Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ചൈന ആക്രമിച്ചാൽ തായ്വാനെ സംരക്ഷിക്കാൻ അമേരിക്ക രംഗത്തെത്തുമെന്ന് ജോ ബൈഡൻ; ട്രംപിന്റെ കാലത്തു പോലും തുടർന്നു വന്ന തന്ത്രപരമായ മൗനം വെടിഞ്ഞ് യുഎസ് രംഗത്തുവന്നപ്പോൾ കട്ടക്കലിപ്പിൽ ചൈനയും; ശ്രദ്ധിച്ച് പ്രസ്താവനകൾ നടത്തണമെന്ന് ചൈനീസ് വിദേശകാര്യ വക്താവ്

ചൈന ആക്രമിച്ചാൽ തായ്വാനെ സംരക്ഷിക്കാൻ അമേരിക്ക രംഗത്തെത്തുമെന്ന് ജോ ബൈഡൻ; ട്രംപിന്റെ കാലത്തു പോലും തുടർന്നു വന്ന തന്ത്രപരമായ മൗനം വെടിഞ്ഞ് യുഎസ് രംഗത്തുവന്നപ്പോൾ കട്ടക്കലിപ്പിൽ ചൈനയും; ശ്രദ്ധിച്ച് പ്രസ്താവനകൾ നടത്തണമെന്ന് ചൈനീസ് വിദേശകാര്യ വക്താവ്

മറുനാടൻ ഡെസ്‌ക്‌

ബാൽട്ടിമോർ: തായ്വാന് മേൽ ചൈനക്കുള്ള നോട്ടം കുറേക്കാലമായുള്ളതാണ്. തങ്ങളുടെ ഒരു പ്രവശ്യ എന്ന ധാരണയിലാണ് ഇവിടെ ചൈനീസ് ഇടപെടലുകൾ നടക്കുന്നത്. എന്നാൽ, ട്രംപിന്റെ കാലത്ത് തായ്വനെ സംരക്ഷിക്കുന്ന വിധത്തിൽ ചില നീക്കങ്ങൾ നടത്തിയിരുന്നു. എന്നാൽ, പിന്നീട് ചൈനീസ് ഇടപെടൽ പ്രതിരോധിക്കാൻ ഒരു ശ്രമവും ഉണ്ടായില്ല. ഇപ്പോൾ തായ്വാനെ ചൊല്ലി അമേരിക്കയും ചൈനയും വീണ്ടും വാക് യുദ്ധങ്ങളുമായി രംഗത്തുവന്നു.

ചൈനയ്ക്കെതിരായ തായ്വാന്റെ പ്രതിരോധത്തിന് അമേരിക്ക രംഗത്തിറങ്ങുമെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ നടത്തിയ പ്രസ്താവനയാണ് ഇപ്പോൾ വിവാദത്തിന് ഇടയാക്കിയിരിക്കുന്നത്. വിഷയത്തിൽ ദീർഘകാലമായി അമേരിക്ക തുടർന്നുവന്നിരുന്ന മൗനം വെടിഞ്ഞാണ് ചൈനയിൽ നിന്ന് തായ്വാനെ സംരക്ഷിക്കാൻ അമേരിക്ക രംഗത്തിറങ്ങുമെന്ന് അമേരിക്കൻ പ്രസിഡന്റ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതോടെ വിഷയത്തിൽ കട്ടകലിപ്പുമായി ചൈനയും രംഗത്തുവന്നു.

എന്നാൽ തായ്വാൻ വിഷയത്തിൽ അമേരിക്ക നിലപാടുകളിൽ മാറ്റമൊന്നും വരുത്തിയിട്ടില്ലെന്ന് വൈറ്റ്ഹൗസ് പ്രതിനിധി വ്യക്തമാക്കി. സി.എൻ.എൻ ഹാളിൽ നടന്ന പരിപാടിയിൽ തായ്വാനെ സംരക്ഷിക്കാനായി അമേരിക്ക രംഗത്തിറങ്ങുമോ എന്ന ചോദ്യത്തിന് അതെ എന്നായിരുന്നു ബൈഡന്റെ മറുപടി. ബീജിങിൽ നിന്ന് സൈനികവും രാഷ്ട്രീയവുമായ സമ്മർദം നേരിടുന്ന തായ്വാനെ സംരക്ഷിക്കാൻ തങ്ങൾ പ്രതിബദ്ധതരാണെന്ന് ബൈഡൻ വ്യക്തമാക്കി.

തായ്വാൻ വിഷയത്തിൽ പതിറ്റാണ്ടുകളായി അമേരിക്ക തന്ത്രപരമായ മൗനം അവലംബിച്ചുവരികയായിരുന്നു. തായ്വാന് സൈനികവും രാഷ്ട്രീയവുമായ സഹായം നൽകിയിരുന്നെങ്കിലും വിഷയത്തിൽ പരസ്യ പ്രഖ്യാപനങ്ങൾക്കൊന്നും അമേരിക്ക മുതിർന്നിരുന്നില്ല. ആദ്യമായാണ് ചൈനയിൽ നിന്ന് ദ്വീപിനെ സംരക്ഷിക്കാൻ രംഗത്തെത്തുമെന്ന് അമേരിക്കൻ പ്രസിഡന്റ് പ്രഖ്യാപിക്കുന്നത്. നിലപാടിൽ മാറ്റമില്ലെന്ന് വൈറ്റ്ഹൗസ് പറ്ഞ്ഞെങ്കിലും പ്രസിഡന്റിന് നാക്കുപിഴ സംഭവിച്ചതാണോ എന്ന ചോദ്യത്തിൽ നിന്ന് അവർ ഒഴിഞ്ഞുമാറി.

തായ്വാൻ റിലേഷൻഷിപ്പ് നിയമം പ്രകാരമാണ് അമേരിക്ക വിഷയത്തിൽ നിലപാട് രൂപീകരിച്ചിരുന്നത്. ''തായ്വാന്റെ സ്വയം പ്രതിരോധത്തെ പിന്തുണയ്ക്കുന്നത് ഞങ്ങൾ തുടരും. ദ്വീപിന്റെ നിലവിലെ സാഹചര്യങ്ങളിൽ ഏകപക്ഷീയമായി മാറ്റം കൊണ്ടുവരാൻ ശ്രമിച്ചാൽ ഞങ്ങൾ അതിനെ എതിർക്കും''- വൈറ്റ്ഹൗസ് വക്താവ് വ്യക്തമാക്കി.

അതേസമയം ബൈഡന്റെ പ്രസ്താവനയിൽ ശക്തമായ പ്രതിഷേധവുമായി ചൈന രംഗത്തെത്തി. തങ്ങൾക്ക് സുപ്രധാനമായ വിഷയങ്ങളിൽ ഒരു തരത്തിലുള്ള ഇളവുകളും വരുത്താൻ ചൈന ഉദ്ദേശിക്കുന്നില്ലെന്ന് ചൈനീസ് വിദേശകാര്യ വക്താവ് പ്രതികരിച്ചു. തായ്വാൻ വിഷയത്തിൽ അമേരിക്ക ശ്രദ്ധിച്ച് പ്രസ്താവനകൾ നടത്തണം. ഇത്തരത്തിലുള്ള പ്രസ്താവനകൾ നടത്തുന്നത് അമേരിക്ക-ചൈന ബന്ധത്തെയും തായ്വാൻ കടലിടുക്കിലെ സമാധാനത്തെയും ബാധിക്കുമെന്നും ചൈനീസ് വിദേശകാര്യ വക്താവ് വാങ് വെൻബിൻ വ്യക്തമാക്കി.

കുറച്ചുകാലമായി തായ്വാനിൽ ചൈനീസ് ഇടപെടൽ അതിശക്തമാണ്. 56 ചൈനീസ് യുദ്ധവിമാനങ്ങൾ വ്യോമ അതിർത്തി കടന്ന് പ്രകോപനം സൃഷ്ടിച്ചതാണ് അവസാനം പ്രകോപനമായ സംഭവങ്ങളിൽ ഒന്ന്. പ്രകോപനപരമായ നീക്കങ്ങൾ ചൈന ഉപേക്ഷിക്കണമെന്നാണ് തായ്വാൻ ആവശ്യപ്പെട്ടത്. ഇത്രയധികം ചൈനീസ് യുദ്ധവിമാനങ്ങൾ തായ്വാൻ അതിർത്തി ലംഘിക്കുന്നത് ആദ്യമായാണ്. ചൈനീസ് വിമാനങ്ങൾ അതിർത്തി ലംഘിച്ചതായി മുന്നറിയിപ്പ് ലഭിച്ചതോടെ പ്രതിരോധ സംവിധാനങ്ങൾ ഉപയോഗിച്ച് അവയെ തുരത്തുകയായിരുന്നുവെന്ന് തായ്വാൻ മന്ത്രാലയം അറിയിച്ചു.

ഇതിന് ശേഷം രാത്രിയിൽ നാല് ചൈനീസ് വിമാനങ്ങൾ കൂടി അതിർത്തി ലംഘിച്ച് രാജ്യത്ത് പ്രവേശിക്കുകയായിരുന്നു. ഇരുരാജ്യങ്ങളുടേയും ബന്ധം വഷളാകാൻ കാരണ സമാധാനത്തിനെതിരായ നിരുത്തരവാദപരമായ നീക്കമാണ് ചൈനയുടെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നത്. പ്രാദേശിക സുരക്ഷയ്ക്ക് വലിയ ഭീഷണിയാണിത് ചൈനയുടെ നിലപാട്. ഇനിയും ഇത് തുടർന്നാൽ ഗുരുതരമായ പ്രത്യഘാതങ്ങളുണ്ടാകുമെന്ന് തായ്വാൻ മുന്നറിയിപ്പ് നല്കി. അതേ സമയം ചൈനയുടെ പ്രകോപനപരമായ നീക്കത്തിനെതിരെ അമേരിക്ക രംഗത്തെത്തിയിരുന്നു. 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP