Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Dec / 202004Friday

'ഞങ്ങളുടെ നേതാവിനെ ഇല്ലാതാക്കിയതാലോചിച്ച് അമേരിക്ക അധികം സന്തോഷിക്കേണ്ട; യൂറോപ്പിന്റെയും മധ്യആഫ്രിക്കയുടെയും പടിവാതിലിൽ ഞങ്ങൾ എത്തിനിൽക്കുന്ന കാര്യം നിങ്ങൾ മനസിലാക്കിയിട്ടില്ലേ; ഞങ്ങൾ ഇത് വ്യാപിപ്പിക്കുയാണ്; ഒരു അഭിപ്രായം പറഞ്ഞ് ഉറങ്ങുകയും മറ്റൊരു അഭിപ്രായത്തോടൊപ്പം ഉറക്കമുണരുകയും ചെയ്യുന്ന ഒരു പ്രായംചെന്ന വിഡ്ഢിയാണ് നിങ്ങളുടെ ഈ വിധിക്ക് കാരണം'; ബാഗ്ദാദിയുടെ കൊലയിൽ രോഷംകൊണ്ട് അമേരിക്കയ്ക്ക് എതിരെ ഐഎസിന്റെ ശബ്ദരേഖ

'ഞങ്ങളുടെ നേതാവിനെ ഇല്ലാതാക്കിയതാലോചിച്ച് അമേരിക്ക അധികം സന്തോഷിക്കേണ്ട; യൂറോപ്പിന്റെയും മധ്യആഫ്രിക്കയുടെയും പടിവാതിലിൽ ഞങ്ങൾ എത്തിനിൽക്കുന്ന കാര്യം നിങ്ങൾ മനസിലാക്കിയിട്ടില്ലേ; ഞങ്ങൾ ഇത് വ്യാപിപ്പിക്കുയാണ്; ഒരു അഭിപ്രായം പറഞ്ഞ് ഉറങ്ങുകയും മറ്റൊരു അഭിപ്രായത്തോടൊപ്പം ഉറക്കമുണരുകയും ചെയ്യുന്ന ഒരു പ്രായംചെന്ന വിഡ്ഢിയാണ് നിങ്ങളുടെ ഈ വിധിക്ക് കാരണം'; ബാഗ്ദാദിയുടെ കൊലയിൽ രോഷംകൊണ്ട് അമേരിക്കയ്ക്ക് എതിരെ ഐഎസിന്റെ ശബ്ദരേഖ

മറുനാടൻ ഡെസ്‌ക്‌

ലെബനൻ: ഐ.എസ് തലവൻ അബൂബക്കർ അൽ ബാഗ്ദാദി തീർന്നെന്ന കരുതി അധികം സന്തോഷിക്കേണ്ടെന്ന് വ്യക്തമാക്കി അമേരിക്കയ്ക്ക് ഇസ്ലാമിക് സ്റ്റേറ്റിന്റെ ഭീഷണി. പുതിയ തലവനെ തെരഞ്ഞെടുക്കുന്നതായി ഐഎസ് വ്യാഴാഴ്ച അറിയിച്ചിരുന്നു. ബാഗ്ദാദിയുടെ മരണം സ്ഥിരീകരിച്ചായിരുന്നു ഐഎസിന്റെ പ്രഖ്യാപനം. അബു ഇബ്രാഹിം അൽഖുറേഷിയാണ് ഐഎസിന്റെ പുതിയ തലവൻ.

'ഞങ്ങളുടെ നേതാവിനെ ഇല്ലാതാക്കിയതാലോചിച്ച് അമേരിക്ക അധികം സന്തോഷിക്കേണ്ട. യൂറോപ്പിന്റെയും സെൻട്രൽ ആഫ്രിക്കയുടെയും പടിവാതിലിൽ ഞങ്ങൾ എത്തിനിൽക്കുന്ന കാര്യം നിങ്ങൾ മനസിലാക്കിയിട്ടില്ലേ. എന്നുമാത്രമല്ല, ഞങ്ങൾ ഇത് വ്യാപിപ്പിക്കുകയും ഉറപ്പിക്കുകയുമാണ്', ഐഎസ് വക്താവ് അവരുടെ സോഷ്യൽമീഡിയ ചാനലിലൂടെ അയച്ച ശബ്ദരേഖയിൽ വ്യക്തമാക്കി. രാജ്യങ്ങൾക്ക് നിങ്ങൾ പരിഹാസപാത്രമാവുന്നത് എങ്ങനെയെന്ന് നിങ്ങൾ കാണും. ഒരു അഭിപ്രായം പറഞ്ഞ് ഉറങ്ങുകയും മറ്റൊരു അഭിപ്രായത്തോടൊപ്പം ഉറക്കമുണരുകയും ചെയ്യുന്ന ഒരു പ്രായംചെന്ന വിഡ്ഢിയാണ് നിങ്ങളുടെ ഈ വിധിക്ക് കാരണം', അമേരിക്കയ്്ക്ക് ഐഎസിന്റെ ഭീഷണി ഇങ്ങനെ.

ബാഗ്ദാദിയുടെ മരണം സ്ഥിരീകരിച്ചതിന് ശേഷം ഐഎസിന്റെ കൺസൾറ്റേറ്റീവ് കൗൺസിലാണ് പുതിയ തലവനെ തെരഞ്ഞെടുത്തത്. പുതിയ തലവനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഐഎസ് പുറത്തുവിട്ടിട്ടില്ല. ഐഎസിന്റെ മുൻ വക്താവും യു.എസിന്റെ ബാഗ്ദാദി വേട്ടയിൽ കൊല്ലപ്പെട്ടെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ട്.

ഐ.എസ് തലവൻ അബൂബക്കർ ബാഗ്ദാദി കൊല്ലപ്പെട്ടെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഞായറാഴ്ച പ്രഖ്യാപിച്ചിരുന്നു.സൈനിക നടപടിക്കിടെ സ്വയം പൊട്ടിത്തറിച്ചാണ് ബാഗ്ദാദി മരിച്ചത്. 'ഒരുഭീരുവിനെ പോലെയാണ് ബാഗ്ദാദി മരിച്ചത്. ഇനി ഒരാളെ പോലും അയാൾ ദ്രോഹിക്കില്ല. ലോകം ഇനി സുരക്ഷിതം, '- ട്രംപ് പ്രഖ്യാപിച്ചു.സൈനിക നടപടി രണ്ടുമണിക്കൂർ നീണ്ടുനിന്നു. തീവ്രവാദ സംഘടനകളെ പൂർണമായി കൊമ്പുകുത്തിക്കാൻ പ്രതിജ്ഞാബദ്ധമാണ് അമേരിക്ക. യുഎസ് സേനയുടെ നായ്ക്കൾ ബാഗ്ദാദിയെ വേട്ടയാടി പിടിച്ചു. ഇതോടെ അയാൾ സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു.

ഓപ്പറേഷനിടെ ഒരു സൈനികനെ പോലും യുഎസിന് നഷ്ടപ്പെട്ടിട്ടില്ല. 11 കുട്ടികളെ സ്ഥലത്ത് നിന്നും മോചിപ്പിച്ചു. നായ്ക്കൾ പിന്തുടർന്നപ്പോൾ ഒരുഅടഞ്ഞ ടണലിന് അകത്തേക്ക് ബാഗ്ദാദി ഓടിക്കയറി.കെ9 എന്നറിയപ്പെടുന്ന നായ്ക്കൾ ഇയാളുടെ പിന്നാലെയോടി. ഓടുന്നതിനിടെ വഴിനീളെ ബഗ്ദാദി ഉറക്കെ കരയുകയായിരുന്നു.കെട്ടിടത്തിൽ നിന്ന് ഇറങ്ങിയോടിയവരുടെ കൂട്ടത്തിൽ ബഗ്ദാദി മാത്രമാണ് തുരങ്കത്തിലേക്ക് കടന്നത്. വെടിയേൽക്കാതിരിക്കാനുള്ള 'മറയായാണ്' കുട്ടികളെയും വലിച്ച് ഒപ്പം കൂട്ടിയത്. പിടിക്കപ്പെടുമെന്നുറപ്പായതോടെ സ്വയം പൊട്ടിത്തെറിച്ചു. മൂന്നു കുഞ്ഞുങ്ങളെയും ചേർത്തു നിർത്തിയായിരുന്നു ഇയാൾ പൊട്ടിത്തെറിച്ചത്.സ്‌ഫോടനത്തിൽ ശരീരം ചിന്നിച്ചിതറി. ടണൽ അവർക്ക് മേലേ വീഴുകയും ചെയ്തു. താൻ സൈനിക ഓപ്പറേഷൻ കണ്ടുവെന്നും ട്രംപ് പറഞ്ഞു.

ബാഗ്ദാദിയുടെ മരണം ട്രംപിന് വൻ വിജയമാണ്. കാരണം സിറിയയിൽ നിന്ന് യുഎസ് സൈനികരെ പിൻവലിക്കാനുള്ള തീരുമാനം വലിട വിമർശനങ്ങൾക്ക് വഴിവച്ചിരുന്നു. റിപ്പബ്ലിക്കൻ പാർട്ടിയും ഇക്കാര്യത്തിൽ ട്രംപിനെ കുറ്റപ്പെടുത്തിയിരുന്നു. സൈനിക ഓപ്പറേഷൻ, ട്രംപിന് പിടിവള്ളിയാകുന്നത് അതുകൊണ്ടാണ്. എന്നാൽ ഐഎസിന്റെ ഭീഷണി യുഎസ് വൃത്തങ്ങൾ കാര്യമായി എടുത്തിട്ടില്ലെന്നാണ് പാശ്ചാത്യ മാധ്യമങ്ങൾ പറയുന്നത്. ആകെ തകർന്ന ഐഎസിന് തിരിച്ചുവരാനുള്ള യാതൊരു സാധ്യതയും സിഎൈഎ അടക്കമുള്ള സംഘടനകൾ കാണുന്നുമില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP