Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202106Saturday

ഇന്ത്യയിലെ മുസ്ലീങ്ങളുടെ കൂട്ടക്കൊലയിൽ ലോകമെമ്പാടുമുള്ള മുസ്ലീങ്ങൾ വേദനിക്കുന്നു; തീവ്രനിലപാടുകാരായ ഹിന്ദുക്കളെയും അവരുടെ പാർട്ടികളെയും നേരിട്ട് ഇന്ത്യൻ സർക്കാർ മുസ്ലീങ്ങളുടെ കൂട്ടക്കുരുതി തടയണം; അതല്ലെങ്കിൽ ഇസ്ലാമിക ലോകത്തിൽ നിന്ന് ഇന്ത്യ ഒറ്റപ്പെടും; ഡൽഹി കലാപവുമായി ബന്ധപ്പെട്ട് ഇന്ത്യയിലെ മുസ്ലീങ്ങൾ അപകടത്തിൽ എന്ന ഹാഷ്ടാഗുമായി ഇറാന്റെ പരമോന്നത നേതാവ് ആയത്തൊള്ള ഖമനേയിയുടെ മുന്നറിയിപ്പ്; മോദി സർക്കാരിനെതിരെയുള്ള ഖമനേയിയുടെ വിമർശനം ആറുമാസത്തിനിടെ രണ്ടാം തവണ

ഇന്ത്യയിലെ മുസ്ലീങ്ങളുടെ കൂട്ടക്കൊലയിൽ ലോകമെമ്പാടുമുള്ള മുസ്ലീങ്ങൾ വേദനിക്കുന്നു; തീവ്രനിലപാടുകാരായ ഹിന്ദുക്കളെയും അവരുടെ പാർട്ടികളെയും നേരിട്ട് ഇന്ത്യൻ സർക്കാർ മുസ്ലീങ്ങളുടെ കൂട്ടക്കുരുതി തടയണം; അതല്ലെങ്കിൽ ഇസ്ലാമിക ലോകത്തിൽ നിന്ന് ഇന്ത്യ ഒറ്റപ്പെടും; ഡൽഹി കലാപവുമായി ബന്ധപ്പെട്ട് ഇന്ത്യയിലെ മുസ്ലീങ്ങൾ അപകടത്തിൽ എന്ന ഹാഷ്ടാഗുമായി ഇറാന്റെ പരമോന്നത നേതാവ് ആയത്തൊള്ള ഖമനേയിയുടെ മുന്നറിയിപ്പ്; മോദി സർക്കാരിനെതിരെയുള്ള ഖമനേയിയുടെ വിമർശനം ആറുമാസത്തിനിടെ രണ്ടാം തവണ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ന്യൂഡൽഹി കലാപവുമായി ബന്ധപ്പെട്ട് ഇന്ത്യക്ക് മുന്നറിയിപ്പുമായി ഇറാന്റെ പരമോന്നത നേതാവ് ആയത്തൊള്ള ഖമനേയി. ട്വിറ്ററിലാണ് ഖമനേയിയുടെ വിമർശനം. ഇന്ത്യയിലെ മുസ്ലീങ്ങളുടെ കൂട്ടക്കൊലയിൽ, ലോകമെമ്പാടുമുള്ള മുസ്ലീങ്ങളുടെ ഹൃദയങ്ങൾ വേദനയിലാണ്. തീവ്രഹിന്ദുക്കളെയും അവരുടെ പാർട്ടികളെയും നേരിട്ട് ഇന്ത്യൻ സർക്കാർ മുസ്ലീങ്ങളുടെ കൂട്ടക്കൊല തടയണം. അതല്ലെങ്കിൽ, ഇസ്ലാമിക ലോകത്ത് നിന്ന് ഇന്ത്യ ഒറ്റപ്പെടുമെന്നും ഖമനേയി മുന്നറിയിപ്പ് നൽകി. ഇന്ത്യൻ മുസ്ലീങ്ങൾ അപകടത്തിൽ എന്ന ഹാഷ്ടാഗോടെയാണ് ട്വീറ്റ് അവസാനിക്കുന്നത്.

നേരത്തെയും ഖമനേയി ഇന്ത്യക്കെതിരെ രംഗത്തെത്തിയിരുന്നു. കശ്മീർ വിഷയത്തിലായിരുന്നു ആ പ്രസ്താവന. 2019, ഓഗസ്റ്റ് 21 നുള്ള ട്വീറ്റിൽ ഖമനേയി പറയുന്നത് ഇങ്ങനെ:' കശ്മീരിലെ മുസ്ലീങ്ങളുടെ സ്ഥിതിയിൽ ഞങ്ങൾക്ക് ആശങ്കയുണ്ട്. ഇന്ത്യയുമായി ഇറാന് നല്ല ബന്ധമുണ്ട്. എന്നാൽ, കശ്മീരി ജനതയോട് നീതിപൂർവകമായ നയം ഇന്ത്യൻ സർക്കാർ സ്വീകരിക്കുമെന്നാണ് പ്രതീക്ഷ. അവിടുത്തെ മുസ്ലീങ്ങൾക്ക് നേരേയുള്ള പീഡനവും അടിച്ചമർത്തലും അവസാനിപ്പിക്കണം', ഖമനേയി കുറിച്ചു.

We're concerned about Muslims' situation in #Kashmir. We have good relations with India, but we expect the Indian government to adopt a just policy towards the noble people of Kashmir and prevent the oppression & bullying of Muslims in this regio

ൽഹി കലാപത്തിൽ പാർലമെന്റിൽ പ്രതിപക്ഷ പ്രതിഷേധം തിളച്ചു മറിയുന്നതിനിടെയാണ് ഖമനേയിയുടെ മുന്നറിയിപ്പ്. ലോക്‌സഭയിലും രാജ്യസഭയിലും വിഷയം ഉന്നയിക്കാൻ പ്രതിപക്ഷത്തിന് അവസരം ലഭിച്ചില്ല. ഡൽഹി കലാപം ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ടുള്ള പ്രതിപക്ഷ ബഹളം കാരണം പാർലമെന്റിന്റെ ഇരുസഭകളും മൂന്നാം ദിവസവും തടസ്സപ്പെട്ടു.

പൗരത്വ നിയമ ഭേദഗതിക്കെതിരെ ഡൽഹി ജുമാ മസ്ജിദ്, ഷഹീൻ ബാഗ് എന്നിവിടങ്ങളിൽ ആരംഭിച്ച സമരങ്ങൾ അമർച്ച ചെയ്യാൻ ആരംഭിച്ച കലാപം സംസ്ഥാനത്തുടനീളം പടരുകയായിരുന്നു. കലാപത്തിൽ ഇതുവരെ 42 പേർ കൊല്ലപ്പെടുകയും, 200 ൽ അധികം ജനങ്ങൾക്ക് പരുക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ഡൽഹി കലാപ കേസ് പരിഗണിച്ച രീതിയിൽ ഡൽഹി ഹെക്കോടതിക്കെതിരെ സുപ്രീംകോടതി രൂക്ഷവിമർശനം നടത്തിയിരുന്നു. കലാപത്തിന് ഇടയാക്കിയ ബിജെപി നേതാക്കളുടെ വിദ്വേഷ പ്രസംഗത്തിനെതിരെ കേസെടുക്കാൻ എന്തിനാണ് ഇത്ര താമസമെന്ന് സുപ്രീം കോടതി ചോദിച്ചു. ഡൽഹി കലാപവുമായി ബന്ധപ്പെട്ട എല്ലാ കേസുകളും വെള്ളിയാഴ്ച കേൾക്കണം. വെള്ളിയാഴ്ച തന്നെ കേസുകൾ പരിഗണിക്കാൻ ഹൈക്കോടതി ചീഫ് ജസ്റ്റിസിനോട് സുപ്രീംകോടതി അഭ്യർത്ഥിക്കുകയും ചെയ്തു.

എന്നാൽ, കേസ് വെള്ളിയാഴ്ച തന്നെ കേൾക്കണമെന്ന സുപ്രീംകോടതിയുടെ ആവശ്യത്തെ കേന്ദ്ര സർക്കാർ എതിർത്തു. കൂടുതൽ സമയം വേണമെന്നാണ് സോളിസിറ്റർ ജനറൽ തുഷാർ മേത്ത ആവശ്യപ്പെട്ടത്. തിങ്കളാഴ്ച വരെ എങ്കിലും സമയം അനുവദിക്കണമെന്നായിരുന്നു കേന്ദ്ര സർക്കാർ വാദം. സോളിസിറ്റർ ജനറലിനെ വിമർശിച്ച് ചീഫ് ജസ്റ്റിസ് രംഗത്തെത്തി. ഉത്തരവ് എഴുതുന്നതിനിടയിൽ ഇടപെടരുതെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്തയോട് കോടതി പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP