Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202228Tuesday

ഓസ്‌ട്രേലിയയക്ക് ഇനി പുതിയ ഭരണാധികാരി; 31മത്തെ പ്രധാനമന്ത്രിയായി ആന്റണി ആൽബനീസ് തെരഞ്ഞെടുക്കപ്പെട്ടു; ദേശീയ ഫെഡറൽ തെരഞ്ഞെടുപ്പിൽ സെന്റർ ലെഫ്റ്റ് ലേബർ പാർട്ടിക്ക് വിജയം; ആശംസയറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഓസ്‌ട്രേലിയയക്ക് ഇനി പുതിയ ഭരണാധികാരി;  31മത്തെ പ്രധാനമന്ത്രിയായി ആന്റണി ആൽബനീസ് തെരഞ്ഞെടുക്കപ്പെട്ടു; ദേശീയ ഫെഡറൽ തെരഞ്ഞെടുപ്പിൽ സെന്റർ ലെഫ്റ്റ് ലേബർ പാർട്ടിക്ക് വിജയം; ആശംസയറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

മറുനാടൻ മലയാളി ബ്യൂറോ

കാൻബറ: ഓസ്ട്രേലിയയുടെ പുതിയ പ്രധാനമന്ത്രിയായി ആന്തണി അൽബനീസ് സ്ഥാനമേൽക്കും. ഓസ്ട്രേലിയയുടെ 31ാമത് പ്രധാനമന്ത്രിയായിരിക്കും ആന്തണി അൽബനീസ്. രാജ്യത്ത് നടന്ന ദേശീയ ഫെഡറൽ തെരഞ്ഞെടുപ്പിലാണ് സെന്റർ ലെഫ്റ്റ് പാർട്ടിയായ ലേബർ പാർട്ടി നേതാവ് ആന്തണി അൽബനീസ് വിജയിച്ചത്.

ഇതോടെ നിലവിലെ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ് സ്ഥാനമൊഴിയേണ്ടി വരും. മോറിസണിന്റെ ലിബറൽ പാർട്ടി ഓഫ് ഓസ്ട്രേലിയയുടെ സർക്കാരിന് ഭൂരിപക്ഷം തെളിയിക്കാനാവാതെ തെരഞ്ഞെടുപ്പിൽ പരാജയം നേരിടേണ്ടി വന്നതോടെയാണ് ഇത്.നിലവിൽ ഓസ്ട്രേലിയയുടെ പ്രതിപക്ഷ നേതാവാണ് ആന്തണി അൽബനീസ്. ശനിയാഴ്ചയായിരുന്നു തെരഞ്ഞെടുപ്പിലൂടെ സ്‌കോട്ട് മോറിസണിന്റെ സഖ്യ സർക്കാരിനെ ആന്തണി അൽബനീസ് പുറത്താക്കിയത്.

പാർലമെന്റിൽ ഭൂരിപക്ഷം തെളിയിക്കണമെങ്കിൽ 76 സീറ്റുകളാണ് നേടേണ്ടത്. ശനിയാഴ്ച വൈകി വന്ന റിപ്പോർട്ടുകളനുസരിച്ച് ലേബർ പാർട്ടി 72 സീറ്റുകളിൽ മുന്നിട്ട് നിൽക്കുന്നുണ്ട്. അതേസമയം, ലിബറൽ പാർട്ടി ഓഫ് ഓസ്ട്രേലിയക്ക് 55 സീറ്റുകളിൽ മാത്രമാണ് മുന്നേറ്റമുള്ളത്.ഇതോടെയാണ് ലേബർ പാർട്ടി വിജയമുറപ്പിച്ചത്.

തോൽവിക്ക് പിന്നാലെ ലിബറൽ പാർട്ടിയുടെ നേതൃസ്ഥാനത്ത് നിന്നും സ്‌കോട്ട് മോറിസൺ സ്ഥാനമൊഴിയുമെന്നാണ് റിപ്പോർട്ടുകൾ. ഇതോടെ പ്രതിപക്ഷ നേതൃസ്ഥാനത്തേക്കും പുതിയ ആളായിരിക്കും എത്തുക.

അതേസമയം, ആന്തണി അൽബനീസിന്റെ വിജയത്തിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ആശംസകളറിയിച്ചിട്ടുണ്ട്. തന്റെ ട്വിറ്റർ ഹാൻഡിലിലൂടെയായിരുന്നു മോദി ആശംസകളറിയിച്ചത്.

''പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടതിലും ഓസ്ട്രേലിയൻ ലേബർ പാർട്ടിയുടെ വിജയത്തിനും ആന്തണി അൽബനീസിന് ആശംസകൾ.

ഇന്തോ- പസഫിക് മേഖലയിലെ സഹകരണത്തിനും ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള സ്ടാറ്റജിക് പാർട്ണർഷിപ് ശക്തിപ്പെടുത്തുന്നതിന് വേണ്ടി വർക്ക് ചെയ്യുന്നതിനും മുന്നോട്ടുള്ള കാര്യങ്ങൾക്ക് വേണ്ടി കാത്തിരിക്കുന്നു,'' എന്നായിരുന്നു മോദി ട്വീറ്റിൽ പറഞ്ഞത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP