Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിൽ എല്ലാ ബൂത്തുകളിലും വി.വി.പാറ്റ് ഉപയോഗിക്കും; ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിന്റെ പ്രവർത്തനം ശരിയല്ലെന്ന് ഒരു സ്ഥാനാർത്ഥിക്ക് തോന്നിയാൽ റിട്ടേണിങ് ഓഫീസറോട് പരാതിപ്പെടാം; വിവാദങ്ങൾക്കിടയിലും ഇലക്ട്രോണിക് വോട്ടിങ് യന്ത്രം തന്നെ ഗുജറാത്തിലും

ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിൽ എല്ലാ ബൂത്തുകളിലും വി.വി.പാറ്റ് ഉപയോഗിക്കും; ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിന്റെ പ്രവർത്തനം ശരിയല്ലെന്ന്  ഒരു സ്ഥാനാർത്ഥിക്ക് തോന്നിയാൽ റിട്ടേണിങ് ഓഫീസറോട് പരാതിപ്പെടാം; വിവാദങ്ങൾക്കിടയിലും ഇലക്ട്രോണിക് വോട്ടിങ് യന്ത്രം തന്നെ ഗുജറാത്തിലും

അഹമ്മദാബാദ്: ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തെക്കുറിച്ചുള്ള വിവാദങ്ങൾ അവസാനിപ്പിക്കാൻ ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിൽ എല്ലാ ബൂത്തുകളിലും വി.വി.പാറ്റ് (വോട്ടർ വെരിഫൈഡ് പേപ്പർ ഓഡിറ്റ് ട്രയൽ) യന്ത്രങ്ങൾ ഉപയോഗിക്കാൻ തീരുമാനിച്ചു. വോട്ടെടുപ്പ് നടക്കുന്ന 50,264 പോളിങ് ബൂത്തുകളിലും വോട്ടർ വെരിഫൈഡ് പേപ്പർ ഓഡിറ്റ് ട്രയൽ ഉപയോഗിക്കുമെന്നും മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ എ.കെ. ജ്യോതി പറഞ്ഞു.

ഇലക്ട്രോണിക് വോട്ടിങ് യന്ത്രം (ഇ.വി എം.) ശരിയായ രീതിയിലല്ല പ്രവർത്തിക്കുന്നതെന്ന് ഒരു സ്ഥാനാർത്ഥിക്ക് തോന്നിയാൽ അദ്ദേഹത്തിന് റിട്ടേണിങ് ഓഫീസറോട് പരാതിപ്പെടാമെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ തദ്ദേശ തിരഞ്ഞെടുപ്പുകളുടെ കാര്യത്തിൽ തങ്ങൾക്ക് തീരുമാനമെടുക്കാനാവില്ലെന്നും, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷനുകൾക്കാണ് അതിന് അധികാരമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷനുകൾക്ക് എം.1 ഇ.വി.എമ്മുകൾ ചോദിച്ചാൽ നൽകുമെന്നും, എന്നാൽ എം.2 ഇ.വി.എമ്മുകൾ നൽകില്ലെന്നും അദ്ദേഹം പറഞ്ഞു. 182 മണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് രണ്ടുഘട്ടങ്ങളിലായാണ് നടക്കുക. ആദ്യഘട്ടം ഡിസംബർ ഒമ്പതിനും രണ്ടാംഘട്ടം 14-നുമാണ്.

വോട്ടിങ് യന്ത്രത്തിനൊപ്പം സ്ഥാപിക്കുന്ന വാട്ടർ വെരിഫൈഡ് പേപ്പർ ഓഡിറ്റ് ട്രയൽ യന്ത്രത്തിൽ ആർക്കാണ് വോട്ട് ചെയ്തത് എന്ന് പേപ്പറിൽ പ്രിന്റ് ചെയ്ത് വരും. ഇത് വോട്ടർ കണ്ട് ഉറപ്പു വരുത്തിയശേഷം പേപ്പർ മറ്റൊരു പെട്ടിയിലേക്ക് മാറ്റപ്പെടും.വോട്ടിങ് മെഷിന്റെ വിശ്വാസ്യതയിൽ സംശയം ഉയർന്ന സാഹചര്യത്തിലാണ് പുതിയ നടപടി

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP