Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202021Monday

ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ കിരീടത്തിലെ ആ കറുത്ത തൂവൽ എന്തിന് മറച്ചു വയ്ക്കുന്നു? ജാലിയൻവാലാബാഗിൽ കൊന്നൊടുക്കിയ നിരപരാധികളായ ഇന്ത്യക്കാർക്ക് വേണ്ടി ഇനിയെങ്കിലും മാപ്പു പറയരുതോ? ബ്രിട്ടീഷ് പാർലമെന്റിൽ പ്രമേയവുമായി ഇന്ത്യൻ വംശജനായ എംപി

ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ കിരീടത്തിലെ ആ കറുത്ത തൂവൽ എന്തിന് മറച്ചു വയ്ക്കുന്നു? ജാലിയൻവാലാബാഗിൽ കൊന്നൊടുക്കിയ നിരപരാധികളായ ഇന്ത്യക്കാർക്ക് വേണ്ടി ഇനിയെങ്കിലും മാപ്പു പറയരുതോ? ബ്രിട്ടീഷ് പാർലമെന്റിൽ പ്രമേയവുമായി ഇന്ത്യൻ വംശജനായ എംപി

ജാലിയൻ വാലാബാഗ് കൂട്ടക്കുരുതി ഇനി ജനിക്കാൻ ഇരിക്കുന്ന ഇന്ത്യക്കാർ പോലും മറക്കില്ല. നമ്മൾ ഒന്നാം സ്വാതന്ത്ര്യസമരമെന്നും അവർ ശിപായി ലഹളയെന്നും പറഞ്ഞ് വിശേഷിക്കുന്ന ജാലിയൻ വാലാബാഗ് കൂട്ടുക്കുരുതിയിൽ ജീവൻ നഷ്ടപ്പെട്ടത് ആയിരത്തിലധികം സ്വാതന്ത്ര്യമോഹികളായ ധീര ദേശാഭിമാനികളാണ്. ഇനിയെങ്കിലും ചരിത്രത്തിലെ ആ തീര കളങ്കം കഴുകി കളയണമെന്ന ആവശ്യം ഇപ്പോൾ ബ്രിട്ടണിലും ഉയരുകയാണ്. ഇന്ത്യൻ വംശജനും ലണ്ടനിലെ സൗത്ത് മണ്ഡലത്തിലെ എംപിയുമായ വിരേന്ദ്ര ശർമ്മയാണ് വിഷയം ബ്രിട്ടീഷ് പാർലമെന്റിൽ അവതരിപ്പിച്ചിരിക്കുന്നത്.

1919ൽ ബ്രിട്ടൻ ഇന്ത്യയിൽ നടത്തിയ കൂട്ടക്കുരുതിക്ക് മാപ്പ് അപേക്ഷിക്കണമെന്നാണ് വീരേന്ദ്ര ശർമ്മ പാർലമെന്റിൽ ആവശ്യപ്പെട്ടത്. ഈയാഴ്ച തുടക്കത്തിൽ '1919ലെ ജാലിയൻവാലാബാഗ് കൂട്ടക്കുരുതി' എന്ന പേരിലാണ് പ്രമേയം അവതരിപ്പിച്ചത്. വിവിധ കക്ഷികളിൽപ്പെട്ട എട്ട് ബ്രിട്ടീഷ് എംപിമാർ ഈ പ്രമേയത്തെ പിന്തുണയ്ക്കുകയും ചെയ്തു. ലേബർ, കൺസർവേറ്റീവ്‌സ്, സ്‌കോട്ടിഷ് നാഷണൽ പാർട്ടി, ഡെമോക്രാറ്റിക് യൂണിയനിസ്റ്റ് പാർട്ടി ഓഫ് നോർത്തേൺ അയർലന്റ് എന്നീ രാഷ്ട്രീയ പാർട്ടികളുടെ എംപിമാരാണ് പിന്തുണ അർപ്പിച്ചവർ. അതിക്രൂരവും പൈശാചികവുമായ ജാലിയൻവാലാബാഗ് കൂട്ടക്കൊലയുടെ ഉത്തരവാദിത്തത്തിൽനിന്ന് ബ്രിട്ടന് കൈകഴുകി രക്ഷപ്പെടാനാകില്ലെന്ന് ശർമ്മ പറഞ്ഞു.

Stories you may Like

ജാലിയൻ വാലാബാഗ് കൂട്ടക്കൊലയ്ക്ക് 2019ൽ നൂറു വർഷം പൂർത്തിയാകവെ, ബ്രിട്ടൻ ഇന്ത്യൻ ജനതയോട് മാപ്പു പറയുകയും ആ ദിനത്തോട് ആദരമർപ്പിക്കുകയും വേണമെന്നാണ് ശർമ്മ ആവശ്യപ്പെട്ടിരിക്കുന്നത്. 2013ൽ ഡേവിഡ് കാമറോൺ ഇന്ത്യ സന്ദർശിച്ച വേളയിൽ 'ബ്രിട്ടന് ഏറ്റവും അപമാനകരമായ സംഭവം' എന്നായിരുന്നു കൂട്ടക്കൊലയെ വിലയിരുത്തിയത്.

ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ അന്ത്യത്തിന്റെ തുടക്കം എന്നാണ് ജാലിയൻവാലാബാഗ് വിശേഷിപ്പിക്കപ്പെട്ടത്. ആ ദിനം വീണ്ടും സ്മരിക്കപ്പെടണം. പ്രതിനിധിസഭയും ബ്രിട്ടനിലെ പുതിയ തലമുറയും അതീവ ലജ്ജാകരമായ ആ സംഭവത്തെപ്പറ്റി അറിയണമെന്നും സഭ അതിൽ മാപ്പപേക്ഷിക്കണമെന്നും ശർമ്മ പ്രമേയത്തിൽ ആവശ്യപ്പെട്ടു. ഈലിങ് സതാളിനെ പ്രതിനിധീകരിക്കുന്ന ലേബർ പാർട്ടി എംപിയായ വീരേന്ദ്ര ശർമ്മ ഇന്ത്യൻ വംശജനായ മുതിർന്ന എംപി കൂടിയാണ്.

ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിലെ ഏറ്റവും രക്തരൂഷിതമായ സംഭവമാണ് 1919 ഏപ്രിൽ 13ലെ ജാലിയൻവാലാബാഗ് കൂട്ടക്കൊല. ബ്രിട്ടീഷ് പൊലീസ് ഉദ്യോഗസ്ഥനായ ബ്രിഗേഡിയർ ജനറൽ റെജിനാൾഡ്.ഇ.എച്ച്.ഡയർ ആണ് ഈ കൂട്ടക്കൊലക്ക് ഉത്തരവ് നൽകിയത്. 13 ഏപ്രിൽ 1919ന് ഒരു കലാപത്തെക്കുറിച്ച് സൂചന കിട്ടിയ ജനറൽ ഡയർ എല്ലാത്തരത്തിലുള്ള മീറ്റിങ്ങുകളും നിരോധിച്ചു. ഈ സമയത്ത് ഏതാണ്ട് ഇരുപതിനായിരത്തിനടുത്തു വരുന്ന ആളുകൾ ജാലിയൻവാലാബാഗ് എന്ന സ്ഥലത്ത് ഒരു യോഗം ചേരുന്നതായി വിവരം ലഭിച്ച ഡയർ തന്റെ ഗൂർഖാ റെജിമെന്റുമായി അങ്ങോട്ടേക്കു നീങ്ങി. യാതൊരു പ്രകോപനവുമില്ലാതെ ജനക്കൂട്ടത്തിനുനേരെ വെടിവെയ്ക്കാൻ ഡയർ തന്റെ പട്ടാളക്കാരോട് ഉത്തരവിടുകയായിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP