Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ചൈന വീണ്ടും ഇന്ത്യൻ അതിർത്തിയിൽ ഭൂട്ടാന്റെ മണ്ണിൽ നിർമ്മാണത്തിൽ തന്നെ; ചൊറിഞ്ഞു മാനം കളയാൻ മടിച്ച് ഇന്ത്യ കണ്ണടച്ചു നിൽക്കുന്നുവെന്ന് ആരോപിച്ച് അമേരിക്ക; ചൈനീസ് പട്ടാളത്തെ ഓടിച്ച് ഇന്ത്യൻ ദോക് ലാ ധീരതയ്ക്ക് അപ്രതീക്ഷിത വഴിത്തിരിവ്

ചൈന വീണ്ടും ഇന്ത്യൻ അതിർത്തിയിൽ ഭൂട്ടാന്റെ മണ്ണിൽ നിർമ്മാണത്തിൽ തന്നെ; ചൊറിഞ്ഞു മാനം കളയാൻ മടിച്ച് ഇന്ത്യ കണ്ണടച്ചു നിൽക്കുന്നുവെന്ന് ആരോപിച്ച് അമേരിക്ക; ചൈനീസ് പട്ടാളത്തെ ഓടിച്ച് ഇന്ത്യൻ ദോക് ലാ ധീരതയ്ക്ക് അപ്രതീക്ഷിത വഴിത്തിരിവ്

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ദോക് ലായിൽ ഇന്ത്യൻ സൈന്യത്തിന്റെ ഇടപെടലിനെ തുടർന്ന് ചൈനീസ് സേന പിൻവാങ്ങിയെന്ന വാർത്തകൾ നേരത്തെ പുറത്തുവന്നിരുന്നു. ഇരുരാജ്യങ്ങളും ഒരുമിച്ചു നടത്തിയ ചർച്ചകൾക്ക് ശേഷമാണ് പ്രതിരോധമന്ത്രിയും വിദേശകാര്യമന്ത്രിയും ഇക്കാര്യം വ്യക്തമാക്കിയത്. എന്നാൽ, ഇത് ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള കേന്ദ്രത്തിന്റെ തന്ത്രം മാത്രമാണെന്ന് കൂടുതൽ വ്യക്തമാകുന്നു. ഭൂട്ടാൻ അധീന പ്രദേശമായ ദോക് ലായിൽ നിർത്തിവച്ചിരുന്ന നിർമ്മാണ പ്രവർത്തനങ്ങൾ ഉൾപ്പെടെ ചൈന പുനഃരാരംഭിച്ചതായി വ്യക്തമാക്കിയത് അമേരിക്കയാണ്.

ഇക്കാര്യത്തിൽ യാതൊന്നും ചെയ്യാതെ കണ്ണടയ്ക്കുന്ന നിലപാടാണ് ഇന്ത്യയും ഭൂട്ടാനും സ്വീകരിക്കുന്നതെന്നും യുഎസ് സെനറ്റംഗം ആൻ വാഗ്‌നർ ആരോപിച്ചു. എന്നാൽ പ്രസ്താവന ഇന്ത്യ തള്ളിക്കളഞ്ഞു. സൗത്ത് ചൈന കടലിലെ ചൈനീസ് സൈനിക കടന്നുകയറ്റം സംബന്ധിച്ച സെനറ്റ് ചർച്ചയ്ക്കിടെയാണ് ദോക് ലാ വിഷയവും ഉയർന്നു വന്നത്. ഭൂട്ടാനു സമീപം ഇന്ത്യചൈന അതിർത്തിയിലെ തർക്കഭൂമിയാണ് ദോക് ലാ. ഇരുരാജ്യങ്ങളുടെയും സൈനികർ തമ്മിൽ കഴിഞ്ഞ വർഷം ഇവിടെ 73 ദിവസത്തോളം സംഘർഷം നിലനിന്നിരുന്നു.

യുദ്ധ ഭീതിയിലേക്കു വരെ ഇതു നയിച്ചു. അതിർത്തിയോടു ചേർന്നു ചൈനയുടെ റോഡു നിർമ്മാണവുമായി ബന്ധപ്പെട്ടായിരുന്നു തർക്കം. തുടർന്നു നടന്ന ചർച്ചയിലാണ് ഇരുരാജ്യങ്ങളും ദോക് ലായിലെ നിർമ്മാണ പ്രവൃത്തികൾ നിർത്താൻ തീരുമാനിച്ചത്. 2017 ഓഗസ്റ്റ് 28നു ശേഷം ഇക്കാര്യത്തിൽ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണങ്ങൾ ഉണ്ടായിട്ടില്ല. ഹിമാലയൻ മേഖലയിലെ കടന്നുകയറ്റത്തെ സൗത്ത് ചൈന കടലുമായി ബന്ധപ്പെട്ടുള്ള നയങ്ങളിന്മേൽ ചൈനയുടെ പ്രതികരണമാണ് ഓർമിപ്പിക്കുന്നതെന്ന് വാഗ്‌നറുടെ പ്രസ്താവന ഈ സാഹചര്യത്തിലാണു ചർച്ചയാകുന്നത്. എന്നാൽ ഇതിനെപ്പറ്റി കൂടുതൽ വിശദീകരണങ്ങളിലേക്ക് അവർ കടന്നില്ല.

അതേസമയം യുഎസിൽ നിന്നുള്ള പ്രസ്താവനയെ കേന്ദ്ര സർക്കാർ തള്ളിക്കളഞ്ഞു. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ സമാധാന ചർച്ചയ്ക്കു ശേഷമുണ്ടായ അതേ സ്ഥിതിവിശേഷമാണു ദോക് ലായിൽ തുടരുന്നതെന്ന് വിദേശകാര്യ സഹമന്ത്രി വി.കെ.സിങ്ങാണു രാജ്യസഭയിൽ വ്യക്തമാക്കിയത്. പിന്നീട് വിദേശകാര്യമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിലും ഇക്കാര്യം ആവർത്തിച്ചു.

നേരത്തെ സൈന്യം ദോക് ലായിലേക്ക് കയറിയ വേളയിൽ ചൈനയുടെ അധീനതയിലുള്ള പ്രദേശത്തേക്ക് ആദ്യമായാണ് ഇന്ത്യൻ സേന അതിക്രമിച്ചു കടന്ന അവസ്ഥ പോലും ഉണഅടായിരുന്നു. ദോക് ലാ മേഖലയിൽ ചൈന ചൈനയുടേതെന്നും ഭൂട്ടാൻ ഭൂട്ടാന്റേതെന്നും അവകാശപ്പെടുന്ന സ്ഥലത്തു ചൈനീസ് സൈന്യം (പീപ്പിൾസ് ലിബറേഷൻ ആർമിപിഎൽഎ) റോഡ് നിർമ്മിച്ചതാണ് പ്രശ്നങ്ങൾക്കു തുടക്കം. തർക്കഭൂമിയിലെ റോഡ് നിർമ്മാണം അന്യായമാണെന്നു ചൂണ്ടിക്കാട്ടി ഭൂട്ടാൻ രംഗത്തുവന്നു. ചൈനയുമായി നയതന്ത്ര ബന്ധങ്ങളില്ലാത്ത ഭൂട്ടാൻ ന്യൂഡൽഹിയിലെ ചൈനീസ് എംബസിയിൽ എതിർപ്പ് അറിയിച്ചു.

സൈനികശേഷിയിൽ കാര്യമായ വീര്യമില്ലാത്ത റോയൽ ഭൂട്ടാൻ ആർമി വിഷയത്തിൽ ഇന്ത്യയുടെ സഹായം അഭ്യർത്ഥിച്ചു. റോഡ് നിർമ്മാണത്തിൽ നിന്ന് എത്രയും വേഗം പിന്തിരിയണമെന്ന ഇന്ത്യൻ ആവശ്യം ചൈനയെ ചൊടിപ്പിച്ചു. തങ്ങളുടെ അധികാരപരിധിയിലുള്ള പ്രദേശത്തു റോഡ് നിർമ്മിക്കുന്നതിനെ എതിർക്കാൻ മറ്റു രാജ്യങ്ങൾക്ക് അവകാശമില്ലെന്നു ചൈന തിരിച്ചടിച്ചു. പ്രശ്നങ്ങളുണ്ടെങ്കിൽതന്നെ അതു തങ്ങളും ഭൂട്ടാനും തമ്മിലാണെന്നും അതിൽ മൂന്നാം കക്ഷിയായ ഇന്ത്യ ഇടപെടേണ്ടതില്ലെന്നും അവർ കൂട്ടിച്ചേർത്തു.

സൈനികപരാമായി ഇരു രാജ്യങ്ങൾക്കും അതീവ പ്രാധാന്യ മേഖല, ദോക് ലാ ചൈന പിടിച്ചാൽ ഇന്ത്യക്ക് കടുത്ത ഭീഷണി

സൈനികപരമായി ഇരു രാജ്യങ്ങൾക്കും അതീവ പ്രാധാന്യമുള്ള മേഖലയാണ് ദോക് ലാ. അതുകൊണ്ട് തന്നെയാണ് ഈ സ്ഥലത്തിന് വേണ്ടി രണ്ട് രാജ്യങ്ങളും തമ്മിൽ കാർക്കശ നിലപാട് സ്വീകരിക്കുന്നത്. നിലവിൽ, ദോക് ലായിൽ ഭൂട്ടാനുനേർക്കു റോഡ് നിർമ്മിക്കുന്ന ചൈനയുടെ ആത്യന്തികലക്ഷ്യം ഇന്ത്യയാണ്. ഇന്ത്യയും ഭൂട്ടാനും ടിബറ്റും സംഗമിക്കുന്ന പ്രദേശത്തു കൃത്യമായ അതിർത്തി രേഖപ്പെടുത്തിയിട്ടില്ലെന്നതു മുതലാക്കിയാണു ചൈനയുടെ നീക്കങ്ങൾ. ദോക് ലായുടെ നിയന്ത്രണം ഏറ്റെടുത്താൽ, ബംഗാളിലെ സിലിഗുഡി വരെ ചൈനയുടെ കണ്ണുകളെത്തും. ഇത് കിഴക്കൻ സംസ്ഥാനങ്ങളിൽ ഇന്ത്യക്കുള്ള നിയന്ത്രണത്തിൽ അയവു വരുത്താനും ഇടവരും. ഇത് കണ്ടറിഞ്ഞാണ് വിട്ടുവീഴ്‌ച്ചക്കില്ലെന്ന ഇന്ത്യൻ നിലപാടിന് പിന്നിലും.

ഇന്ത്യയുടെ മറ്റു ഭാഗങ്ങളെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളുമായി ബന്ധിപ്പിക്കുന്ന ഇടനാഴിയാണ് സിലിഗുഡി. ദോക് ലായുടെ നിയന്ത്രണം ചൈന കൈക്കലാക്കിയാൽ, സിലിഗുഡി ആക്രമിച്ച് ഇന്ത്യയെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നു പൂർണമായി വിച്ഛേദിക്കാൻ വരെ അവർക്കു സാധിക്കും. ഈ സാഹചര്യം എന്തുവിലകൊടുത്തും ഒഴിവാക്കുക എന്ന സന്ദേശമാണ് അതിർത്തിയിലെ സൈനികർക്ക് ഇന്ത്യൻ ഭരണകൂടം നൽകിയിരിക്കുന്നത്. ദോക് ലാ ചൈനയുടെ നിയന്ത്രണത്തിലാകുന്ന സ്ഥിതി ഇന്ത്യയ്ക്കു മേൽ ഉയർത്തുന്ന സുരക്ഷാഭീഷണി വളരെ വലുതാണ്. ഭൂട്ടാന് ഇന്ത്യനൽകുന്ന അകമഴിഞ്ഞ സഹായത്തിന്റെ കാരണവും ഇതുതന്നെ. ഭൂട്ടാനും ഇന്ത്യയും തമ്മിലുള്ള സഹോദരബന്ധം തകർക്കുക എന്ന ഗൂഢലക്ഷ്യവും ചൈനീസ് നീക്കങ്ങൾക്കു പിന്നിലുണ്ട്.

ചൈനയുടെ അധികാര പരിധിയിൽ ചുംബി താഴ്‌വര, വില 25 ലക്ഷം രൂപ!

ഇന്ത്യയ്ക്കും ഭൂട്ടാനുമിടയിലുള്ള നേർത്ത വിടവിൽ ചൈനയുടെ അധികാരപരിധിയിലുള്ള പ്രദേശമായ ചുംബി താഴ്‌വരയുടെ വില 25 ലക്ഷം രൂപ! 1908ൽ ബ്രിട്ടിഷുകാർ ഈ തുകയ്ക്കാണു താഴ്‌വരയുടെ അധികാരം ടിബറ്റിനു കൈമാറിയത്. ടിബറ്റിൽ നിന്ന് ഇന്ത്യയിലേക്കുള്ള വ്യാപാരബന്ധം സുഗമമാക്കുന്നതിനുള്ള പ്രതിഫലമായിരുന്നു ഈ കച്ചവടം. 1950ൽ ടിബറ്റിന്റെ അധികാരം ചൈന ഏറ്റെടുത്തതോടെ ചുംബി ചൈനയ്ക്കു കീഴിലായി. അന്നു വിട്ടുകൊടുത്ത ചുംബി ആണ് ഇന്ന് ഇന്ത്യയ്ക്കും ഭൂട്ടാനും ഏറ്റവുമധികം തലവേദന ഉയർത്തുന്നത്. ഇന്ത്യയെയും ഭൂട്ടാനെയും മുട്ടിനിൽക്കുന്ന താഴ്‌വരയുടെ കോണിലാണു ദോക് ലാ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP