Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ യൂത്ത് ലീഗിന്റെ റോളെന്ത്? മാർഗ്ഗനിർദ്ദേശം നൽകാൻ പോലും നേതൃത്വത്തിന് സാധിക്കുന്നില്ലെന്ന് പ്രവർത്തകരുടെ വിമർശനം; എസ്ഡിപിഐയും വെൽഫെയർ പാർട്ടിയും പിന്തുണയ്ക്കുന്നതോടെ സ്വത്വപ്രതിസന്ധിയിൽ യൂത്ത് നേതാക്കൾ; സോഷ്യൽ മീഡിയാ പരസ്യത്തിന് ഒരു നേതാവ വാങ്ങിയത് ഒരു കോടിയോളം രൂപ; മീഡിയാ മാനിയ ബാധിച്ച നേതാവിനെ കാണാനില്ലെന്ന ആക്ഷേപവുമായി പ്രവർത്തകർ

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ യൂത്ത് ലീഗിന്റെ റോളെന്ത്? മാർഗ്ഗനിർദ്ദേശം നൽകാൻ പോലും നേതൃത്വത്തിന് സാധിക്കുന്നില്ലെന്ന് പ്രവർത്തകരുടെ വിമർശനം; എസ്ഡിപിഐയും വെൽഫെയർ പാർട്ടിയും പിന്തുണയ്ക്കുന്നതോടെ സ്വത്വപ്രതിസന്ധിയിൽ യൂത്ത് നേതാക്കൾ; സോഷ്യൽ മീഡിയാ പരസ്യത്തിന് ഒരു നേതാവ വാങ്ങിയത് ഒരു കോടിയോളം രൂപ; മീഡിയാ മാനിയ ബാധിച്ച നേതാവിനെ കാണാനില്ലെന്ന ആക്ഷേപവുമായി പ്രവർത്തകർ

ടി പി ഹബീബ്

കോഴിക്കോട്: നരേന്ദ്രമോദി സർക്കാരിനെ താഴയിറക്കാൻ കാസർകോഡ് മുതൽ തിരുവനന്തപുരം വരെ ജാഥ നടത്തിയ പാർട്ടിയാണ് യൂത്ത് ലീഗ്. എന്നാൽ ലോകസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം അവശേഷിക്കെ ജാഥയുടെ ക്ഷീണം ഇപ്പോഴും നേതാക്കൾക്ക് മാറിയിട്ടില്ലേ എന്നാണ് പ്രവർത്തകർ ചോദിക്കുന്നത്. പ്രധാന യൂത്ത് ലീഗ് നേതാക്കളുടെ പൊടിപോലും തിരഞ്ഞെടുപ്പിന്റെ പ്രചരണ ഗോദയിൽ കാണാത്തത് യൂത്ത് ലീഗിൽ അടക്കിപിടിച്ച ചർച്ചയായിട്ടുണ്ട്.

വെൽഫയർ പാർട്ടിയുടെ പിന്തുണയും എസ്.ഡി.പി.ഐ.യുമായി ലീഗ് നേതാക്കൾ നടത്തിയ ചർച്ചയിലും നിലപാട് പറയാൻ കഴിയാത്ത യൂത്ത് ലീഗ് നേതാക്കളെ കുറിച്ച് പാർട്ടി നേതാക്കൾ പോലും നീരസത്തോടെയാണ് സംസാരിക്കുന്നത്. എം.കെ.മുനീറിനും കെ.എം.ഷാജിക്കും ശേഷം നിലപാട് പറയാൻ നിലവാരമുള്ള ഒരു നേതാക്കളുമില്ലെന്നാണ് ഒരു വിഭാഗം നേതാക്കൾ വിശദീകരിക്കുന്നത്. പി.കെ.കുഞ്ഞാലിക്കുട്ടിയോട് ധൈര്യ സമേതം നിലപാട് പറയാൻ ശേഷിയുള്ള നേതാക്കൾ ഇല്ലാതെ പോകുന്നത് യൂത്ത് ലീഗിന്റെ ദുരിതകാഴ്ചയായിട്ടാണ് പ്രവർത്തകർ വിശദീകരിക്കുന്നത്.പുതുതായി രൂപം കൊണ്ട യൂത്ത് ലീഗിന്റെ ദേശീയ നേത്യത്വവും സംസ്ഥാന നേത്യത്വവും കഴിവ് കേടിൽ പരസ്പരം മൽസരിക്കുകയാണെന്ന് സംസ്ഥാന യൂത്ത് ലീഗ് കമ്മിറ്റി അംഗം മറുനാടൻ മലയാളിയോട് പറഞ്ഞു.

മലപ്പുറം, പൊന്നാണി ലോകസഭാ മണ്ഡലങ്ങളിലാണ് ലീഗ് നേതാക്കളായ പി.കെ.കുഞ്ഞാലിക്കുട്ടിയും ഇ.ടി.മുഹമ്മദ്ബഷീറും മൽസരിക്കുന്നത്. രണ്ടിടത്തും ശക്തമായ മൽസരമാണ് നടക്കുന്നത്.താരതമ്യേന ഈസി വാക്കോവർ എന്ന് പ്രതീക്ഷിച്ചിരുന്ന മലപ്പുറത്ത് പോലും നല്ല മുന്നേറ്റം നടത്താൻ എൽ.ഡി.എഫ് സ്ഥാനാർത്ഥി പി.പി.സുനീറിന് സാധിച്ചിട്ടുണ്ട്. ഉപരാഷ്ടപതി തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ സാധിക്കാത്തതും മുത്തലാഖ് ബില്ലിന്റെ സമയത്ത് മലപ്പുറത്തെ വ്യവസായിയുടെ വീട്ടിൽ നിന്നും കോഴി ബിരിയാണി കഴിച്ചതുമാണ് മലപ്പുറത്തെ പ്രധാന ചർച്ച.ഇത് വോട്ടിംഗിൽ ശക്തമായി പ്രതിഫലിക്കുമെന്ന തിരിച്ചറിവ് നേത്യത്വത്തിന് നന്നായിട്ടുണ്ട്.ഈ രണ്ടിടത്ത് പോലും കാര്യമായ റോൾ യൂത്ത് ലീഗിനില്ല.

യൂത്ത് ലീഗ് പ്രവർത്തകരുടെ നിറഞ്ഞ സാന്നിധ്യം കൊണ്ട് സക്രിയമായ വടകര,കോഴിക്കോട്,വയനാട്,കാസർകോഡ്,കണ്ണൂർ തുടങ്ങിയ മണ്ഡലങ്ങളിലൊന്നും യൂത്ത് ലീഗ് നേതാക്കന്മാർക്ക് കാര്യമായ റോളില്ലെന്നതാണ് ഏറെ ദയനീയ കാഴ്ച.പ്രധാന ഭാരവാഹി പട്ടികയിൽ യൂത്ത് ലീഗ് നേതാക്കൾക്ക് റോൾ കൊടുക്കാത്തിന കുറിച്ച് ചോദിച്ചപ്പോൾ യൂത്ത് ലീഗ് നേതാക്കളെക്കാൾ ഇപ്പോഴും നല്ല പ്രവർത്തനവും ബുദ്ധിപരമായ നിലപാടും ഇലക്ഷൻ സമയത്ത് സ്വീകരിക്കുന്നത് ജില്ലയിലെ ലീഗ് നേതാക്കൾ തന്നെയാണെന്നും അതിനാലാണ് ലീഗ് നേതാക്കൾക്ക് അമിത പ്രാധാന്യം നൽകുന്നതെന്നുമാണ് കോഴിക്കോട് ജില്ലയിലെ ഒരു കോൺഗ്രസ് നേതാവ് പ്രതികരിച്ചത്.യൂത്ത് ലീഗ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി സി.കെ.സുബൈർ വടകര ലോകസഭാ മണ്ഡലത്തിലെ വോട്ടറാണ്.നാദാപുരം സ്വദേശിയായ സുബൈറിനും തിരഞ്ഞെടുപ്പ് ചുമതലകളിലോ പ്രവർത്തനങ്ങളിലോ സജീവ സാന്നിധ്യമായി കാണുന്നില്ലെന്നാണ് പ്രവർത്തകർ പറയുന്നത്.

യൂത്ത് ലീഗ് നേതാക്കളെ തിരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ കാര്യമായി കാണുന്നില്ലെങ്കിലും പണം സ്വരൂപിക്കുന്ന പ്രവർത്തനങ്ങളിൽ ഏറെ താൽപര്യം കാണിക്കുന്നുവെന്ന പരാതിയും ഉയർന്നിട്ടുണ്ട്.മലപ്പുറത്ത് പി.കെ.കുഞ്ഞാലിക്കുട്ടിയുടെ സോഷ്യൽ മീഡിയയുടെ പ്രചരണത്തിനായി ഒരു കോടിയോളം രൂപ യൂത്ത് ലീഗ് സംസ്ഥാന സീനിയർ വൈസ് പ്രസിഡണ്ട് നജീബ് കാന്തപുരത്തിന്റെ നേത്യത്വത്തിലുള്ള സംഘത്തിനാണ് നൽകിയത്.കാൽ ശതമാനം പോലും ചെലവില്ലാതെ സോഷ്യൽ മീഡിയ ചെയ്യാൻ തയ്യാറായി നിരവധി കഴിവുള്ള പാർട്ടി പ്രവർത്തകർ പുറത്തുണ്ടായിരിക്കെയാണ് പണം വാരിക്കോരി നൽകിയത്. യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയെ ഏൽപ്പിച്ചിരുന്നുവെങ്കിൽ ഭംഗിയായും ചെലവ് കുറച്ചും ചെയ്യാമായിരുന്ന സോഷ്യൽ മീഡിയ വഴി പണം വാരിക്കൂട്ടാനാണ് നജീബും ടീമും ശ്രദ്ധപതിപ്പിച്ചതെന്നാണ് യൂത്ത് ലീഗിന്റെ അണിയറ വർത്തമാനം.ഇ.അമഹമ്മദ് സാഹിബ് നേരത്തെ ലോകസഭയിലേക്ക് മൽസരിച്ച ഘട്ടത്തിൽ ചില്ലി കാശ് പോലും വാങ്ങാതെ സോഷ്യൽ മീഡിയ വഴി പ്രചരണം നടത്തിയ കാര്യം നേതാക്കൾക്ക് തന്നെ നന്നായി അറിയാം.

നേതാക്കളുടെ അസാന്നിധ്യം ചർച്ചയാകുമ്പോഴും അബന്ധങ്ങളുടെ മാലപ്പടക്കത്തിന് തിരികൊളുത്തുവാൻ യൂത്ത് ലീഗ് നേതാക്കൾ മുൻനിരയിലായതായും പ്രവർത്തകർ പറയുന്നു.കോഴിക്കോട് യു.ഡി.എഫ്.സ്ഥാനാർത്ഥി എം.കെ.രാഘവൻ സ്റ്റിങ് ഓപ്പറേഷനിൽ കുടുങ്ങിയപ്പോൾ യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ.ഫിറോസും അത് ബ്രോക്കറേജാണെന്ന് പറഞ്ഞ് വിശദീകരിച്ചത് പാർട്ടിയിൽ ഏറെ അപഹാസ്യനായിട്ടുണ്ട്.റഫേൽ ഇടപാടിൽ നരേന്ദ്ര മോദിയും ബിജെപി.യും ബ്രോക്കറേജ് വാങ്ങിയതെന്ന് പറയേണ്ടി വരുമെന്നും അതിന് അംഗീകാരം കൊടുക്കേണ്ട അവസ്ഥ വരുമെന്നും ഒരു വിഭാഗം യൂത്ത് ലീഗ് നേതാക്കൾ വിശദീകരിക്കുന്നു.ഫിറോസിനെ തേച്ചൊട്ടിച്ച് ട്രോളുകളുടെ പരുമഴയും പുറത്ത് വന്നിട്ടുണ്ട്.തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ പെരുമഴക്കാലത്തും ഫണ്ട് പിരിവും മറ്റുമായി വിദേശ രാജ്യങ്ങളിൽ കറങ്ങാനാണ് പി.കെ.ഫിറോസ് താൽപര്യപ്പെടുന്നതെന്ന് പാർട്ടിയിലെ എതിരാളികൾ പോലും ഇപ്പോൾ വെട്ടി തുറന്ന് പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP