Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആലപ്പുഴയിലോ എറണാകുളത്തോ മത്സരിക്കും എന്നത് തെറ്റായ പ്രചരണം; ഇനി ലോക്‌സഭയിലേക്ക് മത്സരിക്കാനില്ല; കൂടുതൽ പ്രാതിനിധ്യം നൽകുക സ്ത്രീകൾക്കും യുവാക്കൾക്കും; സിപിഎം സ്ഥാനാർത്ഥി പട്ടിക ഉടൻ പുറത്തിറങ്ങുമെന്ന് എംഎ ബേബി; കേന്ദ്ര നേതാക്കൾ കേരളത്തിൽ മത്സരിക്കാനുള്ള സാധ്യത തള്ളി സീതാറാം യെച്ചൂരി

ആലപ്പുഴയിലോ എറണാകുളത്തോ മത്സരിക്കും എന്നത് തെറ്റായ പ്രചരണം; ഇനി ലോക്‌സഭയിലേക്ക് മത്സരിക്കാനില്ല; കൂടുതൽ പ്രാതിനിധ്യം നൽകുക സ്ത്രീകൾക്കും യുവാക്കൾക്കും; സിപിഎം സ്ഥാനാർത്ഥി പട്ടിക ഉടൻ പുറത്തിറങ്ങുമെന്ന് എംഎ ബേബി; കേന്ദ്ര നേതാക്കൾ കേരളത്തിൽ മത്സരിക്കാനുള്ള സാധ്യത തള്ളി സീതാറാം യെച്ചൂരി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വരുന്ന ലോക്‌സഭ തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് പ്രഖ്യാപിച്ച് മുൻ മന്ത്രി എംഎ ബേബി. താൻ മത്സരിക്കും എന്ന രീതിയിൽ പ്രചരിക്കുന്നത് അഭ്യൂഹങ്ങൾ മാത്രമാണെന്നും പാർട്ടി പിബി അംഗം വ്യക്തമാക്കി. കൂടുതൽ യുവാക്കളുടെ പ്രാതിനിധ്യം ആണ് തെരഞ്ഞെടുപ്പിൽ വേണ്ടത്. ചുറുചുറുക്കുള്ള യുവത കേരളത്തിൽ മത്സരിക്കാൻ ഉണ്ടെന്നും ഇവർ ഉള്ളപ്പോൾ ദേശീയ നേതാക്കൾ മത്സരിക്കും എന്നുള്ള വാർത്ത വെറും അഭ്യൂഹമാണെന്നും എംഎ ബേബി പറഞ്ഞു. യുവാക്കളുടേയും വനിതകളുടേയും പ്രാതിനിധ്യം ഉറപ്പാക്കി സിപിഎമ്മിന്റെ സ്ഥാനാർത്ഥി പട്ടിക ഉടൻ ഉണ്ടാകുമെന്നും എന്നും എം എ ബേബി പറഞ്ഞു.

ആലപ്പുഴയിലോ എറണാകുളത്തോ എം എ ബേബി സ്ഥാനാർത്ഥിയായേക്കും എന്ന ചർച്ച സജീവമാണ്. കഴിഞ്ഞ തവണ െേറ വിവാദങ്ങൾക്ക് നടുവിൽ നടന്ന അഭിമാനപ്പോരിൽ എൽഡിഎഫ് വിട്ട ആർഎസ്‌പി നേതാവ് എൻകെ പ്രേമചന്ദ്രനോട് മുപ്പതിനായിരത്തോളം വോട്ടുകൾക്ക് തോറ്റിരുന്നു. സംസ്ഥാനത്തിന് പുറത്തുള്ള ദേശീയ നേതാക്കൾ മത്സരിക്കാനുണ്ടാകില്ലെന്ന് സീതാറാം യെച്ചൂരി അടക്കമുള്ളവർ പ്രതികരിച്ചിരുന്നു.

സി പി എമ്മിനെ ഒഴിവാക്കി കൊണ്ടുള്ള എത് ബിജെപി വിരുദ്ധ കൂട്ടായ്മയും അപ്രസക്തമാണെന്ന് സീതാറാം യെച്ചൂരി പറഞ്ഞു. ബിജെപിയെയും ആർ എസ് എസിനെയും ആശയപരമായും പ്രശ്‌നാധിഷ്ഠിതമായും എതിർക്കുന്നത് സി പി എം മാത്രമാണ്. ശതകോടീശ്വരന്മാർക്ക് വേണ്ടിയാണ് ബിജെപി ഭരണമെന്നും സീതാറാം യെച്ചൂരി ആരോപിച്ചു.ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിലെ പോരാട്ടം എൽ ഡി എഫും യു ഡി എഫും തമ്മിലെന്ന് സീതാറാം യെച്ചൂരി. ശബരിമല വിഷയം എൽ ഡി എഫിനെ ബാധിക്കില്ലെന്ന് സീതാറാം യെച്ചൂരി പറഞ്ഞു. ബിജെപിയുടേത് വോട്ട് ബാങ്ക് രാഷ്ട്രീയം മാത്രമാണ് കേന്ദ്ര തലത്തിൽ സഖ്യം തീരുമാനിച്ചിട്ടില്ലെന്നും സീതാറാം യെച്ചൂരി പറഞ്ഞു. തെരഞ്ഞെടുപ്പിന് ശേഷമേ അത്തരം കാര്യങ്ങൾ ചർച്ചയാവൂവെന്ന് സീതാറാം യെച്ചൂരി പറഞ്ഞു. പുറത്തു നിന്നുള്ള കേന്ദ്ര നേതാക്കൾ മത്സരിക്കും എന്നത് അഭ്യൂഹം മാത്രമാണെന്നും സീതാറാം യെച്ചൂരി വ്യക്തമാക്കി.

പ്രകാശ കാരാട്ടും, വൃദ്ധകാരാട്ടും വിജു കൃഷ്ണനുമടക്കമുള്ളവർ കേന്ദ്ര നേതാക്കൾ കേരളത്തിലെ വിവിധ മണ്ഡലങ്ങളിൽ മത്സരിക്കാനെത്തുന്നുവെന്നായിരുന്നു അഭ്യൂഹങ്ങൾ. കൊല്ലം പാലക്കാട് കാസർകോട് മണ്ഡലങ്ങളിലാകും നേതാക്കൾ മത്സരിക്കുകയെന്നും വാർത്തകൾ പ്രചരിക്കുന്നുണ്ട്. എന്നാൽ ഇത് തള്ളുകയാണ് പാർട്ടി ജനറൽ സെക്രട്ടറി. ഈ അഭ്യൂഹം തന്നെ അത്ഭുതപ്പെടുത്തിയെന്നും വിഷയം ഇതുവരെ ചർച്ച ചെയ്തിട്ടില്ലെന്നുാമണ് സീതാറാം ചെയ്യൂരി വ്യക്തമാക്കുന്നത്

എന്നാൽ കേരളത്തിന് പുറത്ത് നിന്നുള്ള കേന്ദ്ര നേതാക്കളുടെ മത്സര സാധ്യത. ഇക്കാര്യം അടുത്ത പോളിറ്റ് ബ്യൂറോ ചർച്ച ചെയ്യും. ബംഗാൾ , ത്രിപുര സംസ്ഥാനങ്ങളിൽ നിന്ന് ഒരു പോളിറ്റ് ബ്യറോ അംഗങ്ങളുടെ സാന്നിധ്യം പോലും പാർലമെന്റിൽ ഉണ്ടാകില്ലെന്ന് സാഹചര്യത്തിലാണ് കേരളത്തിൽ നിന്ന് കൂടുതൽ നേതാക്കളെ മത്സരിപ്പിക്കാനുള്ള സാധ്യത സിപിഎം കേന്ദ്ര നേതൃത്വം ആലോചിക്കുന്നത്. കേരളത്തിൽ മത്സരം യുഡിഎഫുമായാണെന്നും ദേശീയ തലത്തിലെ മുന്നണി സാധ്യത തെരഞ്ഞെടുപ്പിന് ശേഷം തീരുമാനിക്കുമെന്നുമാണ് നേതൃത്വം നൽകുന്ന സൂചന. പ്രകാശ് കാരാട്ട് പാലക്കാടോ കണ്ണൂരോ മത്സരിക്കും എന്നും അഭ്യൂഹമുണ്ടായിരുന്നു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP