റലിജൻസിന്റെ ക്യത്യത കൊണ്ട്; ഹിലാലിയുടെ വെളിപ്പെടുത്തലിൽ ഞെട്ടി പാക് നേതാക്കൾ
- വെളുപ്പിന് വെള്ളമെടുക്കാൻ അടുക്കളയിൽ വന്ന സിസ്റ്റർ അഭയ കണ്ടത് കോട്ടൂരും പിതൃക്കെയിലും സെഫിയും ഗ്രൂപ്പ് സെക്സിൽ ഏർപ്പെടുന്നത്; മാനം രക്ഷിക്കാൻ അഭയയെ ചുറ്റികകൊണ്ട് അടിച്ച് കൊന്ന് കിണറ്റിലിട്ടു; ആ രാത്രിയിൽ സംഭവിച്ചത്
- ഫോണിലെ അശ്ലീലം അച്ഛനെ മൂത്ത മകൻ അറിയിച്ചപ്പോൾ ഡിവോഴ്സായി; മക്കളേയും കൊണ്ട് ഗൾഫിലെത്തിയ പ്രവാസി അറിഞ്ഞത് അതിലും വലിയ ക്രൂരത; രണ്ടാമത്തെ മകനെ പീഡിപ്പിച്ച കേസിൽ അകത്താകുന്നത് തിരുവനന്തപുരത്തുകാരി; ഇത് മാതൃത്വത്തിൽ വിഷം കലർത്തിയ ക്രൂരത
- ഭൂരിപക്ഷം വിശ്വാസികളുള്ള സഭക്ക് പള്ളികൾ വിട്ടു നൽകണം; ന്യുനപക്ഷത്തിനു പ്രാർത്ഥന സൗകര്യം ഏർപ്പെടുത്തണം; യോജിക്കാൻ ആകുന്നില്ലെങ്കിൽ രണ്ടു പക്ഷവും ചേർന്ന് പുതിയ പള്ളി പണിയണം; ഒന്നിനും തയ്യാറാകുന്നില്ലെങ്കിൽ പള്ളി പൂട്ടി സർക്കാർ ഏറ്റെടുക്കും; കേരളത്തിലെ സഭാ തർക്കത്തിൽ മോദിയുടെ ഒത്തുതീർപ്പ് ഫോർമുല ഇങ്ങനെ; കേരളത്തിൽ വഴിയൊരുങ്ങുന്നത് ബിജെപിയുടെ മുന്നേറ്റത്തിനെന്ന് രാഷ്ട്രീയ നിരീക്ഷകർ
- ഭർത്താവ് വിദേശത്ത് കഷ്ടപ്പെടുന്നു; ഭാര്യ കൂട്ടുകാരന്റെ ആഡംബര കാറിൽ ചുറ്റി വാടക വീടുകൾ മാറി കഞ്ചാവ് വിൽപ്പനയും വാറ്റും നടത്തി അടിപൊളി ജീവിതം: പൊലീസ് എത്തിയപ്പോൾ കാമുകൻ മുങ്ങിയപ്പോൾ വലയിൽ വീണത് സുന്ദരിയായ യുവതി
- നഴ്സുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട വിവരം പരസ്യപ്പെടുത്തി കോവിഡ് രോഗി; സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത് അശ്ലീല ചാറ്റുകളുടെ സ്ക്രീൻ ഷോട്ടും തറയിലുടനീളം പരന്നുകിടക്കുന്ന പിപിഇ കിറ്റിന്റെ ഫോട്ടോയും; ഇരുവരെയും അറസ്റ്റ് ചെയ്ത് പൊലീസും
- വൈശാലിയും ഋഷ്യശൃംഗനും പുനരവതരിച്ചു; വ്യത്യസ്ത ഫോട്ടോഷൂട്ട് ഏറ്റെടുത്ത് സൈബർലോകം
- ഭർത്താവ് ഉപേക്ഷിച്ചുപോയതോടെ ജീവിത പങ്കാളിയാക്കിയത് മകനെക്കാൾ പ്രായം കുറഞ്ഞ യുവാവിനെ; മോഷണം മുതൽ കഞ്ചാവ് കേസിൽ വരെ പ്രതി; നടുറോഡിൽ യുവതിയെ ആക്രമിച്ച് വസ്ത്രങ്ങൾ വലിച്ചു കീറിയതുകൊച്ചുത്രേസ്യ എന്ന സിപ്സി
- മിസ്ഡ് കോളിൽ അമ്മയുമായി അടുത്തു; ഇഞ്ചത്തൊട്ടി തൂക്കുപാലം കാണാൻ പത്തു വയസുള്ള മകളുമൊത്ത് പോയത് പ്രണയ തീവ്രതയിൽ; കാറിൽ നിന്ന് അമ്മ ഫോൺ ചെയ്യാൻ ഇറങ്ങിയപ്പോൾ കുട്ടിയോട് 26-കാരന്റെ രതിവൈകൃതം; അമ്മ മറച്ചു വച്ചത് അച്ഛൻ അറിഞ്ഞപ്പോൾ ടൈൽ പണിക്കാരൻ അഴിക്കുള്ളിൽ; വിഷ്ണുവിന്റേത് സമാനതകളില്ലാത്ത ക്രൂരത
- രണ്ടു വർഷത്തെ പ്രണയ ശേഷം വീട്ടിന് അടുത്ത പള്ളിയിൽ മിന്നു കെട്ട്; ഹണി മൂൺ അടിച്ചു പൊളിക്കാൻ തളർവാതം പിടിച്ച അമ്മയെ ശുശ്രൂഷിക്കാൻ ഹോം നേഴ്സിനേയും ഏർപ്പെടുത്തി; 26കാരൻ ഭർത്താവിന് സൽബുദ്ധി വരാൻ കഴിഞ്ഞ ദിവസം പോലും വൃതമെടുത്ത 51 കാരി; ശാഖാ കുമാരിയെ അരുൺ കൊന്നത് ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തി ഷോക്കേൽപ്പിച്ച്; നിർണ്ണായകമായത് രേഷ്മയുടെ മൊഴി
- 'ജാഡ കാണിക്കണത് കണ്ടില്ലേ, കൊടുക്കട്ടെ ഞാനൊന്ന്', തൊട്ടടുത്ത പന്ത് സിക്സറിന് പറത്തി സഞ്ജു; സ്റ്റംപ് മൈക്ക് പിടിച്ചെടുത്ത 'സൂപ്പർ ഡയലോഗും' ഹിറ്റ്; സഞ്ജുവിന്റെയും സച്ചിൻ ബേബിയുടേയും സംഭാഷണം ഏറ്റെടുത്ത് സോഷ്യൽ മീഡിയ
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍