Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'രാഹുൽ ഗാന്ധിയുടെ ന്യായ് പദ്ധതി വെറും തട്ടിപ്പാണ്...ഇലക്ഷൻ സ്റ്റണ്ട് മാത്രമാണത്; ക്ഷേത്രദർശനത്തെ പറ്റി രാഹുലിന് ഓർമ്മ വരണമെങ്കിൽ തിരഞ്ഞെടുപ്പ് വരണം; ഗംഗാനദി ശുദ്ധമല്ലെന്ന് കോൺഗ്രസ് പറയുമ്പോഴും പ്രിയങ്കാ ഗാന്ധി പ്രയാഗ് രാജിലെ ക്ഷേത്രത്തിൽ ദർശനം നടത്തുകയും നദിയിലെ വെള്ളം കുടിക്കുകയും ചെയ്തിരുന്നു'; പ്രചരണ റാലിയിൽ 'കോൺഗ്രസ് സഹോദരങ്ങളെ' രൂക്ഷമായി വിമർശിച്ച് യോഗി ആദിത്യനാഥ്

'രാഹുൽ ഗാന്ധിയുടെ ന്യായ് പദ്ധതി വെറും തട്ടിപ്പാണ്...ഇലക്ഷൻ സ്റ്റണ്ട് മാത്രമാണത്; ക്ഷേത്രദർശനത്തെ പറ്റി രാഹുലിന് ഓർമ്മ വരണമെങ്കിൽ തിരഞ്ഞെടുപ്പ് വരണം; ഗംഗാനദി ശുദ്ധമല്ലെന്ന് കോൺഗ്രസ് പറയുമ്പോഴും പ്രിയങ്കാ ഗാന്ധി പ്രയാഗ് രാജിലെ ക്ഷേത്രത്തിൽ ദർശനം നടത്തുകയും നദിയിലെ വെള്ളം കുടിക്കുകയും ചെയ്തിരുന്നു'; പ്രചരണ റാലിയിൽ 'കോൺഗ്രസ് സഹോദരങ്ങളെ' രൂക്ഷമായി വിമർശിച്ച് യോഗി ആദിത്യനാഥ്

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന വേളയിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്കും എഐസിസി ജനറൽ സെക്രട്ടറിക്കുമെതിരെ രൂക്ഷ വിമർശനവുമായി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രംഗത്തെത്തിയിരിക്കുകയാണ്. രാഹുലും പ്രിയങ്കയും ക്ഷേത്ര ദർശനം നടത്തിയത് സംബന്ധിച്ച് പരാമർശം നടത്തിയ ആദിത്യനാഥ് രാഹുലിന്റെ ന്യായ് പദ്ധതി വെറും തട്ടിപ്പാണെന്നും ആരോപിച്ചു.

രാജ്യത്ത് നിന്നും ദാരിദ്ര്യം തുടച്ച് നീക്കുമെന്ന് കോൺഗ്രസ് പറയുമ്പോഴും 55 വർഷത്തെ അവരുടെ ഭരണകാലത്ത് എന്തുകൊണ്ടാണ് രാജ്യത്ത് ദാരിദ്ര്യം വർധിച്ചതെന്നാണ് ഗാന്ധിനഗർ ലോക്സഭാ മണ്ഡലത്തിലെ ഗാട്ട്ലോഡിയയിൽ ഒരു റാലിയെ അഭിസംബോധന ചെയ്യവേ യോഗി ആദിത്യനാഥ് ആരോപിച്ചത്.

'കോൺഗ്രസ് സഹോദരങ്ങളെ വിമർശിച്ച് ആദിത്യനാഥ്'

തിരഞ്ഞെടുപ്പിന് മുന്നോടിയായി രാഹുൽ ഗാന്ധി നടത്തിയ ക്ഷേത്ര ദർശനത്തെയാണ് ആദിത്യനാഥ് രൂക്ഷമായി വിമർശിച്ചത്. ക്ഷേത്ര ദർശനത്തെ പറ്റി രാഹുലിന് ഓർക്കണമെങ്കിൽ തെരഞ്ഞെടുപ്പ് വരണമെന്നാണ് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പരാമർശം നടത്തിയത്. ഏതാനും ദിവസം മുൻപാണ് ഗുജറാത്തിലെ സോമനാഥ് ക്ഷേത്രം രാഹുൽ ഗാന്ധി സന്ദർശിച്ചത്. എന്നാൽ അദ്ദേഹം നമസ്‌കരിക്കാൻ ഇരിക്കുന്നത് പോലെയാണ് ആദ്യം ഇരുന്നതെന്നും ചമ്രം പടഞ്ഞിരിക്കണമെന്ന് രാഹുൽ ഗാന്ധിയെ പൂജാരിമാർ ഓർമ്മിപ്പിച്ചെന്നുമാണ് യോഗി പ്രസംഗത്തിൽ പരാമർശിച്ചത്.

ഇക്കാര്യം പുറത്ത് വിട്ടത് ഗുജറാത്തിലെ ജനങ്ങളാണ്. തെരഞ്ഞെടുപ്പ് കാലം ഉണ്ടായില്ലെങ്കിൽ സഹോദരനും സഹോദരിക്കും ക്ഷേത്രത്തിൽ പോകുന്നതിനെക്കുറിച്ച് ചിന്തിക്കാൻ പോലും സമയം കിട്ടില്ല. പ്രയാഗ്രാജിൽ നിന്നും വാരണാസി വരെ പ്രിയങ്ക ഗംഗാനദിയിലൂടെ ജലയാത്ര നടത്തിയപ്പോൾ രാഹുൽ ഗുജറാത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് സോമനാഥക്ഷേത്രം സന്ദർശിച്ചത്.

കുംഭമേളയിൽ എത്തുന്നത് 24 കോടിയിലധികം ആളുകളാണ്. ഇത്ര വലിയ ജനാവലി വരുന്ന ഭാഗത്താണ് പുതിയ തലമുറയ്ക്ക് സ്ഥാനം കൊടുക്കേണ്ടതെന്ന് കോൺഗ്രസിനറിയാം. ഗംഗാ നദി ശുദ്ധമല്ലെന്ന് കോൺഗ്രസ് പറയുമ്പോഴും ഭക്തർ അതിലെ വെള്ളം കുടിക്കുന്നത് കണ്ട് അവരും അതേപടി ചെയ്തു. തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി പ്രിയങ്കാ ഗാന്ധി പ്രയാഗ്രാജിലെ ക്ഷേത്രത്തിൽ പൂജനടത്തി, നദിയിലെ ജലം കുടിച്ചു. പ്രദേശവാസികളുമായി കൂടിക്കാഴ്ച നടത്തുന്നതിനായി ബോട്ടുയാത്ര നടത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP