Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

ഇതു പഞ്ചായത്ത് ഇലക്ഷൻ ആണോ നടക്കാൻ പോകുന്നെ? അതോ മിസ് കേരള ബ്യൂട്ടി കോമ്പറ്റിഷൻ ആണോ? ഒന്നും പിടി കിട്ടുന്നില്ല! മുണ്ടുടുത്ത് വൈറലായി വിബിതാ ബാബു; നല്ല ഫാഷനിൽ വോട്ട് ചോദിക്കാൻ മത്സരിച്ച എല്ലാ 'ന്യൂ ജൻ' വനിതാ സ്ഥാനാർത്ഥികളും; തദ്ദേശ പോരിൽ 'സൗന്ദര്യം' സോഷ്യൽ മീഡയയിൽ ചർച്ചയാകുമ്പോൾ

ഇതു പഞ്ചായത്ത് ഇലക്ഷൻ ആണോ നടക്കാൻ പോകുന്നെ? അതോ മിസ് കേരള ബ്യൂട്ടി കോമ്പറ്റിഷൻ ആണോ? ഒന്നും പിടി കിട്ടുന്നില്ല! മുണ്ടുടുത്ത് വൈറലായി വിബിതാ ബാബു; നല്ല ഫാഷനിൽ വോട്ട് ചോദിക്കാൻ മത്സരിച്ച എല്ലാ 'ന്യൂ ജൻ' വനിതാ സ്ഥാനാർത്ഥികളും; തദ്ദേശ പോരിൽ 'സൗന്ദര്യം' സോഷ്യൽ മീഡയയിൽ ചർച്ചയാകുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ഇത് മിസ് കേരള മത്സരമോ ? തദ്ദേശ പോര് സോഷ്യൽ മീഡിയയിൽ എത്തുമ്പോൾ ചർച്ച ഈ വിധമാണ്. വിവിധ പാർട്ടികളുടെ സ്ത്രീ സ്ഥാനാർത്ഥികളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുമ്പോഴാണ് ചർച്ച ഈ വിധമെത്തുന്നത്. മിടുമിടുക്കികൾ താരമാകുകയാണ്. മുമ്പ് സ്ത്രീകളെ മത്സരിക്കാൻ കണ്ടെത്താൻ രാഷ്ട്രീയ പാർട്ടികൾ ബുദ്ധിമുട്ടിയിരുന്നു. ഇന്ന് അതെല്ലാം പഴങ്കഥകൾ. പല സീറ്റിലും വിമതരായി പോലും സ്ത്രീകളെത്തുന്നു.

തദ്ദേശ തെരഞ്ഞെടുപ്പിൽ അമ്പത് ശതമാനം സ്ത്രീ സംവരണമാണ്. മുണ്ടുടുത്ത് പോലും വോട്ട് ചോദിക്കുന്ന താരങ്ങൾ ഇതിലുണ്ട്. വിബിത തന്നെയാണ് ഇതിൽ താരം. പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളി ഡിവിഷനിലെ കോൺഗ്രസ് സ്ഥാനാർത്ഥി അഡ്വ.വിബിത ബാബു സോഷ്യൽ മീഡിയയിൽ വൈറലാണ്. നല്ല ഫാഷനിൽ വോട്ട് ചോദിക്കുന്നു വിബിത. സ്ഥാനാർത്ഥിയായതുകൊണ്ട് നല്ല സ്‌റ്റൈൽ വസ്ത്രങ്ങൾ ധരിക്കുമ്പോൾ വിമർശിക്കുന്നതിനോടു വിയോജിപ്പുമുണ്ട് .തദ്ദേശ പ്രചരണം സാമുഹ്യമാധ്യമങ്ങളിൽ അലയടിക്കുമ്പോൾ കേരളമൊട്ടുക്കും വൈറലായ സ്ഥാനാർത്ഥിയാണ് അഡ്വ.വിബിത ബാബു.

വിബിതയുടെ പോസ്റ്ററിനൊപ്പം കളർമുണ്ടുടുത്ത വിബിതയുടെ ചിത്രങ്ങളും പ്രചരിച്ചതോടെയാണ് സാമുഹ്യമാധ്യമങ്ങളിൽ സ്ഥാനാർത്ഥി മൽസരത്തിനു മുൻപെ താരമായത്.''നല്ല വസ്ത്രങ്ങൾ ധരിക്കുന്നതും ഭംഗിയായി നടക്കുന്നതും ഇഷ്ടമുള്ള കാര്യമാണ്.അതിനെ വിമർശിക്കേണ്ട കാര്യമില്ല. എനിക്കു തന്നെ എന്റെ ചിത്രങ്ങൾ പലരും അയച്ചു തന്നു. നമ്മൾ പുതിയകാലത്ത് മൽസരിക്കുമ്പോൾ മാറ്റങ്ങളെ ഉൾക്കൊള്ളണം '' പ്രചാരണത്തിരക്കിനിടെ തിരുവല്ല ബാറിലെ അഭിഭാഷക കൂടിയായ വിബിത പറഞ്ഞു. ഇതിന് സമാനമായി പല സ്ഥാനാർത്ഥികളും അടിപൊളി ലുക്കിൽ സോഷ്യൽ മീഡിയയിൽ നിറയുന്നു. എങ്കിലും കൂടുതൽ കൈയടി വിബിതയ്ക്ക് തന്നെയാണ്.

കുന്നന്താനം മുല്ലക്കൽ വീട്ടിൽ ബാബു തോമസിന്റെയും വത്സമ്മയുടെയും മകളാണ് വിബിത. തിരുവനന്തപുരം ലോ അക്കാദമി ലോ കോളജിൽ നിന്നാണ് നിയമ ബിരുദം നേടിയത്. ഓർത്തഡോക്‌സ് യുവജന പ്രസ്ഥാനങ്ങളിലൂടെ സംഘടന പ്രവർത്തന രംഗത്ത് അരങ്ങേറ്റം കുറിച്ചു. വിദ്യാഭ്യാസ കാലത്ത് കെ. എസ്. യു. വിലൂടെ രാഷ്ട്രീയ പ്രവർത്തന രംഗത്ത് സജീവമായി. 2009 മുതൽ തിരുവല്ലയിൽ അഡ്വ. എം. ഫിലിപ്പ് കോശിയുടെ ജൂനിയർ ആയി അഭിഭാഷക ആയി പ്രാക്ടീസ് ആരംഭിച്ചു.

പൊതുജനങ്ങൾക്കും, ക്രിമിനൽ കേസിലെ ഇരകൾക്കും നിയമ സഹായം നൽകുന്നതിനു വിക്ടിം സപ്പോർട്ടേഴ്‌സ് സെൽ മെമ്പർ ആയി പ്രവർത്തിച്ചിട്ടുണ്ട്. നിയമസഹായ ക്ലാസുകളിലും സജീവമാണ് വിബിത. ഈ പരിചയ കരുത്തുമായാണ് വിബിത പ്രചരണത്തിലും നിറയുന്നത്. സോഷ്യൽ മീഡിയയിൽ ചിത്രങ്ങളിലൂടെ താരമാകുന്നവർക്ക് തന്നെ മിക്ക പാർട്ടികളും മുൻതൂക്കം നൽകിയതെന്ന് വേണം പ്രചരിക്കുന്ന ഫോട്ടോകളിൽ നിന്ന് മനസ്സിലാക്കാൻ. സോഷ്യൽ മീഡിയയിലെ കൈയടി വോട്ടായി മാറുമെന്നാണ് ഇവരുടെ പ്രതീക്ഷ.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP