Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വെള്ള ഷർട്ടും കറുപ്പ് കരയുള്ള മുണ്ടും ധരിച്ച് ഇടതുതോളിൽ ഉത്തരീയവും അണിഞ്ഞ് തനിത്തമിഴനായി നരേന്ദ്ര മോദി; ചൈനീസ് പ്രസിഡന്റിനെ മഹാബലിപുരം ചുറ്റിക്കാണിച്ചു; അർജുനൻ തപസിരുന്നെന്ന് കരുതുന്ന സ്ഥലവും പഞ്ചരഥങ്ങളും കടൽതീരത്തെ ക്ഷേത്രവും ഷി ജിൻപിങ്ങിനെ കാണിച്ചു; യുനെസ്‌കോ പൈതൃക പട്ടികയിൽ ഇടം പിടിച്ച മഹാബലിപുരത്തെ കാഴ്‌ച്ചകൾ ആസ്വദിച്ച് ചൈനീസ് പ്രസിഡന്റ്; ഇരുവരും ഒപ്പമിരുന്ന് കഴിച്ചത് കരിക്കിൻവെള്ളം; 5000 പൊലീസുകാരും യുദ്ധക്കപ്പലുകളും അടക്കം മഹാബലിപുരത്ത് പഴുതടച്ച സുരക്ഷ

വെള്ള ഷർട്ടും കറുപ്പ് കരയുള്ള മുണ്ടും ധരിച്ച് ഇടതുതോളിൽ ഉത്തരീയവും അണിഞ്ഞ് തനിത്തമിഴനായി നരേന്ദ്ര മോദി; ചൈനീസ് പ്രസിഡന്റിനെ മഹാബലിപുരം ചുറ്റിക്കാണിച്ചു; അർജുനൻ തപസിരുന്നെന്ന് കരുതുന്ന സ്ഥലവും പഞ്ചരഥങ്ങളും കടൽതീരത്തെ ക്ഷേത്രവും ഷി ജിൻപിങ്ങിനെ കാണിച്ചു; യുനെസ്‌കോ പൈതൃക പട്ടികയിൽ ഇടം പിടിച്ച മഹാബലിപുരത്തെ കാഴ്‌ച്ചകൾ ആസ്വദിച്ച് ചൈനീസ് പ്രസിഡന്റ്; ഇരുവരും ഒപ്പമിരുന്ന് കഴിച്ചത് കരിക്കിൻവെള്ളം;  5000 പൊലീസുകാരും യുദ്ധക്കപ്പലുകളും അടക്കം മഹാബലിപുരത്ത് പഴുതടച്ച സുരക്ഷ

മറുനാടൻ ഡെസ്‌ക്‌

ചെന്നൈ: ഇന്ത്യ- ചൈന അനൗപചാരിക ഉച്ചകോടിക്കായി തമിഴ്‌നാട്ടിലെ മഹാബലിപുരത്തെത്തിയ ചൈനീസ് പ്രസിഡന്റ് ഷി ജിം പിംഗിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരിച്ചത് തനിത്തമിഴനായി. മഹാബലിപുരത്ത് പരിപാടി സംഘടിപ്പിച്ച വേളയിൽ മുതൽ തമിഴകത്തിന്റെ മനസു പിടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് കൂടിക്കാഴ്‌ച്ചയെ കുറിച്ച് വിലയിരുത്തപ്പട്ടത്. ഇതിന് പിന്നാലെയാണ് ഷർട്ടും മുണ്ടും ചുമലിൽ ഉത്തരീയവും ധരിച്ച് തങ്കത്തമിഴ് തിളക്കത്തോടെയാണ് മോദി ഷി ജിം പിംഗിനെ സ്വീകരിച്ചത്. യുനെസ്‌കോ പൈതൃക പട്ടികയിലടം നേടിയിട്ടുള്ള മഹാബലിപുരത്തെ കാഴ്ചകൾ ഓരോന്നായി മോദി ഷി ജിം പിംഗിനെ ചുറ്റി നടന്നു കാണിച്ചു.

ഇന്ത്യയുമായുള്ള അനൗപചാരിക കൂടിക്കാഴ്ചയ്ക്കായി ഉച്ചതിരിഞ്ഞാണ് ചൈനീസ് പ്രസിഡന്റ് ഷീ ജിൻ പിങ് തമിഴ്‌നാട്ടിലെത്തിയത്. ചെന്നൈ വിമാനത്താവളത്തിൽ തമിഴ്‌നാട് ഗവർണർ ബൻവാരിലാൽ പുരോഹിത്, മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമി എന്നിവർ ചേർന്ന് പിംഗിനെ സ്വീകരിച്ചു. മഹാബലിപുരത്തെ കടലോരത്തെ നക്ഷത്ര ഹോട്ടലിലാണ് ഷി ജിൻപിംഗിന് താമസമൊരുക്കിയിരിക്കുന്നത്. നരേന്ദ്ര മോദിയും ഈ ഹോട്ടലിൽ തന്നെയാണുള്ളത്.

മഹാബലിപുരത്തെ മൂന്ന് പ്രധാന സ്മാരകസൗധങ്ങളായ അർജുനൻ തപസിരുന്നെന്നു കരുതുന്ന സ്ഥലം, പഞ്ചരഥങ്ങൾ, കടൽതീരത്തെ ക്ഷേത്രം എന്നിവ മോദിയും ഷി ജിൻപിങ്ങും സന്ദർശിച്ചു. മുണ്ടും ഷർട്ടും വേഷ്ടിയും ധരിച്ചാണ് മോദി, ഷി ജിൻപിങ്ങിനെ സ്വീകരിക്കാനെത്തിയത്. കാശ്മീർ വിഷയമടക്കമുള്ള സുപ്രധാന സംഗതികൾ ഇരുനേതാക്കളും ചർച്ചാവിഷയമാക്കുമെന്നാണ് സൂചന. ചൈനീസ് പ്രസിഡന്റിന്റെ സന്ദർശനത്തോടനുബന്ധിച്ച് വൻ സുരക്ഷയാണ് മഹാബലിപുരത്ത് കരയിലും കടലിലുമായി ഒരുക്കിയിരിക്കുന്നത്.

അതിശക്തമായ സുരക്ഷയാണു മഹാബലിപുരത്ത് ഉച്ചകോടിക്കായി ഒരുക്കിയിരുന്നു. അയ്യായിരത്തിലേറെ പൊലീസുകാർ നിതാന്ത ജാഗ്രതയോടെ നിലയുറപ്പിച്ചിരിക്കുന്നു. തീരത്തോടു ചേർന്നു നാവികസേനയും തീരസംരക്ഷണ സേനയും യുദ്ധക്കപ്പലുകൾ ഉൾപ്പെടെയുള്ള സുരക്ഷ ഒരുക്കിയിട്ടുണ്ട്. പൊലീസ് പട്രോളിങ് ശക്തമാക്കി. എണ്ണൂറോളം സിസിടിവി ക്യാമറകൾ സ്ഥാപിച്ചു.മഹാബലിപുരത്തേയ്ക്കുള്ള റോഡുകൾക്കിരുവശത്തും ഫ്ളെക്സുകളിൽ മോദിയും ഷി ചിൻപിങ്ങും ചിരിച്ചു നിൽക്കുന്നു. തമിഴ്, ഇംഗ്ലിഷ്, ചൈനീസ് ഭാഷകളിൽ രണ്ടുപേരെയും സ്വാഗതം ചെയ്യുന്ന ബോർഡുകളുമുണ്ട്.

വീഥികൾ മിനുക്കിയും ശിൽപങ്ങളിൽ ചായമടിച്ചും അലങ്കാര വിളക്കുകൾ തെളിയിച്ചും നഗരം മുഖം മിനുക്കിയാണ് ചൈനീസ് പ്രസിഡന്റിനെ സ്വീകരിക്കാനൊരുങ്ങിയിരിക്കുന്നത്. ഇവിടെ ഫോട്ടോ ഷൂട്ടിനായി പൂക്കൾ വിരിച്ച പ്രത്യേക ഇരിപ്പിടമൊരുക്കി. ചൈനീസ് പ്രസിഡന്റിനെ വരവേൽക്കാൻ കഥകളിയുൾപ്പെടെയുള്ള പാരമ്പര്യ കലാരൂപങ്ങൾ അണിനിരക്കും. അതേസമയം. ചരിത്രപരവും സമകാലികവുമായ അഭിപ്രായഭിന്നതകൾക്ക് അതീതമായി സഹകരണ പങ്കാളിത്തം രൂപീകരിക്കാനാണ് ഇരുരാഷ്ട്രങ്ങളും ഊന്നൽ നൽകുന്നത്. ബീജിങ്ങിൽ നിന്ന് രാവിലെ പുറപ്പെടുന്ന ഷി വൈകുന്നരത്തോടെ മാമല്ലപുരത്തെത്തും. ഉഭയകക്ഷി ബന്ധം വളർത്താൻ വിപുലമായ ക്രമീകരണങ്ങളാണ് നടത്തിയിരിക്കുന്നതെന്ന് ചൈനീസ് ഉപ വിദേശകാര്യമന്ത്രി ലുവോ സഹോയി പറഞ്ഞു.

കശ്മീർ വിഷയത്തിൽ പാക്കിസ്ഥാൻ അനുകൂല നിലപാടാണ് ചൈന സ്വീകരിച്ചിരുന്നതെങ്കിലും ഇന്ത്യയും പാക്കിസ്ഥാനും ഉഭയകക്ഷി ചർച്ചയിലൂടെ പരിഹരിക്കേണ്ടതാണു പ്രശ്‌നമെന്ന് കഴിഞ്ഞ ദിവസം നിലപാടു മാറ്റി. മഹാബലിപുരം ഉച്ചകോടിയെക്കുറിച്ച് ഔദ്യോഗിക പ്രഖ്യാപനമുണ്ടായിനു പിന്നാലെ, ഇന്നലെ ഇമ്രാനും ഷിയും ബെയ്ജിങ്ങിൽ നടത്തിയ കൂടിക്കാഴ്ചയെപ്പറ്റി പുറത്തിറക്കി. ഷിയുടെ സന്ദർശനത്തിന് തൊട്ടുമുമ്പ് ഇമ്രാൻ ഖാനുമായി കൂടിക്കാഴ്ച നടത്തുകയും, കശ്മീർ വിഷയത്തിൽ ചൈന വ്യത്യസ്ത നിലപാട് സ്വീകരിക്കുകയും ചെയ്തത് എന്തിനെന്ന കാര്യം വ്യക്തമല്ല.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP