Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

'റീ പോളിങ് നടക്കുന്ന എല്ലാ ബൂത്തുകളിലും പർദ്ദ ധരിച്ചവരെ പരിശോധിക്കും'; മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ തീരുമാനമറിയിച്ചതിന് പിന്നാലെ ഓരോ വനിതാ പോളിങ് ഓഫീസർമാരെ വീതം അധികമായി നിയമിച്ചെന്ന് കണ്ണൂരിലേയും കാസർകോട്ടെയും കലക്ടർമാർ; പർദ്ദ ധരിച്ചെത്തുന്നവരെ പറ്റി എം.വി ജയരാജൻ നടത്തിയ പ്രസ്താവന വിവാദമായതോടെ പ്രതിഷേധവുമായി മുസ്ലിം ലീഗ് രംഗത്ത്

'റീ പോളിങ് നടക്കുന്ന എല്ലാ ബൂത്തുകളിലും പർദ്ദ ധരിച്ചവരെ പരിശോധിക്കും'; മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ തീരുമാനമറിയിച്ചതിന് പിന്നാലെ ഓരോ വനിതാ പോളിങ് ഓഫീസർമാരെ വീതം അധികമായി നിയമിച്ചെന്ന് കണ്ണൂരിലേയും കാസർകോട്ടെയും കലക്ടർമാർ; പർദ്ദ ധരിച്ചെത്തുന്നവരെ പറ്റി എം.വി ജയരാജൻ നടത്തിയ പ്രസ്താവന വിവാദമായതോടെ പ്രതിഷേധവുമായി മുസ്ലിം ലീഗ് രംഗത്ത്

മറുനാടൻ ഡെസ്‌ക്‌

കണ്ണൂർ: സംസ്ഥാനത്ത് കള്ളവോട്ട് വിവാദത്തിന് പിന്നാലെ റീപോളിങ് നടക്കുന്ന ബൂത്തുകളിൽ പർദ്ദ ധരിച്ച് വോട്ട് ചെയ്യാൻ എത്തുന്നവരെ പരിശോധിക്കാൻ തീരുമാനം. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ ഇത് സംബന്ധിച്ച് നിർദ്ദേശം നൽകി. ഇതിനായി ഒരു വനിതാ പോളിങ് ഓഫീസറെ കൂടി നിയമിച്ചതായി കാസർകോടെയും കണ്ണൂരിലേയും ജില്ലാ കലക്ടർമാർ അറിയിച്ചു. പർദ്ദ ധരിച്ച് വരുന്നവരുടെ മുഖവും വോട്ടർ പട്ടികയിലെ ഫോട്ടോയിലുള്ള മുഖവും തമ്മിൽ സൂക്ഷ്മ പരിശോധന നടത്തും. എന്നാൽ ഏപ്രിൽ 23ന് നടന്ന തിരഞ്ഞെടുപ്പിൽ ഈ സംവിധാനം ഇല്ലായിരുന്നു.

ലോക്സഭ തെരഞ്ഞടുപ്പിൽ കള്ളവോട്ട് സ്ഥിരീകരിച്ച കണ്ണൂർ കാസർഗോഡ് മണ്ഡലങ്ങളിൽ റീപോളിങ് നടക്കുന്ന ബൂത്തുകളിൽ വോട്ട് ചെയ്യാനെത്തുന്ന മുസ്ലീങ്ങളെ നിഖാബ് ധരിച്ച് വോട്ട് ചെയ്യാൻ അനുവദിക്കരുത് എന്ന സിപിഎം ജില്ലാ സെക്രട്ടറി എംവി ജയരാജന്റെ പ്രസ്താവന ഇതിനോടകെ വിവാദമായിരുന്നു. ന്യൂനപക്ഷങ്ങളോടുള്ള സിപിഎമ്മിന്റെ യഥാർത്ഥ സമീപനം വ്യക്തമാക്കുന്നുവെന്നും ഇത് ലോക്സഭ തെരഞ്ഞെടുപ്പിൽ സിപിഎമ്മിനെ ന്യൂനപക്ഷങ്ങൾ കൈവിട്ടതിന്റെ പ്രതികാരമാണ് നിഖാബ് വിഷയത്തിൽ വന്നിരിക്കുന്ന പ്രസ്താവന എന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്.

മുഖം മറച്ചുകൊണ്ടുള്ള വോട്ട് ചെയ്യൽ അംഗീകരിക്കാനാകില്ലെന്നാണ് കണ്ണൂരിലെ എൽഡിഎഫ് സ്ഥാനാർത്ഥി പികെ ശ്രീമതി പറഞ്ഞത്. ജയരാജന്റെ പ്രസ്താവന മുസ്ലിം സമുദായത്തിൽ വലിയ ഭിന്നതയുണ്ടാക്കി. കള്ളവോട്ട് തടയുന്നതിന്റെ ഭാഗമായി കാസർഗോട്ടും കണ്ണൂരും റീ പോളിങ്ങ് നടക്കുന്നുണ്ട്. ന്യൂനപക്ഷ വോട്ടുകൾ യുഡിഎഫിന് കേന്ദ്രീകരിക്കുന്നതായി റിപ്പോർട്ടുണ്ട്. ഈ സാഹചര്യത്തിലാണ് മുസ്ലിം സ്ത്രീകളെ ബൂത്തിൽ നിന്ന് മാറ്റി നിർത്താനുള്ള ജയരാജന്റെ ശ്രമമായി ഇതിനെ വ്യാഖ്യാനിച്ചത്. കാസർഗോഡ്, കണ്ണൂർ എന്നിവിടങ്ങളിൽ ലീഗിന് വലിയ സ്വാധീനമുള്ള മേഖലകൾ കൂടിയാണ്. ഇവിടെ നിന്ന് മുഖാവരണം ചെയ്ത് സ്ത്രീകളെന്ന വ്യാജേന പുരുഷന്മാർ എത്താൻ സാധ്യതയുണ്ടെന്ന് സിപിഎം കരുതുന്നു.

അത്തരത്തിൽ ലഭിക്കുന്ന ആനൂകൂല്യത്തിലൂടെ ലീഗിനും യുഡിഎഫിനും കള്ളവോട്ട് നടത്താൻ കഴിയുമെന്നും മറുവശത്ത് സിപിഎം നില പരുങ്ങലിലാകുമെന്നതുമാണ് ഇതിന് പിന്നിൽ. പോളിങ് ബൂത്തിലെ ക്യാമറയിൽ കൃത്യമായി പതിയുന്ന തരത്തിൽ മാത്രമേ വോട്ട് ചെയ്യാൻ അനുവദിക്കാവൂ. ഇത് പോലെ വോട്ടെടുപ്പ് നടത്താൻ തെരഞ്ഞെടുപ്പ് കമ്മീഷൻ തയ്യാറാകുമോയെന്നും ജയരാജൻ ചോദിച്ചു. ഇത് നടപ്പാക്കിയാൽ യുഡിഎഫ് ജയിക്കുന്ന എല്ലായിടത്തും എൽഡിഎഫ് ജയിക്കുമെന്നും ജയരാജൻ കൂട്ടിച്ചേർത്തിരുന്നു.

ജയരാജന്റെ പ്രസ്താവന വിവാദമായതോടെ വിശദീകരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ രംഗത്തെത്തി. ജയരാജനെ പോലെ കടുത്ത പ്രസ്താവനയല്ല കോടിയേരി നടത്തിയതും. നിഖാബ് ധരിച്ച് ആരെങ്കിലും വോട്ട് ചെയ്യാൻ വരുന്നത് തെറ്റില്ലെന്ന് കോടിയേരി പറഞ്ഞു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP