Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

രാഹുലിനും അപരന്മാരിൽ നിന്ന് മോചനമില്ല; വയനാട്ടിൽ വോട്ട് ചോർത്താൻ മത്സരിക്കുന്നത് രണ്ടുഅപരന്മാർ: കെ.ഇ.രാഹുൽ ഗാന്ധിയും കെ.രാഘുൽ ഗാന്ധിയും; ഒപ്പം കെ.ശിവപ്രസാദ് ഗാന്ധിയും

രാഹുലിനും അപരന്മാരിൽ നിന്ന് മോചനമില്ല; വയനാട്ടിൽ വോട്ട് ചോർത്താൻ മത്സരിക്കുന്നത് രണ്ടുഅപരന്മാർ: കെ.ഇ.രാഹുൽ ഗാന്ധിയും കെ.രാഘുൽ ഗാന്ധിയും; ഒപ്പം കെ.ശിവപ്രസാദ് ഗാന്ധിയും

മറുനാടൻ മലയാളി ബ്യൂറോ

വയനാട്: രാഹുലിനെതിരെ രണ്ട് അപരന്മാരും ഇന്ന് പത്രികനൽകി. എരുമേലി സ്വദേശി കെ.ഇ രാഹുൽ ഗാന്ധിയും അഖിലേന്ത്യ മക്കൾ കഴകം സ്ഥാനാർത്ഥി രാഘുൽ ഗാന്ധിയുമാണ് വയനാട്ടിൽ നാമനിർദ്ദേശപത്രിക നൽകിയത്. കോട്ടയം എരുമേലി സ്വദേശിയായ കെ.ഇ. രാഹുൽ ഗാന്ധി, കെ.രാഘുൽ ഗാന്ധി, കെ. ശിവപ്രസാദ് ഗാന്ധി എന്നിവരാണ് രാഹുൽ ഗാന്ധിയുടെ അപരന്മാർ.

എരുമേലി സ്വദേശിയായ കെ.ഇ. രാഹുൽ ഗാന്ധി വയനാട്ടിൽ അപരനായി മത്സരിക്കുമെന്ന് കഴിഞ്ഞദിവസം വാർത്തകൾ വന്നിരുന്നു. ഇതിനു പിന്നാലെയാണ് രാഹുൽ ഗാന്ധി കെ.ഇ.യും മറ്റു രണ്ട് അപരന്മാരും വയനാട്ടിലെത്തി നാമനിർദ്ദേശ പത്രിക നൽകിയത്.

രാഹുൽ ഗാന്ധിക്ക് അഞ്ചു കോടി എൺപത് ലക്ഷത്തി അമ്പത്തി എട്ടായിരത്തി എഴുന്നൂറ്റിതൊണ്ണൂറ്റിയഞ്ച് രൂപയുടെ സമ്പാദ്യമുണ്ടെന്ന് നാമനിർദ്ദേശ പത്രികയിൽ രേഖപ്പെടുത്തിയിട്ടുണ്ട്. അഞ്ച് കേസുകളും രാഹുലിന്റെ പേരിലുണ്ട്. നാൽപതിനായിരം രൂപയാണ് കയ്യിലുള്ളത്. പതിനേഴ് ലക്ഷത്തി തൊണ്ണൂറ്റി മൂവായിരത്തി അറുന്നൂറ്റി തൊണ്ണൂറ്റി മൂന്ന് രൂപയാണ് ബാങ്ക് ബാലൻസ്. എഴുപത്തി രണ്ടു ലക്ഷം രൂപയുടെ ബാധ്യതകൾ ഉണ്ടെന്നും പത്രികയിൽ പറയുന്നു. പരമ്പരാഗതമായി ലഭിച്ച 2.346 ഏക്കർ ഭൂമി പ്രിയങ്കയുടെയും രാഹുലിന്റെയും പേരിലുണ്ട്. 2014 ൽ വിലകൊടുത്തുവാങ്ങിയ 5838 സ്‌ക്വയർ ഫീറ്റു വരുന്ന ഓഫീസ് കെട്ടിടവും രാഹുലിന്റെ പേരിലുണ്ട്. ട്രിനിറ്റി കോളേജിൽ നിന്നും നേടിയ എംഫിലാണ് ഉയർന്ന വിദ്യാഭ്യാസ യോഗ്യത.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP