Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

60 ശതമാനം ന്യൂനപക്ഷങ്ങളുള്ള മണ്ഡലത്തിൽ കഴിഞ്ഞ രണ്ടു തവണ പരിഗണിച്ചതും തിരുവിതാംകൂറുകാരെ; ഇനിയെങ്കിലും മലബാറിൽ നിന്നുള്ളവരെ പരിഗണിക്കണം; സ്വന്തം വീട്ടിൽ ആളുണ്ടായിരിക്കെ അയൽ വീട്ടിൽ നിന്ന് കൊണ്ടുവരുന്ന പരിപാടി ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്നുമെന്ന് നാസർ ഫൈസി; എം.ഐ ഷാനവാസിന്റെ മകൾ അമീന വയനാട് സ്ഥാനാർത്ഥിയാവുന്നതിനെ എതിർത്ത് സമസ്തയും രംഗത്ത്

60 ശതമാനം ന്യൂനപക്ഷങ്ങളുള്ള മണ്ഡലത്തിൽ കഴിഞ്ഞ രണ്ടു തവണ പരിഗണിച്ചതും തിരുവിതാംകൂറുകാരെ; ഇനിയെങ്കിലും മലബാറിൽ നിന്നുള്ളവരെ പരിഗണിക്കണം; സ്വന്തം വീട്ടിൽ ആളുണ്ടായിരിക്കെ അയൽ വീട്ടിൽ നിന്ന് കൊണ്ടുവരുന്ന പരിപാടി ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്നുമെന്ന് നാസർ ഫൈസി; എം.ഐ ഷാനവാസിന്റെ മകൾ അമീന വയനാട് സ്ഥാനാർത്ഥിയാവുന്നതിനെ എതിർത്ത് സമസ്തയും രംഗത്ത്

എം പി റാഫി

മലപ്പുറം: വയനാട് സീറ്റിനെ ചൊല്ലിയുള്ള യുഡിഎഫിലെ തർക്കം അവസാനിക്കുന്നില്ല. എം.ഐ ഷാനവാസിന്റെ മകൾ അമീന ഷാനവാസ് മത്സരിക്കാൻ താൽപര്യം പ്രകടിപ്പിച്ചതിനു പിന്നാലെയാണ് എതിർപ്പ് ശക്തമായിരിക്കുന്നത്. കെ.എസ്.യു, എൻ.എസ്.യു നേതാക്കൾക്കു പുറമെ സമസ്ത ഇ.കെ വിഭാഗം നേതാവ് നാസർ ഫൈസി കൂടത്തായിയും് മക്കൾ രാഷ്ട്രീയത്തിനെതിരെ രൂക്ഷ വിമർശവുമായി രംഗത്തെത്തിയിട്ടുണ്ട്. ഇതോടെ ടി സിദ്ദീഖിന്റെ സ്ഥാനാർത്ഥിത്വ സാധ്യത തെളിഞ്ഞിരിക്കുകയാണ്.

'വയനാട് സീറ്റും കോൺഗ്രസിലെ മൈനോറിട്ടിയും' എന്ന തലക്കെട്ടോടുകൂടിയാണ് നാസർ ഫൈസി ഫേസ് ബുക്കിൽ പോസ്റ്റിട്ടിരിക്കുന്നത്. 60 ശതമാനം ന്യൂനപക്ഷങ്ങളുള്ള വയനാട് മണ്ഡലത്തിൽ കഴിഞ്ഞ രണ്ടു തവണ തിരുവിതാംകൂറുകാരെയാണ് പരിഗണിച്ചത്. ഇനിയെങ്കിലും മലബാറിൽ നിന്നുള്ളവരെ പരിഗണിക്കുന്നത് സമുദായത്തോട് പാർട്ടി കാണിക്കുന്ന കടപ്പാടായിരിക്കും. മലബാറിൽ നിന്ന് ലോക് സഭയിലേക്കോ രാജ്യസഭയിലേക്കോ ഒരു മുസ്ലിം നേതാവിനെ കോൺഗ്രസിനു വിജയിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ടോയെന്ന് ഫൈസി കുറിപ്പിൽ ചോദിക്കുന്നു. സ്വന്തം വീട്ടിൽ ആളുണ്ടായിരിക്കെ അയൽ വീട്ടിൽ നിന്ന് കൊണ്ടുവരുന്ന പരിപാടി ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്നും നാസർ ഫൈസി പറയുന്നു.

നാസർ ഫൈസി കൂടത്തായിയുടെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം ഇങ്ങനെ:

വയനാട് സീറ്റും കോൺഗ്രസിലെ മൈനോറിട്ടിയും
നാസർ ഫൈസി കൂടത്തായി

തെന്നിന്ത്യയിലെ പ്രത്യേകിച്ച് കേരളത്തിലെ ഡഉഎ ന്റെ ഉറച്ച രണ്ടാമത്തെതും കോൺഗ്രസിന്റെ ഒന്നാമത്തേതും സീറ്റാണ് വയനാട്. കോൺഗ്രസ്സാണ് ഇതുവരേ മത്സരിച്ചതും വിജയിച്ചതും. 60% വോട്ടർമാരും ന്യൂനപക്ഷ സമുദായക്കാരാണ്. ഇരുമുന്നണികളും അതത് പ്രദേശത്തെ സാമുദായിക മെജോർട്ടി നോക്കിയാണ് സ്ഥാനാർത്ഥികളെ എല്ലാ സീറ്റിലും മത്സരിപ്പിക്കാറുള്ളത്. ഡഉഎ ന്റെ ഈ ഉറച്ച സീറ്റിൽ സ്ഥാനാർത്ഥി നിർണ്ണയത്തിൽ ഈ ന്യൂനപക്ഷ സമുദായ പരിഗണന അനിവാര്യം തന്നെയാണ്. കഴിഞ്ഞ രണ്ട് തവണയും തിരുവിതാംകൂറുകാരനാണെങ്കിലും മലബാറുമായി ബന്ധമുള്ള തല മുതിർന്ന നേതാവ് എം.ഐ.ഷാനവാസിനെ പരിഗണിച്ചെങ്കിലും ഇനിയെങ്കിലും മലബാറിൽ നിന്ന് ആവുന്നത് ഒരു സമുദായത്തോട് തന്നെ പാർട്ടി കാണിക്കുന്ന കടപ്പാടായിരിക്കും.

വയനാട്, കോഴിക്കോട്,മലപ്പുറം ജില്ലകജിൽ കെട്ടുപിണഞ്ഞ് കിടക്കുന്ന വയനാട് പാർലമെന്റ് മണ്ഡലം തീർത്തും അറിയാവുന്ന ഈ ജില്ലകളിൽ ഏതിലെങ്കിലും ഉൾപ്പെട്ടവരാകുന്നത് അനിവാര്യം തന്നെയാണ്. കേരളത്തിലെ ന്യൂനപക്ഷ സമുദായത്തിന്റെ മത സംഘടനാ, സ്ഥാപന മേധാവികളിൽ നല്ലൊരു ഭാഗത്തോളം ഈ ജില്ലകളിൽപ്പെടുന്നവരാണ്. അത്തരം നേതാക്കളോടും സംഘടനകളോടും സ്ഥാപനങ്ങളോടും ബന്ധപ്പെടാവുന്നരും അവർക്ക് ഏത് സമയത്തും എവിടെയും ബന്ധപ്പെടാവുന്നവരും ഇഴകിച്ചേർന്ന് ഇടപെടാവുന്നവരും ആകുന്നത് അനിവാര്യമാണ്. ഫാഷിസത്തെ ചെറുക്കാൻ കോൺഗ്രസിനാണ് കഴിയുകയെന്നത് ഏത് ഇന്ത്യക്കാരനും സമ്മതിക്കും.

സമുദായ നേതാക്കളിൽ പലരും അത് വിളിച്ചു പറയുന്നവരുമാണ്.അപ്പോഴും മുസ്ലിം സമുദായത്തിനു കോൺഗ്രസ് മലബാറിൽ അർഹമായ പ്രാധാന്യം നൽകിയോ എന്ന കാര്യം പരിശോധിക്കപ്പെടേണ്ടതുണ്ട്. മലബാറിൽ നിന്ന് ലോക്സഭയിലേക്കോ രാജ്യസഭയിലേക്കോ ഒരു മുസ്ലിം നേതാവിനെ വിജയിപ്പിച്ചയക്കാൻ കോൺഗസിനു കഴിഞ്ഞിട്ടുണ്ടോ? എന്ന ചോദ്യം സമുദായത്തിന്റെ ഭാഗത്ത് നിന്നുണ്ട്.സ്വന്തം വീട്ടിൽ പ്രശ്നങ്ങൾ പരിഹരിക്കാൻ ആളുകളുണ്ടായിരിക്കെ അയൽ വീട്ടിൽ നിന്ന് ആളുകളെ കൊണ്ട് വരുന്ന പരിപാടി ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്നുറപ്പാണു.

കേരളത്തിലെ എല്ലാ മണ്ഡലങ്ങളിലും ഫാഷിസ്റ്റ് വിരുദ്ധ ഈ പ്രായോഗിക ചെറുത്ത് നിൽപ്പ് ഗുണകരമായി വിനിയോഗിക്കപ്പെടാൻ പര്യാപ്തമാവണം' വയനാട് സീറ്റ് ' എന്ന സിംപലിനെ പാർട്ടി പരിഗണിക്കാൻ. വയനാട് വെറും ഒരു സീറ്റ് മാത്രമായി കാണാതെ സമുദായത്തിന്റെ പൊതുവികാരമായി കണ്ട് എല്ലാ സീറ്റുകളേയും സ്വാധീനിക്കുമെന്ന ആലോചന പാർട്ടിക്കുണ്ടായെങ്കിൽ!

ഈ കുറിപ്പ് ഇടപെടലല്ല, മറിച്ച് ഒരു ഫാഷിസ്റ്റ് വൽകൃത രഹിത, സാമുദായിക പരിഗണനാ സഹിത മനോഭാവ പ്രകടനം മാത്രമാണ്. നേതൃത്വത്തിന്റെ ശ്രദ്ധയിൽപ്പെടുത്തിയതുമാണ്.പരിഗണിക്കുമെന്ന് പ്രതീക്ഷിക്കാം.-

നാസർ ഫൈസി കൂടത്തായിയുടെ കുറിപ്പ് അവസാനിക്കുന്നത് ഇങ്ങനെയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP