Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഒന്നിൽ കൂടുതൽ ഇടത്ത് വോട്ടുണ്ടെങ്കിലും വോട്ട് ചെയ്താൽ മാത്രമേ ആയോഗ്യനാക്കാൻ കഴിയൂ എന്ന നിലപാടിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ; വീടു മാറിയപ്പോൾ വോട്ടവകാശം മാറ്റാൻ താൻ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടെങ്കിലും അത് ചെയ്തില്ലെന്ന നേതാവിന്റെ പരാതിയിലും അന്വേഷണം; വിവി രാജേഷിനെ അയോഗ്യനാക്കില്ലെന്ന് റിപ്പോർട്ട്; തിരുവനന്തപുരത്ത് ബിജെപിക്ക് ആശ്വാസം

ഒന്നിൽ കൂടുതൽ ഇടത്ത് വോട്ടുണ്ടെങ്കിലും വോട്ട് ചെയ്താൽ മാത്രമേ ആയോഗ്യനാക്കാൻ കഴിയൂ എന്ന നിലപാടിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ; വീടു മാറിയപ്പോൾ വോട്ടവകാശം മാറ്റാൻ താൻ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടെങ്കിലും അത് ചെയ്തില്ലെന്ന നേതാവിന്റെ പരാതിയിലും അന്വേഷണം; വിവി രാജേഷിനെ അയോഗ്യനാക്കില്ലെന്ന് റിപ്പോർട്ട്; തിരുവനന്തപുരത്ത് ബിജെപിക്ക് ആശ്വാസം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ബിജെപി തിരുവനന്തപുരം ജില്ലാ പ്രസിഡന്റും പൂജപ്പുര വാർഡിലെ സ്ഥാനാർത്ഥിയുമായ വിവി രാജേഷിനെതിരായ പരാതി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ തള്ളിയെന്ന് റിപ്പോർട്ട്. ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ രാജേഷിനെ അയോഗ്യനാക്കാൻ കഴിയില്ലെന്നാണ് കമ്മീഷൻ നിലപാട് എന്ന് ജന്മഭൂമി റിപ്പോർട്ട് ചെയ്യുന്നു.

രാജേഷിന് ഒന്നിൽ കൂടുതൽ ഇടത്ത് വോട്ടുണ്ടെങ്കിലും വോട്ട് ചെയ്താൽ മാത്രമേ അദ്ദേഹത്തെ ആയോഗ്യനാക്കാൻ കഴിയൂ. വീടു മാറിയപ്പോൾ വോട്ടവകാശം മാറ്റാൻ താൻ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടെങ്കിലും അവർ അത് ചെവിക്കൊണ്ടില്ലെന്ന രാജേഷിന്റെ ആരോപണത്തിൽ വീഴ്ച പറ്റിയോ എന്ന് പരിശോധിക്കുമെന്നും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ വി ഭാസ്‌കർ പ്രതികരിച്ചതായി ജന്മഭൂമി പറയുന്നു. റോസാപൂ ചിഹ്നത്തിനെതിരായ ബിജെപി പരാതി അംഗീകരിക്കില്ലെന്ന് കമ്മീഷൻ അറിയിച്ചതായും വിശദീകരിക്കുന്നു.

വി.വി രാജേഷ് രണ്ടിടത്തെ വോട്ടർപട്ടികയിലുൾപ്പെട്ടെന്ന് സിപിഐ ആണ് പരാതി നൽകിയത് ഇത് തിരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പരാതി. തിരുവനന്തപുരം കോർപ്പറേഷനിലെ പൂജപ്പുര വാർഡിൽ മത്സരിക്കുന്ന രാജേഷ് ഒരേ സമയം രണ്ട് തദ്ദേശ സ്ഥാപനങ്ങളിലെ വോട്ടർപട്ടികയിൽ ഉൾപ്പെട്ടെന്നാണ് സിപിഐയുടെ പരാതി. രാജേഷിന്റെ പേരുൾപ്പെട്ട നെടുമങ്ങാട് മുനിസിപ്പാലിറ്റിയിലെയും തിരുവനന്തപുരം കോർപ്പറേഷനിലെയും വോട്ടർപട്ടികകളുടെ പകർപ്പ് സിപിഐ പുറത്തുവിട്ടു. വിവരം മറച്ചുവെച്ച് നാമനിർദ്ദേശ പത്രിക സമർപ്പിച്ച രാജേഷിനെതിരെ കർശനമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐ തിരഞ്ഞെടുപ്പ് കമ്മീഷനും ജില്ലാ കളക്ടർക്കും പരാതി നൽകി.

നെടുമങ്ങാട്ടെ കുടുംബ വീടുൾപ്പെടുന്ന 16-ാം വാർഡിലെയും കോർപ്പറേഷനിലെ വഞ്ചിയൂർ വാർഡിലെയും വോട്ടർ പട്ടികകളിലാണ് രാജേഷിന്റെ പേരുള്ളത്. അതേസമയം വഞ്ചിയൂരിലേക്ക് താമസം മാറുമ്പോൾ തന്നെ നെടുമങ്ങാട്ടെ വോട്ടർപട്ടികയിൽ നിന്ന് പേര് നീക്കാൻ കത്ത് നൽകിയിരുന്നുവെന്നാണ് രാജേഷിന്റെ വിശദീകരണം. എന്നാൽ 1994ലെ കേരള മുനിസിപ്പാലിറ്റി ആക്ട് പ്രകാരം ഒന്നിലധികം വോട്ടർപട്ടികയിൽ പേര് ചേർക്കുന്നത് നിയമവിരുദ്ധമാണെന്ന് സിപിഐയും നിലപാട് എടുത്തു.

വോട്ടർ പട്ടികയിൽ പേര് ചേർക്കുന്ന സമയത്ത് മറ്റൊരിടത്തും പേരില്ലെന്ന സത്യപ്രസ്താവന സഹിതമാണ് അപേക്ഷ നൽകുന്നത്. പൂജപ്പുര വാർഡിലെ സ്ഥാനാർത്ഥിയാണ് രാജേഷ്. നവംബർ പത്തിന് പ്രസിദ്ധീകരിച്ച അന്തിമ വോട്ടർ പട്ടിക പ്രകാരം നെടുമങ്ങാട് മുനിസിപ്പാലിറ്റിയിലെയും തിരുവനന്തപുരം കോർപറേഷനിലെയും വോട്ടറാണ് അദ്ദേഹം. നെടുമങ്ങാട്ടുള്ള മായ എന്ന കുടുംബവീടിന്റെ വിലാസത്തിൽ മുനിസിപ്പാലിറ്റിയിലെ 16-ാം വാർഡായ കുറളിയോട് വോട്ടർപട്ടികയിലെ ഒന്നാം ഭാഗത്തിൽ ക്രമ നമ്പർ 72 ആയി വേലായുധൻ നായർ മകൻ രാജേഷ് (42 വയസ്സ്) എന്ന് ചേർത്തിട്ടുണ്ടെന്നും ആരോപണം ഉയർത്തി.

പൂജപ്പുര വാർഡിൽ മത്സരിക്കാനായി നാമനിർദ്ദേശ പത്രിക സമർപ്പിച്ചതിൽ കോർപറേഷനിലെ 82-ാം നമ്പർ വാർഡായ വഞ്ചിയൂരിലെ എട്ട് ഭാഗങ്ങളുള്ള വോട്ടർപട്ടികയിൽ മൂന്നാം ഭാഗത്തിൽ രാജേഷ് എന്ന വിലാസത്തിൽ 1042-ാം ക്രമ നമ്പരായി വേലായുധൻ നായർ മകൻ വി വി രാജേഷ് എന്നാണുള്ളത്. എന്നാൽ ഇതിന്റെ പേരിൽ അയോഗ്യതയുണ്ടാകില്ലെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP