Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പുടിനും മോദിയും തമ്മിൽ അത്രയ്ക്ക് വലിയ സൗഹൃദം വേണ്ട! അമേരിക്കയുടെ മറുപടി ഇന്ത്യ കാണാനിരിക്കുന്നതേയുള്ളുവെന്ന് ഡോണൾഡ് ട്രംപ്; അമേരിക്കയുടെ ആവശ്യം വകവയ്ക്കാതെ എസ് 400 കരാറിൽ ഒപ്പിട്ടതും രസിക്കാതെ യുഎസ്; ആയുധ വ്യാപാരത്തിൽ റഷ്യയുമായി സഹകരിച്ച ചൈനയുടെ ഗതി ഇന്ത്യക്കും വരുമോ?

പുടിനും മോദിയും തമ്മിൽ അത്രയ്ക്ക് വലിയ സൗഹൃദം വേണ്ട! അമേരിക്കയുടെ മറുപടി ഇന്ത്യ കാണാനിരിക്കുന്നതേയുള്ളുവെന്ന് ഡോണൾഡ് ട്രംപ്; അമേരിക്കയുടെ ആവശ്യം വകവയ്ക്കാതെ എസ് 400 കരാറിൽ ഒപ്പിട്ടതും രസിക്കാതെ യുഎസ്; ആയുധ വ്യാപാരത്തിൽ റഷ്യയുമായി സഹകരിച്ച ചൈനയുടെ ഗതി ഇന്ത്യക്കും വരുമോ?

മറുനാടൻ മലയാളി ഡസ്‌ക്

വാഷിങ്ടൻ: റഷ്യയുമായി എസ്400 കരാർ ഒപ്പിട്ടതിൽ ഇന്ത്യയ്ക്കു താക്കീതുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അമേരിക്കയുടെ മറുപടി ഇന്ത്യ കാണാനിരിക്കുന്നതേയുള്ളുവെന്ന് ട്രംപ് മാധ്യമങ്ങളോടു പറഞ്ഞു. യുഎസിനെതിരെ പ്രവർത്തിക്കുന്ന രാഷ്ട്രങ്ങൾക്കെതിരെ ചുമത്തുന്ന കാറ്റ്‌സ നിയമം സംബന്ധിച്ച ചോദ്യത്തിനായിരുന്നു ട്രംപിന്റെ മറുപടി. ഈ നിയമപ്രകാരം ഇന്ത്യയ്‌ക്കെതിരെ നടപടികൾ കൈക്കൊള്ളാനുള്ള അവകാശങ്ങൾ യുഎസ് പ്രസിഡന്റിനു മാത്രമാണ്.

ഇന്ത്യയ്ക്കു കൃത്യമായ മറുപടി യുഎസ് നൽകും. എപ്പോഴായിരിക്കും അതെന്ന ചോദ്യത്തിന് എത്രയും പെട്ടെന്നു തന്നെ അതുണ്ടാകും. നിങ്ങൾ കണ്ടോളു ട്രംപ് വ്യക്തമാക്കി. റഷ്യയെ ലക്ഷ്യമിട്ടു കഴിഞ്ഞ ഓഗസ്റ്റിലാണ് യുഎസ് കാറ്റ്‌സ നിയമം കൊണ്ടുവന്നത്. റഷ്യയിൽനിന്നു യുദ്ധവിമാനങ്ങളും മിസൈൽ പ്രതിരോധ സംവിധാനങ്ങളും വാങ്ങിയതിന് അടുത്തിടെ ചൈനയ്‌ക്കെതിരെയും യുഎസ് ഉപരോധം ഏർപ്പെടുത്തിയിരുന്നു. കഴിഞ്ഞ ദിവസമാണ് യുഎസ് ഭീഷണികൾ കൂട്ടാക്കാതെ റഷ്യയുമായി എസ്400 ട്രയംഫ് മിസൈൽ പ്രതിരോധ സംവിധാനം വാങ്ങാൻ ഇന്ത്യ കരാറൊപ്പിട്ടത്.

ട്രംപ് ഇന്ത്യയ്‌ക്കെതിരായ പരാമർശങ്ങൾ നടത്തുമ്പോൾ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപെയോയും സമീപത്തുണ്ടായിരുന്നു. പോംപെയോ ഇന്ന് ട്രംപിനെ കാണുന്നുമുണ്ട്. ഇന്ത്യയ്ക്ക് ഇളവു ലഭിക്കുമോയെന്ന കാര്യത്തിൽ പോംപെയോയും പ്രതിരോധ സെക്രട്ടറി ജെയിംസ് മാറ്റിസും നേരത്തേ സൂചനകൾ നൽകിയിരുന്നു. കാറ്റ്‌സ നിയമം റഷ്യയെ ലക്ഷ്യമാക്കിയുള്ളതാണെന്നും സഖ്യരാഷ്ട്രങ്ങളുടെ സൈനിക ശക്തിയെ അതു ബാധിക്കില്ലെന്നും ഇന്ത്യയിലെ യുഎസ് എംബസി വക്താവ് പ്രതികരിച്ചു.

അമേരിക്കൻ ഭീഷണി വകവെയ്ക്കാതെ റഷ്യയുമായി ഇന്ത്യ ആയുധ കരാറിൽ ഒപ്പിട്ടു. ഇപ്പോഴിതാ വീണ്ടും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വാക്കുകൾക്ക് പുല്ലുവില നൽകി അടുത്ത നീക്കം. അമേരിക്കൻ എതിർപ്പ് കണക്കിലെടുക്കാതെ ഇറാനിൽ നിന്ന് ഇന്ത്യ എണ്ണ ഇറക്കുമതി ചെയ്യുമെന്ന് റിപ്പോർട്ടുകൾ. നവംബർ നാലുമുതലാണ് ഇറാന് മേൽ ഏർപ്പെടുത്തിയിരിക്കുന്ന ഉപരോധം നിലവിൽ വരിക. എന്നാൽ നവംബറിൽ 90 ലക്ഷം ബാരൽ അസംസ്‌കൃത എണ്ണ വാങ്ങാനാണ് ഇന്ത്യൻ തീരുമാനം.

ഇറാനെതിരേ അടുത്തമാസം നാലുമുതൽ ആരംഭിക്കുന്ന രണ്ടാംഘട്ട ഉപരോധത്തിൽനിന്ന് ആരെയും ഒഴിവാക്കില്ലെന്നു അമേരിക്ക മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് ഇറാൻ എണ്ണ വിഷയത്തിൽ ഇന്ത്യ നിലപാട് വ്യക്തമാക്കിയത്. എണ്ണയ്ക്കായി ഇറാനെ ആശ്രയിക്കുന്ന ഇന്ത്യയ്ക്കും ഇറാഖിനും ബദൽ സംവിധാനം കണ്ടെത്താൻ എല്ലാ സഹായവും നൽകുന്നുണ്ടെന്നു യു.എസ്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോൺ ബോൾട്ടൻ പറഞ്ഞു.

ഇറാനിൽനിന്നുള്ള എണ്ണയുടെയും പ്രകൃതിവാതകത്തിന്റെയും കയറ്റുമതി അവസാനിപ്പിക്കാൻ ലക്ഷ്യമിട്ടാണു രണ്ടാംഘട്ട ഉപരോധം ഏർപ്പെടുത്തുന്നതെന്നും ബോൾട്ടൻ ചൂണ്ടിക്കാണിച്ചു. ഇതാണ് ഇന്ത്യ തള്ളിക്കളയുന്നത്. ഇതിന് പിന്നാലെ സൗദിയിൽ നിന്ന് 40ലക്ഷം ബാരൽ എണ്ണ വാങ്ങാനും ഇന്ത്യ തരുമാനിച്ചിരുന്നു. ഇന്ത്യക്ക് കൂടുതൽ എണ്ണ ലഭിക്കുന്നതിന് സൗദിയോട് കൂടുതൽ ഉൽപ്പാദനം നടത്താനും അമേരിക്ക ആവശ്യപ്പെട്ടിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP