Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പശ്ചിമേഷ്യയിൽ തീവ്രവാദത്തിന്റെ പ്രഭവകേന്ദ്രം ഖത്തർ തന്നെയോ?; ഇറാനുപോലും സാമ്പത്തിക സഹായം നൽകുന്നത് ഖത്തറാണെന്ന് സൗദി; ഹൂതി വിമതരെ സഹായിക്കാൻ ഇറാൻ ഉപയോഗിക്കുന്നത് ആ പണം; 2014 ൽ ഗൾഫ് രാജ്യങ്ങൾ ഒപ്പുവെച്ച കരാറിലെ വ്യവസ്ഥകൾ പാലിക്കുന്നില്ല; ഇസ്ലാമിക രാജ്യങ്ങൾ ഒന്നിച്ച് എതിർത്തിട്ടും തീവ്രവാദികളെ കൈയൊഴിയാതെ ഖത്തർ; ഇറാനുപിന്നാലെ ഖത്തറിനെയും നോട്ടമിട്ട് അമേരിക്കയടക്കമുള്ള രാജ്യങ്ങൾ; യുദ്ധഭീതി ഒഴിയാതെ ഗൾഫ് മേഖല

പശ്ചിമേഷ്യയിൽ തീവ്രവാദത്തിന്റെ പ്രഭവകേന്ദ്രം ഖത്തർ തന്നെയോ?; ഇറാനുപോലും സാമ്പത്തിക സഹായം നൽകുന്നത് ഖത്തറാണെന്ന് സൗദി; ഹൂതി വിമതരെ സഹായിക്കാൻ ഇറാൻ ഉപയോഗിക്കുന്നത് ആ പണം; 2014 ൽ ഗൾഫ് രാജ്യങ്ങൾ ഒപ്പുവെച്ച കരാറിലെ വ്യവസ്ഥകൾ പാലിക്കുന്നില്ല; ഇസ്ലാമിക രാജ്യങ്ങൾ ഒന്നിച്ച് എതിർത്തിട്ടും തീവ്രവാദികളെ കൈയൊഴിയാതെ ഖത്തർ; ഇറാനുപിന്നാലെ ഖത്തറിനെയും നോട്ടമിട്ട് അമേരിക്കയടക്കമുള്ള രാജ്യങ്ങൾ; യുദ്ധഭീതി ഒഴിയാതെ ഗൾഫ് മേഖല

മറുനാടൻ ഡെസ്‌ക്‌

 റിയാദ്: ഇസ്ലാമിക തീവ്രവാദ സംഘടനകൾക്ക് വൻതോതിലുള്ള സാമ്പത്തിക സഹായം നൽകുന്നത് ഖത്തർ ആണെന്ന് നേരത്തെ തന്നെ ഉയർന്ന ആരോപണമാണ്. ഇതിന്റെ പേരിൽ സൗദിയും യുഎഇയും ബഹറൈനും അടക്കമുള്ള രാജ്യങ്ങൾ നേരത്തെ തന്നെ ഖത്തറിനെ ഉപരോധിച്ചതാണ്. എന്നാൽ അതുകൊണ്ട് ഒന്നും ഒരുമാറ്റവും ഖത്തറിന് ഉണ്ടായിട്ടില്ലെന്നും ഹൂതി വിമതർ അടക്കമുള്ളവർക്ക് സാമ്പത്തിക സഹായം ചെയ്യുന്നത് ഖത്തർ ആണെന്നുമുള്ള ഗുരുതര ആരോപണം സൗദി അറേബ്യ വീണ്ടും ഉയർത്തിക്കഴിഞ്ഞു. ഗൾഫ് മേഖലിയിലെ പ്രമുഖ പത്രമായ ഗൾഫ് ന്യൂസ് ഇത് വലിയ പ്രാധാന്യത്തോടെയാണ് റിപ്പോർട്ട് ചെയ്്തിരിക്കുന്നത്. ഇതോടെ അമേരിക്കയുടെ കൂടി ഫോക്കസ് വീണ്ടും ഖത്തറിലേക്ക് വന്നിരിക്കയാണ്. അമേരിക്കയും സൗദിയും ഒരുഭാഗത്തും ഖത്തറും ഇറാനും മറുഭാഗത്തുമായുള്ള ഒരു മഹായുദ്ധത്തിന്റെ തുടക്കം കൂടിയായിട്ടാണ് ഇതിനെ വിലയിരുത്തുന്നത്.

അരാംകോ ആക്രമണത്തെ തുടർന്ന് ഖത്തറിനെതിരെ വീണ്ടും സൗദി അറേബ്യ രംഗത്തു വന്നത്. ഇറാനും സാമ്പത്തിക സഹായം നൽകുന്നു എന്ന ഗുരുതരമായ ആരോപണവും ഖത്തറിനെതിരെ സൗദി ഉന്നയിക്കുന്നു. തീവ്രവാദികൾക്ക് സംരക്ഷണം നൽകുന്നതും മറ്റു രാജ്യങ്ങളുടെ ആഭ്യന്തരകാര്യങ്ങളിൽ ഇടപെടുന്നതും ഖത്തർ ഇപ്പോഴും തുടരുകയാണെന്നാണ് സൗദി വിദേശകാര്യസഹമന്ത്രി അബെൽ അൽ ജുബൈർ ആരോപിക്കുന്നത്. യു.എൻ ജനറൽ അസംബ്ലിയിലാണ് മന്ത്രി ഈ പരാമർശം നടത്തിയത്. 2014 ൽ ഗൾഫ് രാജ്യങ്ങൾ ഒപ്പുവെച്ച കരാറിലെ വ്യവസ്ഥകൾ ഖത്തർ പാലിക്കുന്നില്ലെന്നും പകരം ഖത്തർ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നു എന്നുമാരോപിച്ച് സൗദി അറേബ്യ, യു.എ.ഇ, ബഹ്‌റിൻ, ഈജിപ്ത് എന്നീ രാജ്യങ്ങൾ 2017 ൽ ഖത്തറുമായുള്ള എല്ലാ വാണിജ്യ കരാറുകളും നിർത്തലാക്കിയിരുന്നു.ഇതിനെ തുടർന്ന് ഖത്തറിന് വേണ്ടി മുന്നോട്ട് വെച്ച മാർഗനിർദ്ദേശങ്ങളിൽ ഇറാന് നൽകി വന്നിരുന്ന സഹകരണം ഒഴിവാക്കാനും മുസ്ലിം ബ്രദർഹുഡിന്റെ ചാനലെന്ന് പറയപ്പെടുന്ന ഖത്താരി അൽ ജസീര ടെലിവിഷൻ നെറ്റ് വർക്ക് നിർത്തലാക്കാനും ആവശ്യപ്പെട്ടു. എന്നാൽ തങ്ങളുടെ പരമാധികാരങ്ങളിൽ ഇടപെടേണ്ട എന്നു പറഞ്ഞ് ഖത്തർ ഇത് തള്ളിക്കളയുകയാണ് ചെയ്തത്. അരാംകോ ആക്രമണത്തിന്റെ ഉത്തരവാദികൾ ഇറാനാണെന്ന് സൗദി പറഞ്ഞിരുന്നു. ഇത്തരം ആക്രമണങ്ങളിലൂടെ സൗദിയെ അസ്ഥിരപ്പെടുത്താനുള്ള നീക്കം ഭീരുത്വമാണെന്നാണ് സൗദി രാജകുമാരൻ പറഞ്ഞത്. അരാംകോ ആക്രമണത്തിന്റെ ഉത്തരവാദിത്വം യൂറോപ്യൻ യൂണിയൻ രാജ്യങ്ങളും ഇറാന്റെ മേലാണ് ചുമത്തിയത്. അമേരിക്കയും ഇറാനാണ് ഇതിന്റെ ഉത്തരവാദി എന്ന് പറഞ്ഞിരുന്നു.

അതേ സമയം ഗൾഫ് മേഖലയിലെ സംഘർഷം സങ്കീർണമായി തുടരവെ, ഇറാനു മേൽ സമ്മർദം ശക്തംമാണ്. ഫ്രാൻസ് ഉൾപ്പെടെയുള്ള മധ്യസ്ഥ രാജ്യങ്ങൾ പോലും സൗദിയിലെ ആക്രമണത്തിന്റെ പേരിൽ അമേരിക്കക്കൊപ്പം നിലയുറപ്പിച്ചത് ഇറാന് വലിയ തിരിച്ചടിയായി. ഖത്തർ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളും ഇറാനെതിരെ കടുത്ത നിലപാടാണ് കൈക്കാണ്ടിരിക്കുന്നത്. ഹോർമുസ് കടലിടുക്കിൽ രൂപപ്പെട്ട സംഘർഷ വേളയിൽ മിക്ക യൂറോപ്യൻ രാജ്യങ്ങളും അമേരിക്കയുടെ ഇറാൻ വിരുദ്ധ നിലപാടിനെ പിന്തുണച്ചിരുന്നില്ല. എന്നാൽ സൗദി എണ്ണ കേന്ദ്രങ്ങൾക്കു നേരെ നടന്ന ആക്രമണത്തിനു പിന്നിൽ ഇറാന്റെ പങ്ക് വ്യക്തമാണെന്നാണ് ഫ്രാൻസ് ഉൾപ്പെടെയുള്ള മധ്യസ്ഥ രാജ്യങ്ങൾ പോലും ഇപ്പോൾ കുറ്റപ്പെടുത്തുന്നത്.

സൗദിയുടെ നേതൃത്വത്തിൽ ഖത്തർ കൂടാതെയുള്ള ജിസിസി രാജ്യങ്ങളുടെ പ്രതിനിധികൾ ന്യൂയോർക്കിൽ യോഗം ചേർന്ന് ഇറാൻവിരുദ്ധ നിലപാടിന് പരമാവധി രാജ്യങ്ങളുടെ പിന്തുണ തേടാൻ തീരുമാനിച്ചു. സൗദി എണ്ണ കേന്ദ്രങ്ങളിൽ നടന്ന ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഗൾഫ് മേഖലയിൽ ഇറാൻ നടത്തുന്ന അതിക്രമങ്ങൾക്ക് തടയിടണമെന്നും ഗൾഫ് രാജ്യങ്ങൾ ആവശ്യപ്പെട്ടു. എന്നാൽ ഇറാനെതിരായ ഏതൊരു ആക്രമണത്തിനും കനത്ത തിരിച്ചടി ഉറപ്പായിരിക്കുമെന്ന് ഇസ്ലാമിക് റവലൂഷനറി ഗാർഡ് മുന്നറിയിപ്പ് നൽകി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP